Saturday, February 26, 2011


The Ten Commandments for politicians
-I am Democracy, the Lord, thy God-

Democracy

Thou shalt have no other Gods before me.
Thou shalt not make unto thee any graven image.
Thou shalt not take the name Democracy in vain.
Remember your democratic days, to keep them holy.

People

Honour thy father and thy mother.
Thou shalt not kill.
Thou shalt not commit adultery.
Thou shalt not steal.
Thou shalt not bear false witness.
Thou shalt not covet.


C.T.William

Tuesday, February 22, 2011

ഉപജീവനത്തിന്റെ മാംസക്കാഴ്ചകള്‍.

ഏകദേശം നാല് നൂറ്റാണ്ടിന്റെ പഴക്കമുണ്ട് കേരള കാര്‍ഷിക സര്‍വ്വകലാശാലക്ക് . എഴുപതുകളുടെ ആരംഭത്തില്‍ ഭാഗികമായി ഉയിര്‍ കൊണ്ട ഈ സ്ഥാപനം അന്ന് മുതലേ സ്ത്രീകള്‍ക്ക് പേടി സ്വപ്നമായിരുന്നു എന്ന് പഴയ തലമുറക്കാര്‍ സാക്ഷ്യം പറയുന്നു. 

പിന്നീട് ജീവിത മാത്സര്യത്തിന്റെയും കേരളത്തിന്റെ സാമ്പത്തീക സാഹചര്യ സമ്മര്‍ദ്ദം കൊണ്ടും വളരെ പേടിച്ച് പേടിച്ച് നമ്മുടെ സ്ത്രീകള്‍ ഈ സ്ഥാപനത്തിലേക്ക് അഭയം പ്രാപിക്കുകയായിരുന്നു.  ഇന്നത്തെ പീഡനങ്ങളെ ക്കാള്‍ ഭയാനകമായ രീതിയിലുള്ള ബലാല്‍സംഘങ്ങളും  കൊലപാതകങ്ങളും ഈ സര്‍വ്വകലാശാലയുടെ കുന്നിന്‍ മുകളിലും താഴ്വാരങ്ങളിലും അരങ്ങേറിയിട്ടുണ്ട് .

ഇതിനിടെയാണ് , ഇപ്പോള്‍ ഒരു താത്കാലിക സ്ത്രീ ജീവനക്കാരിയെ പീഡിപ്പിച്ചതിന് ഒരു ശാസ്ത്രജ്ഞനെ സര്‍വ്വകലാശാല സസ്പെന്ഡ് ചെയ്തിരിക്കുന്നത് . സസ്പെന്‍ഷന്‍ കാലം വാജീകരണത്തിനും  ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള സുഖ ചികിത്സക്കും ഉപയോഗപ്പെടുത്തി ഈ ശാസ്ത്രജ്ഞന്‍ മുഴുവന്‍ ശമ്പളവും ആനുകൂല്യവും കൈപറ്റി തിരിച്ചുവരും . അപ്പോഴും കാര്‍ഷിക സര്‍വ്വകലാശാലയില്‍ താത്കാലിക സ്ത്രീജീവനക്കാര്‍ ഉണ്ടാവും .

കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ സ്ത്രീ പീഡന കഥ പുതു കഥയല്ല . പരമ്പരയാണ് . ഇവിടെ പരീക്ഷകള്‍ പാസ്സവുന്നതിനും പി.എച് .ഡി . തീസസ് ഒപ്പിട്ടു കിട്ടുന്നതിനും വേണ്ടി പെണ്‍കുട്ടികള്‍ മാംസ കാഴ്ച്ചകള്‍ ആയ സംഭവങ്ങള്‍  അനവധിയാണ് . ഇന്നും അത് തുടരുന്നു.

നേരത്തെ സസ്പെന്ഡ് ചെയ്ത ശാസ്ത്രജ്ഞന്‍ ഇതിനുമുമ്പും ഇത്തരം കുറ്റകൃത്യം   നടത്തിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്‌. ഈയിടെ അദ്ദേഹത്തിന്‍റെ ഓഫീസ്മുറി പരിശോധിച്ചപ്പോള്‍ അതിനകത്തുനിന്നു അതിനൂതന സാങ്കേതിക ശയ്യോപകരണങ്ങളും മറ്റും കണ്ടെത്തിയിരുന്നതായി പറയപ്പെടുന്നു. ഏവിടെ നില്‍ക്കുന്നു നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ ?

കാര്‍ഷിക സര്‍വ്വകലാശാലയില്‍ സ്ത്രീ പീഡനം പരോക്ഷമായി പ്രോത്സാഹിപ്പിക്കുകയാണ് അധികൃതര്‍, എന്ന് വേണം കരുതാന്‍ . ഇവിടെ സ്ഥിരം ജീവനക്കരെക്കാള്‍ വളരെ കൂടുതലാണ് താത്കാലിക ജീവനക്കാര്‍ . അതില്‍ത്തന്നെ കൂടുതലും സ്ത്രീകളാണ് . ഈ നിയമനങ്ങള്‍ ഒന്നും തന്നെ നിയമവിധേയവുമല്ല. സര്‍ക്കാര്‍ ചട്ടങ്ങളുടെ ഉള്ളില്‍നിന്നുകൊണ്ട്‌ 59 ദിവസത്തേക്കും 179 ദിവസത്തെക്കുമുള്ള നിയമനങ്ങളാണ് ഭൂരിഭാഗവും . ഈ ഹ്രസ്വ കാലയളവില്‍ ഉപജീവനത്തിന്റെ സമ്മര്‍ദ്ദം കൊണ്ടും മറ്റും ഈ പാവം സ്ത്രീജീവനക്കാര്‍ ഇത്തരം ശാസ്ത്രജ്ഞന്മാര്‍ക്ക് സ്വയം അര്‍പ്പിക്കപ്പെടുകയാണ്.  ഉപജീവനത്തിന്റെ 59 ദിവസത്തിന്റെയും 179 ദിവസത്തിന്റെയും തനിയാവര്‍ത്തനത്തിനുവേണ്ടി ഇവര്‍ എല്ലാം പണയപ്പെടുത്തുകയാണ്. ഇക്കഥ കളൊന്നും തന്നെ പുറത്തു വരുന്നില്ല . ഇപ്പോള്‍ പുറത്തുവന്ന കഥ തുടര്‍ കഥയുടെ ഇടയിലെ ഒരു കണ്ണി മാത്രമാണ് .

അതുകൊണ്ട് , കാര്‍ഷിക സര്‍വ്വകലാശാലയില്‍ വനിതാ കമ്മിഷന്റെയും സ്ത്രീപക്ഷ പ്രവര്‍ത്തകരുടെയും ഗൌരവപൂര്‍ണമായ ഇടപെടലുകള്‍ ആവശ്യമുണ്ട് . വനിതാ കമ്മീഷന്‍ നേരിട്ട് സര്‍വ്വകലാശാലയുടെ എല്ലാ സ്ഥാപനങ്ങളിലും തെളിവെടുപ്പ് നടത്തേണ്ടതാണ്. സ്ത്രീ ജീവനക്കാര്‍ക്ക് ആരെയും പേടിക്കാതെ ആത്മരക്ഷാര്‍ത്ഥം തെളിവ് കൊടുക്കാനുള്ള സ്വതന്ത്രവും നിര്‍ഭയവുമായ സാഹചര്യം സര്‍ക്കാര്‍ ഉണ്ടാക്കണം.     

സി. ടി. വില്യം    

    

Saturday, February 19, 2011

കഥാകാരി കള്ളം പറയാന്‍ പാടില്ല .

കഥാകാരി പി. വത്സല വായിച്ചറിയുവാന്‍ കഥ കേട്ട് ഉണര്‍ന്നിരിക്കുന്ന ഒരു കുട്ടി എഴുതുന്നത്‌ എന്തെന്നാല്‍ .....

മാതൃഭൂമി 88 :50 ലക്കത്തില്‍ പി. വത്സല , പ്രസിഡണ്ട്‌ , കേരള സാഹിത്യ അക്കാദമി , തൃശ്ശൂര്‍ എന്ന വിലാസത്തില്‍ ഒരു കത്ത് കണ്ടു. "ആഴ്ചപ്പതിപ്പ് എന്നെ അപമാനിച്ചു "എന്ന തലക്കെട്ടില്‍ .

അമ്പത്തിരണ്ടു വര്‍ഷത്തെ അധ്വാനത്തിന്റെ ഫലമായുണ്ടായ എഴുത്തുകാരി പി. വത്സല തന്നെയാണ് കത്ത് എഴുതിയതെന്നു വിശ്വസിക്കട്ടെ . കാരണം , മേല്‍ വിലാസക്കാരിക്ക് ഒരു സ്ഥാപനത്തിന്റെ പിന്‍ബലം കണ്ടതുകൊണ്ടുള്ള ആശങ്ക അവിശ്വാസം ഉണ്ടാക്കുന്നു . പി. വത്സല എന്നെഴുതിയാല്‍ തന്നെ ധാരാളം . ഒരു സ്ഥാപനത്തിന്റെ പിന്‍ബലം പി. വത്സലക്ക് വേണ്ടേ വേണ്ട .

ആഴ്ചപ്പതിപ്പ് 88 :47  ല്‍ പി. വത്സല യെ പറ്റിയുള്ള ലേഖനത്തില്‍ കഠിനമായി പ്രതിഷേധിച്ചാണ് കത്ത് എഴുതിയിരിക്കുന്നത് . പ്രസ്തുത ആഴ്ച്ചപ്പതിപ്പ് തലങ്ങും വിലങ്ങും വായിച്ചിട്ടും പി. വത്സല യെ പറ്റിയുള്ള ലേഖനം കാണാനായില്ല .

" വെട്ടിമാറ്റിയത് കൈപ്പത്തിയോ സത്യമോ ? " എന്ന തലക്കെട്ടില്‍ സി. ടി. വില്യം "എഴുത്തും സ്വാതന്ത്ര്യവും " എന്ന വിഭാഗത്തില്‍ എഴുതിയ ലേഖനത്തില്‍ അവിടവിടെ   വത്സല ടീച്ചറെ ആദരപൂര്‍വ്വം പരാമര്‍ശിച്ചതായി കാണാന്‍ കഴിഞ്ഞു . ശ്രി. എം. മുകുന്ദനെയും അതുപോലെത്തന്നെ പരാമര്‍ശിച്ചിട്ടുണ്ട്.  ഈ ലേഖനമായിരിക്കും പി. വത്സല ഉദ്ദേശിച്ചത് എന്ന് വിശ്വസിക്കട്ടെ .

വളച്ചുകെട്ടില്ലാതെ കാര്യങ്ങള്‍ വളരെ ലളിതമായി പറയുന്ന കഥാകാരിയാണ് പി. വത്സല . എന്നാല്‍ ഒരു കത്തെഴുതിയപ്പോള്‍ കഥയും കാര്യവും ഒളിച്ചുകളിക്കുന്ന ഒരു കപട രീതി ആവിഷ്കരിച്ചു കണ്ടതില്‍ അത്ഭുദം .

പരാമര്‍ശ്യവിഷയകമായ ഒരു ലേഖനത്തിന്റെ തലക്കെട്ടും ലേഖകന്റെ പേരും എഴുതിപ്പോയാല്‍ പി. വത്സലയുടെ അമ്പത്തിരണ്ടു വര്‍ഷത്തെ കഥാ പാരമ്പര്യത്തിന് ഏതെങ്കിലും തരത്തില്‍ കോട്ടം സംഭവിക്കുമെന്ന് കേരളം വിശ്വസിക്കുന്നില്ല . പുതിയ എഴുത്തുകാരോടുള്ള വെറുപ്പും അവജ്ഞയും ആവാം ഈ കഥാകാരിക്ക് പാരമ്പര്യം നേടിക്കൊടുത്തതെന്നും വിശ്വസിക്കാന്‍ നിര്‍ബന്ധിതരാവുന്നു ഞങ്ങള്‍ . മറ്റൊരര്‍ത്ഥത്തില്‍, ഇതില്‍ നിന്നൊക്കെ വ്യക്ത്തമാവുന്നത് പ്രശ്നം മാതൃഭൂമിയും വീരേന്ദ്രകുമാറും തന്നെ എന്നല്ലേ . രാഷ്ട്രീയ നിലപാടുകള്‍ രാഷ്ട്രീയത്തില്‍ തെറ്റില്ല പക്ഷെ സാഹിത്യത്തില്‍ അത് കൂട്ടിക്കലര്‍ത്തുമ്പോള്‍ അക്ഷന്തവ്യമായ തെറ്റാവുന്നു. 

കഴിഞ്ഞ ഒരു വര്‍ഷമായി കേരള സാഹിത്യ അക്കാദമിയില്‍ വിവാദത്തില്‍ നില്‍ക്കുന്ന പുസ്തകമാണ് പ്രൊഫ . എന്‍. കെ. ശേഷന്റെ ജീവചരിത്രം . വിവാദവുമായി അന്ന് മാതൃഭൂമിയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചപ്പോള്‍ അതിരാവിലെ തന്നെ ആരാധ്യയായ പി. വത്സല അക്കാദമി സെക്രടറിയെ വിളിച്ചു വിശദീകരണം തേടിയതാണ് . മാത്രമല്ല , ഈ പുസ്തകം ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രി ശ്രി. എം. എ. ബേബി യാണ് അക്കാദമി സെക്രട്ടറിക്ക് കൈ മാറിയതെന്നും വത്സല ടീച്ചര്‍ക്ക് അറിയാവുന്ന കാര്യമാണ് .പിന്നീട്  ഒരു വര്‍ഷത്തിനു ശേഷമാണ് മാതൃഭൂമിയില്‍ എന്റെ ലേഖനം വരുന്നത്. എന്നിട്ടും ഗ്രന്ഥവും ഗ്രന്ഥകാരനും തനിക്കു അപരിചിതമാണ് എന്ന് പറയുന്നത് പച്ച കള്ളമാണ് .

 ഒ.എന്‍. വി .കുറുപ്പിന് ജ്ഞാനപീഠം അവാര്‍ഡ് കിട്ടിയതിലെ   വാത്സല്യമില്ലായ്മയെ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ തലയില്‍ വച്ചുകെട്ടി കള്ളം പറഞ്ഞതും പിന്നീട് അത് തിരുത്തി പറഞ്ഞതും ഞങ്ങള്‍ മലയാളികള്‍ മറന്നിട്ടില്ല .

 കഥാകാരി കള്ളം പറയാന്‍ പാടില്ല . കഥ പറയുമ്പോള്‍ കാര്യത്തിന്റെ നിലനില്പിനുവേണ്ടി കള്ളത്തെ ഭാവനാപൂര്‍വ്വം ചേര്‍ത്തുപിടിക്കാം . എന്നാല്‍ കാര്യം പറയുമ്പോഴും എഴുതുമ്പോഴും കഥയും കള്ളവും പാടില്ല. 

അക്കാദമി പ്രസദ്ധീകരിക്കുന്ന കൃതികള്‍ വായിച്ചുനോക്കുകയോ പ്രസിദ്ധീകരിക്കാനുള്ള അനുമതി കൊടുക്കുകയോ ചെയ്യുന്നത് അക്കാദമി പ്രസിഡന്റിന്റെ ചുമതലയല്ലെന്നു പി. വത്സല പറയുന്നു. ഭരണപരവും നയപരവുമായ കാര്യനിര്‍വ്വഹണം മാത്രമാണ് പ്രസിഡന്റ്‌ ചെയ്യേണ്ടതുള്ളൂ എന്നും പി. വത്സല പറയുന്നു. എന്നാല്‍ പിന്നെ എഴുത്തുകാര്‍ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ്‌ കസേരയില്‍ വലിഞ്ഞുകയറി ഇരിക്കേണ്ട വല്ല കാര്യവും ഉണ്ടോ ? ഏതെങ്കിലും ഐ. എ. എസ് . കാര്‍ ഈ കസേരയില്‍ ഇരുന്നാല്‍ പോരെ. 

അക്കാദമി പ്രസിഡന്റും സെക്രട്ടറിയും ഒക്കെ ആവാന്‍ വേണ്ടി കഠിനമായ രാഷ്ട്രീയ വ്യായാമം നടത്തുന്നവരുടെയും നടത്തിയവരുടെയും  കേരളത്തിലെ കഥ  ഉണര്‍ന്നിരിക്കുന്ന എന്നെ പോലെയുള്ള കുട്ടികള്‍ക്കറിയാം ടീച്ചറെ .

സി. ടി. വില്യം 

Tuesday, February 8, 2011

Makara Jyoti at Sabarimalai is Man-made and Terrestrial.


Poojya Swami Bhoomananda has declared that Makara Jyoti at Sabarimalai is man-made and terrestrial, not divine or celestial. In the wake of widespread agony caused by the recent stampede death toll of 102 devotees, caused by the Makara Jyoti frenzy, this statement made by a spiritual leader, especially a Sannyasin, has significant relevance and impact on the general public. Quoting from authentic sources, Swamiji said that the “Jyoti” is found to have a history of 45 years, lit first by the tribal people in the area, called Malayarayas. Later on the “lighting” was taken over by the Electricity Board, and then by the Devaswam Board officials along with police.

Explaining further, he said: “Devotees trek to Sabarimalai after an elaborate arduous austerity, which imbues them with great holiness and piety. What greater travesty can be there, if the climax of such an austere spell is to be showing and seeing of a fraudulent man-made flame publicized in the name of divine and celestial occurrence ? There is not the least religious, ritualistic or mythological touch in the whole affair. It is mischievous and fictitious.”

Poojya Swami Bhoomananda
Press release on 22nd January 2011.
Vicharasetu; Vol.46.No.5;February, 2011.
     

Monday, February 7, 2011

അവള്‍ക്കു വേണ്ടി ആരും ലവണ തൈലവും വാജി തൈലവും ഒരുക്കണ്ട.

സൌമ്യയെ കൊന്നു. ക്രൂരമായി . കൊല നടത്തിയത് സതേണ്‍ റയില്‍വേ . കൊലക്ക് കൂട്ട് നിന്നത് കേരളം .


കേരളത്തിന്റെ രണ്ട് ടീച്ചര്‍മാരും ഒരു മാഷും മാധ്യമങ്ങളില്‍ മിണ്ടി . 


കുഞാലികുട്ടിക്കും, ശശിക്കും , മലബാര്‍ സിമെന്റിനും ഇനി സന്തോഷത്തിന്റെ നാളുകള്‍ .


വാര്‍ത്താ മാധ്യമത്തിനും ദൃശ്യ മാധ്യമത്തിനും ഇത്‌ ഉത്സവ കാലം . പത്രത്തില്‍ ചിത്രവധങ്ങള്‍ . ചാനലുകളില്‍  കത്തി വേഷങ്ങള്‍ .


യാത്ര ! അത് എങ്ങോട്ടുമാവാം. പക്ഷെ മരണത്തിലേക്കുള്ള യാത്ര ഇന്ത്യയില്‍ റയില്‍വേക്കു മാത്രം . 


ട്രെയിനില്‍ യാത്രക്കരെക്കാള്‍ കൂടുതല്‍ പാത്രക്കാരാണ്. കച്ചവടത്തിന്റെ പാത്രവും . ഭിക്ഷയുടെ പാത്രവും . ഇവര്‍ക്കിടയില്‍ ക്രിമിനല്‍ പാത്രങ്ങളും . ഇവര്‍ക്കെല്ലാം ഇന്ത്യന്‍ റയില്‍വേ ലൈസന്സ് കൊടുത്തിട്ടുണ്ട് . വില്‍ക്കാന്‍ ! വാങ്ങാന്‍ ! പിന്നെ ... കൊല്ലാന്‍ ! 


ട്രെയിനില്‍ മരണത്തിന്റെ കറുത്ത കോട്ടിട്ട ടി. ടി. ( ടോട്ടല്‍ ടെര്‍മിനേട്ടര്‍ ) വരും . കൈ നിറയെ കാശു വാങ്ങും . കള്ളും വാങ്ങും . പാത്രങ്ങളെല്ലാം ടി. ടി. ക്കു പ്രിയപ്പെട്ട കഥാപാത്രങ്ങള്‍ . ഗോവിന്ദചാമിയും  പ്രിയപ്പെട്ടവന്‍ തന്നെ . 


യാത്രക്കാര്‍ എന്നും അവരുടെ ലോകത്തായിരിക്കും . സഹായാത്രക്കാരനെ ഒരു കാരണവശാലും വിശ്വസിക്കരുതെന്ന് റയില്‍വേയുടെ തന്നെ ജാഗ്രതാ നിര്‍ദേശമുണ്ട് . എല്ലാവരെയും സംശയത്തിന്റെ കണ്ണിലൂടെ മാത്രമേ കാണാവൂ എന്ന് റയില്‍വേയുടെ മുന്നറിയിപ്പുണ്ട് . അതുകൊണ്ട് യാത്രക്കാര്‍ ആരും തന്നെ ഒന്നിലും ഇടപെടില്ല . ശരാശരി കേരളീയന്റെ മനസ്സും അങ്ങനെ തന്നെ . സ്വന്തം ഭാര്യ ! സ്വന്തം കാമിനി ! സ്വന്തം കാര്യം സിന്ദാബാദ് .


സൌമ്യയെ കൊല്ലുമ്പോള്‍ തൊട്ട്‌ അപ്പുറത്ത് യാത്രക്കാരുണ്ടായിരുന്നു . റയില്‍വേ ഉദ്യോഗസ്ഥരുണ്ടായിരുന്നു . ഒരുപക്ഷെ ഡോ. ഉണ്മെഷും ഉണ്ടായിരുന്നിരിക്കണം . മാഫിയാകളുടെ സാന്നിധ്യവും ഉണ്ടായിരുന്നിരിക്കണം . പിടിച്ചു വലിക്കാന്‍ ചങ്ങലയുണ്ടായിരുന്നു . പക്ഷെ ആരും അതൊന്നും ശ്രദ്ധിച്ചില്ല . അവര്‍ക്ക് അവരവരുടെ ലക്‌ഷ്യം . സ്വന്തം കാര്യം സിന്ദാബാദ് . 


ഇനി സൌമ്യ ഇല്ല. 
അവള്‍ക്കു വേണ്ടി ആരും ലവണ തൈലവും വാജി തൈലവും ഒരുക്കണ്ട. 
അവള്‍ക്കു വേണ്ടി ആരും വിലക്കുറവിലും പണിക്കൂലി ഇല്ലാതെയും 916 സ്വര്‍ണാഭരണങ്ങള്‍ ഒരുക്കണ്ട .
അവള്‍ക്കു വേണ്ടി മോഹന്‍ ലാല്‍ ഇനി ഇളിക്കണ്ട. മമ്മുട്ടി ഡയലോഗ്  ഇടണ്ട . സുരേഷ് ഗോപി തോക്ക് ചൂണ്ടണ്ട. ചോക്ലേറ്റ് കുട്ടന്മാരും കിങ്ങിണിമാരും ഇനി ആടണ്ട . പാടണ്ട . എല്ലാം കോടതി നോക്കികൊള്ളും . ജനാതിപത്യ മര്യാദകള്‍ക്ക് വിധേയമായി.


കുറെ നാളുകള്‍ക്കു മുമ്പ് ഇതേ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഇതുപോലെ ശബ്ദ കോലാഹലങ്ങള്‍ കേട്ട്  ഞാന്‍ എണീറ്റപ്പോള്‍ സഹയാത്രിക പറഞ്ഞു,...." വില്യം ..വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടണ്ട....അവിടെയിരുന്നെ ......."
ആ സഹയാത്രിക സൌമ്യ ആയിരുന്നോ ? ആവാതിരിക്കട്ടെ ......

സി. ടി. വില്യം  


Thursday, February 3, 2011

The glory of Mahatma Gandhi should not be marred.


Remove the Saintly Image of Mahatma Gandhi from the Corrupt Facets of Our Indian Currency

India has been using Rupee, the currency since 6th century BC.  The word “Rupee” is found to be originated or derived from the word “Rop” or “ Rupa” which means silver in many Indo-Aryan languages.

In Malayalam it has been equated with the word”Kasu” which means that emanates light or brilliance, which is also a radiant property of silver. The derivative word “Rupaye” was widely used to denote the coin introduced by Sher Sha Suri during his reign from 1540 to 1545 CE. The conceptual and architectural transition with the Indian Rupee has now reached in its own pinnacle conveying the Devnagri symbol ` . Here ends the metamorphosis with the Indian Rupee.

But the saddest side of this historic metamorphosis is so pathetic and tragic when one think of the same in terms of the grand Indian history, Culture and Tradition. From time immemorial Indian Rupee has conceived a royal dimension of having it designed with the profile of British Kings and Queens.

We had then the early paper issues of our currency started with the one-sided Unifaced series, allegorical female figured commerce series, and the Britannia series. We had also the profile of King George VI portrayed in our currency till 1947. After the independence of India, we had replaced the profile of King George VI with that of Mahatma Gandhi. The lion capital of Asoka was also finally chosen to add heritage glamour to our Indian Rupee. The grand Mahatma Gandhi series of paper currency were introduced in 1996 and this series is continuing.

The feeling of patriotism and nationalism could be well justified and experienced with the introduction of the Mahatma Gandhi series of currency. But we have to think and re-think at least for one million times about the portrayal of Mahatma Gandhi in our currency in the midst of drastic changing times. Every citizen in the world especially Indian citizen should know that Mahatma Gandhi is not a politician but a politico-spiritualist or saint instead. It may also be noted that the Mahatma declared his life as his message (My life is my message.) and also further declared that he will not let anyone walk through his mind with their dirty feet. (I will not let anyone walk through my mind with their dirty feet.) It was Mahatma Gandhi who declared the world of those seven great deadly sins of which deadly emphasis was given to the deadly sin that “commerce without morality.”

SEVEN GREAT DEADLY SINS


Wealth without Work
Pleasure without Conscience
Science without Humanity
Knowledge without Character
Politics without Principle
Commerce without Morality
Worship without Sacrifice
 The Indian political body has been contaminated and corrupted in its maximum and where the word “corruption” has achieved its closest synonym as “commerce” without morality.  As per the corruption perception index for 2010, India has won the 87th covetable rank in corruption. A 2005 study has also found that 75% of the Indians have first-hand experience of paying bribes for all walks of life. After nearly a decade, this trend would have reached at 90%.

The floor of Indian parliament has recently witnessed itself as the major platform for corruption where bribed currencies have blown to the democratic cosmic of the Indian parliament. Another remarkable study conducted in 2008 has also reported that nearly a fourth chunk of the 540 Indian parliament members were charged with either corruption or crimes. Alas! Indian heritage! Alas Indian Democracy!


Here is the right platform to think of the conceptual and architectural redesigning of the Indian currency. Here is the right platform to think aloud on the Indian cultural heritage and to decide upon whether we need to redesign and retranslate the conceptual and architectural designing of the Indian currency. Yes, it is high time to redesign the Indian currency.

By redesigning and retranslation, I mean to free our great Mahatma Gandhi from the corrupted facets of Indian currency that has itself proved undoubtedly a kaleidoscope of corruption.  Now it has become a sarcastic tragedy that the word “Mahatma Gandhi” has been a nearest synonym for corrupted commerce. Yes, “commerce without morality”, the ever-respected core of Gandhian Philosophy.  This kind of cultural drain has to be curtailed or annihilated. The glory of Mahatma Gandhi should not be marred. We should understand the tragedy with our cultural heritage and democracy. The only action left here is to remove the saintly image of Mahatma Gandhi from the corrupt facets of our Indian currency. Let us ensure that no one should walk through his mind with their dirty feet.    

C.T. WILLIAM