ലോകസഭ
തെരഞ്ഞുടുപ്പിനുശേഷം കേരളം തരംഗങ്ങളിലാണ്. യു.ഡി.എഫ്. തരംഗത്തിനുശേഷം ഇപ്പോള്‍
കേരളം മുഴുവന്‍ ഫുള്‍ ജാര്‍ സോഡ തരംഗത്തില്‍ പെട്ടിരിക്കുകയാണ്. പുതിയതെന്ന്
തോന്നുന്ന എന്തും മലയാളിക്ക് ഏതുകാലത്തും ഹരമാണ്. പ്രത്യേകിച്ച് ആഹാര-പാനീയങ്ങള്‍.
ചൈനീസ് ഭക്ഷണ തരംഗം ഏതാണ്ട് അവസാനിക്കാറായി. ഇപ്പോള്‍ അറബി ഭക്ഷണ തരംഗമാണ്
കേരളത്തില്‍ നിലനില്‍ക്കുന്നത്. അതിന്നിടെയാണ് ഞൊടിയിടയില്‍ ഇപ്പോള്‍ ഫുള്‍ ജാര്‍
സോഡ തരംഗം കേരളമാകെ തിമിര്‍ക്കുന്നത്. പുതു തലമുറയും പഴയ തലമുറയും ഒരുപോലെ ഫുള്‍
ജാര്‍ സോഡ തരംഗത്തിന്റെ മുന്നില്‍ തന്നെയുണ്ട്.
നല്ല
കാന്താരി മുളകും ഇഞ്ചിയും ചെറുനാരങ്ങയും പുതിനാ ഇലയും ചേര്‍ത്തരച്ചുണ്ടാക്കിയ കൂട്ട് ഒരു ചെറിയ ഗ്ലാസ്സില്‍ എടുത്ത്,
അതിന്നുമുകളില്‍ പാകത്തില്‍കൂടുതല്‍
ഉപ്പും വിതറി, നുരഞ്ഞുപൊന്തുന്ന ഒരു ഫുള്‍ ജാര്‍ സോഡയിലേക്ക് ഈ എരിക്കൂട്ട്
നിക്ഷേപിക്കുന്നതോടെ ഫുള്‍ ജാര്‍ സോഡ റെഡി. നുര പതഞ്ഞ് ഒഴുകും മുമ്പ് തന്നെ
അകത്താക്കണം. പിന്നെയൊക്കെ അധരവും ഉദരവും അല്‍പ്പം വൈകി ആസനവും തീരുമാനിക്കും.
ഇതാണ് ഫുള്‍ ജാര്‍ സോഡ തരംഗം.
ഫുള്‍
ജാര്‍ സോഡ നിപ്പ ഉണ്ടാക്കുമെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ അസുഖങ്ങള്‍
ഉണ്ടാക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞുകൂടാ. യാതൊരു വൃത്തിയും വെടിപ്പുമില്ലാത്ത
വഴിയോരങ്ങളിലാണ് ഫുള്‍ ജാര്‍ സോഡ പാര്‍ലറുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നത്.
ഇത്തരം സ്ഥാപനങ്ങള്‍ക്ക് യാതൊരുവിധ നിയന്ത്രണങ്ങളുമില്ല. ആരോഗ്യവകുപ്പോ
ഭക്ഷ്യവകുപ്പോ ഇതൊന്നും അറിയുന്നില്ല. ഇത്തരം ഫുള്‍ ജാര്‍ സോഡ സങ്കേതങ്ങളില്‍
ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ക്കോ വെള്ളത്തിനോ വേണ്ടത്ര ശുചിത്തം
ഉറപ്പുവരുത്താന്‍ അധികാരികള്‍ക്ക് കഴിയുന്നില്ല. ആയിരക്കണക്കിന് പേരാണ് ഇവിടെ
വന്ന് ഈ പാനീയം അകത്താക്കുന്നത്.(ഈ ലേഖനത്തിന്റെ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)
മഴക്കാലം ആരംഭിക്കുന്ന ഈ
സമയത്ത് ആരോഗ്യവകുപ്പിന്റെയോ ഭക്ഷ്യവകുപ്പിന്റെയോ യാതൊരു നിയന്ത്രണവുമില്ലാതെ
ഇങ്ങനെ ഫുള്‍ ജാര്‍ സോഡയെ നുരഞ്ഞുപതയാന്‍ അനുവദിക്കണോ? അധികാരികളുടെ അടിയന്തിര
ശ്രദ്ധ ഇവിടെ ഉണ്ടാവേണ്ടതുണ്ട്.