Saturday, November 17, 2012

സഹദേവന്റെ പേക്കിനാവുകള്‍ -5

അഞ്ച്

ഈ മഹാനഗരത്തിന്റെ പേര് സഹദേവനറിയില്ല. ആരോടെങ്കിലും ചോദിച്ചറിയണമെന്നും  സഹദേവന് തോന്നിയില്ല .

പണ്ടെങ്ങോ കണ്ട ഒരു തമിഴ് സിനിമയിലെ ഒരു നഗരമായിരിയ്ക്കണം അതെന്ന്  സഹദേവന്റെ മനസ്സ് പറയുന്നു .

നാലോ അഞ്ചോ നിലകളുള്ള ഒരു കെട്ടിടത്തിന്റെ അവസാനത്തെ നിലയിലാണ് സഹദേവനും കൂട്ടരും ഇപ്പോള്‍ .

ഈ കൂട്ടത്തിലുള്ള ആരെയും സഹദേവന്‍ അറിയില്ല . ആരോടെങ്കിലും ഒന്ന് ചോദിയ്ക്കാമെന്നു വച്ചാല്‍ തന്നെ അവരൊക്കെ വളരെ ഗൌരവതരമായ തിരക്കിലുമാണ് .

ആ മുറി നിറയെ ശബ്ദങ്ങളാണ് . എത്ര ട്യൂണ്‍ ചെയ്തിട്ടും ഒരു സ്റ്റേഷന്‍ പോലും കിട്ടാത്ത അസുഖകരമായ ശബ്ദിയ്ക്കുന്ന ഒരു റേഡിയോ പോലെയായിരുന്നു ആ മുറി .

മുറിയ്ക്കകത്തെ കൊച്ചു കൊച്ചു ടീവികളില്‍ അവ്യക്തമായ വെളിച്ചവും നിഴലും ഒളിച്ചുകളിച്ചിരുന്നു . ചിലപ്പോഴൊക്കെ ചില നഗര ദൃശ്യങ്ങളും ഒളിഞ്ഞും തെളിഞ്ഞും കൊണ്ടിരുന്നു .

സഹദേവന്റെ മുന്നില്‍ തിന്നാനും കുടിയ്ക്കാനും നിറയെ ഭക്ഷണ -പാനീയങ്ങളുണ്ടായിരുന്നു .

അയാള്‍ അതൊക്കെ തിന്നും കുടിച്ചും സമയം കളഞ്ഞു . അയാള്‍ തനിയ്ക്ക് ചെയ്യാനുള്ള ജോലി എന്തെന്ന് ആരോടും തിരക്കിയതുമില്ല . എല്ലാം സഹദേവനിലേയ്ക്ക്  താനേ എത്തുകയായിരുന്നുവല്ലോ .

കഥ തുടരും .....

ഡോ .സി. ടി. വില്യം.

No comments:

Post a Comment