Thursday, December 31, 2015

ആണ്ടുകുമ്പസാരം



ഞാന്‍ പിഴയാളി പകുതി ചൊല്ലി വച്ച്
ഞാന്‍ അച്ഛന്റെ കമ്പിവലയിട്ട കാതിലെത്തി.
‘അച്ചോ, കഴിഞ്ഞാണ്ട് കുമ്പസാരിച്ചതാണ്
അന്ന് പത്ത് നന്മ നിറഞ്ഞ മറിയവും
ആകാശത്തെ പത്ത് ബാവ തമ്പുരാന്മാരെയും തന്നതാണ്
ഇന്നേക്ക് ഒരാണ്ടായി പാപിയായിട്ട്.

പഴയതുപോലൊന്നുമല്ല അച്ഛാ കാര്യങ്ങള്‍
പഴയ ഭരണവും കര്‍ത്താവും മാറി
കര്‍ത്താവുമാരുടെ എണ്ണം കൂടി
കര്‍മ്മങ്ങളും ക്രിയകളും കൂടി
കാര്യങ്ങള്‍ നടക്കാന്‍
കര്‍ത്താവുമാരുടെ വിഗ്രഹം തീര്‍ക്കണം
കര്‍ത്താവുമാരുടെ കാലുകള്‍ പിടിക്കണം
അതുകൊണ്ട് ഒന്നും രണ്ടും പ്രമാണം ലംഘിച്ചു അച്ചോ.

പഴയതുപോലൊന്നുമല്ല അച്ഛാ കാര്യങ്ങള്‍ 
പലകുറി തിരുനാമങ്ങള്‍ ഉരുവിട്ടാലെ
പല കര്‍ത്താക്കന്മാരുടെ കണ്ണുകള്‍ തുറക്കൂ
അതുകൊണ്ട് മൂന്നാം പ്രമാണവും ലംഘിച്ചു അച്ചോ.

പഴയതുപോലൊന്നുമല്ല അച്ഛാ കാര്യങ്ങള്‍ 
മാതാപിതാക്കന്മാരൊന്നും തന്നെ
ആലയങ്ങളിലോ ദേവാലയങ്ങളിലോ ഇല്ല
അവരെല്ലാം ഒരു മിസ്സ്ഡ് കാള്‍ ദൂരത്താണ്
അതുകൊണ്ട് അഞ്ചാം പ്രമാണവും ലംഘിച്ചു അച്ചോ.

പഴയതുപോലൊന്നുമല്ല അച്ഛാ കാര്യങ്ങള്‍ 
കൊല്ലും കൊലയും കൊള്ളിവയ്പ്പും
കണ്ണെത്താത്ത ദൂരത്തുപോലും പൂത്തുലഞ്ഞു
കൊലക്കത്തിയാണ് ഇന്ന് കുരിശുരൂപം
കൊന്തമണിയല്ല, ബോംബാണ് ഇന്ന് ജപമാല
അതുകൊണ്ട് ആറാം പ്രമാണവും ലംഘിച്ചു അച്ചോ.

പഴയതുപോലൊന്നുമല്ല അച്ഛാ കാര്യങ്ങള്‍ 
ഞങ്ങളൊരുവളെയും ഇന്ന് കല്ലെറിയാറില്ല
ഞങ്ങളെല്ലാരും ഇന്ന് ഒന്നുപോലെ
അതുകൊണ്ട് ഏഴാം പ്രമാണവും ലംഘിച്ചു അച്ചോ.

പഴയതുപോലൊന്നുമല്ല അച്ഛാ കാര്യങ്ങള്‍ 
വെള്ളം വീഞ്ഞാക്കുന്നവരുടെയും
വീഞ്ഞ് വെള്ളമാക്കുന്നവരുടെയും
അഞ്ചപ്പം കൊണ്ട് അയ്യായിരം കോടിയെ
അന്നമൂട്ടുന്നവരുടെയും നാടാണിത്
മോഷണം ഭൂഷണമാക്കുന്നവരുടെയും നാടാണിത്
അതുകൊണ്ട് എട്ടാം പ്രമാണവും ലംഘിച്ചു അച്ചോ.

പഴയതുപോലൊന്നുമല്ല അച്ഛാ കാര്യങ്ങള്‍ 
കൊല്ലപ്പെട്ടവരെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുകയും
കൊലയാളിയെ എഴുന്നെള്ളിപ്പിക്കുകയും
സാക്ഷികളെ ദിവ്യഗര്‍ഭം ധരിക്കുന്ന
മാതാവുമാരുടെയും നാടാണിത്
അതുകൊണ്ട് ഒമ്പതാം പ്രമാണവും ലംഘിച്ചു അച്ചോ.

പഴയതുപോലൊന്നുമല്ല അച്ഛാ കാര്യങ്ങള്‍ 
കഴുതപ്പുറത്തെ  സവാരിയും
തൊഴുത്തിലെ പിറവിയും
കുരിശിലെ മരണവും ഇല്ലാത്ത നാടാണിത്
മോഹങ്ങള്‍ക്ക് അതിരില്ലാത്ത നാടാണിത്
അതുകൊണ്ടുതന്നെ  പത്താം പ്രമാണവും ലംഘിച്ചു അച്ചോ.

പഴയതുപോലൊന്നുമല്ല അച്ഛാ കാര്യങ്ങള്‍ 
ഇനി അച്ഛന്‍ അരുളിചെയ്താലും
എനിക്ക് എത്ര നന്മ നിറഞ്ഞ മറിയത്തെ തരും
എനിക്ക് ആകാശത്തിരിക്കുന്ന എത്ര ബാവ തമ്പുരാന്മാരെ തരും.’


പത്തു കൽപനകൾ

  1. നിന്റെ കർത്താവായ ദൈവം ഞാനാകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്ക് ഉണ്ടാകരുത്‌. (പുറപ്പാട്.20:1-3)
  2. യാതൊന്നിന്റേയും വിഗ്രഹം ഉണ്ടാക്കരുത്‌. (പുറപ്പാട്.20:4-6)
  3. കർത്താവിന്റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്. (പുറപ്പാട്.20:7)
  4. കർത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം. (പുറപ്പാട്.20:8-11)
  5. മാതാപിതാക്കന്മാരെ ബഹുമാനിക്കണം. (പുറപ്പാട്.20:12)
  6. കൊലചെയ്യരുത്. (പുറപ്പാട്.20:13)
  7. വ്യഭിചാരം ചെയ്യരുത്. (പുറപ്പാട്.20:14)
  8. മോഷ്ടിക്കരുത്. (പുറപ്പാട്.20:15)
  9. കൂട്ടുകാരന്റെ നേരെ കള്ളസാക്ഷ്യം പറയരുത് .(പുറപ്പാട്.20:16)
  10. കൂട്ടുകാരന്റെ ഭവനത്തെയോ ഭാര്യയെയോ അവനുള്ള യാതൊരു വസ്തുവിനെയോ മോഹിക്കരുത്. (പുറപ്പാട്.20:17)



Monday, December 21, 2015

“മാ നിഷാദ”




രുതായ്മകളുടെ  മാത്രം ഭൂമിയായി നമ്മുടെ രാജ്യം പരിണമി ച്ചെത്തിയിരിക്കുകയാണ് ഇന്ന്. ശാസ്ത്ര-സാങ്കേതിക രംഗത്തെ നേട്ടങ്ങളേയും വികസനോന്മുകതയെയും മറയാക്കി, ജനങ്ങള്‍ക്ക്‌ ഒരിക്കലും കിട്ടരുതാത്ത ഒരു സ്വര്‍ഗ്ഗഭൂമിയെ വാഗ്ദാനം ചെയ്തുകൊണ്ടാണ് അരുതായ്മകളുടെ തമ്പുരാക്കന്മാര്‍ നമ്മുടെ രാജ്യത്തെ ഇവ്വിധം ദുരന്തഭൂമിയാക്കിയത്.

ഉപഭോഗാലസ്യത്തിന്റെ ലഹരിയില്‍ മയങ്ങിക്കിടക്കുന്ന നമ്മുടെ സമൂഹം, വായ മൂടിക്കെട്ടി ഈ തമ്പുരാക്കന്മാര്‍ക്കുവേണ്ടി നിര്‍ലജ്ജം വാലാട്ടിക്കൊണ്ടിരിക്കുന്നു.

കുത്തക മുതലാളിമാരുടെ പണപ്പെട്ടിക്കിലുക്കത്തിന്റെ ശബ്ദ വിന്യാ സങ്ങളില്‍ ലാസ്യനൃത്തമാടുന്ന നമ്മുടെ ഉപഭോഗ സമൂഹം അവര്‍ക്ക് വിഹിതമായ കൊച്ചു കൊച്ചു സുഖങ്ങളിലും, അവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെടുന്ന വലിയ വലിയ വികസന സ്വപ്നങ്ങളിലും ജീവിതം ആടിത്തീര്‍ക്കുന്നു.

കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള ഭാരത സമൂഹത്തിന്‍റെ എഴുതപ്പെട്ട ജാതകമാണ് ഞാന്‍ ഇവിടെ വായിക്കുന്നത്. തിന്മയുടെ രാജാക്കന്മാര്‍ ഒത്തൊരുമിച്ച് ഭരിക്കുന്ന ഈ രാജ്യത്തെ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നുതന്നെയാണ്. നാം അവരെ പക്ഷീകരിക്കുകയും അവര്‍ക്ക് വേറിട്ട സിംഹാസനങ്ങള്‍ ഒരുക്കുക മാത്രമാണ് ചെയ്യുന്നത്. ജനാധിപത്യത്തിന്‍റെ വരദാനമായ സമ്മതിദാനാവകാശം നാം ഉപയോഗ പ്പെടുത്തുന്നതും ഇത്തരം പക്ഷീകരണങ്ങള്‍ക്കും  സിംഹാസന സ്ഥാപന ങ്ങള്‍ക്കും വേണ്ടിയാണ്.

ഭ്രാന്താലയം എന്ന് വിശേഷിപ്പിക്കപ്പെട്ട നമ്മുടെ രാജ്യം ഇന്ന് ഭ്രമാത്മകതയുടെ കൂടി ആലയമായി മാറിയിരിക്കുന്നു. ഭരണകൂടം ഭ്രാന്തുപിടിച്ച ചങ്ങലയും, ഭരിക്കപ്പെടുന്നവര്‍ ഭ്രമാത്മകതയുടെ ഭ്രാന്ത ന്മാരുമായി പരിണമിച്ചിരിക്കുന്നു. ഭ്രാന്തന്മാരുടെ ജനാധിപത്യഭൂമിയില്‍  ഭ്രമാത്മാക്കളായ  ഭ്രാന്തന്മാര്‍ ഭരിക്കപ്പെടുന്നു.

നാം വെടിവച്ചിട്ട അര്‍ദ്ധനഗ്നനായ ഒരു തമ്പുരാന്‍റെ സ്ഥാനത്ത്, നമ്മെ വെടിവച്ചിടുന്ന പൂര്‍ണ്ണനഗ്നനായ മറ്റൊരു തമ്പുരാനെ നാം അവരോധിച്ചിരിക്കുന്നു. എന്നാല്‍ പഴയ തമ്പുരാന്‍റെ അര്‍ദ്ധനഗ്നത വിളിച്ചുപറയാന്‍ ചങ്കൂറ്റം കാണിച്ച നമുക്ക് പൂര്‍ണ്ണനഗ്നനായ പുതിയ തമ്പുരാന്റെ പൂര്‍ണ്ണ നഗ്നത വിളിച്ചുപറയാന്‍ നാവുകള്‍ പൊന്തുന്നില്ല.

നാം അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു. നമ്മുടെ കണ്ണുകളിലെ പ്രകാശം കെട്ടുപോയിരിക്കുന്നു.  നമ്മുടെ കൃഷ്ണമണികള്‍ ആരോ കവര്‍ന്നെടുത്തി രിക്കുന്നു. നമ്മുടെ ശബ്ദം മുറിഞ്ഞുപോയിരിക്കുന്നു. നമ്മുടെ നാവുകള്‍ ആരോ മുറിച്ചെടുത്തിരിക്കുന്നു. ഏതോ പക്ഷാഘാതം സംഭവിച്ചതു പോലെ നമ്മുടെ കൈകള്‍ എല്ലാനേരവും കൂപ്പിക്കൊണ്ടേയിരിക്കുന്നു. നമ്മുടെ കാലുകള്‍ നിശ്ചലങ്ങളായിരിക്കുന്നു.  നമ്മുടെ കാലുകള്‍ ശരീരത്തെ താങ്ങിനിര്‍ത്താനുള്ള കേവലം മാംസത്തുണുകളായി മാറിയിരിക്കുന്നു.

ഉണര്‍ച്ച മറന്ന് ഉറങ്ങുകയാണ് നാം. വെളിച്ചത്തിന്റെ ചെറുപാളികള്‍  പോലും കിഴക്കുനിന്നെത്തുന്നില്ല. അങ്കവാലുള്ള ഒരു കോഴിപോലും കൂവുന്നില്ല. കിഴക്കുണരേണ്ട  പക്ഷികള്‍ ഒന്നും തന്നെ ഉണരുന്നില്ല. ചിലക്കുന്നുമില്ല. ഈ ഭൂമിയും ഉണര്‍ച്ച മറന്ന് ഉറങ്ങുകയാണോ? “മാ നിഷാദ” ഗര്‍ജ്ജിച്ച ആ താപസന്‍ എവിടെ?  



സി.ടി.വില്യം

Monday, August 24, 2015

അഴീക്കോട് ഓര്‍മപ്പെടുത്തുന്നു:


ഓണം മരിക്കുകയാണ്! മനസ്സിലായില്ലേ?
സി.ടി. വില്യം
 “ണം മരിക്കുകയാണ്! മനസ്സിലായില്ലേ? ഈ ഓണം ഓണമല്ല. അതുകൊണ്ട് ഓണക്കവി പാടി:
അന്ധകാരഗിരികളും കട-
നെന്തിനോണമേ വന്നു നീ?”

പതിനെട്ട് ഓണക്കാലങ്ങള്‍ക്കുമുമ്പ് ഡോ.സുകുമാര്‍ അഴീക്കോട് കുറിച്ചിട്ട താണ് ഈ ഓണദര്‍ശനം. നല്ലോണങ്ങളുടെ നന്മകളെ കുറിച്ചെഴുതിത്തുടങ്ങി വല്ലോണങ്ങളുടെ വല്ലായ്മയില്‍ അവസാനിപ്പിച്ച ഡോ. സുകുമാര്‍ അഴീക്കോടിന്റെ ഓണദര്‍ശനം യഥാര്‍ത്ഥത്തിലും കേരളദേശത്തിന്റെ സാംസ്കാരിക തത്ത്വചിന്തയാണ്.

പണ്ട് ഓണം എന്നുകേള്‍ക്കുമ്പോള്‍ ഒരു വസന്തകാല ഗീതകത്തിന്റെ ഈണമാണ് മനസ്സിലേക്ക് വന്നെത്തുക. തുമ്പപ്പൂവും മുക്കുറ്റിയും മന്ദാരവും ചെത്തിയും ചെമ്പരത്തിയും കോളാമ്പിയും പിന്നെ മുറ്റത്ത് ബഹുവര്‍ണ്ണ പര്‍ണ്ണക്കൊടികളുമായി പാറുന്ന പ്രിന്‍സും കോഴിവാലനും ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ ക്രോട്ടന്സും ചേര്‍ന്നൊരുക്കുന്ന ഒരു വര്‍ണ്ണഭംഗിയായിരുന്നു അന്നത്തെ ഓണം.

നാക്കിലകളില്‍ തുമ്പപ്പൂവും കാക്കപ്പൂവും പോലെ കുത്തരിച്ചോറ് കൂട്ടുകറികളുടെ കൂട്ടായ്മയില്‍ സാമ്പാറിന്റെ രസക്കൂട്ടിലെരിയുന്ന ഓണസദ്യയെ ഓര്‍മ്മിപ്പിക്കുന്നു അന്നത്തെ ഓണം. പൊന്നിന്‍ മഞ്ഞയില്‍ പഴങ്ങള്‍ നാട്ടിലെ നാക്കിലയിലും വീട്ടിലെ തട്ടിലും ഓണാലങ്കാരമാവും. അതുകൊണ്ടോക്കെയാണ് അന്നത്തെ ഓണത്തെ പൊന്നോണം എന്ന് വിളിച്ചത്.

ഇന്നതെല്ലാം നമുക്ക് നഷ്ടമായിരിക്കുന്നു. ഓണത്തിന്റെ സാംസ്കാരികതകള്‍ നമുക്ക് നഷ്ടമായിരിക്കുന്നു. പകരം ഓണത്തിന്റെ സാമ്പത്തിക മാനങ്ങള്‍ നമുക്ക് ലാഭമായിരിക്കുന്നു. ഓണം ലാഭേച്ഛയെ മാത്രം നാട്ടുനനക്കുന്നു. പൂവ്വനും നെടു നേന്ത്രനും ചങ്ങാലിക്കോടനും കുലച്ചുകുനിഞ്ഞ കേരളത്തില്‍ ഇപ്പോള്‍ സര്‍വ്വസൌ ജന്യങ്ങളുടെയും അവിശ്വസിനീയമായ കുലകള്‍ കുലച്ചുതൂങ്ങുന്നു. അങ്ങനെയാണ് പഴയ പൊന്നോണം പോയതും വിപണിയുടെ കള്ളോണം വന്നതും. കള്ളോണം എന്ന് വെറുതെ പറഞ്ഞതല്ല. കള്ളിന്റെയും കള്ളത്തിന്റെയും ഓണത്തെതന്നെയാണ് ഇന്ന് ഓണം പ്രതിഫലിപ്പിക്കുന്നതും പ്രതിധ്വനിപ്പിക്കുന്നതും.

ഓണത്തിന് അവകാശപ്പെട്ട ഒരു കാലമുണ്ടായിരുന്നു നമുക്ക് പണ്ട്. നാമതിനെ ഓണക്കാലമെന്നും വസന്തകാലമെന്നും ഉത്സവകാലമെന്നും വിളിച്ചുപോന്നിരുന്നു. ഇന്ന് അതെല്ലാം മാറിയിരിക്കുന്നു. കാലാന്തരത്തില്‍ ഓണത്തിന്റെ കാലം അവധിക്കാലവും അലസകാലവും കച്ചവടക്കാലവുമായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു.

കര്‍മ്മോല്സുകമായിരുന്ന ഒരു കാലത്തിന്റെ പര്യവസാനത്തിലെ വിളവെടുപ്പു കാലമായിരുന്നു പഴയ ഓണക്കാലം. അക്ഷരാര്‍ത്ഥത്തിലും അരമുറുക്കി വായുമുറിച്ച് പണിയെടുത്തൊരു കാലത്തിന്റെ ഫലപ്രാപ്തിയുടെ കാലമായിരുന്നു അത്. മറ്റൊരര്‍ത്ഥത്തില്‍ ഒരു വിയര്‍പ്പൊഴുക്കുകാലത്തിന്റെ അവസാനത്തെ വിയര്‍ക്കാത്ത കാലമായിരുന്നു നമുക്ക് പണ്ടൊക്കെ ഓണക്കാലം.

നമ്മുടെ ഭരണകൂടമാണ്‌ ഓണത്തെ ഇവ്വിധം സംസ്കാരശൂന്യവും വിപണി കേന്ദ്രീകൃതവുമാക്കിയത്. നമ്മുടെ ഭരണകൂടം ഓണത്തെ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയായിരുന്നു. അങ്ങനെ കുത്തകക്കാരുടെ പൊട്ടയെല്ലാം നല്ലതാക്കി സര്‍ക്കാര്‍ മുദ്രകുത്തി വില്‍ക്കാനുള്ള കച്ചവടക്കാലമായി ഓണക്കാലത്തെ മാറ്റി യെടുക്കുകയായിരുന്നുനമ്മുട ഭരണകൂടങ്ങള്‍.

കോര്‍പ്പറേറ്റുകള്‍ക്ക് പണപ്പെട്ടി നിറക്കുന്നതിന്നായി ഭരണകൂടം ജനങ്ങള്‍ക്ക്‌ ഓണക്കാലത്ത് ബോണസ്സും ബത്തയും മുന്‍‌കൂര്‍ ശമ്പളവും കൊടുത്ത് കുത്തകകളെ സഹായിക്കുകയായിരുന്നു. അങ്ങനെ കച്ചവടത്തിന്റെ കരാര്‍ പണവും ദല്ലാള്‍ പണവും പരിശുദ്ധമായ ഒരൂ ഉത്സവത്തിന്റെ പേരില്‍ ഭരണകൂട യന്ത്രങ്ങളിലേക്ക് ഒഴുകുകയാണ്. എന്നിട്ട് പാവം ജനത അടുത്ത ആറുമാസത്തെ ഓണമില്ലാപഞ്ഞക്കാലത്തെ അബോധപൂര്‍വം സ്വാഗതം ചെയ്യുന്നു. ഇത് ഭരണകൂടങ്ങളുടെ ബോധപൂര്‍വ്വമായ കച്ചവടമാണ്. പ്രജാക്ഷേമമല്ല.

ഓണദര്‍ശനങ്ങളുടെ കൂടി തത്ത്വചിന്തകനായ ഡോ. സുകുമാര്‍ അഴീക്കോടിന്റെ തത്ത്വവിചാരങ്ങളില്‍ ഭരണകൂടങ്ങളുടെ ബോധപൂര്‍വ്വമായ ഈ കച്ചവടത്തെ വിശദീകരിക്കുന്നത് കാണാം.

*“ഇന്ന് ഓണം എന്തായി? എവിടെയെത്തി? ആഘോഷത്തിന്റെ ചിത്രത്തില്‍ നിന്ന് പ്രകൃതി അപ്രത്യക്ഷമായിരിക്കുന്നു. ശാരദാകാശത്തെയും മറ്റു ശരല്‍സൌഭാഗ്യങ്ങളെയും ഇന്ന് ആളുകള്‍ കാണുന്നില്ല. അവയുടെ സംഗമമില്ല, ഗമനമേയുള്ളൂ. പട്ടണത്തിന്റെ പ്രൌഡിയും അങ്ങാടിയുടെ ഇരമ്പവുമാണ് ഓണത്തെ നിലനിര്‍ത്തുന്നത്. സംതൃപ്തിയുടെതല്ല, അത്യാര്‍ത്തിയുടെതാണ് ഓണം ഇപ്പോള്‍. പ്രജാക്ഷേമാര്‍ത്ഥനായ ഭരണസാരഥിയുടെ നിഴലോ നിശ്വാസമോ എവിടെയുമില്ല. നഗരങ്ങളില്‍ ആയിരമായിരം വിദ്യുദ്‌ ദീപങ്ങള്‍ കത്തിജ്വലിച്ചുനില്‍ക്കുമ്പോള്‍ മഹാബലി വഴിയറിയാതെ ബലം കെട്ട് ഉഴലുന്നു.

ഇന്ന് ഓണം ആഘോഷിക്കുമ്പോള്‍ മനസ്സിലൂടെ കര്‍മ്മവിജയത്തിന്റെയോ സമൂഹബന്ധത്തിന്റെയോ ചെറിയ മിന്നാമിനുങ്ങുകള്‍ പോലും മിന്നുന്നില്ല. പ്രകൃതി യുമായി ബന്ധം നഷ്ടപ്പെട്ട ഒരു ജനതയ്ക്ക് ഋതുപരിവര്‍ത്തനത്തിന്റെ അര്‍ഥം ഗ്രഹിക്കാന്‍ സാധ്യമല്ല. വേലയുടെ മാഹാത്മ്യം പ്രകൃതി നമുക്ക് തെളിയിച്ചുതരുന്നതിന്റെ ഒരു അടയാളവും ഇന്ന് നമ്മുടെ ജീവിതത്തില്‍ അവശേഷിച്ചിട്ടില്ല. ഓണത്തിന്റെ മാഹാത്മ്യം ഓണപ്രഭാഷണങ്ങളില്‍ നിര്‍ജീവമായി പ്രതിധ്വനിക്കുന്നു. യഥാര്‍ത്ഥത്തില്‍ അവ ഓണത്തിന്റെ ചരമപ്രസംഗങ്ങളാണ്. നമുക്ക് ഓണം വെറും ഊണും പട്ടണം കറങ്ങലും ഉപഭോഗവസ്തുക്കള്‍ വാങ്ങലുമായി ചുരുങ്ങുന്നു.

ഓണത്തിന്റെ ഈ അന്യമാക്കപ്പെടല്‍ മുടിചൂടുന്നത് ഗവണ്മെന്റ് വൈദ്യുത പ്രകാശം കൊണ്ട് നഗരം അലംകൃതമാക്കി ആഘോഷത്തിന് ഔദ്യോഗിക സ്വഭാവം നല്‍കുന്ന സന്ദര്‍ഭത്തിലാണ്. ഓണത്തിന്റെ പ്രാക്തനലാളിത്യവും പ്രഭവ വിശുദ്ധിയും ഇതോടെ അവസാനിക്കുന്നു.


ഇന്ന് ഓണം ‘വെക്കേഷന്‍’ ആണ്. സമൂഹക്ഷേമത്തിന്റെ ആഘോഷദിനമല്ല. ഒരു മാസത്തെ ശമ്പളം അധികവേതനമായി ലഭിച്ച ജോലിക്കാരുടെ വിപണി സന്ദര്‍ശന ബഹളത്തില്‍ ഒടുങ്ങുന്ന ഇന്നത്തെ ഓണം വെറുമൊരു ഔദ്യോഗിക ചടങ്ങാണ്. ഓണം ചിങ്ങത്തില്‍ ആണെന്നറിയാത്തവര്‍ പോലും ഓണാഘോഷം നടത്തുന്നവരില്‍ ഒന്നാംപന്തിയില്‍ നില്‍ക്കുന്നു. ജനങ്ങള്‍ എവിടെയെന്നറിയാതെ എങ്ങുനിന്നോ നോക്കുന്ന മഹാബലിയുടെ കണ്ണുകള്‍ പതറുന്നു!

ഓണം മരിക്കുകയാണ്! മനസ്സിലായില്ലേ? ഈ ഓണം ഓണമല്ല.”


*അവലംബം: ‘അഴീക്കോട് മുതല്‍ അയോധ്യ വരെ’ ഡോ. സുകുമാര്‍ അഴീക്കോട്‌     
       

Saturday, August 15, 2015

സബര്‍മതി ആശ്രമത്തിലെ ഏഴു മണിക്കൂര്‍


ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസിന്‍റെ അതിമനോഹരമായ ഒരു കഥയുണ്ട്. “ഞാന്‍ ഒരു ടെലിഫോണ്‍ ചെയ്യാന്‍ വന്നതാണ്” എന്നാണ് ആ കഥയുടെ പേര്. കഥയിങ്ങനെ:-

തികച്ചും സ്വാഭാവികമായി ഒരു സ്ത്രീ നഗരത്തിലേക്ക് ഷോപ്പിങ്ങിന് ഇറങ്ങുന്നു. അന്നവളുടെ ഭര്‍ത്താവിന് അവളോടൊപ്പം വരാനായില്ല. എന്നാല്‍ അവളെ കൊണ്ടുപോകാന്‍ അയാള്‍ വരുമെന്നും പറഞ്ഞിരുന്നു.

ഷോപ്പിങ്ങിന്റെ ലഹരിയാവാം ഷോപ്പിംഗ്‌ തീര്‍ന്നപ്പോള്‍ സമയം വൈകിപ്പോയിരുന്നു. ഇന്നത്തെപോലെ മൊബൈല്‍ഫോണ്‍ ഉള്ള കാലമായിരുന്നില്ല അത്. അവള്‍ പലവട്ടം അവളുടെ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചു. എന്നാല്‍ ജോലിത്തിരക്കുകൊണ്ടോ എന്തോ ഭര്‍ത്താവ് ഫോണ്‍ എടുക്കുന്നില്ല. സമയം ഇരുട്ടി ത്തുടങ്ങി. രാത്രിയുടെ ഇരുട്ട് അവളെ ഭയപ്പെടുത്താന്‍ തുടങ്ങി. അവള്‍ ശരിക്കും പരിഭ്രമിച്ചു.

നിരത്തില്‍ വാഹനങ്ങളുടെ എണ്ണം കുറഞ്ഞുകൊണ്ടിരുന്നു. അവള്‍ വഴിയരികില്‍ ഭയാശങ്കയോടെ അവളുടെ ഭര്‍ത്താവിന്‍റെ വാഹനം കാത്തുനിന്നു. ഭര്‍ത്താവിന്റെ വാഹനം കാണാതായപ്പോള്‍ അവള്‍ മറ്റു പല വാഹനങ്ങള്‍ക്കും കൈ കാട്ടി. ഒന്നും നിര്‍ത്തിയില്ല.

അവസാനം ഒരു വാഹനം അവള്‍ക്കുമുമ്പില്‍ കൈ കാണിക്കാതെ തന്നെ നിര്‍ത്തി. അവള്‍ ആ വാഹനത്തില്‍ കയറി. വാഹനത്തിനകത്ത് നിറയെ ഭ്രാന്തന്മാരും ഭ്രാന്തികളും ഉണ്ടായിരുന്നു. ആ വാഹനം ഒരു മാനസിക ആശുപത്രിയുടെ വാഹനമായിരുന്നു. അവളുടെ പരിഭ്രമം കൂടിക്കൂടിവന്നു. അവള്‍ ആ വാഹനത്തില്‍ നിന്ന് പലപ്രാവശ്യം ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും അതൊന്നും നടന്നില്ല. വാഹനം ഭ്രാന്താശുപത്രിയിലെത്തി. അവള്‍ ആ രാത്രി മുഴുവനും ആ ഭ്രാന്താശുപത്രിയില്‍ ഉറങ്ങാതെ കിടന്നു.

കാലങ്ങള്‍ കടന്നുപോയി. എന്നോ ഒരിക്കല്‍ അവളുടെ ഭര്‍ത്താവ് അവളെ കാണാന്‍ വന്നെങ്കിലും അവളെ അയാള്‍ വീട്ടിലേക്ക് കൊണ്ടുപോയില്ല. അവള്‍ ഭ്രാന്തിയാണെന്ന് അവളുടെ ഭര്‍ത്താവും വിശ്വസിച്ചു. അയാള്‍ അവളെ ഉപേക്ഷിച്ചു.

മാര്‍ക്കേസിന്റെ ഈ കഥ മലയാളത്തില്‍ ഒരു ഹ്രസ്വചലചിത്രമായിട്ടുണ്ട്. “അറി യാതെ” എന്ന പേരില്‍ ഈ ചലച്ചിത്രം സംവിധാനം ചെയ്തത് കുക്കൂ പരമേശ്വരനാണ്. ഈ ചലച്ചിത്രത്തിന്റെ അണിയറ ശില്‍പ്പികളില്‍ ഞാനും ഉണ്ടായിരുന്നു.

മാര്‍ക്കേസിന്റെ ഈ കഥ പോലെ ഒരു സംഭവം എന്‍റെ ജീവിതത്തിലും ഉണ്ടായി എന്നുപറയാനാണ് ഞാന്‍ ഈ കഥ ഇവിടെ പറഞ്ഞത്.

അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു. ഞാന്‍ കൊച്ചിയിലുള്ള എന്‍റെ ഒരു ഗുരുവും സുഹൃത്തുമായ ഡോ. മോഹന്‍ദാസ്‌  സാറിനെ വിളിക്കുകയായിരുന്നു. കുറെ തവണ വിളിച്ചിട്ടും സാര്‍ ഫോണ്‍ എടുക്കുന്നുണ്ടായിരുന്നില്ല. അല്പം സമയം കഴിഞ്ഞ് വിളിക്കാമെന്ന തീരുമാനത്തില്‍ ഫോണ്‍ മേശമേല്‍ വക്കാന്‍ ശ്രമിക്കുമ്പോഴാണ് ഫോണിന്‍റെ കോണ്ടാക്റ്റ് ലിസ്റ്റിലെ അടുത്ത പേര് ശ്രദ്ധയില്‍ പെട്ടത്. അങ്ങനെയാണ് ഡോ. നിസ്സാം റഹ്മാനെ വിളിക്കുന്നത്‌. ഡോ. നിസ്സാമും എന്‍റെ ഒരു നല്ല സുഹൃത്താണ്. എന്നാല്‍ ഡോ. നിസ്സാമും ഫോണ്‍ എടുത്തില്ല. ഞാന്‍ പതിവുപോലെ എന്‍റെ വായനയിലേക്കും എഴുത്തിലേക്കും മടങ്ങി.

ഞാന്‍ എന്‍റെ വായനയിലും എഴുത്തിലുമായി കഴിയുമ്പോള്‍ ഡോ. നിസ്സാം തിരിച്ചുവിളിച്ചു. ഞാന്‍ എന്തെങ്കിലുമൊക്കെ അങ്ങോട്ട്‌ പറയും മുമ്പേ ഡോ. നിസ്സാം ഇങ്ങോട്ട് പറഞ്ഞുതുടങ്ങി. അദ്ദേഹം എന്നെ വിളിക്കാന്‍ തീരുമാനിച്ചിരിക്കുന്ന സമയത്താണ് ഞാന്‍ അദ്ദേഹത്തെ വിളിച്ചതെന്നും വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ടെന്നും പറഞ്ഞു. സമഗ്രമായ ഒരു നവോത്ഥാനത്തിന് വഴിയൊരുക്കാന്‍ പ്രാപ്തമായ ഒരു പ്രസ്ഥാനം കൊച്ചിയില്‍ നിന്ന് രൂപംകൊണ്ടു വരികയാണെന്നും ഞാന്‍ അതില്‍ സഹകരിക്കണമെന്നുമാണ് ഡോ. നിസ്സാം പറഞ്ഞത്. മാത്രമല്ല, അടുത്തുവരുന്ന ഞായറാഴ്ച എറണാകുളത്തെ ലോട്ടസ് ക്ലബ്ബില്‍ എത്തണമെന്നും പറഞ്ഞു. പ്രസ്ഥാനങ്ങളൊക്കെ മടുത്തു കഴിയുമ്പോഴാണ് ഡോ. നിസ്സാമിന്റെ ഈ ക്ഷണം. പക്ഷെ അതെക്കുറിച്ചൊക്കെ എന്തെങ്കിലും പറയാന്‍ ശ്രമിക്കുമ്പോഴത്തെക്കും ഡോ. നിസ്സാം ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തിരുന്നു.

ഇവിടെയാണ്‌ മാര്‍ക്കേസിന്റെ കഥയുടെ പ്രസക്തി. മാര്‍ക്കേസിന്റെ നായിക ഒരു ടെലിഫോണ്‍ കാളില്‍ നിന്നും ദുരന്തത്തിലേക്കാണ് സഞ്ചരിച്ചതെങ്കില്‍ ഞാന്‍ സഞ്ചരിച്ചത് മറ്റൊരു കര്‍മ്മമണ്ഡലത്തിലേക്കായിരുന്നു. ജീവിതത്തില്‍ അനിവാര്യമായ ഒരു ദിശാമാറ്റം. ജീവിതത്തില്‍ ഇങ്ങനേയും സംഭവങ്ങള്‍ ഉണ്ടാകാം എന്നതും മാജിക്കല്‍ റിയലിസത്തിന്റെ ഭാഗമാണ്.

ഞാന്‍ ലോട്ടസ് ക്ലബ്ബില്‍ എത്തുമ്പോള്‍ മുറ്റം നിറയെ വെളുത്ത പ്രാവുകളെപോലെ ഖദര്‍ ധാരികളായ ചിലര്‍ കയ്യില്‍ ഫയലും കഴുത്തില്‍ ബാഡ്ജും തൂക്കി നില്‍പ്പുണ്ടായിരുന്നു. അവരുടെ മുഖത്ത് രാഷ്ട്രീയേതരമായ ഒരു നിഷ്കളങ്കമായ ആനന്ദം പ്രാകാശിച്ചിരുന്നു. ഈ വെളുത്ത പ്രാക്കൂട്ടത്തിലെക്കാണ്‌  ഡോ. നിസ്സാം എന്നെ ക്ഷണിച്ചിരുന്നത്. എന്‍റെ മുഖഭാവവും വസ്ത്രധാരണവും ആ പ്രാവിന്‍ കൂട്ടത്തില്‍ ഒറ്റപ്പെട്ടുനിന്നു.

സമയം രാവിലെ പത്തര ആയിക്കാണും. പിന്നീട് ലോട്ടസ് ക്ലബ്ബിലെ ഒരു കൂട്ടില്‍ പ്രാവുകളെല്ലാം പറന്നെത്തി. കൂട്ടത്തില്‍ ഒറ്റപ്പെട്ട വെള്ളയല്ലാത്ത ഒരു പ്രാവായി ഞാനും അവര്‍ക്കൊപ്പം കുറുകി. ഈ പ്രാക്കൂട്ടത്തിന്റെ പേരാണ് ജി.ആര്‍.ഐ. അഥവാ ഗാന്ധി റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യുട്ട്.

ഈ പ്രാവിന്‍ കൂട് വളരെ പെട്ടെന്ന് ഒരു ആശ്രമമാവുകയായിരുന്നു. സാക്ഷാല്‍ മഹാത്മാഗാന്ധിയുടെ സബര്‍മതി ആശ്രമം. ഈ ഭുമിയില്‍ മനുഷ്യന്‍ എന്ന സുന്ദരമായ പദവും രൂപവും ഭാവവും അന്യംനിന്നു പോവുന്ന ഒരു ദുരന്ത ഘട്ടത്തിലാണ് ഈ ആശ്രമത്തിലെ നല്ല മനുഷ്യരുടെ കൂട്ടത്തില്‍ ഞാന്‍ എത്തുന്നത്. മാര്‍ക്കേസിന്റെ മാജിക്കല്‍ റിയലിസം പോലെ ഒരു എത്തിപ്പെടല്‍.

ചരിത്രത്തിലെവിടെയോ വച്ച് കെട്ടുപോയ ഒരു വിളക്കിനെ കത്തിക്കുകയാണ് ഈ മനുഷ്യരുടെ ചെറുകൂട്ടം. മഹാത്മാഗാന്ധിയുടെ ആത്മാവിലൂടെ...മനസ്സിലൂടെ... ഹൃദയത്തിലൂടെ...ഒരു നവോഥാന യാത്രക്ക് തയ്യാറെടുക്കുകയാണ് ഈ മനുഷ്യര്‍. ജി.ആര്‍.ഐ. അഥവാ ഗാന്ധി റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യുട്ട് എന്ന ചലിക്കുന്ന സബര്‍മതി ആശ്രമത്തിലെ മനുഷ്യര്‍.

രാവിലെ മുതല്‍ വൈകും വരെ ഒരു പ്രാര്‍ഥനായോഗം പോലെ സബര്‍മതി ആശ്രമം പരിശുദ്ധ മന്ത്രങ്ങളില്‍ ലയിച്ചു. കേരളത്തില്‍ മാത്രമല്ല ഭാരതം മുഴുവന്‍ ഒരു നവോഥാനത്തിന്റെ ശംഖൊലി മുഴങ്ങുകയായിരുന്നു ഈ സബര്‍മതിയില്‍. ദിശാബോധമുള്ള, നിശ്ചയബോധമുള്ള ഇവിടെത്തെ വെളുത്ത സംന്യാസിമാര്‍ ജാഗരൂകരാണ്. നന്മ നിറഞ്ഞൊരു ജനതയുടെ പുനര്‍നിര്‍മ്മിതിക്കുവേണ്ടി ആത്മീയമായും മാനസികമായും കായികമായും അവര്‍ സജ്ജരാണ്. അവര്‍ക്കൊപ്പം ഇതാ ഞാനും അണിചേരുന്നു. നന്മ നിറഞ്ഞൊരു നവോഥാനത്തിനുവേണ്ടി......നന്മ നിറഞ്ഞൊരു ഭൂമിയുടെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിടുന്നതിനുവേണ്ടി.....

ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസിന്റെ മാജിക്കല്‍ റിയലിസം അവസാനിക്കുന്നില്ല. ഏതു സമയത്തും നിങ്ങളുടേയും ഫോണുകളിലേക്ക് നവോഥാനത്തിന്റെ വിളി വരാം. കാതോര്‍ത്തിരിക്കുക.
ഡോ. സി.ടി. വില്യം


                                     

Saturday, July 25, 2015

INTROCUCTORY LECTURE ON “KAUTILA UNLEASHED”



Respected teachers, students and colleagues,

I
 am very happy to be here once again to deliver on Arthashastra of Kautilya. I cordially welcome you all. It was during 2005 I was invited by Dr. Ramachandran to introduce my research work on Arthashastra which I had then submitted to Kerala Sahithya Academy. After a decade I was again invited for introducing my latest research work “Kautilya Unleashed” printed and published by Partridge, A penguin Random Company, United Kingdom. I express my heartiest gratitude to Dr. Sabu Philip and Dr. Sukumaran for this covetable honour.

When I am appearing before you now, there are two remarkable questions of which, answers bring big happiness in my career as a writer. The questions; why I wrote one more work on Arthashastra? Why these works are inspiring the academicians of this institution? I believe that Goddess of learning has reverently blessed me, my book and this institution profoundly and that’s my answers to the questions. “Kautilya Unleashed” is my eighth work which has its own reasons to be proud of. It is my first work in English and secondly it is the work that honoured by Penguin, United Kingdom.

“Kautilya Unleashed” is the fruitful effort of my decadal intellectual meditation and research exercise. I hope that the effort will continue. I am sure that this work will energize and inspire the readers to work for the re-building of the self, society, state and the world. The book I hope will attract more readers and be an essential guide to the global citizen. Compared to other books of its kind, it is the simplified version of management philosophy that the students of management and the general readers could easily follow and encapsulate.

It is my unquenchable thirst for translating the pragmatic philosophy for the common man that resulted in the writing of the book. The practical philosophy I invented and got inspired is the Philosophy of Human Resource Development that inherent in the great Indian classic Arthashastra of Kautilya-the cosmic guru, the father of management, who wrote the Bible of Administration and Management.

The core philosophy of Arthashastra of Kautilya is the ever-acclaimed Indian philosophy Prithvilabham and Prithvipalanam. While equating with the terminology of management, we could synonymize Prithvilabham to Acquisition of resources and Prithvipalanam to Retention of resources. We know that the three enabling factors of Human Resource Development (HRD) are; a). Acquire or sharpen the capabilities, b). Developing of general capabilities, and c). Developing of organizational culture. According to Arthashastra of Kautilya these three factors are termed as Prithvilabham, i.e. Acquisition of capabilities Yogakshema, i.e. Development of capabilities and Attainment of Yogakshema-A welfare state Prithvipalanam , i.e. Development of organizational culture- Retention of Yogakshema. As a result of this HRD administration, the salary scale of the right people is fixed so as to enable their Physical as well as the meta-physical needs in consonance with the principles of Dharma and Artha, the two out of four constituents of Purushartha.

Arthashastra of Kautilya emphasizes more on the duties and responsibilities of people rather than chartering on the rights and privileges of the people. The three-fold duties as Kautilya put forth are 1). Rakshana i,e, Protection of the state, 2). Palana i,e, Maintenance of law and order, 3). Yogakshema i,e, safeguarding the welfare of the state. The duty of the king or the ruler; the people or the ruled is, to forecast the misfortune, to prevent the misfortune and to ensure the welfare and prosperity of the state and its people. It might be either sensitive or paradoxical to comment that, ours is a society more concerned with the rights and privileges rather than the duties or responsibilities. In such a right-conscious society, the implementation of the principles of Arthashastra will be precariously dubious. But Kautilya made it workable on the five-fold strategies i.e. the Panchatantra he designed. They are: - 1). Chakravarti, Centralized monarchy, 2). Purushartha, Spiritual civil code 3). Dhandaneethi, the law of administration 4). Nigraha, Annihilation of enemy, 5). Prithvi, Free from religious fundamentalism. Applying these strategies, the source and acquisition of Artha (Territory, Resources and people) are ensured and retained.  This science of wealth and welfare is known as Arthashastra.

The science of wealth and welfare or the science of administration in the broadest sense is comprised of three sciences or shastras known as Anweeshiki (Philosophy), Thrayi (Three Vedas) and Vartha (Economics). These tri-factors are exercised on the strong basis of Purushartha (Dharma, Artha, Kama and Moksha) so as to attain the security and welfare of the State and People through the self-discipline of the King. This self-discipline of the King or ruler or leader based on the science of administration also reminds us Gandhian Philosophy. Because the three-fold economic activity (Vartha) consists of 1). Agriculture, 2). Animal husbandry, 3). Trade and commerce; in fact, are the basis Gandhian philosophy and economics. When a State is not conscious of these grass-root level economic activities, the State will end up with material distress and destruction. According to Kautilya only the King or Ruler or Leader could overcome these unpleasant material calamities.

The Philosophy of HRD and Arthashastra is to be discussed in this context. The creative role of human element and its decisive play in the administration is very remarkable in Arthashastra. It is highly praise-worthy that the human resources (Vishti) have been accounted for in those days while preparing the profit and loss account or the balance sheet of the state. In the wider sense we may call this as Human Resource Accounting. It is a fact that we have invented Human Resource Accounting very recently and we neither applying nor implementing this concept effectively so far. The text Naikam Chakram Paribramathi (One wheel alone does not move the chariot) implies the theory of co-ordination and the essentiality of human resource dynamism in an administrative system. The acquisition of human resource or Prakrithi on the basis of three sciences or shastras known as Anweeshiki (Philosophy), Thrayi (Three Vedas) and Vartha (Economics) is the real attainment of socialism. Prakriti Sampatha hyanayakamapi rajyam niyathe is the text that reminds us the Marxian Theory that the in the final stage “the state withers away” and the people are ruled automatically even without a ruler [Nayak]. The King or the ruler (Nayak) who is expert in all these sciences or Shastras and attains the mental state of the proper equilibrium to do good to the people is known as Rajahrishi (HRM/HRD Expert). Here Rajahrishi plays the role of a father and treats the subject as his son and a sort of Administrative Paternalism rules over the State and work for the attainment of a Welfare State (Yogakshema).

The public administration in Arthashastra is exercised through three major portfolios namely Niti (Polity), Dhanda (Administration), Prithvilabham and Prithvipalanam (Management). The Civil Servants are appointed and checked through four HR tests known as Dharmopadha, Arthopadha, Kamopadha and Bhayopadha to ascertain the essential HR qualities such as Arthasudhi, Dharmasudhi, Kamasudhi and Bhayasudhi. Dandaniti (Law of administration) is exercised through Code of Law branched as Dharmastheeyam (Civil Laws) and Kandakashodhanam (Criminal Laws). The Judges discharged their duties objectively and impartially so that they could earn the trust and affection of the people. The King never interfered either in the process or in the exercising of law and order of the State. Administrators as follows are delegated to ensure the welfare of the State; The Samahartr (Country side) Pradhesters (Fortified towns and districts) Sthanikas (Districts) Nagarikas (Cities) Gramikas (Villages) Anthapalas (Frontiers) Adavikas (Hill tribes).

Dear teachers and students, research is not the ultimate end; it is but the beginning to find out the ultimate end beyond. So I invite you to continue my research to find out the ultimate end beyond. I hope that my work will inspire and lead you to the newer end. I unleash the unconquerable spirit of Kautilya once again. I unleash the warhorse. It is the moral responsibility of the global citizen to curb the spirit of this exceptional gene and to determine the genesis of posterity and a new world of welfare. Thank you for sharing me and my book.

Dr. C.T. William

www.ctwilliam.com

Monday, June 29, 2015

ചത്തവന് മരണക്കുറി കൊടുത്തവള്‍



ഇന്നലെ പുലര്‍ച്ചെയാണത്രെ 
ഞാന്‍ മരിച്ചത്.
രാവിലെതന്നെ  നഗരത്തിലേക്കിറങ്ങി
പാകത്തിനൊരു ശവപ്പെട്ടി വാങ്ങാന്‍.

പള്ളി സിമിത്തേരിയും കടന്ന്,
രണ്ട് വളവും കഴിഞ്ഞ്,
തട്ടിന്‍ പുറത്തായിരുന്നു
ശവപ്പെട്ടി കച്ചവടക്കാരന്‍.

മോക്ഷത്തിലേക്കുള്ള
മോങ്ങുന്ന മരപ്പടികളിലൂടെ
തട്ടിന്‍പുറത്തെത്തിയപ്പോള്‍
തേങ്ങലൊഴിഞ്ഞ ശവപ്പെട്ടികള്‍ കണ്ടു.

ശവപ്പെട്ടികളത്രയും
എനിക്ക് പാകമല്ലായിരുന്നു.
ഒന്നുകില്‍ തല പുറത്ത്
അല്ലെങ്കില്‍ കാലുകള്‍ പുറത്ത്.

മോക്ഷത്തിന്‍റെ പടിയിറങ്ങി
റോഡിലെത്തിയപ്പോള്‍
കയ്യിലൊരു കുറിപ്പുമായി
അവള്‍ നില്‍ക്കുന്ന കണ്ടു.

അവള്‍: “ നീയെന്താ ഇവിടെ ?”
ഞാന്‍: “ പുലര്‍ച്ചെ മരിച്ചതാ, ശവപ്പെട്ടി വാങ്ങാന്‍...”
അവള്‍: “എന്നിട്ട് ...”
ഞാന്‍: “ ഒന്നും എനിക്ക് പാകമാവുന്നില്ല. നീ ഇവിടെ... ”
അവള്‍: “ അത്ഭുതം! ഈ കുറി തരാന്‍....”

അവള്‍ പ്രണയപൂര്‍വ്വം തന്നത്
എന്‍റെ മരണക്കുറിയായിരുന്നു.

സ്ഫടികക്കിനാവുടയും പോലെ
ഘടികാരം എന്നെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചു.      

Wednesday, June 24, 2015

നാം കാണാതെ പോവുന്ന അരുവിക്കര


ലാളനകള്‍ നിഷേധിക്കപ്പെട്ട റബ്ബര്‍ മരങ്ങള്‍. റോഡേത് തോടേത് എന്ന്‍ വേര്‍തിരിക്കാനാവാത്ത വിധം താറുമാറായി കിടക്കുന്ന പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍. ഇനിയൊരിക്കലും പുനര്‍ജ്ജനി സ്വപ്നം കാണാനാവാത്ത കൊച്ചു കൊച്ചു കുടിലുകള്‍. ഓടും, ഓലയും, നീലനിറത്തിലുള്ള പ്ലാസ്റ്റിക്കും, പരസ്യമെഴുതിയ ഫ്ലക്സ് പാളികളും കൊണ്ടും മേഞ്ഞ; വീടെന്ന് തോന്നിപ്പിക്കുന്ന മനുഷ്യാലയങ്ങള്‍. മാലിന്യം കെട്ടിക്കിടക്കുന്ന, മലിനജലം ഒഴുക്കുന്ന; ഓടകള്‍, ചാലുകള്‍, കനാലുകള്‍, തടയണകള്‍. പ്രതീക്ഷയും പ്രത്യാശയും മോഹങ്ങളും അസ്തമിച്ച മനുഷ്യരൂപങ്ങള്‍. ഈ ദൃശ്യങ്ങളെല്ലാം കൂട്ടിച്ചേര്‍ത്ത് വായിച്ചാല്‍ കിട്ടുന്ന ഭൂമികയെയാണ് നാം അരുവിക്കര എന്ന് വിളിക്കുന്നത്‌.

മനുഷ്യവിഷാദങ്ങളുടെയും പ്രാരബ്ദങ്ങളുടെയും പരിദേവനങ്ങളുടെയും ഈ കഷ്ടഭൂമിയില്‍ ഇന്ന് ചാനലുകളുടെ കുട ചൂടിയ വാഹനങ്ങളും, ത്രികാലുകളും ക്യാമറകളും തോളിലേറ്റി സാഹസികയാത്ര നടത്തുന്ന മാധ്യമ പ്രവര്‍ത്തകരും, കേരള നിയമ സഭാംഗങ്ങളും, രാഷ്ട്രീയ കേരളം മുഴുവനും തമ്പടിച്ചിരിക്കുന്നു.

കരയുദ്ധം, കരയങ്കം, കരകയറ്റം തുടങ്ങിയ അലങ്കാര തലക്കെട്ടുകളില്‍ ഈ അഭിനവ മാധ്യമ ന്യായാധിപന്മാര്‍ നാളിതുവരെ വിധിച്ചു തള്ളിയത് കേവലം ജല്പനങ്ങള്‍ ആയിരുന്നെന്ന് അരുവിക്കരയുടെ നേര്‍കാഴ്ച നമ്മെ ബോധ്യപ്പെടുത്തും. എന്തുകൊണ്ടാണ് ഈ കുടചൂടിയ വാഹനങ്ങളും ത്രികാലുകളില്‍ മേയൂന്ന ക്യാമറ ജീവികളും യഥാര്‍ത്ഥ അരുവിക്കരയെ കണ്ടില്ലെന്ന് നടിക്കുന്നത്? മാധ്യമ ദുരന്തം അല്ലാതെ എന്തുപറയാന്‍?

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ ആക്ടിവിസ്റ്റുകളുടെ ഒരു ചെറു സംഘത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു ഞാന്‍ അരുവിക്കര മുഴുവനും. ഏതു ചെറുവഴികളിലൂടെയും കടന്നുപോകാനും കുടുങ്ങാതെ തിരിച്ചുവരാനും പ്രാപ്തമായ ഒരു നാനോ കാറിലായിരുന്നു ഞങ്ങളുടെ യാത്ര. എന്നിട്ടും ഞങ്ങളുടെ നാനോ കാര്‍ അക്ഷരാര്‍ഥത്തില്‍ കിതച്ചു. വെള്ളം കുടിച്ചു. ഇവിടെ തോല്‍ക്കുന്നത് നാനോ കാറോ ടാറ്റയോ അല്ല; മറിച്ച് കേരളം ഭരിച്ചുതുലച്ച ഇടതു-വലതു ഭരണകൂടങ്ങള്‍ തന്നെയാവണം. ഇടതു-വലതു ഭരണകൂടങ്ങള്‍ ദയനീയമായി പരാജയപ്പെട്ട ഒരു മനുഷ്യാധിവാസ ഭൂമിയാണ്‌ അരുവിക്കര. ഇവിടുത്തെ ജനങ്ങള്‍ ഇനിയും ഗൃഹപാഠം ചെയ്യാതെ വോട്ടിംഗ് യന്ത്രത്തിന്‍റെ പച്ചയും ചോപ്പും വെളിച്ചങ്ങള്‍ തെളിയിച്ചുകൊണ്ട് നീട്ടി മൂളിയാല്‍ ദുരന്തം ഇന്നവര്‍ അനുഭവിക്കുന്നതിന്റെ ഇരട്ടിയാവും തീര്‍ച്ച.

തിരുവനതപുരം റെയില്‍വേ സ്റ്റേഷനിറങ്ങി ഓട്ടോ പിടിച്ച് താമസ സ്ഥലത്തേക്ക് പോകുമ്പോള്‍ ഓട്ടോ ഡ്രൈവര്‍ എന്‍റെ തെരഞ്ഞെടുപ്പ് കുശലാന്വേഷണത്തിന് മറുപടിയായി പറഞ്ഞു, “ഞങ്ങള്‍ ഈ നാട്ടുകാരാണ് സാര്‍. പക്ഷെ ഞങ്ങള്‍ ടീവിയിലും പത്രങ്ങളിലും കാണുന്നതൊന്നും ഞങ്ങളുടെ നാടല്ല സാര്‍. അത് വേറേതോ ഭൂപ്രദേശമാണ്. അവര്‍ എഴുതുന്നതും പറയുന്നതും ഞങ്ങളുടെ നാടിനെ കുറിച്ചല്ല.” 

ഏതോ അപരിചിതനായ ഓട്ടോ ഡ്രൈവര്‍ പറഞ്ഞത് ശരിവക്കാന്‍ എനിക്ക് അധികം പാടുപെടേണ്ടി വന്നില്ല. അരുവിക്കരയിലെ അരദിവസത്തെ യാത്ര പൂര്‍ത്തിയാകി മോഹനന്‍റെ തട്ടുകടയില്‍ നിന്ന്‍ ഊണ് കഴിച്ചിറങ്ങിയപ്പോഴേക്കും എനിക്ക് അരുവിക്കര മനപാഠമായി.

പൊട്ടിപ്പൊളിഞ്ഞതും ചെളിവെള്ളം നിറഞ്ഞ ചെറുകുഴികളാല്‍ അലങ്കരിച്ചതുമായ ഇടനാഴികള്‍ പോലത്തെ വഴികള്‍ പലേടത്തും നേര്‍ത്തുപോയിരുന്നു. അതിനിടെ ചുവപ്പും ത്രിവര്‍ണ്ണവും കാവിയും നിറങ്ങളില്‍ കൊടികളും തോരണങ്ങളും വഴിയോരങ്ങളില്‍ ചാര്‍ത്തിയപ്പോള്‍ വഴികള്‍ ശരിക്കും അപ്രത്യക്ഷമായെന്നുതന്നെ പറയാം. അങ്ങനെ പൂവ്വച്ചലില്‍ ഒരിടത്തുവച്ച് വാഹനങ്ങളാല്‍ വീര്‍പ്പുമുട്ടിയ ഞങ്ങളുടെ വഴിയും തല്‍ക്കാലത്തേക്ക് അടഞ്ഞു.

വഴിയരികിലെ പഴകടക്കാരനില്‍ നിന്ന് കപ്പപഴം വാങ്ങി കഴിച്ചു. നൂറുരൂപ നോട്ട് കൊടുത്തപ്പോള്‍ ആ പാവം ആ പ്രദേശം മുഴുവന്‍ ചില്ലറക്കായ് ഓടിനടന്നു. അവസാനം നിരാശനായി മടങ്ങി. ഞങ്ങള്‍ ആ പാവത്തിന് ചില്ലറ കൊടുത്ത് സന്തോഷിപ്പിച്ചു. ഇവിടെയാണ്‌ സര്‍ക്കാര്‍ ഭരണ തുടര്‍ച്ച, വികസന തുടര്‍ച്ച എന്നൊക്കെ വീരവാദം പുലമ്പുന്നത്.

പിരിയാന്‍ നേരത്ത് ആ പാവം പഴകടക്കാരനോട് ചോദിച്ചു, “തെരഞ്ഞെടുപ്പ് എങ്ങനെ? ആര് ജയിക്കും? ആര്‍ക്ക് വോട്ടുചെയ്യും? എന്തിനാണ് വോട്ടുചെയ്യുന്നത്?”
താടി മുറിക്കാന്‍ മറന്നുപോയ-ജീവിക്കാന്‍ മറന്നുപോയ ആ പഴകടക്കാരന്‍ പറഞ്ഞു, “എന്ത് തെരഞ്ഞെടുപ്പ് സാറേ....രാജഗോപാല്‍  ജയിക്കും.... രാജഗോപാലിന് വോട്ടുചെയ്യണം.....”

എന്‍റെ അവസാനത്തെ ചോദ്യത്തിന് ആ പഴകടക്കാരന്‍ ഉത്തരം തന്നില്ല. പകരം രണ്ട് കുഴികളില്‍ തളച്ചിട്ട കൃഷ്ണമണികള്‍ ഈറനണിയാതെ വെറുതെ ഒന്നുരണ്ടു വട്ടം ഉരുണ്ടു. അരുവിക്കരയിലെ മുഴുവന്‍ മനുഷ്യരുടെയും വിഷാദത്തിന്റെ വിശ്വരൂപം ഞാന്‍ ആ പഴകടക്കാരന്റെ കണ്ണുകളില്‍ കണ്ടു.

മുറിവുകളില്‍ പൊറ്റ വീണ റബ്ബര്‍ മരങ്ങള്‍ വഴിയരികില്‍ മിഴിച്ചുനിന്നു. റബ്ബര്‍ മരങ്ങള്‍ക്ക് പാല്‍ ചുരത്തുവാനുള്ള ചിരട്ട മുലകള്‍ പോലും കാണാനില്ലായിരുന്നു. മുറിവായില്‍ ചുറ്റിക്കെട്ടാനുള്ള പ്ലാസ്ടിക്കിന്റെ മഴക്കാല രക്ഷയും കാണാനായില്ല. റബ്ബര്‍ തോട്ടത്തിന്‍റെ ഓരങ്ങളില്‍ തോട്ടം തൊഴിലാളികളുടെ കുടിലുകള്‍ പട്ടിണി അറിയിച്ച് ചോരയൊലിച്ചുകിടന്നു.
ആര്യനാട് പ്രദേശത്തെ ഒരു ജങ്ങ്ഷനില്‍ വണ്ടി നിര്‍ത്തി. ഉച്ചഭാഷിണികള്‍ ഉച്ചത്തില്‍ ജനാധിപത്യം കൂവുന്നുണ്ടായിരുന്നു. 

അവിടെ കണ്ട രണ്ട് അഭ്യസ്തവിദ്യരായ ചെറുപ്പക്കാരോട് വെറുതെ തെരഞ്ഞെടുപ്പ് കുശലം അന്വേഷിച്ചു. “തെരഞ്ഞെടുപ്പ് എങ്ങനെ?”

അരികെ കിടന്ന്‍ കൂവുന്ന ഉച്ചഭാഷിണി ഘടിപ്പിച്ച വാഹനം ചൂണ്ടി ചെറുപ്പക്കാര്‍ നിസ്സഹായരായി പറഞ്ഞു, “കണ്ടില്ലേ.....കേട്ടില്ലേ....ഒരു മാസക്കാലമായി ഞങ്ങളിത് സഹിക്കാന്‍ തുടങ്ങിയിട്ട്.....കടുത്ത ശബ്ദമലിനീകരണം...... ജനാധിപത്യം നിര്‍ബന്ധിതമായി അടിച്ചേല്‍പ്പിച്ച ശബ്ദമലിനീകരണം....ഇത് ജനാധിപത്യമോ? പാരിസ്ഥിതിക ദുരന്തമോ?”
“ശരി കൂട്ടുകാരെ....ആരിവിടെ ജയിക്കും?” ചോദ്യം തുടര്‍ന്നു....
“ഞങ്ങള്‍ക്ക് അത് പറയാനാവില്ല...എല്ലാവരും ഒപ്പത്തിനൊപ്പം കട്ടക്ക് കട്ട നില്‍ക്കുന്നു..”

ആരുടേയും ജയവും തോല്‍വിയും ഇവിടുത്തെ ജനങ്ങള്‍ക്ക് പറയാനാവില്ല. ഞാന്‍ ചുറ്റും നോക്കി. തെരഞ്ഞെടുപ്പ് ബിംബങ്ങള്‍ എനിക്ക് ചുറ്റും നില്‍ക്കുന്നു. വരാത്ത ചിരിയുമായി ശബരീനാഥന്‍ അച്ഛന്റെ പ്രേതത്തിന്നരികെ നില്‍ക്കുന്നു. ചിരിക്കണോ വേണ്ടയോ എന്ന ശങ്കയാല്‍ വിജയകുമാര്‍ വിഷമിച്ചുനില്‍ക്കുന്നു. സാത്വികനായ ഒരു വന്ദ്യ വയോധികനെപ്പോലെ രാജഗോപാല്‍ യാചിച്ചുനില്‍ക്കുന്നു. ഏതോ പരസ്പര സഹായ സഹകരണ സംഘത്തിലെ ഡയറക്ടര്‍മാരെപ്പോലെ അവര്‍ പരസ്പരം ബഹുമാനിച്ചും ആദരിച്ചും നില്‍ക്കുന്നു.

അഭ്യസ്തവിദ്യരായ ആ ചെറുപ്പക്കാര്‍ പറഞ്ഞത് ശരിയാണ്. ഇവിടെ ഒരു പാരിസ്ഥിതിക പ്രവര്‍ത്തകനായ ഒരാളുടെ ചിരിക്കാത്ത ചിത്രത്തിന്‍റെ കുറവുണ്ട്.

അരുവിക്കരയില്‍ മഴ പെയ്യുന്നില്ല. ചൂട് മഴയെ വെല്ലുവിളിക്കുന്നു. നാനോ കാറിന്റെ ശീതീകരണി ചൂടിന് മുന്നില്‍ തോറ്റുകൊടുത്തു. വിരണകാവ് പ്രദേശത്തുകൂടി കാര്‍ വിയര്‍ത്തോടി. അവിടെ ഒരു ജങ്ങ്ഷനില്‍ കുറച്ച് സ്ത്രീകള്‍ നില്‍ക്കുന്നു. കാര്‍ നിര്‍ത്തി. തെരഞ്ഞെടുപ്പ് കുശലം അന്വേഷിച്ചു. അവര്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും വീക്ഷണം പത്രം വിളമ്പി.

“ആരാണ് ഇവിടെ ജയിക്കുക?” ഞങ്ങള്‍ ചോദിച്ചു.
“ശബരീനാഥന്‍”. ഉത്തരം പൊടുന്നനെ വന്നു.
“അതെന്താ...?”
“ഞങ്ങള്‍ക്ക് സമാധാനം വേണം.” പഠിച്ചുറപ്പിച്ച ഉത്തരം വന്നു.
“അതെന്താ ഇവിടെ വല്ല രാഷ്ട്രീയ കൊലപാതകങ്ങളും അടുത്ത് നടന്നോ?”
“അതൊന്ന്വല്ല ഞങ്ങള്‍ക്ക് സമാധാനം വേണം.” ഉത്തരം ആവര്‍ത്തിച്ചു.
ഞങ്ങള്‍ പിന്നേയും എന്തൊക്കെയോ ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു.
“ഉപദ്രവിക്കണ്ട....ആ കുട്ടിയങ്ങ് ജയിച്ചുപോട്ടെ സാര്‍....”ഉത്തരം തീര്‍പ്പായി.

ഞങ്ങള്‍ യാത്ര തുടര്‍ന്നു. അരുവിക്കര മുഴുവന്‍ കൊടികളാണ്. തോരണങ്ങളാണ്. ഇടതും വലതും ബിജെപിയും അക്ഷരാര്‍ഥത്തില്‍ “പരസ്യ”യുദ്ധം തന്നെയാണ് നടത്തുന്നത്.

മുസ്ലീം വോട്ടുപ്രദേശങ്ങള്‍ എത്തുമ്പോള്‍ പരസ്യത്തിന്റെ സ്വഭാവം മാറുന്നുണ്ട്. ഇടതിന്റെ ചുവപ്പ് നിറം പച്ചയിലേക്ക് സംക്രമിക്കുന്നത് കാണാം. പച്ചയില്‍ കുളിച്ചുനില്‍ക്കുന്ന വലതിനെ കാണാം. പച്ച താമരകള്‍ വിരിഞ്ഞുനില്‍ക്കുന്നത് കാണാം. എന്തൊരു രാഷ്ട്രീയാബദ്ധങ്ങളാണ് ഇതൊക്കെ? അരുവിക്കരയിലെന്നല്ല, കേരളത്തിലെ മുഴുവന്‍ ജനങ്ങളും പുച്ഛമായി കാണില്ലേ ഇതിനെയൊക്കെ? നമ്മുടെ രാഷ്ട്രീയവിവേകം അസ്തമിക്കുന്നതിന്റെ നേര്‍കാഴ്ചകള്‍ അല്ലെ ഇതൊക്കെ?

അതിനിടെ വിരണകാവ് പ്രദേശത്ത്‌ ജനങ്ങള്‍ ഒഴുകിയെത്തുന്നത് കണ്ടു. നടന്‍ സുരേഷ് ഗോപി വരുന്നുണ്ടത്രേ. രാജഗോപാലിനെ പ്രതിരോധിക്കാന്‍; അല്ല വിജയിപ്പിക്കാന്‍. വിരണകാവിലെ ഒരു മൈതാനത്ത് ആയിരത്തിലധികം കസേരകള്‍ സമ്മതിദായകരെ കാത്തുകിടന്നു. ബിജെപിയുടെ മുഴുവന്‍ നേതാക്കളും ആ മൈതാനത്ത് നിരന്നു. ഉച്ചക്ക് മൂന്ന് മണിക്കായിരുന്നു ആക്ഷന്‍ ഹീറോ വരേണ്ടിയിരുന്നത്. എന്നാല്‍ മുഹൂര്‍ത്തത്തില്‍ തന്നെ മഴ പെയ്തുതകര്‍ത്തു. മൈതാനവും കസേരകളും കുളിച്ചുകിടന്നു. ശോഭ സുരേന്ദ്രന്‍ ഇടതും വലതും വാക്കത്തി വീശി ജനങ്ങളെ പിടിച്ചുവച്ചു. ഒടുവില്‍ നടന്‍ എത്തി. ആയിരം സിനിമാ ഭക്തരെ സാക്ഷിനിര്‍ത്തി ഗുരുവന്ദനം നടത്തി. രാജഗോപാലിന് വിജയം നേര്‍ന്നു. അപ്പുറത്തെവിടെയോ നടന്‍ ഇന്നസെന്റ് ഹാസ്യവെടി പൊട്ടിച്ച് വിജയകുമാറിനെയും ആനന്ദിപ്പിച്ചു.

ഒരു നിമിഷം ഞാന്‍ സംശയിച്ചുനിന്നു. ഞാനിപ്പോള്‍ അരുവിക്കരയിലോ അതോ തമിഴന്‍റെ കോടാമ്പക്കത്തോ?

യാത്രാനുഭവം

അരുവിക്കര ഒരു രാഷ്ട്രീയാവര്‍ത്തനമാണ്. ഇടതിന്റെയും വലതിന്റെയും ബിജെപിയുടെയും തനിയാവര്‍ത്തനം. ഞാന്‍ ഒരു രാഷ്ട്രീയക്കാരനല്ല. രാഷ്ട്രീയ പ്രവാചകനുമല്ല. എന്‍റെ രാഷ്ട്രീയാവബോധം വച്ചുപറയുകയാണ്. അരുവിക്കരയിലെ ജനങ്ങളുടെ തീന്മേശമേല്‍ മൂന്ന് വിഭവങ്ങളാണ് ഉള്ളത്. അവയില്‍ ഒന്നില്‍ പാറ്റ വീണിരിക്കുന്നു. രണ്ടാമത്തേതില്‍ പല്ലി വീണിരിക്കുന്നു. മൂന്നാമത്തേതില്‍ മഞ്ഞളിന്റെ മഞ്ഞയും മുളകിന്റെ ചുവപ്പും കലര്‍ന്ന്‍ കാവി നിറം പകര്‍ന്നിരിക്കുന്നു. അരുവിക്കരയിലെ ജനങ്ങള്‍ക്ക് ഇവയിലൊന്ന് ഭക്ഷിച്ചേ തീരൂ.