Tuesday, November 27, 2012

സഹദേവന്റെ പേക്കിനാവുകള്‍ -7

ഏഴ്‌

മേശപ്പുറത്ത്  വച്ചിരുന്ന യന്ത്ര സാമഗ്രികളില്‍ നിന്ന് ആദ്യം എടുത്തത് ഒരു ബെല്ടായിരുന്നു . നല്ല വീതിയുള്ള ഒരു തരം ബെല്‍റ്റ്‌ .

ബെല്‍റ്റിന്റെ ഒരറ്റത്ത് ചെറിയ ബാറ്ററി എന്ന് തോന്നിപ്പിക്കുന്ന മൂന്നോ നാലോ എണ്ണം കുറുകെ ഘടിപ്പിച്ചിട്ടുണ്ട് . മറ്റേ അറ്റത്ത്‌  ഒരു വാച്ചും പിടിപ്പിച്ചിരുന്നു .

"ഈ ബെല്‍റ്റ്‌ സൂക്ഷിക്കണം . അപകടം പിടിച്ച ഒരു തരം ബെല്ട്ടാണിത് . ഇത് ധരിച്ചാല്‍ പിന്നെ ശരീരത്തിന്റെ ഗതി വിഗതികള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട് ." X നും Y നും പിന്നെ എനിക്കും ബെല്‍ട്ട്‌  കെട്ടിത്തന്ന ആള്‍ പറഞ്ഞു .

പിന്നീട് ഓരോ  റിമോട്ടുകള്‍  ഞങ്ങളുടെ ഷര്‍ട്ടിന്റെ താഴെയുള്ള കീശയില്‍ വച്ചുകൊണ്ടയാള്‍ തുടര്‍ന്നു , " വളരെ ഗൗരവമുള്ള ചില വിവരങ്ങളും കണക്കുകളും കൂട്ടിയും കിഴിച്ചും രേഖപ്പെടുത്തി വച്ചിട്ടുള്ള ഒരു യന്ത്രമാണിത് . ഈ യന്ത്രത്തില്‍ ഇനി നിങ്ങള്ക്ക് ഒന്നും കൂട്ടാനോ കിഴിയ്ക്കാനോ  ഇല്ല . നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം . ഈ ചുവന്ന ബട്ടന്‍ ഒന്നമര്‍ത്തുക , അതും ഞാന്‍ പറയുന്നതുപോലെ , കാണിച്ചുതരുന്നതുപോലെ ."

സഹദേവന്  ഇവരുടെ വഴിക്കണക്ക് അത്ര ഇഷ്ടപ്പെട്ടില്ല . ഇനി ഞങ്ങള്‍ മൂന്ന് പേര്‍ക്ക് കൂട്ടാനോ കിഴിക്കാനോ  ഇല്ലെന്ന അയാളുടെ പരാമര്‍ശത്തില്‍ സഹദേവന് നല്ല വിഷമം തോന്നി . ഒന്നും കിഴിക്കണമെന്നില്ല, കൂട്ടാന്‍ പാടില്ല എന്ന് പറയുന്നത് സഹദേവന്റെ കണക്കിനെ അപമാനിക്കലല്ലേ .അത് സഹദേവന്റെ മനസ്സിനെ വല്ലാതെ നീറിപ്പിടിച്ചു .

അല്ലെങ്കില്‍ തന്നെ  ഒന്നും കൂട്ടാതെ തന്നെ ഇക്കൂട്ടര്‍ എല്ലാം തന്നതല്ലേ . സുമിത്രയുടെ കല്യാണത്തിന്  ഒരു ലക്ഷം രൂപ അവര്‍ തന്നത് ഒന്നും കൂട്ടാതെയും കിഴിക്കാതെയും അല്ലെ . അതുപോലെ ഇനിയും ഒന്നും കൂട്ടാതെ തന്നെ ഇവര്‍ തനിക്ക്  ലക്ഷങ്ങള്‍ തരുമായിരിക്കും . സഹദേവന്റെ സമാധാനം മനസ്സിനെ തണുപ്പിച്ചു .

" ദാ  ഇതിലേക്ക് ശ്രദ്ധിക്കുക" , ഒരിക്കല്‍കൂടി  മുന്നില്‍  നിവര്‍ത്തിവച്ച സുമിത്രയുടെ കണക്കുപുസ്തകത്തിന്റെ താളിലേക്ക് വിരല്‍ ചൂണ്ടി അയാള്‍ പറഞ്ഞു . കണക്കുപുസ്തകത്തില്‍ X ഉം Y ഉം Z ഉം ചുവന്ന മൂന്ന് നക്ഷത്രങ്ങളായി തെളിഞ്ഞു . ഞങ്ങള്‍ നക്ഷത്രങ്ങളാവുകയായിരുന്നു.

" ഈ മൂന്ന് നക്ഷത്രങ്ങള്‍ ജ്വലിക്കുന്നിടത്തും ഒരു നേതാവ് വരും പ്രസംഗിക്കാന്‍ . നിങ്ങള്‍ ആ നേതാവിന്റെ പ്രസംഗം ശ്രധിച്ചുകേള്‍ക്കണം . നിങ്ങള്‍ പ്രസംഗം ശരിക്കും ശ്രദ്ധിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ ഈ യന്ത്രം ശബ്ധിച്ചുകൊണ്ടിരിക്കും.ഈ ശബ്ദം ശരിക്കും കേള്‍ക്കുന്നുണ്ടെന്ന കാര്യം ഉറപ്പുവരുത്തിയതിന് ശേഷം 10 അടി  മുന്നോട്ട് കയറി ഈ ചുവന്ന ബട്ടന്‍ അമര്‍ത്തണം . ഇതൊക്കെ പെട്ടെന്ന് തന്നെ തീരണം . നിങ്ങള്‍ പ്രസംഗം ശരിക്ക് കേട്ടിരുന്നുവെന്ന്  ഞങ്ങള്‍ മനസ്സിലാക്കുന്നത് അപ്പോള്‍ മാത്രമാണ് .ഇവിടെ നിങ്ങളുടെ ജോലി അവസാനിക്കുകയാണ് .......ഒരു കാര്യം കൂടി . നിങ്ങളുടെ  ഘടിപ്പിച്ചിട്ടുള്ള വാച്ചിന്റെ സൂചി 12 ല്‍ എത്തിനിന്നിട്ടും നിങ്ങളുടെ റിമോട്ടുകള്‍  ശബ്ധിച്ചില്ലെങ്കില്‍ പിന്നെ നിങ്ങള്ക്ക് കാര്യമായി ഒന്നും ചെയ്യാനില്ല . നിങ്ങള്ക്ക് നിങ്ങളുടെ വാഹനത്തില്‍ തന്നെ കയറി യാത്ര തുടരാം. "  അയാള്‍ പറഞ്ഞവസാനിപ്പിച്ചു .

എന്തൊരു അനായാസവും അയത്നലളിതവുമായ ജോലിയാണ് തന്റേതെന്ന്  ഓര്‍ത്ത്‌ സഹദേവന്‍ തെല്ലൊന്ന് അഹങ്കരിച്ചു .

ഇനിയും വരാനിരിക്കുന്ന ഉയര്‍ന്ന ജോലികളില്‍ ഇനിയും അമര്‍ത്താനുള്ള ചുവന്ന ബട്ടണുകളില്‍ സഹദേവന്റെ കണ്ണുകള്‍ സ്വപ്നാടനം നടത്തി .

യന്ത്രങ്ങള്‍ കൂടുന്നതോടെ മനുഷ്യന്റെ ജോലികള്‍ എളുതാവുന്നതും എന്തിന്  ജോലി തന്നെ ഇല്ലാതാവുന്ന മഹാത്ഭുതത്തില്‍ സഹദേവന്റെ ചിന്തകള്‍ സ്തംഭിച്ചുനിന്നുപോയി .

കഥ തുടരും .....
ഡോ .സി. ടി. വില്യം

Friday, November 23, 2012

Kasab’s last words: “Tell my Ammi”. What? What? What? …….


Muhammad Ajmal Amir Kasab told the Court: “It’s all wrong. I am not guilty”. Yes it’s all wrong and he deserves punishment. We Indians and the judiciary endorse the same. But….


Now, Muhammad Ajmal Amir Kasab is hanged to death. He killed some people simply positioning himself on a common young man’s platform. An illiterate platform indeed! But the judiciary killed him positioning itself on an elite platform. A platform for the intelligentsia! Dharma ! Truth ! Ahimsa ! We see killing in both the platforms. Some rejoice. Some sought relief. Some neutrally kept silent. 


K. Unnikrishnan, father of NSG commando Major Sandeep Unnikrishnan who was slain in a 26/11 terror attack in Mumbai, confessed in public that the execution of Ajmal Amir Kasab is not a matter to “rejoice over,” but a “legal necessity.”


What Mr. Unnikrishnan showed is not seen shown by the great Indian judiciary. The legal necessity could be justified if the judicial mechanism sentenced him rigorous punishment until death. Why should we kill? Who has given you the right to kill? In the whole globe so many countries have either abandoned or proclaimed moratorium to hanging, but our great India has decided to kill the person who killed. But the story is not always the same. Yes, the story of Ahimsa continues….. 


Shashikumar Velath, Director-Programmes, Amnesty International India, Amnesty International said the execution of Kasab would undo much of the progress India made over death penalty. “Today’s execution means India has taken a significant step backwards and joined that minority of countries that are still carrying our executions,” 


Mr. Shashikumar further said that the Amnesty International was deeply disconcerted both by the unusual speed with which the mercy petition was rejected and the secrecy that surrounded Kasab’s execution. The resumption of executions in the country came barely two days after the UN General Assembly’s human rights committee adopted a resolution calling for a global moratorium on the death penalty with a view to completely abolishing it. He also urged the Union Government to establish an immediate moratorium on executions with a view to abolishing death penalty. 


The ‘Peoples’ Movement against Death Penalty’ headed by Justice VR. Krishna Iyer described the execution as an “unconstitutional act” of the State. Saying that Kasab was brainwashed in the name of God to unleash unmindful act of terror, the organisation, in a statement, said poverty and ignorance of the “young boy” was exploited and he was used as a killing instrument by the hatred politics of a neighbour State. 


The Hindu in its editorial said that the most compelling argument, however, is this: the application of the death penalty is, as the Supreme Court itself acknowledged earlier this week, increasingly arbitrary. Capital punishment has become, as the medieval philosopher Maimonides many centuries ago warned it would, a matter of “the judge’s caprice”. It is also simply not true that capital punishment is integral to fighting terrorists. The absence of the death penalty in, say, France and the United Kingdom has not made these two nations softer in their ability to combat terror than the U.S. The grief of 26/11 was personal for many in this newspaper; like others, members of staff grieve for lost friends. Yet, the horror of 26/11 ought not stop us from dispassionately debating the need for the death penalty.


Now,Ajmal Kasab is no more. He gave way to the other Kasabs expected to follow him. Before bidding farewell, he had only one message to share before he was hanged on Wednesday. “Tell my Ammi [mother]”. What? What? What? ……..

Dr.C.T. William

Monday, November 19, 2012

സഹദേവന്റെ പേക്കിനാവുകള്‍ -6

ആറ്

ഈ കെട്ടിടത്തില്‍ എത്തി പെട്ടതിനുശേഷം സഹദേവന്‍ പുറത്തുപോയിട്ടില്ല .

സഹദേവന്‍ മാത്രമല്ല , ആരും പുറത്തുപോയിട്ടില്ല .

അപൂര്‍വ്വം മാത്രം ശബ്ദിച്ച സെല്‍ ഫോണിലൂടെ വിരളമായ വാക്കുകളും കോഡുകളും കൈമാറുന്നത് സഹദേവന്‍ ശ്രദ്ധിച്ചിരുന്നു .

മുറിയ്ക് അകത്തുള്ള പലരും കമ്പ്യുട്ടറില്‍ ടയിപ്പു ചെയ്യുകയോ ടീവിയിലെ ദൃശ്യങ്ങള്‍ നിരീക്ഷിയ്ക്കുകയോ ആണ് .

ഓരോ തവണ സെല്‍ഫോണ്‍ ശബ്ധിച്ചപ്പോഴും ഓരോ ആജ്ഞകള്‍ ലഭിയ്ക്കുന്നതുപോലെ അവര്‍ എന്തൊക്കെയോ ചെയ്തുകൊണ്ടിരുന്നു.

ഇപ്പോള്‍ അവരില്‍ മൂന്നുനാലുപേര്‍ സഹദേവന്റെ അടുത്തെത്തി .

അവരില്‍ പലരും പലപല യന്ത്രസാമഗ്രികള്‍ സഹദേവന്റെ മുന്നിലുള്ള മേശമേല്‍ വച്ചു .

"ഇനി നമുക്ക് ഓപ്പറേഷന്‍ ആരംഭിയ്ക്കാം ." കൂട്ടത്തിലൊരാള്‍ പറഞ്ഞു .

അയാളുടെ മുന്നില്‍ വലിയൊരു കടലാസ്സ്  നിവര്‍ത്തിവച്ചിരുന്നു . അതില്‍ നിറയെ ചിന്നിച്ചിതറിയ ചിഹ്നങ്ങളും, രേഖകളും , ചതുരങ്ങളും , വൃത്തങ്ങളും , നക്ഷത്രങ്ങളുമായിരുന്നു .

അതുകണ്ടപ്പോള്‍ സഹദേവന് ഓര്‍മ വന്നത് സുമിത്രയുടെ കണക്കുപുസ്തകത്തിലെ ചില പേജുകളായിരുന്നു .

"തല്‍കാലം നിങ്ങള്‍ മൂന്നുപേരും അറിയപ്പെടുക 'X,Y,Z ' എന്നായിരിയ്ക്കും .
എന്നെയും വേറെ രണ്ടുപേരെയും  അയാള്‍ തുടര്‍ന്നു. അയാള്‍ തുടര്‍ന്ന് പറഞ്ഞതൊന്നും സഹദേവന് മനസ്സിലായില്ല .

എങ്കിലും സഹദേവന്‍ അവരില്‍ "Z" ആണെന്ന് മനസ്സിലായി .

അവസാനത്തെ അക്ഷരമിട്ട്  പേര് വിളിച്ചതില്‍ സഹദേവന് ആക്ഷേപമുണ്ടായിരുന്നെങ്കിലും ഒന്നും പറഞ്ഞില്ല .

ജീവിതത്തില്‍ എവിടെയും പിന്തള്ളപ്പെട്ടതിനാലാവാം  ഈ "Z" പേര് കിട്ടിയതെന്ന് സഹദേവന്‍ സ്വയം സമാധാനിച്ചു .

കഥ തുടരും.......

ഡോ .സി. ടി. വില്യം

Saturday, November 17, 2012

സഹദേവന്റെ പേക്കിനാവുകള്‍ -5

അഞ്ച്

ഈ മഹാനഗരത്തിന്റെ പേര് സഹദേവനറിയില്ല. ആരോടെങ്കിലും ചോദിച്ചറിയണമെന്നും  സഹദേവന് തോന്നിയില്ല .

പണ്ടെങ്ങോ കണ്ട ഒരു തമിഴ് സിനിമയിലെ ഒരു നഗരമായിരിയ്ക്കണം അതെന്ന്  സഹദേവന്റെ മനസ്സ് പറയുന്നു .

നാലോ അഞ്ചോ നിലകളുള്ള ഒരു കെട്ടിടത്തിന്റെ അവസാനത്തെ നിലയിലാണ് സഹദേവനും കൂട്ടരും ഇപ്പോള്‍ .

ഈ കൂട്ടത്തിലുള്ള ആരെയും സഹദേവന്‍ അറിയില്ല . ആരോടെങ്കിലും ഒന്ന് ചോദിയ്ക്കാമെന്നു വച്ചാല്‍ തന്നെ അവരൊക്കെ വളരെ ഗൌരവതരമായ തിരക്കിലുമാണ് .

ആ മുറി നിറയെ ശബ്ദങ്ങളാണ് . എത്ര ട്യൂണ്‍ ചെയ്തിട്ടും ഒരു സ്റ്റേഷന്‍ പോലും കിട്ടാത്ത അസുഖകരമായ ശബ്ദിയ്ക്കുന്ന ഒരു റേഡിയോ പോലെയായിരുന്നു ആ മുറി .

മുറിയ്ക്കകത്തെ കൊച്ചു കൊച്ചു ടീവികളില്‍ അവ്യക്തമായ വെളിച്ചവും നിഴലും ഒളിച്ചുകളിച്ചിരുന്നു . ചിലപ്പോഴൊക്കെ ചില നഗര ദൃശ്യങ്ങളും ഒളിഞ്ഞും തെളിഞ്ഞും കൊണ്ടിരുന്നു .

സഹദേവന്റെ മുന്നില്‍ തിന്നാനും കുടിയ്ക്കാനും നിറയെ ഭക്ഷണ -പാനീയങ്ങളുണ്ടായിരുന്നു .

അയാള്‍ അതൊക്കെ തിന്നും കുടിച്ചും സമയം കളഞ്ഞു . അയാള്‍ തനിയ്ക്ക് ചെയ്യാനുള്ള ജോലി എന്തെന്ന് ആരോടും തിരക്കിയതുമില്ല . എല്ലാം സഹദേവനിലേയ്ക്ക്  താനേ എത്തുകയായിരുന്നുവല്ലോ .

കഥ തുടരും .....

ഡോ .സി. ടി. വില്യം.

Thursday, November 15, 2012

സഹദേവന്റെ പേക്കിനാവുകള്‍ - 4

നാല്

ആവശ്യത്തിന്  പൊന്നും മിന്നുന്ന പട്ടും ചുറ്റിയപ്പോള്‍ സുമിത്ര മണവാട്ടിയെക്കാള്‍ സുന്ദരിയായി .

വീട് നിറയെ ബന്ധുജനങ്ങളും, മുറ്റം നിറയെ അയല്‍വാസികളും വിവിധ വര്‍ണങ്ങളിലും ഭാവങ്ങളിലും നിറഞ്ഞൊഴുകി .

സുമിത്രയുടെ സമൃദ്ധിയില്‍ കണ്ണെറിഞ്ഞ ബന്ധുക്കളും നാട്ടുകാരും സഹദേവന്റെ പ്രാപ്തിയെയും പ്രൌഡിയെയും പ്രകീര്‍ത്തിച്ചു .

ജോലിയൊക്കെ സുഖം തന്നെ , ഇനിയെന്ന് തിരിച്ചുപോകുന്നു , ഇനിയെന്ന് വരും , മക്കള്‍ക്ക്‌ എന്തെങ്കിലും സ്കോപ്പ്   ഉണ്ടെങ്കില്‍  പറയണം , അറിയിക്കണം ....തുടങ്ങി സുഖാന്വേഷണങ്ങളില്‍ ബന്ധുക്കളും നാട്ടുകാരും സഹദേവന്റെ കൈ കുടഞ്ഞ്‌  കടന്ന്  പൊയ്ക്കൊണ്ടിരുന്നു .

സുമിത്രയുടെ കണ്ണുകളിലെ അത്ഭുതത്തിന്റെ  തിളക്കവും സന്തോഷത്തിന്റെ ഹൃദയമിടിപ്പും മുഹൂത്തമടുക്കുന്നതോടെ  കൂടിക്കൂടി വന്നു . അത് അവളെ കൂടുതല്‍ സുന്ദരിയാക്കി .

അവള്‍ മനസ്സുകൊണ്ട് അനേകം തവണ തട്ടകത്തിലെ അമ്പലത്തിലെ കൃഷ്ണശിലയില്‍ പുഷ്പാര്‍ച്ചന നടത്തി തിരിച്ചുവന്നുകൊണ്ടിരുന്നു .

ഒപ്പം സഹദേവേട്ടന്  കൈവന്ന ഐശ്വര്യത്തില്‍ ഈശ്വരനോട് പ്രാര്‍ഥിച്ച് ഏട്ടനെ മനസ്സാ വണങ്ങികൊണ്ടിരുന്നു.

താളമേളങ്ങളുടെ അകമ്പടിയോടെ, അനേകരുടെ കണ്ണുകളിലെ അഴകായി, അത്ഭുതമായി സുമിത്ര സുമംഗലിയായി.

ഉത്സവമൊഴിഞ്ഞ  അമ്പലമുറ്റം പോലെ സഹദേവന്റെ വീടും മനസ്സും വെറുതെ കിടന്നു .

അയാള്‍ ആരോടൊക്കെയോ യാത്ര പറഞ്ഞു . ആരോടൊക്കെയോ മറുമൊഴി ചൊല്ലിയത് അയാള്‍ അറിഞ്ഞതേയില്ല .

സഹദേവന്‍ മടക്കയാത്രയായി .

കഥ തുടരും .......

ഡോ .സി.ടി.വില്യം 

Monday, November 12, 2012

സഹദേവന്റെ പേക്കിനാവുകള്‍ -3

 മൂന്ന്

സഹദേവന്റെ വര്‍ത്തമാനകാലത്തിന് യാന്ത്രിക സ്വഭാവം മാത്രം .

അയാള്‍ കള്ള്  കുടിച്ചപ്പോഴും പെണ്ണ് പിടിച്ചപ്പോഴും അയാളുടെ അവയവ സാമഗ്രികളായിരുന്നു പ്രവര്‍ത്തനനിരതമായത് .

സഹദേവന്റെ കാലം ഭാവികാലമാണ് . അയാളുടെ ഭൂതകാല വിലാപങ്ങളും വിചാരങ്ങളും സംഭവങ്ങളുടെ ഒഴുക്കില്‍ എവിടെയോ മാഞ്ഞു പോയി .

അയാളുടെ മനസ്സും ശരീരവും ഭാവികാലത്തില്‍ സുനിശ്ചിതപ്പെടുത്തിയ സമൃദ്ധമായ  ഏതോ സ്ഫോടനത്തില്‍ ചിതറിക്കിടന്നു .

വീടിന്റെ അറ്റകുറ്റ പണികള്‍ , സുമിത്രയുടെ കല്യാണം , അച്ഛന്റെയോ അമ്മയുടെയോ മരണത്തെതുടര്‍ന്ന് മരണപത്ര പ്രഖ്യാപനത്തിലൂടെ സ്വന്തമായേക്കാവുന്ന  വീട് ......തുടങ്ങിയ കൊച്ചു കൊച്ചു കിനാവുകളില്‍ സഹദേവന്റെ ഭാവികാല വിചാരം അവിടവിടെ തെറിച്ചുകിടന്നു .

ഇവയുടെയൊക്കെ ശുഭാസമാപ്തി വാഗ്ദാനം ചെയ്തതുകൊണ്ട് മാത്രമാണ് സഹദേവന്‍ ഈ യാത്രയ്ക്ക് തുനിഞ്ഞത് .

ആരും സഹദേവന്റെ ഇത്തരം കാര്യവിചാരത്തിലെയ്ക്ക് കടക്കാതെ വന്നപ്പോള്‍ അയാള്‍ തന്നെ വിഷയത്തിന്റെ വാതില്‍ തുറന്നു .

മൂവരിലെ മുമ്പന്‍ എന്ന് തോന്നിയ ഒരുവനോട് സഹദേവന്‍ പറഞ്ഞു . " എന്റെ ജോലി എന്താണെന്ന് പറഞ്ഞാല്‍ അത് തുടങ്ങാമായിരുന്നു . എങ്ങിനെയെങ്കിലും സുമിത്രയുടെ കല്യാണം നടക്കണം . അവള്‍ക്ക്  വേണ്ടിയാണ്  ഞാന്‍ നിങ്ങളോടൊപ്പം ഈ ജോലി  എന്താണെന്ന് പോലും തിരക്കാതെ ഇറങ്ങിത്തിരിച്ചത് ."

സംഘത്തില്‍ മുമ്പേ നടന്നവന്‍ പറഞ്ഞു , " നിങ്ങളെപോലെ ഒരാള്‍ക്കേ ഞങ്ങള്‍ ഉദ്യേശിയ്ക്കുന്ന  ഈ ജോലി  നിര്‍വഹിയ്ക്കാനാവൂ . നിങ്ങള്‍ അത് ചെയ്യുമെന്നും നിങ്ങളെകൊണ്ട് അത് ചെയ്യിയ്ക്കാം എന്നും ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്‌ .എന്നാല്‍ മനസ്സിന് ഏറെ സ്വസ്ഥതയും ഏകാഗ്രതയും അത്യാവശ്യമാണ് ഈ ജോലിയ്ക്ക് . അത്രയ്ക്ക് സമയ ബന്ധിതവും കൃത്യതയും ആവശ്യമാണ്‌ ഈ ജോലിയ്ക്ക് . നിങ്ങളുടെ മനസ്സ് സ്വസ്ഥവും എകാഗ്രവുമാകണമെങ്കില്‍ ആദ്യം സുമിത്രയുടെ കല്യാണം നടക്കണം . അതുകൊണ്ട് അവളുടെ കല്യാണാവശ്യവും മറ്റും കണക്കിലെടുത്ത് ഞങ്ങള്‍  നിങ്ങള്‍ക്ക് ഒരു ലക്ഷം മുന്‍കൂറായി തരുന്നു . പിന്നെ എല്ലാം സമയബന്ധിതവും കൃത്യവുമായിരിയ്ക്കണമെന്നതുകൊണ്ട് സുമിത്രയുടെ കല്യാണം വേഗം നടത്തണം ."

ഒരു വെടി പൊട്ടുന്നതിന് മുമ്പ് തന്നെ കുറെ പക്ഷികള്‍ വീണതുപോലെ തോന്നി സഹദേവന് .

സുമിത്രയുടെ കല്യാണത്തിനുള്ള ഒരു ലക്ഷം രൂപ കൈപറ്റുമ്പോള്‍ അയാള്‍ ഇനിയും പൊട്ടാനുള്ള വെടിക്കുഴലിലെ  ഊര്‍ജ്ജമാവുകയായിരുന്നു .

കഥ തുടരും .....
ഡോ .സി. ടി. വില്യം .

Friday, November 9, 2012

സഹദേവന്റെ പേക്കിനാവുകള്‍ -2

രണ്ട്

ഇപ്പോള്‍ ശരിയ്ക്കും ഇരുട്ടാണ്‌ . കട്ടിപിടിച്ച ഇരുട്ട് .സഹദേവന്റെ അവ്യക്തമായ പ്രതീക്ഷയുടെ നാളങ്ങള്‍ കാറ്റിലെന്നോണം ഇളകിയുലഞ്ഞു .

വീര്‍ത്തുപൊങ്ങിയ ഇരുട്ടിനെ, മുമ്പേ നടന്നവന്‍ പെന്‍ടോര്‍ച്ചു കൊണ്ട്  കീറി മുറിച്ചു .

സഹദേവന്റെ അസ്വസ്ഥത മനസിലാക്കിയതിനാലാവണം അയാള്‍ പറഞ്ഞു : "നമുക്ക് വിശ്രമിയ്ക്കാനുള്ള സ്ഥലം എത്തിക്കഴിഞ്ഞു ."

സ്ഥലം എത്തിക്കഴിഞ്ഞുവെന്ന്‌  പറഞ്ഞുവെങ്കിലും കുറെ കൂടി നടന്നുകയറിയതിന് ശേഷമാണ് വിശ്രമ സ്ഥലം എത്തിയത് .

ഏതോ അജ്ഞാത ജീവിയുടെ, രാത്രിയില്‍ തിളങ്ങുന്ന കണ്ണുപോലെ ഒരു കുടില്‍ .സാധാരണയില്‍ കവിഞ്ഞ്  ഒന്ന് കുനിഞാലെ കുടിലിനകത്ത്  കടക്കാനാവൂ .

സഹദേവനും കൂട്ടരും കുടിലിനകത്തെ  അരണ്ട പ്രകാശത്തില്‍ തെളിഞ്ഞു .

ചുവന്ന ചില്ലു കുപ്പിയില്‍ നിന്ന് ഫണം വിരിച്ചാടിയ നാളത്തിന് ചുറ്റും അവര്‍ തളര്‍ന്നിരുന്നു .

കുടിലിനകം  നിറയെ പനങ്കള്ളിന്റെ മൂത്ത മണം . പനയോലകള്‍ ച്ചുരുട്ടി തിരുകിയ കന്നാസ്സില്‍ നിന്ന് പനങ്കള്ള് പതഞ്ഞ്  ഒഴുകിയപ്പോള്‍ സഹദേവന്റെ വിശപ്പും ദാഹവും ആളിക്കത്തി .

തടിച്ചു കൊഴുത്ത ഒരുവളാണ് കോപ്പ നിറയെ കള്ളും ആവി പറക്കുന്ന പുഴുങ്ങിയ കപ്പലണ്ടിയും അവര്‍ക്ക് വിളമ്പിയത് .

ഒഴിഞ്ഞ കോപ്പകളില്‍ കള്ള്  നിറയ്ക്കാന്‍ അവള്‍ കുനിഞ്ഞപ്പോഴൊക്കെ സഹദേവന്‍ അവളുടെ കണ്ണുകളിലെ വെളിച്ചത്തിന്റെ പൊട്ടിനേയും  ഒഴുകിയിറങ്ങിയ മുലകള്‍ക്കിടിയിലെ ഇരുട്ടിനെയും ആസ്വദിച്ചു .

പിന്നീട്  അവരില്‍ ആരൊക്കെയോ ഉറങ്ങുകയും ഉണരുകയും ചെയ്തു .അവളുടെ കണ്ണുകളിലെ വെളിച്ചത്തിന്റെ പൊട്ടില്‍ ഇരുട്ട് പടരും വരെ . മുലകള്‍ക്കിടയിലെ ഇരുട്ടില്‍ വെളിച്ചം പടരും വരെ .

കഥ തുടരും .....

ഡോ .സി.ടി.വില്യം

Thursday, November 8, 2012

സഹദേവന്റെ പേക്കിനാവുകള്‍


ഒന്ന്

എത്ര ആലോചിച്ചിട്ടും സഹദേവന് സംഭവങ്ങളുടെ തുടക്കവും ഒടുക്കവും പിടി കിട്ടുന്നില്ല .
സഹദേവന് അറിയാവുന്നത് ഇത്രമാത്രം .

സമയം സന്ധ്യയോടടുക്കുന്നു . എവിടെനിന്നോ വഴിതെറ്റി വന്ന ഒരു മൂവര്‍ സംഘത്തിലെ നാലാമന്റെ അസ്ഥിത്വമായിരുന്നു അയാള്‍ക്ക്‌ .

ആരുടേയും മുഖം വ്യക്തമായി ഓര്‍മയില്‍ നില്‍ക്കുന്നില്ല . മാത്രമല്ല ,  യാതൊരു മുന്നറിയിപ്പുമില്ലാതെ മാറുന്നുമുണ്ട് . ചിലപ്പോള്‍ ഒന്നാമന്റെ മുഖം  രണ്ടാമനും രണ്ടാമന്റെ മുഖം മൂന്നാമനും കൈവശപ്പെടുത്തുന്നുണ്ട് .

സഹദേവന്‍ ആനയിയ്ക്കപ്പെടുകയാണ് .  മുന്നില്‍  നടക്കുന്ന ആള്‍ നേതാവോ വഴികാട്ടിയോ ആണ് . അയാളെ പിന്തുടരുന്ന രണ്ടുപേര്‍ അനുയായികളോ കാവല്‍ കാവല്‍ ഭടരോ ആണ് .

കടന്നുപോകുന്ന ഭൂപ്രദേശത്തെ കുറിച്ചും സഹദേവന് കറുത്ത കുപ്പിവള പൊട്ടുപോലത്തെ ധാരണകളുണ്ട് .

ആമകളെപോലെയോ ആനകളെപോലെയോ ഉള്ള കരിമ്പാറ കൂട്ടങ്ങള്‍ യക്ഷികളെ പോലെയൊ ഗന്ധര്‍വന്മാരെപോലെയോ മിഴിച്ചുനില്‍ക്കുന്നു . അവയില്‍ ചിലവ മദജലം പോലെ ജലപാളികളെ ഒഴുക്കുന്നു .

ആരും അധികമൊന്നും സംസാരിയ്ക്കുന്നില്ല .എങ്കിലും ഭാഷയെ കുറിച്ചും സഹദേവന് അവ്യക്തമായ ധാരണകളുണ്ട് . ഭാഷയ്ക്ക് തെലുങ്കിനോടോ തമിഴിനോടോ ചിലപ്പോള്‍ മലയാളത്തിനോടോ സാമ്യമുണ്ട്‌ . എല്ലാം കൂടി കുഴയുന്നതുകൊണ്ടാവാം സഹദേവന് കാര്യങ്ങള്‍ അവിടവിടെ മനസ്സിലാവുന്നുണ്ട് .

കഥ തുടരും .....

ഡോ .സി.ടി .വില്യം

Monday, November 5, 2012

കവിത -വാനപ്രസ്ഥം


വാനപ്രസ്ഥം

പച്ച മരുന്ന് മണക്കുന്ന
പച്ച ഋതുമതികളെ
ബലാല്‍സംഗം ചെയ്തവന്റെ തലയ്ക്ക്
ബലികല്ലെറിഞ്ഞവനാണ്  ഞാന്‍ .

പുല്ലുവിലയ്ക്ക്  നെല്‍വിത്തിന്റെ ഗര്‍ഭം വിറ്റ
പല്ല് കൊഴിഞാടിയ
പുല്ലാനി മൂര്‍ഖന്റെ
പുല്ക്കാട്ടില്‍ കഴിഞ്ഞവനാണ് ഞാന്‍.

പുര കത്തുമ്പോള്‍ വാഴ വെട്ടിയവന്റെ
പുറമ്പോക്കില്‍ പതുങ്ങിയിരുന്ന്
വാഴ വെട്ടിയവന്റെ
കുലയ്ക്ക്‌ പിടിച്ചവനാണ് ഞാന്‍ .

മൂത്രമടക്കം പാല്‍
മുന്നാഴി കറന്നെടുത്ത
പ്രാന്തന്‍ പശുപതിയെ
പാലാഴിയില്‍  മുക്കിയെടുത്തവനാണ് ഞാന്‍ .

വാനപ്രസ്ഥം കുറിയ്ക്കാന്‍
വനം തേടിയിറങ്ങി
റബ്ബര്‍ക്കാടുകളില്‍
റബ്ബേ എന്ന് വിളിച്ചവനാണ് ഞാന്‍ .

പാല്‍ കുമ്പിളിന്റെ മുലരൂപം കണ്ട്
ഹാലിളകിയ വനജാക്ഷന്‍
മരങ്ങളെ പീഡിപ്പിയ്ക്കുന്നത് കണ്ട്
മരവിച്ച് നിന്നവനാണ്  ഞാന്‍ .

മര പീഡനക്കേസ്സിലെ വനജാക്ഷന്‍
മരത്തോലുകൊണ്ട് നാണം മറച്ച്
മരത്താളുകളില്‍ പ്രത്യക്ഷനാവുന്നതും
മഞ്ഞ പ്രഭയില്‍ അപ്രത്യക്ഷനാവുന്നതും കണ്ടവന്‍ ഞാന്‍ .

വനങ്ങളില്ലാത്തിടത്ത്
വാനപ്രസ്ഥം കുറിയ്ക്കാനാവുമോ ?
വാനപ്രസ്ഥം ഒഴിവാക്കാനാവുമോ ?
വനസ്ഥലി തേടി അലയട്ടെ ഞാന്‍ .

ഡോ. സി. ടി .വില്യം