ആറ്
ഈ കെട്ടിടത്തില്‍ എത്തി പെട്ടതിനുശേഷം സഹദേവന്‍ പുറത്തുപോയിട്ടില്ല .
സഹദേവന്‍ മാത്രമല്ല , ആരും പുറത്തുപോയിട്ടില്ല .
അപൂര്‍വ്വം മാത്രം ശബ്ദിച്ച സെല്‍ ഫോണിലൂടെ വിരളമായ വാക്കുകളും കോഡുകളും കൈമാറുന്നത് സഹദേവന്‍ ശ്രദ്ധിച്ചിരുന്നു .
മുറിയ്ക് അകത്തുള്ള പലരും കമ്പ്യുട്ടറില്‍ ടയിപ്പു ചെയ്യുകയോ ടീവിയിലെ ദൃശ്യങ്ങള്‍ നിരീക്ഷിയ്ക്കുകയോ ആണ് .
ഓരോ തവണ സെല്‍ഫോണ്‍ ശബ്ധിച്ചപ്പോഴും ഓരോ ആജ്ഞകള്‍ ലഭിയ്ക്കുന്നതുപോലെ അവര്‍ എന്തൊക്കെയോ ചെയ്തുകൊണ്ടിരുന്നു.
ഇപ്പോള്‍ അവരില്‍ മൂന്നുനാലുപേര്‍ സഹദേവന്റെ അടുത്തെത്തി .
അവരില്‍ പലരും പലപല യന്ത്രസാമഗ്രികള്‍ സഹദേവന്റെ മുന്നിലുള്ള മേശമേല്‍ വച്ചു .
"ഇനി നമുക്ക് ഓപ്പറേഷന്‍ ആരംഭിയ്ക്കാം ." കൂട്ടത്തിലൊരാള്‍ പറഞ്ഞു .
അയാളുടെ മുന്നില്‍ വലിയൊരു കടലാസ്സ് നിവര്‍ത്തിവച്ചിരുന്നു . അതില്‍ നിറയെ ചിന്നിച്ചിതറിയ ചിഹ്നങ്ങളും, രേഖകളും , ചതുരങ്ങളും , വൃത്തങ്ങളും , നക്ഷത്രങ്ങളുമായിരുന്നു .
അതുകണ്ടപ്പോള്‍ സഹദേവന് ഓര്‍മ വന്നത് സുമിത്രയുടെ കണക്കുപുസ്തകത്തിലെ ചില പേജുകളായിരുന്നു .
"തല്‍കാലം നിങ്ങള്‍ മൂന്നുപേരും അറിയപ്പെടുക 'X,Y,Z ' എന്നായിരിയ്ക്കും .
എന്നെയും വേറെ രണ്ടുപേരെയും അയാള്‍ തുടര്‍ന്നു. അയാള്‍ തുടര്‍ന്ന് പറഞ്ഞതൊന്നും സഹദേവന് മനസ്സിലായില്ല .
എങ്കിലും സഹദേവന്‍ അവരില്‍ "Z" ആണെന്ന് മനസ്സിലായി .
അവസാനത്തെ അക്ഷരമിട്ട് പേര് വിളിച്ചതില്‍ സഹദേവന് ആക്ഷേപമുണ്ടായിരുന്നെങ്കിലും ഒന്നും പറഞ്ഞില്ല .
ജീവിതത്തില്‍ എവിടെയും പിന്തള്ളപ്പെട്ടതിനാലാവാം ഈ "Z" പേര് കിട്ടിയതെന്ന് സഹദേവന്‍ സ്വയം സമാധാനിച്ചു .
കഥ തുടരും.......

ഡോ .സി. ടി. വില്യം
No comments:
Post a Comment