Thursday, November 8, 2012

സഹദേവന്റെ പേക്കിനാവുകള്‍


ഒന്ന്

എത്ര ആലോചിച്ചിട്ടും സഹദേവന് സംഭവങ്ങളുടെ തുടക്കവും ഒടുക്കവും പിടി കിട്ടുന്നില്ല .
സഹദേവന് അറിയാവുന്നത് ഇത്രമാത്രം .

സമയം സന്ധ്യയോടടുക്കുന്നു . എവിടെനിന്നോ വഴിതെറ്റി വന്ന ഒരു മൂവര്‍ സംഘത്തിലെ നാലാമന്റെ അസ്ഥിത്വമായിരുന്നു അയാള്‍ക്ക്‌ .

ആരുടേയും മുഖം വ്യക്തമായി ഓര്‍മയില്‍ നില്‍ക്കുന്നില്ല . മാത്രമല്ല ,  യാതൊരു മുന്നറിയിപ്പുമില്ലാതെ മാറുന്നുമുണ്ട് . ചിലപ്പോള്‍ ഒന്നാമന്റെ മുഖം  രണ്ടാമനും രണ്ടാമന്റെ മുഖം മൂന്നാമനും കൈവശപ്പെടുത്തുന്നുണ്ട് .

സഹദേവന്‍ ആനയിയ്ക്കപ്പെടുകയാണ് .  മുന്നില്‍  നടക്കുന്ന ആള്‍ നേതാവോ വഴികാട്ടിയോ ആണ് . അയാളെ പിന്തുടരുന്ന രണ്ടുപേര്‍ അനുയായികളോ കാവല്‍ കാവല്‍ ഭടരോ ആണ് .

കടന്നുപോകുന്ന ഭൂപ്രദേശത്തെ കുറിച്ചും സഹദേവന് കറുത്ത കുപ്പിവള പൊട്ടുപോലത്തെ ധാരണകളുണ്ട് .

ആമകളെപോലെയോ ആനകളെപോലെയോ ഉള്ള കരിമ്പാറ കൂട്ടങ്ങള്‍ യക്ഷികളെ പോലെയൊ ഗന്ധര്‍വന്മാരെപോലെയോ മിഴിച്ചുനില്‍ക്കുന്നു . അവയില്‍ ചിലവ മദജലം പോലെ ജലപാളികളെ ഒഴുക്കുന്നു .

ആരും അധികമൊന്നും സംസാരിയ്ക്കുന്നില്ല .എങ്കിലും ഭാഷയെ കുറിച്ചും സഹദേവന് അവ്യക്തമായ ധാരണകളുണ്ട് . ഭാഷയ്ക്ക് തെലുങ്കിനോടോ തമിഴിനോടോ ചിലപ്പോള്‍ മലയാളത്തിനോടോ സാമ്യമുണ്ട്‌ . എല്ലാം കൂടി കുഴയുന്നതുകൊണ്ടാവാം സഹദേവന് കാര്യങ്ങള്‍ അവിടവിടെ മനസ്സിലാവുന്നുണ്ട് .

കഥ തുടരും .....

ഡോ .സി.ടി .വില്യം

No comments:

Post a Comment