മൂന്ന്
സഹദേവന്റെ വര്‍ത്തമാനകാലത്തിന് യാന്ത്രിക സ്വഭാവം മാത്രം .
അയാള്‍ കള്ള് കുടിച്ചപ്പോഴും പെണ്ണ് പിടിച്ചപ്പോഴും അയാളുടെ അവയവ സാമഗ്രികളായിരുന്നു പ്രവര്‍ത്തനനിരതമായത് .
സഹദേവന്റെ കാലം ഭാവികാലമാണ് . അയാളുടെ ഭൂതകാല വിലാപങ്ങളും വിചാരങ്ങളും സംഭവങ്ങളുടെ ഒഴുക്കില്‍ എവിടെയോ മാഞ്ഞു പോയി .
അയാളുടെ മനസ്സും ശരീരവും ഭാവികാലത്തില്‍ സുനിശ്ചിതപ്പെടുത്തിയ സമൃദ്ധമായ ഏതോ സ്ഫോടനത്തില്‍ ചിതറിക്കിടന്നു .
വീടിന്റെ അറ്റകുറ്റ പണികള്‍ , സുമിത്രയുടെ കല്യാണം , അച്ഛന്റെയോ അമ്മയുടെയോ മരണത്തെതുടര്‍ന്ന് മരണപത്ര പ്രഖ്യാപനത്തിലൂടെ സ്വന്തമായേക്കാവുന്ന വീട് ......തുടങ്ങിയ കൊച്ചു കൊച്ചു കിനാവുകളില്‍ സഹദേവന്റെ ഭാവികാല വിചാരം അവിടവിടെ തെറിച്ചുകിടന്നു .
ഇവയുടെയൊക്കെ ശുഭാസമാപ്തി വാഗ്ദാനം ചെയ്തതുകൊണ്ട് മാത്രമാണ് സഹദേവന്‍ ഈ യാത്രയ്ക്ക് തുനിഞ്ഞത് .
ആരും സഹദേവന്റെ ഇത്തരം കാര്യവിചാരത്തിലെയ്ക്ക് കടക്കാതെ വന്നപ്പോള്‍ അയാള്‍ തന്നെ വിഷയത്തിന്റെ വാതില്‍ തുറന്നു .
മൂവരിലെ മുമ്പന്‍ എന്ന് തോന്നിയ ഒരുവനോട് സഹദേവന്‍ പറഞ്ഞു . " എന്റെ ജോലി എന്താണെന്ന് പറഞ്ഞാല്‍ അത് തുടങ്ങാമായിരുന്നു . എങ്ങിനെയെങ്കിലും സുമിത്രയുടെ കല്യാണം നടക്കണം . അവള്‍ക്ക് വേണ്ടിയാണ് ഞാന്‍ നിങ്ങളോടൊപ്പം ഈ ജോലി എന്താണെന്ന് പോലും തിരക്കാതെ ഇറങ്ങിത്തിരിച്ചത് ."
സംഘത്തില്‍ മുമ്പേ നടന്നവന്‍ പറഞ്ഞു , " നിങ്ങളെപോലെ ഒരാള്‍ക്കേ ഞങ്ങള്‍ ഉദ്യേശിയ്ക്കുന്ന ഈ ജോലി നിര്‍വഹിയ്ക്കാനാവൂ . നിങ്ങള്‍ അത് ചെയ്യുമെന്നും നിങ്ങളെകൊണ്ട് അത് ചെയ്യിയ്ക്കാം എന്നും ഞങ്ങള്‍ക്ക് വിശ്വാസമുണ്ട് .എന്നാല്‍ മനസ്സിന് ഏറെ സ്വസ്ഥതയും ഏകാഗ്രതയും അത്യാവശ്യമാണ് ഈ ജോലിയ്ക്ക് . അത്രയ്ക്ക് സമയ ബന്ധിതവും കൃത്യതയും ആവശ്യമാണ് ഈ ജോലിയ്ക്ക് . നിങ്ങളുടെ മനസ്സ് സ്വസ്ഥവും എകാഗ്രവുമാകണമെങ്കില്‍ ആദ്യം സുമിത്രയുടെ കല്യാണം നടക്കണം . അതുകൊണ്ട് അവളുടെ കല്യാണാവശ്യവും മറ്റും കണക്കിലെടുത്ത് ഞങ്ങള്‍ നിങ്ങള്‍ക്ക് ഒരു ലക്ഷം മുന്‍കൂറായി തരുന്നു . പിന്നെ എല്ലാം സമയബന്ധിതവും കൃത്യവുമായിരിയ്ക്കണമെന്നതുകൊണ്ട് സുമിത്രയുടെ കല്യാണം വേഗം നടത്തണം ."
ഒരു വെടി പൊട്ടുന്നതിന് മുമ്പ് തന്നെ കുറെ പക്ഷികള്‍ വീണതുപോലെ തോന്നി സഹദേവന് .
സുമിത്രയുടെ കല്യാണത്തിനുള്ള ഒരു ലക്ഷം രൂപ കൈപറ്റുമ്പോള്‍ അയാള്‍ ഇനിയും പൊട്ടാനുള്ള വെടിക്കുഴലിലെ ഊര്‍ജ്ജമാവുകയായിരുന്നു .
കഥ തുടരും .....

ഡോ .സി. ടി. വില്യം .
No comments:
Post a Comment