മൂന്ന്
രതിസാമ്രാജ്യത്തെ ചക്രവര്‍ത്തിനികള്‍
ബസ്സ്
പട്ടായ എത്തി . രാത്രിക്ക് പ്രായമേറിയിരുന്നു . വിശപ്പ് ഞങ്ങ ളില്‍ ചത്തും
ജീവിച്ചും കിടന്നിരുന്നു . യാത്രാ ഗൈഡിന് താത്പര്യ മുള്ള ഒരു ഹോട്ടലായിരിക്കണം ,
അതിന്റെ സമീപത്തു ബസ്സ് നിന്നു . ഒരു ഹോട്ടല്‍ എന്ന് വിളിക്കുന്ന തിനേക്കാള്‍ ഒരു
ഹോസ്റല്‍ മെസ് ഹാള്‍ എന്നെ ഇതിനെ വിളിക്കാനാവൂ .
ചോറും സാമ്പാറും മറ്റ് സ്ഥിരം ചേരുവകളും ചേര്‍ന്ന ഒരു ഊണ് .നമ്മുടെ ഭാഷയില്‍
പറഞ്ഞാല്‍ ഒരു തല്ലിപ്പൊളി ഊണ് . ഭക്ഷണം നന്നായില്ല എന്നുതന്നെ പറയണം . തായ്
രുചികള്‍ ഒന്നുമുണ്ടായിരു ന്നില്ല . ആസൂത്രിത ടൂറുകളുടെ വികാസം ഇതില്‍ കൂടുതല്‍
പ്രതീക്ഷിക്കാ നാവില്ല . ഭക്ഷണത്തിനുശേഷം നാല്‍നക്ഷത്ര ഹോട്ടലില്‍ താമസം . സെന്റാര
. അതായിരുന്നു ഹോട്ടലിന്റെ പേര് .
പട്ടായ
ഒരു മുനിസിപ്പാലിറ്റിയാണ് .
സ്വയംഭരണാവകാശമുണ്ട് . മേയറാണ് ഭരണത്തലവന്‍ . വ്യവസായങ്ങള്‍ക്ക്
പ്രാമുഖ്യമുള്ള മുനിസിപ്പാലിറ്റിയാണ് .
ജനസംഖ്യ ഒരു ലക്ഷം മാത്രം . അത്രകണ്ട് വികസനങ്ങളൊന്നും അവകാശ പ്പെടാനില്ലാത്ത
പ്രദേശം . പഴയ കെട്ടിടങ്ങളും വൃത്തിയില്ലാത്ത റോഡുകളും കാണാം . പ്രദേശവാസികളും
അധികം പകിട്ടില്ലാത്തവരാണ് . പാവങ്ങള്‍ . തെരുവില്‍ തട്ടുകടകളും പലാഹാരവണ്ടികളും
സജീവം . ചൈനീസ് രുചിവൈകൃതങ്ങളില്‍ പാമ്പും , തവളയും , പട്ടിയും , പാറ്റയും ,
തേളും , പുഴുക്കളും സജീവം . ബാറുകളും മസ്സാജ് പാര്‍ലറുകളും ഭോഗാലയങ്ങളും ചായം
തേച്ചു പിടിപ്പിച്ച ഗണിക സുന്ദരിമാരാല്‍ സമൃദ്ധം . ഇത്രയുമായാല്‍ പട്ടായയുടെ ഒരു
ഏകദേശ രേഖാചിത്രമാവും .
കീഴടങ്ങലിന്റെ
രാജ്യമാണ് പട്ടായ എന്നുപറയാം . പട്ടായയുടെ ചരിത്രം സാക്ഷ്യ പ്പെടുത്തുന്നതും
അതാണ് . പണ്ട് , ഫ്രയ തക് അഥവാ തക്സിന്‍ രാജാവ് പട്ടായ ആക്രമിക്കാനെത്തി .
പട്ടായയിലെ നാട്ടുപ്രമാണിയായ നായ് ക്ലോമായിരുന്നു പ്രഥമ ഏറ്റുമുട്ടലില്‍
രംഗത്തെത്തിയത് . എന്നാല്‍ ഫ്രയ തക്കിന്റെ ആകര്‍ഷക മായ രാജകീയ മര്യാദകളും
അന്തസ്സും നായ് ക്ലോമിനെ ആശ്ച്ര്യപ്പെടുത്തുകയും വിനയാന്വിതനാക്കുകയും ചെയ്തത്രേ
. നായ് ക്ലോം രണ്ടാമതൊന്ന് ചിന്തിച്ചില്ല . ഫ്രയ തക്കിന് കീഴടങ്ങി . കീഴടങ്ങിയ
ഇടം “താപ് ഫ്രയ” എന്നറിയപ്പെട്ടു . പിന്നീട് ഫത്തായ എന്ന് വിളിക്കപ്പെട്ടു .
കാലാന്തരത്തില്‍ അത് പാട്ടായ എന്നായി . കേരളത്തിലെ കാലവര്‍ഷം പോലെ തായലണ്ടില്‍
കാലവര്‍ഷം കൊണ്ടുവരുന്ന ഒരു കാറ്റുണ്ട് . തെക്കുപടിഞാറുനിന്ന്‍ വടക്കുകിഴക്ക്
ദിശയില്‍ വീശുന്ന ഈ കാറ്റിന്റെ പേരും ഫത്തായ എന്നത്രേ . ചുരുക്കത്തില്‍
സമാധാനത്തിന്റെയും സമൃദ്ധിയുടെയും മേഘവര്‍ഷത്തിന്റെ ഒരു പ്രതീകം കൂടിയാണ് പട്ടായ
.
ഹോട്ടലിലെ
കുളി കഴിഞ്ഞ് പുത്തന്‍ ഉടുപ്പിട്ട് ഹോട്ടലിന്റെ ലോബിയില്‍ വന്നിരുന്നു .
യാത്രാസംഘത്തിലെ ആരെയെങ്കിലുമൊക്കെ കാണാമെന്നും അവ രോടൊപ്പം നഗരമൊന്നു
ചുറ്റിക്കറങ്ങി വരാമെന്നും വിചാരിച്ചാണ് ലോബിയില്‍ വന്നത് . പക്ഷെ ലോബിയില്‍ ഞാന്‍
ഒറ്റപ്പെട്ടുപോയി . യാത്രാ സംഘം മുഴുവനും അപ്പോഴേക്കും നഗരത്തിലെത്തിക്കഴിഞ്ഞിരുന്നു
. അതങ്ങിനെയാണ് , പട്ടായയില്‍ രാത്രി പകലും പകല്‍ രാത്രിയുമാണ് .
ഹോട്ടലില്‍
നിന്നിറങ്ങി നഗരത്തിലേക്ക് നീങ്ങി . നഗരവീഥികളുടെ ഇരുവശങ്ങളിലും ചെറുതും വലുതുമായ
ബാറുകള്‍ . നൃത്തശാലകള്‍. മസ്സാജ് പാര്‍ലറുകള്‍ . തട്ടുകടകള്‍ . പലാഹാരവണ്ടികള്‍
. ചുറ്റും കാണുന്നവരില്‍ കൂടുതലും പെണ്ണുങ്ങള്‍ . ചന്തക്കൂടുതലുള്ള ഈ
പെണ്ണുങ്ങളെല്ലാം തന്നെ ഗണിക സുന്ദരികളാണ് (prostitute) . നമ്മുടെ നാട്ടിലെതുപോലെ
ചീത്തപ്പേരുചാര്‍ത്തിയ ഗണിക സുന്ദരികളായിരുന്നില്ല അവര്‍ . ചാണക്യസൂത്രത്തിലേതുപോലെ ഈ ഗണിക
സുന്ദരികള്‍ പട്ടായയിലെ അന്തസ്സുള്ള ഉദ്യോഗസ്ഥകളാണ് . ഗണികാവൃത്തി അവര്‍ക്ക്
അന്തസ്സും ആഭിജാത്യവുമുള്ള പ്രൊഫെഷനാണ് . ഈയൊരു സ്ത്രൈണ ബ്യുറോക്രസിയുടെ
ബലത്തിലാണ് തായലണ്ട് നിലനില്‍ക്കുന്നതുതന്നെ . ഈ സുരസുന്ദരികളെ നാം
കീഴടക്കേണ്ടതില്ല , കാരണം അവര്‍ നമുക്ക് കീഴടങ്ങിയവരാണ് . കീഴടങ്ങലിലാണല്ലോ
രതിയുടെ ഉന്മത്തമായ അവസ്ഥ . പട്ടായ തന്നെ കീഴടങ്ങലിന്റെ സാമ്രാജ്യമല്ലേ .
കീഴടങ്ങലിന്റെ രതിസാമ്രാജ്യം .
യാത്രാ
സംഘത്തിലെ ചിലരെയൊക്കെ നഗരത്തില്‍ വച്ചുകണ്ടുമുട്ടി . അവര്‍ യാതൊരുവിധ
പരിചിതഭാവവും പുലര്‍ത്തിയില്ല . അവരാരും തന്നെ ഒറ്റക്കായിരുന്നില്ല .
അവരുടെയൊക്കെ കൂടെ സുന്ദരിമാര്‍ ഉണ്ടായിരുന്നു . അവര്‍ എങ്ങോട്ടൊക്കെയോ
നടന്നകന്നു . മസ്സാജ് പാര്‍ലറുകളിലേക്കാവാം , അവരവരുടെ കിടപ്പുമുറികളിലേക്കാവാം ,
ഭോഗാലയങ്ങളിലേക്കാവാം .
വഴിയോരങ്ങളില്‍
അത്യപൂര്‍വ്വമായി പുരുഷന്മാരെ കണ്ടിരുന്നു . അവരെല്ലാം രതിയുടെ
ദല്ലാളുമാരായിരുന്നു . അവരുടെ കയ്യില്‍ ആകര്‍ഷകമായ ബഹു വര്‍ണ്ണ ബ്രോഷറുകള്‍
ഉണ്ടായിരുന്നു . രതിലീലകളുടെ ത്രസിപ്പിക്കുന്ന മഞ്ഞ ചിത്രങ്ങളടങ്ങിയ ബ്രോഷറുകള്‍
നിവര്‍ത്തി അവര്‍ ആ ചിത്രങ്ങളിലെ പെണ്ണുങ്ങളുടെ
രതി സാമര്‍ത്ഥ്യവും വൈദഗ്ദ്യവും പ്രകീര്‍ത്തിച്ചുകൊണ്ടിരുന്നു.
വഴിയരികില്‍
കണ്ട ഒന്നുരണ്ട് മസ്സാജ് പാര്‍ലറുകളില്‍ കയറി കാര്യങ്ങള്‍ അന്വേഷിച്ചു .
സചിത്രങ്ങളായ വിലവിവര പട്ടിക നിരത്തി മസ്സാജ് സുന്ദരികള്‍ കാര്യങ്ങള്‍
വാങ്ങ്മയചിത്രങ്ങളായി അവതരിപ്പിച്ചു . കാല്‍വിരലുകളുടെ തൊട്ടു തലോടല്‍ തുടങ്ങി
രതിയുടെ അത്യുന്നതങ്ങളില്‍ നമ്മെ എത്തിക്കുന്നതിന്റെ രതിസങ്കേതങ്ങള്‍ അവര്‍
ആംഗ്യഭാഷയിലും അഭിനയത്തികവിലും ആവിഷ്ക രിച്ചു . അവരില്‍ ചിലര്‍ അവിടെ അപ്പോള്‍
നടന്നിരുന്ന തൊട്ടുതലോടലിന്റെ തത്സമയ ദൃശ്യങ്ങളും കാണിച്ചുതന്നു . അവര്‍ നമ്മെ
പ്രലോഭിപ്പിക്കുകയായി രുന്നില്ല , പ്രവര്‍ത്തിപ്പിക്കുകയായിരുന്നു .
സമയം
രാത്രിയും കഴിഞ്ഞ് പ്രഭാതത്തിലേക്ക് കടക്കുകയാണ് . ഞാന്‍ ഹോട്ടലി ലേക്ക്
തിരിച്ചുനടന്നു . ഹോട്ടല്‍ അപ്പോഴും സജീവമായിരുന്നു . യാത്രാസംഘത്തിലെ പലരും
രതിക്കൂട്ടുകളുമായി വരുന്നതും പോകുന്നതും കണ്ടു .അവിടെ എല്ലാ മുറികളിലും രതിയുടെ
ഉത്സവാഘോഷങ്ങള്‍ നടക്കുകയായിരുന്നു .
ഞാന്‍
മുറിയില്‍ കടന്ന്‍ വാതിലടച്ചു . ബാത്ത് റൂമിലും കട്ടിലിന്നടിയിലും സുന്ദരിമാരാരും
ഇല്ലെന്ന് ഒന്നുകൂടി ഉറപ്പുവരുത്തി . എനിക്കുമാത്രം വിലക്കപ്പെട്ട രതിയുടെ
കാണാക്കിനാവുകളില്‍ ഞാന്‍ ഉറങ്ങി .
ഡോ.സി.ടി.വില്യം
തുടരും
എത്ര മനോഹരമായ ഭാഷയും ആഖ്യാനവും! പട്ടായ ബീച്ച് സന്ദർശിക്കാൻ പോയ ഞങ്ങൾ പെണ്ണുങ്ങൾ എത്തി നോക്കുക പോലും ചെയ്യാത്ത രതി രസാർത്തികളുടെ ലോകത്തെ മറനീക്കിക്കാണിച്ച സുഹൃത്തേ - നന്ദി നന്ദി
ReplyDeleteസന്തോഷം
ReplyDelete