Wednesday, August 14, 2013

സമരം ഉപരോധമാവുമ്പോള്‍



സമരം ഉപരോധമാവുമ്പോള്‍ 
സമരം ഇല്ലാതാവുന്നു

പുലിപോലെ വന്നു എലിപോലെ പതുങ്ങിപ്പോയി . ഇടതുപക്ഷ സോളാര്‍ ഉപരോധ സമരത്തെ ഇങ്ങനെയും നിര്വരചിക്കാം . എന്നാല്‍ ഈ നിര്വിചനത്തിന്റെ കുറഞ്ഞ വ്യാപ്തിയിലും കൂടുതല്‍ വ്യാപ്തിയിലും വലതുപക്ഷ പ്രതിരോധത്തെ ഞാന്‍ ന്യായീകരിക്കുന്നില്ല . കാരണം, ഐക്യ ജനാധിപത്യ സര്ക്കാുരും ഏതാണ്ട് പുലി പോലെ വന്നു എലിയെപോലെ പതുങ്ങി രക്ഷപ്പെടുകയായിരുന്നു .

സോളാര്‍ ഉപരോധസമരത്തിന്റെ പശ്ചാത്തലം പഠിക്കുമ്പോള്‍ നാം മനസ്സിലാക്കുന്ന കുറെ സമര പാഠങ്ങളുണ്ട് . സമര പരിണാമ സാമൂഹ്യ പാഠങ്ങളുമുണ്ട് . അത്തരം സമര പാഠങ്ങളും സമര പരിണാമ സാമൂഹ്യ പാഠങ്ങളുമാണ് ഈ ചെറു കുറുപ്പില്‍ . അതുകൊണ്ടുതന്നെ ഇതൊരു രാഷ്ട്രീയ കുറിപ്പടിയല്ല . തികച്ചും സാമൂഹ്യ ശാസ്ത്രപരമായ ഒരു ചെറു അനുമാന കുറിപ്പാണിത് .
സമരം എന്ന പദത്തിന് ഏറ്റവും അടുത്ത അര്ത്ഥം  യുദ്ധം എന്നുതന്നെയാണ് . “വഴി പോലെയുള്ള ഗമനപ്രക്രിയ” എന്നുവരെ അര്ത്ഥി വ്യാപ്തിയുണ്ടാവും സമരത്തിന് . ചുരുക്കത്തില്‍ വഴിപോലെ ഗമിക്കേണ്ടുന്ന യുദ്ധപ്രക്രിയ എന്നും പറയാം . യുദ്ധം എന്നത് കലഹങ്ങളിലൂടെ വളര്ന്ന്ന ലഹളകളിലൂടെ വികസിച്ചെത്തുന്ന ഒരു ദേശീയാവസ്ഥയാണ് . എന്നുവച്ചാല്‍ സമരങ്ങള്ക്ക്  ഒരു ദേശീയ ഘടനയും കാഴ്ച്ച പ്പാടുമുണ്ടാവണം . ഈയൊരു സാഹചര്യത്തില്‍ നമ്മുടെ ഇന്നത്തെ സമരങ്ങളെ പഠിക്കുമ്പോള്‍ മനസ്സിലാവുന്നത് , നമ്മുടെ സമരങ്ങളെല്ലാം തന്നെ അപക്വമായ കലഹങ്ങളായിരുന്നു എന്നാണ് . ഇത്തരം അപക്വമായ കലഹങ്ങളെ രാഷ്ട്രീയ പാര്ടി കളുടെ ഭൌതികമായ നിലനില്പ്പി നായി ഉപയോഗപ്പെടുത്തുമ്പോഴാണ് സമരം എന്ന “വഴിപോലെയുള്ള ഗമന പ്രക്രിയ”ക്ക് വഴിപിഴക്കുന്നത് . 


ഇതൊക്കെയാണ് സമര പാഠങ്ങള്‍ എന്നിരിക്കിലും സമരത്തിന്റെ പരിണാമ സാമൂഹ്യ പാഠങ്ങള്‍ എത്തിനില്ക്കു ന്നത്‌ മറ്റൊരു വിസ്മയലോകത്താണ് . സമരം എന്നത് ഒരു ആത്മീയചര്യയാണ് .ഭൌതികചര്യയല്ല . മഹാത്മാഗാന്ധി നമ്മെ പഠിപ്പിച്ചതും അതാണ്‌ . എന്നാല്‍ നമുക്കിന്ന്‍ സമരങ്ങള്‍ ഫാഷന്‍ വസ്ത്രാലങ്കാരം പോലെയാണ് . കാലത്തിന്റെ ട്രെന്ഡ്ു കണക്കിലെടുത്ത് നാം സമരത്തെ നിര്വ.ചിക്കുന്നു . രൂപവല്കാരിക്കുന്നു . വ്യാഖ്യാനിക്കുന്നു . ഏറ്റവുമൊടുവില്‍ സമരം ഉപരോധ സമരമായതും അങ്ങിനെയാണ് . 


ഉപരോധവും സമരവും വിപരീതങ്ങളാണ് . സമരത്തിന്റെ വഴിപോലെയുള്ള ഗമന പ്രക്രിയയല്ല ഉപരോധത്തിനുള്ളത് . ഉപരോധമെന്നത് തടസ്സങ്ങളാണ് . വളയലാണ് . ഉപദ്രവിക്കലാണ് . ഉപരോധത്തിന് പ്രമേയപരമായ അച്ചടക്കത്തെക്കാള്‍ അരാജകത്ത ത്തിനോടാണ് കൂടുതല്‍ അടുപ്പം . അതുകൊണ്ട് ഈ ഫാഷന്‍ സമരാലങ്കാരത്തില്‍ ശുദ്ധമായ സമരത്തിന്റെ അംശം കുറവും അശുദ്ധമായ അരാജകത്തത്തിന്റെ അംശം കൂടുതലുമാണ് . അങ്ങനെയാണ് ഈ അഭിനവ അശുദ്ധ സമര സങ്കേതം ഒന്നേകാല്‍ ദിവസംകൊണ്ട് കൂപ്പുകുത്തിയത് . സമരം ഉപരോധത്തിന്റെ അലങ്കാരവസ്ത്രമാവു മ്പോള്‍ സമരം തന്നെ ഇല്ലാതാവുന്ന സ്ഥിതിവിശേഷം ഉണ്ടാവുക സ്വാഭാവികം മാത്രം.   



ഡോ.സി.ടി.വില്യം   

No comments:

Post a Comment