Saturday, August 31, 2013

My Poems-9

GOOD DEEDS OF BAD SEEDS



The seeds sown
By the grand fathers and fathers
Germinated for nothing
In the farmlands owned
By the grand mothers and mothers
Casting the freezing
Shadows of sarcasm.
The grand mothers and mothers
Speared the paternal bosom
With wordy swords
‘Quality seeds for quality yield’.
The Kamasuthra emphasized
The summer shower of perspiration
Rather than the ejaculated
Shower of passion.
But the grand fathers and fathers
Floated the Kamasuthra
In Lethe; the cosmic ocean.
All seeds in their erotic form
Will thrillingly ear
For the fast gallop
Of the passionate downpour
And the latent passion of seeds
As programmed, exploded and showered
To the wrongly cycled
And frozen farmland.
The latent passion of seeds
Thus neutralized
In the chemistry of soil
And in the physics of friction
Of the condom-worn seeds.
Seeds germinated
Often reasonably
And sometimes foolishly
Like unproductive composition
Of bio chemistry and physics.
Germinated seeds
Are then shadowed
For hardening
And bull baiting-like examinations
In the modern Nalanda and Taxila
Like guerrillas
They positioned in secrecy
To defeat the bull.
And they became
Poorly constituted Physicians or
Poorly devised Physicists.
Witnessing this fruitless cultivation
And the baron farmland
The grand mothers and mothers
Still speared the paternal bosom
With the wordy swords;
‘Quality seeds for quality yield’.
If this be true
Better not to sow or reap
Or shower the cosmic
Like the birds
In the holy sky of the text
Then, don’t know when
I ejaculated the shower of passion
To the erotic photograph
In the newspaper
Away from farmland and farmers.

 C.T. William

Tuesday, August 27, 2013

യശോധര നഗ്നയാണ്‌ - അഞ്ച്


സുശ്രുതനും ചരകനും 
വാല്‍സ്യായനനും 
നാണിച്ചു തല താഴ്തട്ടെ

നിലാവ് പെയ്യുന്ന മണിയറ . ഏകദേശം 60 അടി നീളവും 20 അടി വീതിയുമുള്ള ഒരു മണിയറയാണിത് . നാലഞ്ചു ഒതുക്കുകള്‍ ഉള്ള ഒരു സ്റ്റേജ് . ചുവന്ന പരവതാനി വിരിച്ചിട്ടുണ്ട് . നിലാവെളിച്ചത്തിന്റെ മൃദുലതയും മാസ്മരികതയും നമുക്ക് ഈ മണിയറയില്‍ അനുഭവിക്കാം .

മണിയറയുടെ ഇടതുഭാഗത്തായി ചില ബിംബങ്ങള്‍ പൂജക്ക്‌ വച്ചിട്ടുണ്ട് .പരിശുദ്ധാത്മാക്കളാണത്രേ . തായലണ്ടുകാരുടെ വിശ്വാസം അങ്ങനെയാണ് . ഭുമിയില്‍ എല്ലായിടത്തും പരിശുദ്ധാത്മാക്കള്‍ ഉണ്ടെന്നവര്‍ വിശ്വസിച്ചു പോരുന്നു . ഈ പരിശുദ്ധാത്മാക്കളെ പ്രതിഷ്ടിച്ച് പൂജ നടത്തുന്നതിനായി അവിടെ കൊച്ചു കൊച്ചു മണ്ഡപങ്ങളും ശ്രീകോവിലുകളും കാണാം . അവിടെ അവര്‍ വിളക്ക് വച്ച് പഴങ്ങളും മധുരപാനീയങ്ങളും പരിശുദ്ധാത്മാക്കള്‍ക്ക് സമര്‍പ്പിച്ചു പോരുന്നു . ഈച്ചയും പൂച്ചയും വിശ്രമിച്ചിരുന്ന ഇത്തരം ശ്രീകോവിലുകള്‍ ഇവിടെ സര്‍വ്വ സാധാരണമാണ് .


ഈ നിലാമണിയറയുടെ മുന്‍വശത്തുതന്നെ തായ് ഭാഷയില്‍ എന്തോ എഴുതിവച്ചിരിക്കുന്നു . അതെന്താണെന്ന് യാത്രാഗൈഡ് ഭാസിനോട് ചോദിച്ചു മനസ്സിലാക്കിയത് ഇങ്ങനെ . “ഹാം ക പ്രവീണെ” എന്നതത്രേ തായ് ഭാഷ്യം . മലയാളത്തില്‍ മൊഴിമാറ്റിയാല്‍ ഇങ്ങനെ , “ലൈംഗികത കച്ചവടം ചെയ്യരുത്” . ഈ സുവിശേഷ കല്പനയുടെ താഴെയാണ് ഏകദേശം അമ്പതോളം തായ് അപ്സരകന്യകമാര്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത് . അക്ഷരാര്‍ഥത്തില്‍ വിരോധാഭാസം . വ്യഭിചാരം .

വെണ്ണക്കല്ലില്‍ കൊത്തിവച്ച പെണ്‍ കവിതകള്‍ . ഈ ഭുമിയിലെ സൌന്ദര്യം മുഴുവനും ആവാഹിച്ചെടുത്ത അപ്സരസ്സുകള്‍ . പ്രലോഭനങ്ങളുടെ ആയിരം കാമനകളെ തൊട്ടുണര്‍ത്തുന്ന അല്പവസ്ത്രധാരികളായ സുരസുന്ദരിമാര്‍ . അവരു ടെ അലങ്കാരമില്ലാത്ത നഗ്നത നമുക്ക് അളക്കാം അനുഭവിക്കാം . ഏതൊരു പുരുഷനേയും പൊട്ടിത്തെറിപ്പിക്കാന്‍ പോന്ന സ്ഫോടക സൌന്ദര്യമുണ്ട് അവര്‍ക്ക് .


ഈ മണിയറയെ പട്ടായക്കാര്‍ വിളിക്കുന്നത്‌ ഫിഷ്‌ ബൌള്‍ (Fish Bowl) എന്നാണ് . മത്സ്യസ്ഫടികാലയം എന്ന്‍ മൊഴിമാറ്റാം .പൌരുഷത്തിന്റെ സര്‍വ്വ നിയന്ത്രണങ്ങളുടെയും ഞരമ്പ്‌ പൊട്ടിക്കുന്ന സ്വര്‍ണ്ണമത്സ്യങ്ങളെ പിടിച്ചിട്ടിരിക്കുന്ന ഒരു ഭോഗാലയം കൂടിയാണിത് . ഈ അപ്സരകന്യകമാരുടെ മുലഞ്ഞെട്ടിനുമുകളില്‍ നീലയും ചുവപ്പും നിറത്തില്‍ വൃത്താകാരത്തിലുള്ള ഒരു വിലസൂചികാപത്രമുണ്ട് . അതില്‍ അവരുടെ നമ്പരും മണിക്കൂര്‍ ഒന്നിനെന്ന നിരക്കില്‍ അവരുടെ വിലയും രേഖപ്പെടുത്തിയിരുന്നു . നീലക്ക് വില കുറവും ചുവപ്പിന് വില കൂടുതലുമായിരുന്നു . കുറഞ്ഞ വില 2500 ബാത്ത് (5000 രൂപ ) കൂടിയ വില 3500 ബാത്ത് (7000 രൂപ ). വില നിശ്ച്ചയിച്ചതില്‍ അപാകത സംഭവിച്ചിട്ടില്ലെന്ന് ഈ അപ്സരസ്സുകളുടെ നേര്‍കാഴ്ച സാക്ഷ്യം പറയും .

ഈ സുരസുന്ദരിമാരെ ആസ്വദിക്കുന്നതിനും നയനഭോഗം നടത്തുന്നതിനും രാജകീയ ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട് ഇവിടെ . ആത്മനിയന്ത്രണമുണ്ടെങ്കില്‍ നിങ്ങള്‍ക്കവിടെ മണിക്കൂറുകളോളം ആസ്വദിച്ചിരിക്കാം . പക്ഷെ അത്രക്കൊന്നും നിയന്ത്രണം കാഴ്ചക്കാര്‍ക്ക് ഉണ്ടായിരുന്നില്ല . കൂടിയാല്‍ പത്തുമിനിറ്റ് . അപ്പോഴേക്കും സ്ഫടികാലയത്തിലെ ഒരു സ്വര്‍ണ്ണമത്സ്യത്തെ കാഴ്ചക്കാര്‍ വിലക്കെടുത്തിരുന്നു . മണിയറക്ക് തൊട്ടിപ്പറുത്തുള്ള “പണ”യറയില്‍  പണമടച്ചാല്‍  നിങ്ങള്‍ക്ക് ആ സ്വര്‍ണ്ണമത്സ്യത്തേയും കൊണ്ട് മുകളിലേക്ക് പോകാം . ഒരു മണിക്കൂര്‍ അവളോടൊപ്പം രതിതടാകത്തില്‍ നീന്തിത്തുടിക്കാം . ഇതിനെയാണ് സഭ്യതയുടെ ഭാഷയില്‍ തായ് മസ്സാജ് എന്ന് വിളിക്കുന്നത്‌ . പച്ച മലയാളത്തില്‍ തായ് അഥവാ തറ വ്യഭിചാരം തന്നെ .  



അയ്യായിരവും എഴായിരവും മണിക്കൂറിന് മുടക്കുമ്പോള്‍ നിങ്ങള്‍ അനുഭവി ക്കുന്ന സുരതോന്മാദം ഇങ്ങനെ . നിങ്ങളെ അവള്‍ ഒരു കുളിത്തൊട്ടിലില്‍ കിടത്തി നന്നായി പല്ലുതേപ്പിക്കും . എണ്ണ തേപ്പിക്കും . സോപ്പും ഷാമ്പുവും പതച്ചു കുളിപ്പിച്ചെടുക്കും . അപ്പോഴേക്കും നിങ്ങളിലെ പുരുഷന്‍ ഫണം താഴ്ത്തിയി രിക്കും . പിന്നെ അവള്‍ രസനേന്ദ്രീയം കൊണ്ടും സ്തനേന്ദ്രീയം കൊണ്ടും ജനനേന്ദ്രീയം കൊണ്ടും നിങ്ങളെ അടിമുടി തഴുകിയുണര്‍ത്തും . നിങ്ങള്‍ ഉണരാം . ഉണരാതിരിക്കാം . അതൊന്നും അവളുടെ ജോലിയുടെ ഭാഗമല്ല . ധാര്‍മ്മികതയുമല്ല .

നിങ്ങള്‍ക്ക് അവളില്‍ ലൈംഗികാധികാരങ്ങളില്ല . സ്വാതന്ത്ര്യങ്ങളുമില്ല. നിങ്ങള്‍ അവളെ കീഴടക്കേണ്ടതില്ല . നിങ്ങള്‍ അവള്‍ക്ക് വിധേയനാണ് . അതങ്ങനെയാണ് . സ്ഫടികാലയ സേവനനിയമങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നതും അങ്ങനെയാണ് .ഇതിനിടെ സമയസൂചി മണിക്കൂര്‍ തീര്‍ത്തിരിക്കും . പട്ടായ നിങ്ങള്‍ക്ക് തരുന്ന രതിനിര്‍വേദവും .

ആര്‍ഷഭാരതത്തിലെ ആയുര്‍വേദ ആചാര്യന്മാരായ സുശ്രുതനും ചരകനും പറഞ്ഞുവച്ച ശിരോധാരയും , തിരുമ്മലും , ഉഴിച്ചലും , കിഴിയും നമ്മുടെ നാട്ടിലുണ്ട് . ഏതോ ഒരു ബുദ്ധഭിക്ഷു നമ്മുടെ ആയുര്‍വേദത്തെ ചൈനയിലേക്കും തായലണ്ടിലേക്കും സിലോണിലേക്കും കൊണ്ടുപോയതാണത്രേ . സുശ്രുത സംഹിതയും ചരക സംഹിതയും അഷ്ടാംഗഹൃദയവും അവര്‍ അട്ടിമറിച്ചു . പകരം വിലകുറഞ്ഞ വ്യഭിചാരസംഹിത തീര്‍ക്കുകയായിരുന്നു അവര്‍ . കാമശാസ്ത്രകാരനായ വാത്സ്യായന മഹര്‍ഷിയുടെ രതിരീതികളും അവര്‍ അട്ടിമറിച്ചു .


ഞരമ്പുകളില്‍ ഇക്കിളി പടര്‍ത്തി വിദേശനാണ്യം കൊയ്തെടുക്കുന്ന നൂതന രതിസങ്കേതങ്ങളായി ആയുര്‍വേദം ദേശത്തും വിദേശത്തും കച്ചവടച്ചരക്കായി . 2006-ല്‍ 45000 ഇന്ത്യക്കാരാണ് പട്ടായ സന്ദര്‍ശിച്ചത് . 2012-ല്‍ അത് ഒരു കോടി കവിഞ്ഞു . ആയുര്‍വേദത്തിന്റെ ശിരോധാരയും , തിരുമ്മലും , ഉഴിച്ചലും , കിഴി യും വാത്സ്യായന മഹര്‍ഷിയുടെ അറുപത്തിനാല് രതിരീതികളും കേരളത്തില്‍ വഴിമുട്ടി, ശ്വാസംമുട്ടി നില്‍ക്കുന്നു . സുശ്രുതനും ചരകനും വാല്‍സ്യായനനും നാണിച്ചു തല താഴ്തട്ടെ . ഒപ്പം നാം മലയാളിയും .

എന്റെ സംഘത്തില്‍ ഞാനൊഴിച്ച്‌ എല്ലാവരും ഈ സ്ഫടികാലയത്തിലെ സ്വര്‍ണ്ണമത്സ്യങ്ങളെ പ്രാപിച്ചിരുന്നു . എന്നിലും പ്രലോഭനത്തിന്റെ സ്ഫോടനങ്ങള്‍ ഉണ്ടായതാണ് . പക്ഷെ യാത്രക്കൊരുങ്ങും മുമ്പ് പട്ടായയെ കുറിച്ച് ഞാന്‍ വായിച്ച ചരിത്ര പുസ്തകം എന്നെ ആപല്‍ക്കരമായ രീതിയില്‍ ഭീഷണിപ്പെടുത്തിയിരുന്നു . പട്ടായയെ വിലക്കിയിരുന്നു . ലോക വിനോദസഞ്ചാര ഭൂപടത്തില്‍ ലണ്ടനും ന്യുയോര്‍ക്കും പാരീസും കഴിഞ്ഞാല്‍പിന്നെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ തമ്പടിക്കുന്നത്‌ തായലണ്ടിലെ ബാങ്ക് കോക്കിലും പട്ടായയിലും  ആണത്രേ . ഏതാണ്ട് പത്ത് ലക്ഷം സഞ്ചാരികള്‍ തായലണ്ടിനെ ഓരോ വര്‍ഷവും  പ്രാപിക്കുന്നു . ഏറ്റവുമൊടുവിലെ സ്ഥിതി വിവരക്കണക്കുകള്‍ പറയുന്നത് ഈ പറുദീസയില്‍ അഞ്ചു ലക്ഷത്തില്‍പരം HIV അണുബാധിതര്‍ ഉണ്ടെന്നാണ് .

ഭരണഘടനാപരമായി ഇവിടെ വ്യഭിചാരം അനുവദനീയമല്ല . അതുകൊണ്ടുതന്നെ ഇവിടുത്തെ സ്വര്‍ണ്ണ മത്സ്യങ്ങള്‍ സുരക്ഷിതരാവാന്‍ സാധ്യതയില്ല . സുരക്ഷിതമല്ലാത്ത ഈ പറുദീസ ഞാന്‍ ഉപേക്ഷിച്ചത് അതുകൊണ്ടാണ് . ഈ പറുദീസയെ സ്വീകരിച്ചവര്‍ സുര ക്ഷിതരാവട്ടെ . ജഗതീശ്വരന്‍ അവരെ അനുഗ്രഹിക്കട്ടെ . 


ഡോ.സി.ടി.വില്യം

തുടരും 

Saturday, August 24, 2013

My Poems-8

HAIL LOVE





Hail love
The current time immemorial
The unshowered cloudlet
Of the Oceanic sky
The tearlet
That reluctant to trickle out
The rainbow painted
Out of the pain-mixed palette

Hail love
The path zig zag in the woods
The spark at the summit
Of the unfathomable hill
The magic riddle
Of the Tantalysis

Nobody cleared yet
No paths towards you
Those committed suicide
In search of you
Put no warning signals yet
Some defined you real
Some others unreal
Still hail Love
The truth between
The versions real and unreal

Colours and mix futile
While we paint you
Words and feelings fumes
While we versify you
Notes discordant
And meter discomfort
While we sing of you

Still we hail you
The love intravenous
The Love universal
 The exotic painting
The erotic poem
The ecstatic song.
 C.T.William

Wednesday, August 21, 2013

യശോധര നഗ്നയാണ്‌ -നാല്


ഭോഗാലസ്യത്തിന്റെ പറുദീസയില്‍

ട്ടായ പുലര്‍ന്നു . പട്ടായയില്‍ ഇപ്പോള്‍ മഴക്കാലമാണ് . മഴ പെയ്യുന്നതും തോരുന്നതും ഇവിടെ പെട്ടെന്നാണ് . മഴ നനഞ്ഞ പട്ടായയില്‍ വെളിച്ചം നല്ലവണ്ണം പടര്‍ന്നിരുന്നു . പക്ഷെ തെരുവും തെരുവോരവും ഉറങ്ങിക്കിടന്നു . വഴിയില്‍ വാഹനങ്ങളും മനുഷ്യരും ഉണ്ടായിരുന്നില്ല . അത്യപൂര്‍വ്വമായി അല്പവസ്ത്രധാരികളായ ഒന്നുരണ്ടു പെണ്ണുങ്ങള്‍ ആടിയുലഞ്ഞ് പോകുന്നതുകണ്ടു . പട്ടായ ഇപ്പോള്‍ ഉറങ്ങാന്‍ കിടന്നതേയുള്ളൂ . പട്ടായയില്‍ രാത്രി പകലും ,പകല്‍ രാത്രിയുമാണ് .


ഹോട്ടല്‍ മുറിയിലെ ഇലക്ട്രിക് കെറ്റിലില്‍ ഒരു ഗ്രീന്‍ ചായ ഉണ്ടാക്കി . വര്‍ത്തമാന പത്രമില്ലാതെ, ചായ ഉഷാറില്ലാതെ കുടിച്ചു . ഈയ്യിടെയായി ഒരു കൊച്ചു പീഡനവാര്‍ത്തയെങ്കിലുമില്ലാതെ ചായ കുടിക്കാനാവില്ല . എന്തുചെയ്യാം, കേരളത്തിന്റെ വായനാശീലം അങ്ങനെയായിപ്പോയി . മുറിയിലെ ടെലിവിഷന്‍ തെളിയിച്ചു നോക്കിയിട്ടും ഫലമുണ്ടായില്ല .



കുളി കഴിഞ്ഞ് വസ്ത്രം മാറാന്‍ ഒരുങ്ങിയപ്പോഴാണ് തലേന്ന് യാത്രാഗൈഡ് ഭാസ് പറഞ്ഞതോര്‍ത്തത്‌ . ഇന്ന് ബനിയനും ബര്‍മൂഡായുമായിരിക്കണമത്രേ വേഷം . കാരണം , ഇന്നത്തെ യാത്രകള്‍ മുഴുവനും പട്ടായയിലെ ബീച്ചുകളിലേക്കാണ്. ബനിയനും മുക്കാല്‍ ട്രൌസറുമിട്ട് മുറിയടച്ച് പ്രാതല്‍ കഴിക്കാനിറങ്ങി .ഇവിടെ പ്രാതല്‍ ലഘുഭക്ഷണമല്ല . പന്നിയിറച്ചിയും കോഴിയിറച്ചിയും ഫ്രൈഡ് റൈസും നൂഡില്‍സും സോസജും റൊട്ടിയും മുട്ടയും പഴങ്ങളും തുടങ്ങി അനവധിയോളം ഭക്ഷണപദാര്‍ത്ഥങ്ങളുണ്ട്‌ . കൂടുതലും തായ്–ചൈനീസ് രുചിഭേദങ്ങള്‍ .



എല്ലാവരും രാവിലെ 8 മണിക്ക് ബീച്ച് യാത്രക്ക് തയ്യാറാവണമെന്നതായിരുന്നു ഭാസിന്റെ നിര്‍ദേശം . എന്നാല്‍ 10 മണി കഴിഞ്ഞിട്ടും ഭാസും ബസ്സും അന്തേവാസികളെ കാത്ത് അനങ്ങാതെ കിടന്നു . പുലരും വരെ കനത്ത രതിലീല കളില്‍ കഴിഞ്ഞുകൂടിയ അവര്‍ ഉറങ്ങാന്‍ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ . ഭാസ് വിളിച്ചു കൂവിയതിനെതുടര്‍ന്ന്‍ പലരും സുരതോന്മാദത്തിന്റെ  ഉറക്കച്ചടവോടെ ബസ്സിലെത്തിക്കൊണ്ടിരുന്നു . അവരാരും പരസ്പരം ശ്രദ്ധിച്ചിരുന്നില്ല . എല്ലാവരും എന്തൊക്കെയോ കുസൃതികള്‍ ഒളിപ്പിച്ചുവച്ചതുപോലെ ബസ്സില്‍ വന്നിരുന്നു .  


പട്ടായ നിറയെ  ബീച്ചുകളാണ് . നിഷ്കളങ്കമായ നഗ്നത സമര്‍പ്പിക്കപ്പെടുന്ന ജലാല്‍ത്താരകളാണ് പട്ടായ മുഴുവനും . നഗ്നശരീരങ്ങള്‍ ഒഴുകിനടക്കുന്ന ഒരു മാംസഗംഗയാണ് പട്ടായ . നഗ്നശരീരങ്ങള്‍ കെട്ടുപിണഞ്ഞും ഇണചേര്‍ന്നും തിരമാലകളില്‍ അലിഞ്ഞുചേരുകയാണിവിടെ . അവര്‍ക്ക് ആവശ്യമുള്ളതെല്ലാം കൊടുക്കുന്ന കടലും കടല്‍ തീരങ്ങളുമാണ് പട്ടായ നിറയെ . ലോകത്തി ലെതന്നെ ഏറ്റവും വലിയ ബീച്ച് മാളാണ് (Beach Mall) പട്ടായയിലുള്ളതെന്ന്‍ വിനോദസഞ്ചാര ചരിത്രം സാക്ഷ്യപ്പെടുത്തുന്നു . ഉപ്പ് തൊട്ട് സുഖഭോഗങ്ങളുടെ പരമാനന്ദം വരെ ഇവിടെ ലഭ്യമാണ് . 


വിനോദസഞ്ചാരികള്‍ ബോട്ടില്‍നിന്നു ബോട്ടിലേക്ക് പകര്‍ന്നു പകര്‍ന്ന് ബീച്ചുകളുടെ ചാരിത്ര്യം മുഴുവനായി കവര്‍ന്നെടുക്കുകയാണ് . അവര്‍ പാരച്യുട്ടുകളില്‍ ആകാശത്തും ഓക്സിജന്‍ സിലിണ്ടറുമായി കടലിന്റെ ആഴങ്ങളിലും മദോന്മത്തരാവുന്നു . ഇവിടുത്തെ ബീച്ചും പരിശുദ്ധമായ നഗ്നതയും കാണുമ്പോള്‍ നാമറിയാതെ തന്നെ നാം സ്വയം നഗ്നരാവും . ഇവിടുത്തെ കുറുമ്പുള്ള തിരമാലകള്‍ തായ് സുന്ദരികളെപോലെ നമ്മുടെ അല്പവസ്ത്രങ്ങളും അപഹരി ക്കും . നാമതിന് നിര്‍ന്നിമേഷരായി വിനീതവിധേയരാവും . ഇവിടെ ആണെന്നും പെണ്ണെന്നും ഇല്ല . ലിംഗ ഭേദമില്ലാതെ നഗ്നത ആഘോഷിക്കുന്ന മാലാഖമാരുടെ ഉന്മാദ ഭുമിയാണിത്‌  .



ബീച്ചുകളിലെ മദോന്മാദ വേളകള്‍ സഞ്ചാരികളെ മുഴുവന്‍ പട്ടായയുടെ അടിമകളാക്കി . അവരുടെ അടിമത്തം യാത്രാഗൈഡ് ഭാസിന്റെ വിനോദസഞ്ചാര കലണ്ടറിന്റെ കണക്കുതെറ്റിച്ചു . തായ് ലണ്ടിന്റെ സ്ഥല-കാല-ചരിത്രത്തിന്റെ നാഴികക്കല്ലുകള്‍ അവര്‍ക്ക് കാണേണ്ടെന്നായി . അവര്‍ക്ക് പട്ടായയുടെ നഗ്നത മാത്രം മതി . ലക്കും ലഗാനും തെറ്റിയ സഞ്ചാരികളുടെ മുന്നില്‍ ഭാസ് എന്ന യാത്രാഗൈഡ് തോറ്റു കൊടുത്തു . പട്ടായയുടെ വിനോദസഞ്ചാരം മിക്കവാറും  പൂര്‍ണ്ണമാവുന്നതിങ്ങനെ .


പ്രലോഭനങ്ങളുടെ കൊച്ചുകൊച്ചു അഗ്നിപര്‍വതങ്ങളുമായി ആ ഇരുനില ബസ്സ്‌ പിന്നെ നിന്നത് പട്ടായയിലെ പ്രസിദ്ധമായ പി പി മസ്സാജ് സെന്ററിനു മുന്നിലാണ് . ഇവിടെ ക്യാമറകള്‍ അനുവദിക്കില്ല . അകത്തുകടക്കണമെങ്കില്‍ അറവുമാടുകളില്‍ ചാര്‍ത്തുംപോലെ  നമ്മുടെ കൈപ്പത്തിയുടെ പുറം ഭാഗത്ത് നീലമഷി കൊണ്ട് മുദ്ര ചാര്‍ത്തും . പിന്നെ നഗ്നതയുടെ പറുദീസയിലേക്കുള്ള പാസ്പോര്‍ട്ടായി . പഞ്ചേന്ദ്രിയങ്ങള്‍ക്ക് പുറമേ ആറാം ഇന്ദ്രിയവും വിജ്രംബിതമാവുന്ന നഗ്നതയുടെ സ്ഫോടനക്കാഴ്ചകള്‍ നമുക്കിവിടെ കാണാം . 

 ഡോ.സി.ടി.വില്യം

തുടരും                                                                                                                                     
 

Saturday, August 17, 2013

My Poems-7

CONFESSION OF A HIRED MOTHER


My womb is a tomb
Where painful secrets cradles
An embalmed embryo
Awaiting for resurrection.

My mind is a cannon
Loaded heavily
With bio-explosives
Awaiting for an explosion.

So, father, let me trigger
For explosions are confessions-
The ecstatic unloading
Of the loaded bio-explosives.

Father, forgive me
Forgive this surrogate mother-
The divine prostitute
Violated the sixth  commandment.

Father, my womb is a brothel
A licensed Mother machine
where adultery and seduction
are scientifically sacramental.

Father, never I shared
A masculine bed
Never I spared
A single sperm or ova.

But father, forgive me
Forgive this virgin Mary-
The ousted surrogate mother
Who merchandised her child.

Oh! father, forgive me
Forgive this Tummy mummy
Forgive her fired children
Oh! father forgive me.
 
 C.T.William

Wednesday, August 14, 2013

യശോധര നഗ്നയാണ്‌ -3




മൂന്ന്
രതിസാമ്രാജ്യത്തെ ചക്രവര്‍ത്തിനികള്‍


സ്സ്‌ പട്ടായ എത്തി . രാത്രിക്ക് പ്രായമേറിയിരുന്നു . വിശപ്പ്‌ ഞങ്ങ ളില്‍ ചത്തും ജീവിച്ചും കിടന്നിരുന്നു . യാത്രാ ഗൈഡിന് താത്പര്യ മുള്ള ഒരു ഹോട്ടലായിരിക്കണം , അതിന്റെ സമീപത്തു ബസ്സ് നിന്നു . ഒരു ഹോട്ടല്‍ എന്ന് വിളിക്കുന്ന തിനേക്കാള്‍ ഒരു ഹോസ്റല്‍ മെസ് ഹാള്‍ എന്നെ ഇതിനെ വിളിക്കാനാവൂ .  ചോറും സാമ്പാറും മറ്റ് സ്ഥിരം ചേരുവകളും ചേര്‍ന്ന ഒരു ഊണ് .നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു തല്ലിപ്പൊളി ഊണ് . ഭക്ഷണം നന്നായില്ല എന്നുതന്നെ പറയണം . തായ് രുചികള്‍ ഒന്നുമുണ്ടായിരു ന്നില്ല . ആസൂത്രിത ടൂറുകളുടെ വികാസം ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാ നാവില്ല . ഭക്ഷണത്തിനുശേഷം നാല്‍നക്ഷത്ര ഹോട്ടലില്‍ താമസം . സെന്റാര . അതായിരുന്നു ഹോട്ടലിന്റെ പേര് .

പട്ടായ ഒരു മുനിസിപ്പാലിറ്റിയാണ് .  സ്വയംഭരണാവകാശമുണ്ട് . മേയറാണ് ഭരണത്തലവന്‍ . വ്യവസായങ്ങള്‍ക്ക് പ്രാമുഖ്യമുള്ള  മുനിസിപ്പാലിറ്റിയാണ് . ജനസംഖ്യ ഒരു ലക്ഷം മാത്രം . അത്രകണ്ട് വികസനങ്ങളൊന്നും അവകാശ പ്പെടാനില്ലാത്ത പ്രദേശം . പഴയ കെട്ടിടങ്ങളും വൃത്തിയില്ലാത്ത റോഡുകളും കാണാം . പ്രദേശവാസികളും അധികം പകിട്ടില്ലാത്തവരാണ് . പാവങ്ങള്‍ . തെരുവില്‍ തട്ടുകടകളും പലാഹാരവണ്ടികളും സജീവം . ചൈനീസ്‌ രുചിവൈകൃതങ്ങളില്‍ പാമ്പും , തവളയും , പട്ടിയും , പാറ്റയും , തേളും , പുഴുക്കളും സജീവം . ബാറുകളും മസ്സാജ് പാര്‍ലറുകളും ഭോഗാലയങ്ങളും ചായം തേച്ചു പിടിപ്പിച്ച ഗണിക സുന്ദരിമാരാല്‍ സമൃദ്ധം . ഇത്രയുമായാല്‍ പട്ടായയുടെ ഒരു ഏകദേശ രേഖാചിത്രമാവും .



കീഴടങ്ങലിന്റെ രാജ്യമാണ് പട്ടായ എന്നുപറയാം . പട്ടായയുടെ ചരിത്രം സാക്ഷ്യ പ്പെടുത്തുന്നതും അതാണ്‌ . പണ്ട് , ഫ്രയ തക് അഥവാ തക്സിന്‍ രാജാവ് പട്ടായ ആക്രമിക്കാനെത്തി . പട്ടായയിലെ നാട്ടുപ്രമാണിയായ നായ്‌ ക്ലോമായിരുന്നു പ്രഥമ ഏറ്റുമുട്ടലില്‍ രംഗത്തെത്തിയത് . എന്നാല്‍ ഫ്രയ തക്കിന്റെ ആകര്‍ഷക മായ രാജകീയ മര്യാദകളും അന്തസ്സും നായ്‌ ക്ലോമിനെ ആശ്ച്ര്യപ്പെടുത്തുകയും വിനയാന്വിതനാക്കുകയും ചെയ്തത്രേ . നായ്‌ ക്ലോം രണ്ടാമതൊന്ന് ചിന്തിച്ചില്ല . ഫ്രയ തക്കിന് കീഴടങ്ങി . കീഴടങ്ങിയ ഇടം “താപ് ഫ്രയ” എന്നറിയപ്പെട്ടു . പിന്നീട് ഫത്തായ എന്ന് വിളിക്കപ്പെട്ടു . കാലാന്തരത്തില്‍ അത് പാട്ടായ എന്നായി . കേരളത്തിലെ കാലവര്‍ഷം പോലെ തായലണ്ടില്‍ കാലവര്‍ഷം കൊണ്ടുവരുന്ന ഒരു കാറ്റുണ്ട് . തെക്കുപടിഞാറുനിന്ന്‍ വടക്കുകിഴക്ക്‌ ദിശയില്‍ വീശുന്ന ഈ കാറ്റിന്റെ പേരും ഫത്തായ എന്നത്രേ . ചുരുക്കത്തില്‍ സമാധാനത്തിന്റെയും സമൃദ്ധിയുടെയും മേഘവര്‍ഷത്തിന്റെ ഒരു പ്രതീകം കൂടിയാണ് പട്ടായ .


ഹോട്ടലിലെ കുളി കഴിഞ്ഞ് പുത്തന്‍ ഉടുപ്പിട്ട് ഹോട്ടലിന്റെ ലോബിയില്‍ വന്നിരുന്നു . യാത്രാസംഘത്തിലെ ആരെയെങ്കിലുമൊക്കെ കാണാമെന്നും അവ രോടൊപ്പം നഗരമൊന്നു ചുറ്റിക്കറങ്ങി വരാമെന്നും വിചാരിച്ചാണ് ലോബിയില്‍ വന്നത് . പക്ഷെ ലോബിയില്‍ ഞാന്‍ ഒറ്റപ്പെട്ടുപോയി . യാത്രാ സംഘം മുഴുവനും അപ്പോഴേക്കും നഗരത്തിലെത്തിക്കഴിഞ്ഞിരുന്നു . അതങ്ങിനെയാണ് , പട്ടായയില്‍ രാത്രി പകലും പകല്‍ രാത്രിയുമാണ് .  


ഹോട്ടലില്‍ നിന്നിറങ്ങി നഗരത്തിലേക്ക് നീങ്ങി . നഗരവീഥികളുടെ ഇരുവശങ്ങളിലും ചെറുതും വലുതുമായ ബാറുകള്‍ . നൃത്തശാലകള്‍. മസ്സാജ് പാര്‍ലറുകള്‍ . തട്ടുകടകള്‍ . പലാഹാരവണ്ടികള്‍ . ചുറ്റും കാണുന്നവരില്‍ കൂടുതലും പെണ്ണുങ്ങള്‍ . ചന്തക്കൂടുതലുള്ള ഈ പെണ്ണുങ്ങളെല്ലാം തന്നെ ഗണിക സുന്ദരികളാണ് (prostitute) . നമ്മുടെ നാട്ടിലെതുപോലെ ചീത്തപ്പേരുചാര്‍ത്തിയ ഗണിക സുന്ദരികളായിരുന്നില്ല  അവര്‍ . ചാണക്യസൂത്രത്തിലേതുപോലെ ഈ ഗണിക സുന്ദരികള്‍ പട്ടായയിലെ അന്തസ്സുള്ള ഉദ്യോഗസ്ഥകളാണ് . ഗണികാവൃത്തി അവര്‍ക്ക് അന്തസ്സും ആഭിജാത്യവുമുള്ള പ്രൊഫെഷനാണ് . ഈയൊരു സ്ത്രൈണ ബ്യുറോക്രസിയുടെ ബലത്തിലാണ് തായലണ്ട് നിലനില്‍ക്കുന്നതുതന്നെ . ഈ സുരസുന്ദരികളെ നാം കീഴടക്കേണ്ടതില്ല , കാരണം അവര്‍ നമുക്ക് കീഴടങ്ങിയവരാണ് . കീഴടങ്ങലിലാണല്ലോ രതിയുടെ ഉന്മത്തമായ അവസ്ഥ . പട്ടായ തന്നെ കീഴടങ്ങലിന്റെ സാമ്രാജ്യമല്ലേ . കീഴടങ്ങലിന്റെ രതിസാമ്രാജ്യം .



യാത്രാ സംഘത്തിലെ ചിലരെയൊക്കെ നഗരത്തില്‍ വച്ചുകണ്ടുമുട്ടി . അവര്‍ യാതൊരുവിധ പരിചിതഭാവവും പുലര്‍ത്തിയില്ല . അവരാരും തന്നെ ഒറ്റക്കായിരുന്നില്ല . അവരുടെയൊക്കെ കൂടെ സുന്ദരിമാര്‍ ഉണ്ടായിരുന്നു . അവര്‍ എങ്ങോട്ടൊക്കെയോ നടന്നകന്നു . മസ്സാജ് പാര്‍ലറുകളിലേക്കാവാം , അവരവരുടെ കിടപ്പുമുറികളിലേക്കാവാം , ഭോഗാലയങ്ങളിലേക്കാവാം .

വഴിയോരങ്ങളില്‍ അത്യപൂര്‍വ്വമായി പുരുഷന്മാരെ കണ്ടിരുന്നു . അവരെല്ലാം രതിയുടെ ദല്ലാളുമാരായിരുന്നു . അവരുടെ കയ്യില്‍ ആകര്‍ഷകമായ ബഹു വര്‍ണ്ണ ബ്രോഷറുകള്‍ ഉണ്ടായിരുന്നു . രതിലീലകളുടെ ത്രസിപ്പിക്കുന്ന മഞ്ഞ ചിത്രങ്ങളടങ്ങിയ ബ്രോഷറുകള്‍ നിവര്‍ത്തി അവര്‍  ആ ചിത്രങ്ങളിലെ പെണ്ണുങ്ങളുടെ രതി സാമര്‍ത്ഥ്യവും വൈദഗ്ദ്യവും പ്രകീര്‍ത്തിച്ചുകൊണ്ടിരുന്നു. 


വഴിയരികില്‍ കണ്ട ഒന്നുരണ്ട് മസ്സാജ് പാര്‍ലറുകളില്‍ കയറി കാര്യങ്ങള്‍ അന്വേഷിച്ചു . സചിത്രങ്ങളായ വിലവിവര പട്ടിക നിരത്തി മസ്സാജ് സുന്ദരികള്‍ കാര്യങ്ങള്‍ വാങ്ങ്മയചിത്രങ്ങളായി അവതരിപ്പിച്ചു . കാല്‍വിരലുകളുടെ തൊട്ടു തലോടല്‍ തുടങ്ങി രതിയുടെ അത്യുന്നതങ്ങളില്‍ നമ്മെ എത്തിക്കുന്നതിന്റെ രതിസങ്കേതങ്ങള്‍ അവര്‍ ആംഗ്യഭാഷയിലും അഭിനയത്തികവിലും ആവിഷ്ക രിച്ചു . അവരില്‍ ചിലര്‍ അവിടെ അപ്പോള്‍ നടന്നിരുന്ന തൊട്ടുതലോടലിന്റെ തത്സമയ ദൃശ്യങ്ങളും കാണിച്ചുതന്നു . അവര്‍ നമ്മെ പ്രലോഭിപ്പിക്കുകയായി രുന്നില്ല , പ്രവര്‍ത്തിപ്പിക്കുകയായിരുന്നു .


സമയം രാത്രിയും കഴിഞ്ഞ് പ്രഭാതത്തിലേക്ക്‌ കടക്കുകയാണ് . ഞാന്‍ ഹോട്ടലി ലേക്ക് തിരിച്ചുനടന്നു . ഹോട്ടല്‍ അപ്പോഴും സജീവമായിരുന്നു . യാത്രാസംഘത്തിലെ പലരും രതിക്കൂട്ടുകളുമായി വരുന്നതും പോകുന്നതും കണ്ടു .അവിടെ എല്ലാ മുറികളിലും രതിയുടെ ഉത്സവാഘോഷങ്ങള്‍ നടക്കുകയായിരുന്നു . 


ഞാന്‍ മുറിയില്‍ കടന്ന്‍ വാതിലടച്ചു . ബാത്ത് റൂമിലും കട്ടിലിന്നടിയിലും സുന്ദരിമാരാരും ഇല്ലെന്ന് ഒന്നുകൂടി ഉറപ്പുവരുത്തി . എനിക്കുമാത്രം വിലക്കപ്പെട്ട രതിയുടെ കാണാക്കിനാവുകളില്‍ ഞാന്‍ ഉറങ്ങി .

ഡോ.സി.ടി.വില്യം 
തുടരും