Tuesday, August 27, 2013

യശോധര നഗ്നയാണ്‌ - അഞ്ച്


സുശ്രുതനും ചരകനും 
വാല്‍സ്യായനനും 
നാണിച്ചു തല താഴ്തട്ടെ

നിലാവ് പെയ്യുന്ന മണിയറ . ഏകദേശം 60 അടി നീളവും 20 അടി വീതിയുമുള്ള ഒരു മണിയറയാണിത് . നാലഞ്ചു ഒതുക്കുകള്‍ ഉള്ള ഒരു സ്റ്റേജ് . ചുവന്ന പരവതാനി വിരിച്ചിട്ടുണ്ട് . നിലാവെളിച്ചത്തിന്റെ മൃദുലതയും മാസ്മരികതയും നമുക്ക് ഈ മണിയറയില്‍ അനുഭവിക്കാം .

മണിയറയുടെ ഇടതുഭാഗത്തായി ചില ബിംബങ്ങള്‍ പൂജക്ക്‌ വച്ചിട്ടുണ്ട് .പരിശുദ്ധാത്മാക്കളാണത്രേ . തായലണ്ടുകാരുടെ വിശ്വാസം അങ്ങനെയാണ് . ഭുമിയില്‍ എല്ലായിടത്തും പരിശുദ്ധാത്മാക്കള്‍ ഉണ്ടെന്നവര്‍ വിശ്വസിച്ചു പോരുന്നു . ഈ പരിശുദ്ധാത്മാക്കളെ പ്രതിഷ്ടിച്ച് പൂജ നടത്തുന്നതിനായി അവിടെ കൊച്ചു കൊച്ചു മണ്ഡപങ്ങളും ശ്രീകോവിലുകളും കാണാം . അവിടെ അവര്‍ വിളക്ക് വച്ച് പഴങ്ങളും മധുരപാനീയങ്ങളും പരിശുദ്ധാത്മാക്കള്‍ക്ക് സമര്‍പ്പിച്ചു പോരുന്നു . ഈച്ചയും പൂച്ചയും വിശ്രമിച്ചിരുന്ന ഇത്തരം ശ്രീകോവിലുകള്‍ ഇവിടെ സര്‍വ്വ സാധാരണമാണ് .


ഈ നിലാമണിയറയുടെ മുന്‍വശത്തുതന്നെ തായ് ഭാഷയില്‍ എന്തോ എഴുതിവച്ചിരിക്കുന്നു . അതെന്താണെന്ന് യാത്രാഗൈഡ് ഭാസിനോട് ചോദിച്ചു മനസ്സിലാക്കിയത് ഇങ്ങനെ . “ഹാം ക പ്രവീണെ” എന്നതത്രേ തായ് ഭാഷ്യം . മലയാളത്തില്‍ മൊഴിമാറ്റിയാല്‍ ഇങ്ങനെ , “ലൈംഗികത കച്ചവടം ചെയ്യരുത്” . ഈ സുവിശേഷ കല്പനയുടെ താഴെയാണ് ഏകദേശം അമ്പതോളം തായ് അപ്സരകന്യകമാര്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത് . അക്ഷരാര്‍ഥത്തില്‍ വിരോധാഭാസം . വ്യഭിചാരം .

വെണ്ണക്കല്ലില്‍ കൊത്തിവച്ച പെണ്‍ കവിതകള്‍ . ഈ ഭുമിയിലെ സൌന്ദര്യം മുഴുവനും ആവാഹിച്ചെടുത്ത അപ്സരസ്സുകള്‍ . പ്രലോഭനങ്ങളുടെ ആയിരം കാമനകളെ തൊട്ടുണര്‍ത്തുന്ന അല്പവസ്ത്രധാരികളായ സുരസുന്ദരിമാര്‍ . അവരു ടെ അലങ്കാരമില്ലാത്ത നഗ്നത നമുക്ക് അളക്കാം അനുഭവിക്കാം . ഏതൊരു പുരുഷനേയും പൊട്ടിത്തെറിപ്പിക്കാന്‍ പോന്ന സ്ഫോടക സൌന്ദര്യമുണ്ട് അവര്‍ക്ക് .


ഈ മണിയറയെ പട്ടായക്കാര്‍ വിളിക്കുന്നത്‌ ഫിഷ്‌ ബൌള്‍ (Fish Bowl) എന്നാണ് . മത്സ്യസ്ഫടികാലയം എന്ന്‍ മൊഴിമാറ്റാം .പൌരുഷത്തിന്റെ സര്‍വ്വ നിയന്ത്രണങ്ങളുടെയും ഞരമ്പ്‌ പൊട്ടിക്കുന്ന സ്വര്‍ണ്ണമത്സ്യങ്ങളെ പിടിച്ചിട്ടിരിക്കുന്ന ഒരു ഭോഗാലയം കൂടിയാണിത് . ഈ അപ്സരകന്യകമാരുടെ മുലഞ്ഞെട്ടിനുമുകളില്‍ നീലയും ചുവപ്പും നിറത്തില്‍ വൃത്താകാരത്തിലുള്ള ഒരു വിലസൂചികാപത്രമുണ്ട് . അതില്‍ അവരുടെ നമ്പരും മണിക്കൂര്‍ ഒന്നിനെന്ന നിരക്കില്‍ അവരുടെ വിലയും രേഖപ്പെടുത്തിയിരുന്നു . നീലക്ക് വില കുറവും ചുവപ്പിന് വില കൂടുതലുമായിരുന്നു . കുറഞ്ഞ വില 2500 ബാത്ത് (5000 രൂപ ) കൂടിയ വില 3500 ബാത്ത് (7000 രൂപ ). വില നിശ്ച്ചയിച്ചതില്‍ അപാകത സംഭവിച്ചിട്ടില്ലെന്ന് ഈ അപ്സരസ്സുകളുടെ നേര്‍കാഴ്ച സാക്ഷ്യം പറയും .

ഈ സുരസുന്ദരിമാരെ ആസ്വദിക്കുന്നതിനും നയനഭോഗം നടത്തുന്നതിനും രാജകീയ ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട് ഇവിടെ . ആത്മനിയന്ത്രണമുണ്ടെങ്കില്‍ നിങ്ങള്‍ക്കവിടെ മണിക്കൂറുകളോളം ആസ്വദിച്ചിരിക്കാം . പക്ഷെ അത്രക്കൊന്നും നിയന്ത്രണം കാഴ്ചക്കാര്‍ക്ക് ഉണ്ടായിരുന്നില്ല . കൂടിയാല്‍ പത്തുമിനിറ്റ് . അപ്പോഴേക്കും സ്ഫടികാലയത്തിലെ ഒരു സ്വര്‍ണ്ണമത്സ്യത്തെ കാഴ്ചക്കാര്‍ വിലക്കെടുത്തിരുന്നു . മണിയറക്ക് തൊട്ടിപ്പറുത്തുള്ള “പണ”യറയില്‍  പണമടച്ചാല്‍  നിങ്ങള്‍ക്ക് ആ സ്വര്‍ണ്ണമത്സ്യത്തേയും കൊണ്ട് മുകളിലേക്ക് പോകാം . ഒരു മണിക്കൂര്‍ അവളോടൊപ്പം രതിതടാകത്തില്‍ നീന്തിത്തുടിക്കാം . ഇതിനെയാണ് സഭ്യതയുടെ ഭാഷയില്‍ തായ് മസ്സാജ് എന്ന് വിളിക്കുന്നത്‌ . പച്ച മലയാളത്തില്‍ തായ് അഥവാ തറ വ്യഭിചാരം തന്നെ .  



അയ്യായിരവും എഴായിരവും മണിക്കൂറിന് മുടക്കുമ്പോള്‍ നിങ്ങള്‍ അനുഭവി ക്കുന്ന സുരതോന്മാദം ഇങ്ങനെ . നിങ്ങളെ അവള്‍ ഒരു കുളിത്തൊട്ടിലില്‍ കിടത്തി നന്നായി പല്ലുതേപ്പിക്കും . എണ്ണ തേപ്പിക്കും . സോപ്പും ഷാമ്പുവും പതച്ചു കുളിപ്പിച്ചെടുക്കും . അപ്പോഴേക്കും നിങ്ങളിലെ പുരുഷന്‍ ഫണം താഴ്ത്തിയി രിക്കും . പിന്നെ അവള്‍ രസനേന്ദ്രീയം കൊണ്ടും സ്തനേന്ദ്രീയം കൊണ്ടും ജനനേന്ദ്രീയം കൊണ്ടും നിങ്ങളെ അടിമുടി തഴുകിയുണര്‍ത്തും . നിങ്ങള്‍ ഉണരാം . ഉണരാതിരിക്കാം . അതൊന്നും അവളുടെ ജോലിയുടെ ഭാഗമല്ല . ധാര്‍മ്മികതയുമല്ല .

നിങ്ങള്‍ക്ക് അവളില്‍ ലൈംഗികാധികാരങ്ങളില്ല . സ്വാതന്ത്ര്യങ്ങളുമില്ല. നിങ്ങള്‍ അവളെ കീഴടക്കേണ്ടതില്ല . നിങ്ങള്‍ അവള്‍ക്ക് വിധേയനാണ് . അതങ്ങനെയാണ് . സ്ഫടികാലയ സേവനനിയമങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നതും അങ്ങനെയാണ് .ഇതിനിടെ സമയസൂചി മണിക്കൂര്‍ തീര്‍ത്തിരിക്കും . പട്ടായ നിങ്ങള്‍ക്ക് തരുന്ന രതിനിര്‍വേദവും .

ആര്‍ഷഭാരതത്തിലെ ആയുര്‍വേദ ആചാര്യന്മാരായ സുശ്രുതനും ചരകനും പറഞ്ഞുവച്ച ശിരോധാരയും , തിരുമ്മലും , ഉഴിച്ചലും , കിഴിയും നമ്മുടെ നാട്ടിലുണ്ട് . ഏതോ ഒരു ബുദ്ധഭിക്ഷു നമ്മുടെ ആയുര്‍വേദത്തെ ചൈനയിലേക്കും തായലണ്ടിലേക്കും സിലോണിലേക്കും കൊണ്ടുപോയതാണത്രേ . സുശ്രുത സംഹിതയും ചരക സംഹിതയും അഷ്ടാംഗഹൃദയവും അവര്‍ അട്ടിമറിച്ചു . പകരം വിലകുറഞ്ഞ വ്യഭിചാരസംഹിത തീര്‍ക്കുകയായിരുന്നു അവര്‍ . കാമശാസ്ത്രകാരനായ വാത്സ്യായന മഹര്‍ഷിയുടെ രതിരീതികളും അവര്‍ അട്ടിമറിച്ചു .


ഞരമ്പുകളില്‍ ഇക്കിളി പടര്‍ത്തി വിദേശനാണ്യം കൊയ്തെടുക്കുന്ന നൂതന രതിസങ്കേതങ്ങളായി ആയുര്‍വേദം ദേശത്തും വിദേശത്തും കച്ചവടച്ചരക്കായി . 2006-ല്‍ 45000 ഇന്ത്യക്കാരാണ് പട്ടായ സന്ദര്‍ശിച്ചത് . 2012-ല്‍ അത് ഒരു കോടി കവിഞ്ഞു . ആയുര്‍വേദത്തിന്റെ ശിരോധാരയും , തിരുമ്മലും , ഉഴിച്ചലും , കിഴി യും വാത്സ്യായന മഹര്‍ഷിയുടെ അറുപത്തിനാല് രതിരീതികളും കേരളത്തില്‍ വഴിമുട്ടി, ശ്വാസംമുട്ടി നില്‍ക്കുന്നു . സുശ്രുതനും ചരകനും വാല്‍സ്യായനനും നാണിച്ചു തല താഴ്തട്ടെ . ഒപ്പം നാം മലയാളിയും .

എന്റെ സംഘത്തില്‍ ഞാനൊഴിച്ച്‌ എല്ലാവരും ഈ സ്ഫടികാലയത്തിലെ സ്വര്‍ണ്ണമത്സ്യങ്ങളെ പ്രാപിച്ചിരുന്നു . എന്നിലും പ്രലോഭനത്തിന്റെ സ്ഫോടനങ്ങള്‍ ഉണ്ടായതാണ് . പക്ഷെ യാത്രക്കൊരുങ്ങും മുമ്പ് പട്ടായയെ കുറിച്ച് ഞാന്‍ വായിച്ച ചരിത്ര പുസ്തകം എന്നെ ആപല്‍ക്കരമായ രീതിയില്‍ ഭീഷണിപ്പെടുത്തിയിരുന്നു . പട്ടായയെ വിലക്കിയിരുന്നു . ലോക വിനോദസഞ്ചാര ഭൂപടത്തില്‍ ലണ്ടനും ന്യുയോര്‍ക്കും പാരീസും കഴിഞ്ഞാല്‍പിന്നെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ തമ്പടിക്കുന്നത്‌ തായലണ്ടിലെ ബാങ്ക് കോക്കിലും പട്ടായയിലും  ആണത്രേ . ഏതാണ്ട് പത്ത് ലക്ഷം സഞ്ചാരികള്‍ തായലണ്ടിനെ ഓരോ വര്‍ഷവും  പ്രാപിക്കുന്നു . ഏറ്റവുമൊടുവിലെ സ്ഥിതി വിവരക്കണക്കുകള്‍ പറയുന്നത് ഈ പറുദീസയില്‍ അഞ്ചു ലക്ഷത്തില്‍പരം HIV അണുബാധിതര്‍ ഉണ്ടെന്നാണ് .

ഭരണഘടനാപരമായി ഇവിടെ വ്യഭിചാരം അനുവദനീയമല്ല . അതുകൊണ്ടുതന്നെ ഇവിടുത്തെ സ്വര്‍ണ്ണ മത്സ്യങ്ങള്‍ സുരക്ഷിതരാവാന്‍ സാധ്യതയില്ല . സുരക്ഷിതമല്ലാത്ത ഈ പറുദീസ ഞാന്‍ ഉപേക്ഷിച്ചത് അതുകൊണ്ടാണ് . ഈ പറുദീസയെ സ്വീകരിച്ചവര്‍ സുര ക്ഷിതരാവട്ടെ . ജഗതീശ്വരന്‍ അവരെ അനുഗ്രഹിക്കട്ടെ . 


ഡോ.സി.ടി.വില്യം

തുടരും 

1 comment:

  1. പുരുഷ കേസരികളുടെ ആകർഷക കേന്ദ്രത്തിൽ കാലിടറാതെ നിന്നതിൽ അഭിമാനമോ - അപകർഷമോ? ഇപ്പോഴല്ലേ മനസ്സിലാവുന്നത്, ഭർത്താക്കന്മാർ ബിസിനസ്സ് മീറ്റിംഗെന്ന് പറഞ്ഞ് ഭാര്യയെ കൂട്ടാതെ തായ്ലണ്ടിലേക്ക് പറക്കുന്നതിൻ്റെ രഹസ്യം !

    ReplyDelete