Thursday, March 31, 2011

പെയ്തുതീരുന്ന മഴയുടെ അവസാനതുള്ളികള്‍ പോലെ.

വളരെ കൃത്യമായ ഒരു നാളില്‍ 
വളരെ വൃത്തിയായി വസ്ത്രം ധരിച്ച്
ഒരു സര്‍ക്കാര്‍ കസാരയില്‍ 
വന്നിരുന്നത് ഇന്നലെയെന്നു തോന്നുന്നു.

ഇന്ന് കൃത്യമായ മറ്റൊരു നാളില്‍ 
വളരെ വൃത്തിയായി വസ്ത്രം ധരിച്ച് 
ഒരു സര്‍ക്കാര്‍ കസാരയില്‍നിന്ന്‍
എഴുന്നേറ്റുപോകുമ്പോള്‍
ഇന്നിന്റെ വികാരം അറിയുന്നു. 

യാത്രയയപ്പ് യോഗത്തിന്റെ 
യാന്ത്രികതയും മരവിപ്പും 
നേരത്തെ മനസ്സിലാക്കിയതുകൊണ്ട് 
നേരിയ വേദനയെ ഉള്ളൂ .

എങ്കിലും നാളെ തുടങ്ങുന്ന ദിവസങ്ങള്‍ 
എനിക്കല്ലെന്നതോര്‍ക്കുമ്പോള്‍...
വൈകുന്നേരം ഉറങ്ങുന്നതും 
രാവിലെ ഉണരുന്നതും 
എനിക്കല്ലെന്നതോര്‍ക്കുമ്പോള്‍...
വെറുതെ ഒരു വേദന.

ഇതെല്ലാം പരിണാമത്തിന്റെ 
ആവശ്യകതയാണല്ലോ.
പരിണാമത്തിന്റെ അവസാനത്തിലേക്ക് 
ഇനി അധികം ദൂരമില്ലല്ലോ, സമാധാനം.

ഇതൊരു യാത്രാമൊഴിയല്ല കൂട്ടരേ 
വെറുമൊരു സ്നേഹമൊഴി മാത്രം.
പെയ്തുതീരുന്ന മഴയുടെ 
അവസാനതുള്ളികള്‍ പോലെ.

സി. ടി. വില്യം            

Friday, March 18, 2011

ഇത് ദ്വന്ദ ഭൌതിക വാദ ( Dialectical Materialism ) ത്തിന്റെ പുതു രൂപമോ ?


കേരളത്തിന്റെ മാര്‍ക്സിസ്റ്റ്‌ കമ്മ്യുണിസ്റ്റ് പാര്‍ടി ചരിത്രത്തില്‍ അമരത്തും അണിയിലും വിവാദത്തിന്റെ വിളക്കുമരം നാട്ടിയവരാണ് വിയെസ്സും പിണറായ് വിജയനും. ഇവര്‍ രണ്ടു പേരും കേരളത്തിലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല എന്നത് ഇപ്പോള്‍ വാര്‍ത്തയാവുന്നു. 


ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തിലും പ്രത്യേകിച്ച്  മാര്‍ക്സിസ്റ്റ്‌ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തില്‍ നേതാക്കള്‍ മത്സരിക്കുന്നില്ല എന്നത് വാര്‍ത്തയല്ല ; മറിച്ച്‌ ഒരു തീരുമാനമാണ് . തീരുമാനങ്ങള്‍ അനുസരണത്തിനു വിധേയവുമാണ്‌ . 

എന്നാല്‍ ഇവിടെ മത്സരക്കളത്തിനു പുറത്തു നില്‍ക്കുന്നവര്‍ രണ്ടു നേതാക്കളല്ല മറിച്ച്‌ ; ഭൌതികതയുടെ രണ്ടു വാദമുഖങ്ങളാണ് . മാര്‍ക്സിസ്റ്റ്‌ കമ്മ്യുണിസ്റ്റ് പാര്‍ട്ടി ശാസ്ത്രത്തില്‍ ഇതിനെ ദ്വന്ദ ഭൌതിക വാദം ( Dialectical Materialism ) എന്നു പറയും . 

തൊഴിലാളി വര്‍ഗ്ഗാധിപത്യത്തില്‍ ഊന്നി നിന്നുകൊണ്ട് ഭൌതികതയെയും ഭൌതിക പുരോഗതിയും ആശയപരമായി സമന്വയിപ്പിക്കുകയാണ്  ദ്വന്ദ ഭൌതിക വാദം ( Dialectical Materialism ) ചെയ്യുന്നത് .ഇത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതുമാണ് .

എന്നാലിവിടെ ഭൌതികതയുടെ രണ്ടു ആള്‍രൂപങ്ങള്‍ അഥവാ ആള്‍ദൈവങ്ങള്‍ കേരളത്തിന്റെ ചുവന്ന ജനപഥത്തിനു മുകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് . വിയെസ്സും പിണറായ് വിജയനുമാണ്  ഈ  രണ്ടു ആള്‍ദൈവങ്ങള്‍ . 

ഇവരില്‍  വിയെസ്സ്  ഭൌതികതയെ  സ്വാര്‍ത്ഥ  വ്യക്തികളില്‍  നിന്ന്  പിടിച്ചെടുത്തു  രാജ്യത്തിന്‌  വിതരണം  ചെയ്യുന്നു  . മൂന്നാര്‍  തുടങ്ങിയ ദൌത്യങ്ങള്‍  ഇതിനെ സാധൂകരിക്കുന്നു . പിണറായ് വിജയനാകട്ടെ  ഭൌതികതയെ  പുരോഗതിയുടെ  രൂപത്തില്‍  കോര്‍പറാറ്റ്  
 സംവിധാനത്തിലൂടെ  രാജ്യത്തിന്‌ വിഹിതിച്ചുകൊടുക്കുന്നു .  ലാവ് ലിന്‍ തുടങ്ങിയ കോര്‍പറാറ്റ് ഇടപെടലുകള്‍ ഇതിനെ ന്യായീകരിക്കുന്നു. 

മാര്‍ക്സിസ്റ്റ്‌ പ്രത്യയ ശാസ്ത്രത്തിന്റെ താത്വികീയമായ സംവേദനം ഇവിടെ വിയെസ്സിന്റെയും പിണറായുടെയും ചെയ്തികളിലൂടെ ജനകീയമായി സംവേദനം നടത്തുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ഈ രണ്ടു പേര്‍ക്കും തെരഞ്ഞെടുപ്പിലെ മത്സരാര്‍തിത്വം നിഷേധിക്കപ്പെട്ടിരിക്കുന്നത്. 

മാര്‍ക്സിസ്റ്റ്‌ കമ്മ്യുണിസ്റ്റ് പാര്‍ടി നേതൃത്വത്തിലൂടെ പുറത്തു വരുന്ന ഈ അപചയത്തിന്റെ സിദ്ധാന്തത്തെ വിധഗ്ദമല്ലാതെ മറച്ചുപിടിക്കാന്‍ ശ്രമിക്കുകയാണ് മാര്‍ക്സിസ്റ്റ്‌ കമ്മ്യുണിസ്റ്റ് പാര്‍ടി .ഇത്തരത്തിലുള്ള കപട സിദ്ധാന്തങ്ങള്‍ തന്നെയാണ് പാര്‍ട്ടിയുടെ ഇന്നത്തെ പ്രശ്നവും . 

വിയെസ്സും പിണറായ് വിജയനും പാര്‍ട്ടി അണികളില്‍ പാകപ്പെടുത്തിയെടുക്കുന്ന ശക്തി ദുര്‍ഗങ്ങള്‍ വളരെ വ്യക്തമാണ് . ഇത് പാര്‍ട്ടി പിബിക്കും സെക്രട്ടെരിയട്ടിനും അറിയാവുന്ന കാര്യവുമാണ്. 

എന്നിട്ടും ഈ ആള്‍ദൈവങ്ങളെ മാറ്റി നിര്‍ത്തി ഒരു തെരഞ്ഞെടുപ്പു മത്സരം നടത്തുന്നതിലെ  ദ്വന്ദ ഭൌതിക വാദം ( Dialectical Materialism ) എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല .

ഇത് ദ്വന്ദ ഭൌതിക വാദ ( Dialectical Materialism ) ത്തിന്റെ  പുതു രൂപമോ ? അതോ അപചയത്തിന്റെ അലങ്കാരമോ ?


ബ്ലോഗെഴുതി പന്ത്രണ്ടു മണിക്കൂറിനു ശേഷം ......  



സി.ടി. വില്യം   

Wednesday, March 16, 2011

തോമസ്സിന്റെ സാമ്പത്തിക ശാസ്ത്ര കണ്ടുപിടുത്തം .

യാത്ര ! അതെങ്ങോട്ടുമാകാം. യാത്രകളെന്നും പുതിയ അന്വേഷണങ്ങളിലേക്കും, അനുഭവങ്ങളിലേക്കും, തിരിച്ചറിയലുകളിലെക്കും നയിക്കും. അത് ജീവിതം പോലെതന്നെ സംഭവബഹുലമാണ് . യാത്രികന്റെ ധിഷണാപരവും ആത്മീയപരവുമായ വെളിപ്പെടുത്തലുകള്‍ യാത്രയെ തത്വചിന്താപരമായി അടയാളപ്പെടുത്തുന്നു . ഈയ്യിടെ ഞാന്‍ എന്റെ സുഹൃത്തുക്കളോടൊപ്പം നടത്തിയ ഒരു ജലയാത്രയും എനിക്ക് സമ്മാനിച്ചതും മേല്പറഞ്ഞ അനുഭവങ്ങളോക്കെതന്നെ. 

എണ്‍പതിനായിരം രൂപ ശമ്പളം വാങ്ങുന്ന ഒരു പ്രൊഫസ്സറും എണ്ണായിരം രൂപ ശമ്പളം വാങ്ങുന്ന തോമസ് എന്ന ഒരു താത്കാലിക ജീവനക്കാരനും എന്റെ യാത്രാ സംഘത്തില്‍ ഉണ്ടായിരുന്നു. 

വേമ്പനാട്ടു കായലിന്റെ വിരിമാറിലൂടെ ജലയാത്ര സമൃദ്ധമായി പുരോഗമിക്കുമ്പോള്‍ ഞങ്ങള്‍ പുതിയ അന്വേഷണങ്ങളിലേക്കും, അനുഭവങ്ങളിലേക്കും, തിരിച്ചറിയലുകളിലെക്കും ആഴ്നിറങ്ങുകയായിരുന്നു. 

കഠിനമായ തപസ്സുകൊണ്ടും ഭൌതികമായ പരിത്യാഗം കൊണ്ടും ജീവിതത്തെ ദര്‍ശനമാക്കിയ ശ്രീബുദ്ധന്റെയും , ആലസ്യത്തിന്റെയും സ്വാത്മമായ ആര്ഭാടത്തിന്റെയും ദാര്‍ശനികനായ ജി. കൃഷ്ണമൂര്‍ത്തിയുടെയും യുവാരാധകരായ രണ്ടു അവിവാഹിതരായ സുഹൃത്തുക്കളും ഞങ്ങളുടെ യാത്രാ സംഘത്തിലുണ്ടായിരുന്നു. ഇവരില്‍ ഒരാള്‍ക്ക്‌ ആത്മീയ യാത്ര നടത്തണമെങ്കില്‍ എയര്‍ കണ്ടീഷണ്ട് വാഹനം വേണം . മറ്റയാള്‍ക്ക് പ്രകൃതിരമണീ യമായ  ഒരിടത്ത്  രണ്ടേക്കര്‍  ഭൂമിയും  ഒരു വീടും  കൂടെ  താമസിക്കാന്‍  ഒരു പെണ്ണും  വേണം. എണ്‍പതിനായിരം രൂപ ശമ്പളം വാങ്ങുന്ന പ്രോഫസ്സര്‍ക്ക് ആത്മ ബലത്തിന് എപ്പോഴും ബൈബിളും വേണം. ഇക്കൂട്ടരുടെ യൊക്കെ  കഥകള്‍  കേട്ടായിരുന്നു  ഞങ്ങളുടെ യാത്ര . 

എന്നാല്‍ ഇവരെക്കാളൊക്കെ ഞങ്ങളെ അതിശയിപ്പിച്ചതും അത്ഭുതപ്പെടുത്തിയതും സാമാന്യം വിദ്യാഭ്യാസം മാത്രം കൈമുതലായുള്ള തോമസ് എന്ന താത്കാലിക ജീവനക്കാരന്റെ പ്രായോഗിക സാമ്പത്തിക ദര്‍ശനങ്ങളായിരുന്നു. തനിക്കും തന്റെ കുടുംബത്തിനും ജീവിക്കാന്‍ എണ്ണായിരം രൂപ  വളരെ കൂടുതലാണെന്നയിരുന്നു തോമസ്സിന്റെ കണ്ടുപിടുത്തം . തോമാസ്സിന്റെ ഈ കണ്ടെത്തല്‍ എണ്‍പതിനായിരം രൂപ ശമ്പളം വാങ്ങുന്ന പ്രോഫസ്സരെയും അതിനു താഴെ ശമ്പളം വാങ്ങുന്ന ഞങ്ങളെയും അക്ഷരാര്‍ഥത്തില്‍ ലജ്ജിപ്പിച്ചുകളഞ്ഞു. 

സാമ്പത്തിക ശാസ്ത്രത്തിന്റെ സാങ്കേതിക സങ്കേതങ്ങള്‍ ഒന്നുമില്ലാതെ തോമസ് പറഞ്ഞ കാര്യങ്ങളെ അഭിനവ സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഖാനിക്കുകയാണെങ്കില്‍ ലോകത്തിലെ പ്രഗല്‍ഭരായ സാമ്പത്തിക ശാസ്ത്രജ്ഞന്മാരെയും പിന്നിലാകുന്ന തരത്തിലുള്ള സാമ്പത്തിക തത്വചിന്തയിലെത്താം . അതിനെ താഴെ പറയും പ്രകാരം വ്യാഖാനിച്ചു കാണാം .

ഒന്ന്. മനുഷ്യന്‍ പരിമിതികള്‍ക്ക്‌ വിധേയനാണ് . അതുകൊണ്ടുതന്നെ അവന്‍ പരിമിതികള്‍ക്ക്‌ വിധേയമായി ജീവിക്കെണ്ടാവനാണ് . 
രണ്ട് . മനുഷ്യന്റെ ഇത്തരത്തിലുള്ള പരിമിതി ബോധം അവന്റെ അതിര് കടന്ന ആഗ്രഹങ്ങളെയും ഇച്ചകളെയും   കെടുത്തുന്നു. 
മൂന്ന്.  എല്ലാം ശരിയാക്കി തരുന്ന ഒരു അദൃശ്യ ശക്തിയുണ്ടെന്നും  ആ ശക്തിയിലുള്ള വിശ്വാസമാണ് മനുഷ്യന്റെ സ്വസ്തതെയും സമാധാനത്തെയും നിയന്ത്രിക്കുന്നത്‌. 
നാല്. സ്നേഹം കാമമാകാതിരിക്കാനും കാമം സ്നേഹമാകാതിരിക്കാനും മനുഷ്യന്‍ ശ്രദ്ധിക്കണം. മനുഷ്യ സമൂഹത്തിന്റെ അടിസ്ഥാനമായ കലഹങ്ങള്‍ക്ക് കാരണം സ്നേഹ- കാമങ്ങളെ തെറ്റിദ്ധരിക്കുന്നിടത്താണ്. 
അഞ്ച്. ആത്മീയതയാണ് ഭൌതികതയെ നിയന്ത്രിക്കുന്നത്‌ . അതുകൊണ്ട് ആത്മീയത ആവശ്യമാണ്‌. അല്ലാത്ത പക്ഷം ഭൌതികത മനുഷ്യന്റെ ആത്മീയതയും എന്തിനു ഭൌതികതയെതന്നെ നശിപ്പിച്ചുകളയും.  

സി. ടി.വില്യം 

Thursday, March 10, 2011

ഊക്കു കൂലിയും നോക്കുകൂലിയും മാന്യമായി ഒഴിവാക്കണം


തൂണും ചാരിനിന്നവന്‍ പെണ്ണും കൊണ്ടുപോയി എന്നൊരു നാടന്‍ ചൊല്ല് കേരളത്തിലുണ്ട് . ഏതാണ്ടിതുപോലെയാണ് കേരളത്തിന്റെ നോക്കുകൂലി വ്യവസ്ഥ . മതിലും ചാരിനിന്നു നോക്കിയവന്‍ കൂലിം കൊണ്ടുപോയി, എന്നൊരു പാഠഭേദം കൂടി വരുത്തിയാല്‍ നോക്കുകൂലിയുടെ പരിഹാസ്യത വെളിപ്പെടുന്നതാണ് . 

നമ്മുടെ ചുമട്ടു തൊഴിലാളികള്‍ തലയില്‍ ചുവപ്പും, നീലയും, കാവിയും തലേക്കെട്ട് കെട്ടാന്‍ തുടങ്ങിയിട്ട് കാലമേറെയായി . എന്നാല്‍ അവരുടെ ചുമലില്‍ ഭാരം കയറ്റിയിട്ടും കാലമേറെയായി . ഭാരം ചുമക്കാനുള്ള മടി കൊണ്ടുന്നുമല്ല, അവര്‍ ഭാരം ചുമക്കാത്തത് ; ഭാരം ചുമട്ടു തൊഴിലാളിക്ക് ചുമക്കെണ്ടതില്ല എന്നുള്ളതുകൊണ്ടാണ് . 

അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും അത്താണിയായി ക്രൈനും, ടിപ്പറും, ജെ .സി. ബി. യും എല്ലാം നിലവില്‍ വന്നതോടെയാണ് ചുമട്ടു തൊഴിലാളിയുടെ  തോളെല്ലിന് സ്വസ്ഥത ലഭിച്ചത് . മനുഷ്യന്റെ അദ്ധ്വാനവും പ്രാരാബ്ധവും   കുറയ്ക്കുക തന്നെയാണ് ഏതൊരു രാഷ്ട്രീയ-ഭരണ വ്യവസ്ഥയുടെയും ലക്‌ഷ്യം. ശാസ്ത്ര നേട്ടങ്ങളുടെയും സാങ്കേതിക കണ്ടുപിടുത്തങ്ങളുടെയും അടിസ്ഥാനത്തില്‍ ഒരു പരിണാമമെന്നോണം അധ്വാനിക്കുന്നവരുടെയും ഭാരം ചുമക്കുന്നവരുടെയും നില മെച്ചപ്പെട്ടുകൊണ്ടിരിക്കും. 

ഇടതുപക്ഷവും , നടുപക്ഷവും, വലതുപക്ഷവും  ഈ പരിണാമത്തിനു വിധേയവും വിനയാന്വിതവുമാണ് .  അപ്പോള്‍പിന്നെ കായികാധ്വാനം ചെയ്യുന്ന തൊഴിലാളികളും ഈ പരിണാമത്തിന് വിധേയവും വിനയാന്വിതവും ആകേണ്ടതുണ്ട് . അവരവരുടെ തൊഴില്‍ മേഖലകളില്‍ യന്ത്രങ്ങള്‍ അധിനിവേശം നടത്തുന്നത് ശാസ്ത്ര ലോകത്തിന്റെ അനിവാര്യമായ അടയാളങ്ങളാണ് . ഇത്തരം സാഹചര്യങ്ങളില്‍ തൊഴിലാളികള്‍ അവരവരുടെ തൊഴില്‍ മേഖലയെ ശാസ്ത്ര-സാങ്കേതികവല്കരണം നടത്തേണ്ടതുണ്ട്. അല്ലാതെ തലയില്‍ നിറക്കൂട്ടുകള്‍ ചാര്‍ത്തി , മതിലും ചാരിനിന്ന് പണിയെടുക്കുന്ന യന്ത്രങ്ങളെ നോക്കി നോക്കുകൂലിയിനത്തില്‍ കാശു വാങ്ങുകയല്ല വേണ്ടത്. 

നോക്കിനിന്നുകൊണ്ട് പണം വാങ്ങാന്‍ മാര്‍ക്സോ , ഗാന്ധിജിയോ , പിന്നീട് വന്ന ലോഹ്യയോ , ജയപ്രകാശ് നാരായണനോ പറഞ്ഞിട്ടില്ല. അന്തസ്സുള്ള തൊഴിലാളികള്‍ അധ്വാനിച്ചുതന്നെ കൂലി വാങ്ങണം. ഊക്കു കൂലിയും നോക്കുകൂലിയും മാന്യമായി ഒഴിവാക്കണം  . അവരുടെ രാഷ്ട്രീയ നേതൃത്വവും അതിനു തയ്യാറാവണം. 

സി.ടി.വില്യം  

Wednesday, March 9, 2011

Mercy Killing or Killing Mercy?


The Supreme Court of India has reserved its verdict on a plea for mercy killing of a Mumbai nurse Aruna shanbaug who has been living a vegetative existence in a hospital for the last 37 years after she was violently attacked by a hospital sweeper who also sexually abused her.

A Bench of Justices Markandey Katju and Gyan Sudha Mishra reserved the verdict after hearing detailed arguments by various parties on the question of allowing euthanasia for Nurse Aruna Ramachandra Shanbaug, who slipped into coma after the brutal attack on her at Mumbai's King Edward Memorial Hospital.

Several counsel who made submissions on the controversial issue of permitting mercy killing included Attorney General G E Vahanvati, amicus curiae T R Andhyarujina, Ballabh Sisodia for the hospital and Shekhar Naphade appearing for the petitioner and author Pinky Virani, who had sought permission for Aruna's mercy killing.

The story of Euthanasia 

Euthanasia (from the Greek εὐθανασία meaning "good death": εὖ, eu (well or good) + θάνατος, thanatos (death)) refers to the practice of ending a life in a manner which relieves pain and suffering. According to the House of Lords Select Committee on Medical Ethics, the precise definition of euthanasia is "a deliberate intervention undertaken with the express intention of ending a life, to relieve intractable suffering."

Euthanasia is categorized in different ways, which include voluntary, non-voluntary, or involuntary and active or passive. Euthanasia is usually used to refer to active euthanasia, and in this sense, euthanasia is usually considered to be criminal homicide, but voluntary, passive euthanasia is widely non-criminal.

The controversy surrounding euthanasia centers on a two-pronged argument by opponents which characterizes euthanasia as either voluntary "suicides", or as involuntary murders. (Hence, opponents argue that a broad policy of "euthanasia" is tantamount to eugenics). Eugenics is the "applied science or the biosocial movement which advocates the use of practices aimed at improving the genetic composition of a population," usually referring to human populations.

Much hinges on whether a particular death was considered an "easy", "painless", or "happy" one, or whether it was a "wrongful death". Proponents typically consider a death that increased suffering to be "wrongful", while opponents typically consider any deliberate death as "wrongful". "Euthanasia's" original meaning introduced the idea of a "rightful death" beyond that only found in natural deaths.

Etymology

Like other terms borrowed from history, the "euthanasia" has had different meanings depending on usage. The first apparent usage of the term "euthanasia" belongs to the historian Suetonius who described how the Emperor Augustus, "dying quickly and without suffering in the arms of his wife, Livia, experienced the 'euthanasia' he had wished for."  
The word "euthanasia" was first used in a medical context by Francis Bacon in the 17th century, to refer to an easy, painless, happy death, during which it was a "physician's responsibility to alleviate the 'physical sufferings' of the body." Bacon referred to an "outward euthanasia"—the term "outward" he used to distinguish from a spiritual concept—the euthanasia "which regards the preparation of the soul." 

Classification of euthanasia

Euthanasia may be classified according to whether a person gives informed consent into three types: voluntary, non-voluntary and involuntary.

There is a debate within the medical and bioethics literature about whether or not the non-voluntary (and by extension, involuntary) killing of patients can be regarded as euthanasia, irrespective of intent or the patient's circumstances. In the definitions offered by Beauchamp & Davidson and, later, by Wreen, consent on the part of the patient was not considered to be one of their criteria. However, others see consent as essential. For example, in a discussion of euthanasia presented in 2003 by the European Association of Palliative Care (EPAC) Ethics Task Force, the authors offered the unambiguous statement: Medicalized killing of a person without the person's consent, whether no voluntary (where the person in unable to consent) or involuntary (against the person's will) is not euthanasia: it is murder. Hence, euthanasia can be voluntary only.

Voluntary euthanasia

Euthanasia conducted with the consent of the patient is termed voluntary euthanasia. Voluntary euthanasia is legal in Belgium, Luxembourg, the Netherlands, Switzerland, and the U.S. states of Oregon and Washington. When the patient brings about his or her own death with the assistance of a physician, the term assisted suicide is often used instead.

Non-voluntary euthanasia

Euthanasia conducted where the consent of the patient is unavailable is termed non-voluntary euthanasia. Examples include child euthanasia, which is illegal worldwide but decriminalized under certain specific circumstances in the Netherlands under the Groningen Protocol.

Involuntary euthanasia

Euthanasia conducted against the will of the patient is termed involuntary euthanasia.

Procedural decision

Voluntary, non-voluntary and involuntary euthanasia can all be further divided into passive or active variants. A number of authors consider these terms to be misleading and unhelpful.

Passive euthanasia

Passive euthanasia entails the withholding of common treatments, such as antibiotics, necessary for the continuance of life.

Active euthanasia

Active euthanasia entails the use of lethal substances or forces to kill and is the most controversial means.

Legal status

West's Encyclopedia of American Law states that "a 'mercy killing' or euthanasia is generally considered to be a criminal homicide"and is normally used as a synonym of homicide committed at a request made by the patient.

The judicial sense of the term "homicide" includes any intervention undertaken with the express intention of ending a life, even to relieve intractable suffering. Not all homicide is unlawful. Two designations of homicide that carry no criminal punishment are justifiable and excusable homicide. In most countries this is not the status of euthanasia. The term "euthanasia" is usually confined to the active variety; the University of Washington website states that "euthanasia generally means that the physician would act directly, for instance by giving a lethal injection, to end the patient's life". Physician-assisted suicide is thus not classified as euthanasia by the US State of Oregon, where it is legal under the Oregon Death with Dignity Act, and despite its name, it is not legally classified as suicide either. Unlike physician-assisted suicide, withholding or withdrawing life-sustaining treatments with patient consent (voluntary) is almost unanimously considered, at least in the United States, to be legal. The use of pain medication in order to relieve suffering, even if it hastens death, has been held as legal in several court decisions.Some governments around the world have legalized voluntary euthanasia but generally it remains as a criminal homicide. In the Netherlands and Belgium, where euthanasia has been legalized, it still remains homicide although it is not prosecuted and not punishable if the perpetrator (the doctor) meets certain legal exceptions.

Physician sentiment

A survey in the United States of more than 10,000 physicians came to the result that approximately 16% of physicians would ever consider halting life-sustaining therapy because the family demands it, even if believed that it was premature. Approximately 55% would not, and for the remaining 29%, it would depend on circumstances. This study also stated that approx. 46% of physicians agree that physician-assisted suicide should be allowed in some cases; 41% do not, and the remaining 14% think it depends.

Courtesy: Wikipedia, Indian Express

Monday, March 7, 2011

അന്തസ്സുള്ള ജനം ഇങ്ങനെ ക്യുവില്‍ നില്‍ക്കണോ ?

ജനങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങളാല്‍ ഭരിക്കപ്പെടുന്ന ഒരു ക്ഷേമ ജനാധിപത്യ രാഷ്ട്രാമാണല്ലോ ഭാരതം . ജനങ്ങള്‍ക്ക്‌ വേണ്ടിയാണോ ഭരിക്കുന്നത്‌ ; ജനങ്ങളാണോ ഭരിക്കുന്നത്‌ ; ജനാധിപത്യ രാഷ്ട്രമാണോ ; ക്ഷേമ രാഷ്ട്രമാണോ എന്നൊക്കെയുള്ള സംശയങ്ങള്‍ ചരിത്ര സാക്ഷ്യം പോലെ നില നില്‍ക്കട്ടെ .

എന്തായാലും കാക്കയും വന്നു പനമ്പഴവും വീണു എന്ന മട്ടില്‍ തെരഞ്ഞെടുപ്പ് വന്നു . ഇനി തെരഞ്ഞെടുപ്പുകാലം . തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നല്ല കാലം . 

പാര്‍ട്ടികള്‍ക്ക് വേണ്ടി പാര്‍ട്ടികളാല്‍ ഭരിക്കപ്പെടുന്ന ഒരു പാര്‍ട്ടി ക്ഷേമ രാഷ്ട്രം , അതായത് ഒരു ജനാധിപത്യ ക്ഷേമ രാഷ്ട്രം തന്നെ  കെട്ടിപ്പടുക്കാനുള്ള തത്രപ്പാടിലാണ് നമ്മുടെ പ്രിയപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ .  

അഴിമതിയും , അനീതിയും , അക്രമവും , കുംഭകോണങ്ങളും പല രൂപത്തിലും ഭാവത്തിലും സമം ചേര്‍ത്ത് ലയിപ്പിച്ചു നാം കാലങ്ങളോളമായി ഉണ്ടാക്കി വച്ച " ജനസേവന ലേഹ്യം " നിറഞ്ഞ ഭരണികള്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായി കാത്തിരിക്കുന്നു . ഈ ഭരണികളില്‍ ആരൊക്കെ കയ്യിട്ടു നക്കുന്നു ; ആരുടെയൊക്കെ ചിറിയില്‍ വച്ച് തേക്കുന്നു , എന്നതാണ് ജനാധിപത്യത്തിന്റെ പരിണാമഗുപ്തി .

ഈ പരിണാമഗുസ്തിയുടെ  ഭാഗമായാണ് നമ്മുടെ നേതാക്കള്‍ , പാര്‍ട്ടി പറഞ്ഞാല്‍ ജനങ്ങളോട് മത്സരിക്കുമെന്ന് മുന്നറിപ്പ് തരുന്നത് . നിസ്സഹായരായ നമ്മുടെ ജനം എവിടെ നില്‍ക്കുന്നു ? ഉത്തരം : പോളിംഗ് ബൂത്തിലെ നീണ്ടുനിവര്‍ന്ന ക്യുവില്‍ത്തന്നെ നില്‍ക്കുന്നു .  ഈ ക്ഷേമ രാഷ്ട്രത്തിലെ വളരെ കുറച്ചുപേരെ മാത്രം രാജകീയ കസേരയിലിരുത്താന്‍ അന്തസ്സുള്ള ജനം ഇങ്ങനെ ക്യുവില്‍ നില്‍ക്കണോ ? ഇനിയും ഈ ക്യു നമുക്ക് വേണോ ? യഥാര്‍ഥത്തില്‍ ഈ ക്യു ഇല്ലാതാവുന്നിടത്തല്ലേ ജനാധിപത്യം പുലരുക ?

സി. ടി. വില്യം        

    

Thursday, March 3, 2011

പ്രണയനുണ. പ്രണയസത്യം.

ഇവള്‍ അന്ന് പറഞ്ഞതൊന്നുമല്ല 
ഇന്ന് പറയുന്നത് .
അന്നവള്‍ പറഞ്ഞത് 
ഞാന്‍ പ്രണയത്തിന്റെ നയാഗ്രയാണെന്നാണ്.
പ്രണയനുണ. 
ഇന്നവള്‍ പറയുന്നത് 
ഞാന്‍ നീരുറവ വറ്റിയ നിളയാണെന്നാണ് .
പ്രണയനുണ. 
അന്നവള്‍ പറഞ്ഞത് 
അവളുടെ ഹൃദയത്തിന്റെ നാലറകളിലും 
നിറഞ്ഞുതുളുമ്പിയത് ഞാന്‍ ആണെന്നായിരുന്നു .
പ്രണയനുണ. 
ഇന്നവള്‍ പറയുന്നത് 
ആ നാലറകളിലും
ഒഴിഞ്ഞു തരാന്‍ മടിക്കുന്ന 
സ്വന്തം രക്ത്തപ്രവാഹമെന്നാണ് .
പ്രണയനുണ. 
അന്നവള്‍ എനിക്കുവേണ്ടി 
ജീവിച്ചിരുന്നവരെ സ്നേഹിച്ചിരുന്നില്ല .
ഇന്നവള്‍ എനിക്കുവേണ്ടാത്ത 
ജീവിച്ചിരിക്കാത്തവരെ സ്നേഹിക്കുന്നു .
പ്രണയനുണ. 
ഇങ്ങനെയൊക്കെയാണെങ്കിലും
ഇവള്‍ എന്നെ വെറുക്കുന്നില്ല .
എന്നാല്‍ ഉപ്പു പോലെ വെറുപ്പും 
എരിവു പോലെ നിരാസവും 
ഇവളുടെ സ്നേഹത്തിലുണ്ട് .
പ്രണയസത്യം.   
ഈയ്യിടെയായി ഇവള്‍ മരണത്തെയും 
മരിച്ചവരെയും സ്നേഹിക്കുന്നു .
പ്രണയസത്യം.
ഞാന്‍ ഇവള്‍ക്ക് സ്നേഹിക്കാന്‍ 
പാകമാവുകയാണ് .
പ്രണയസത്യം.

സി. ടി. വില്യം