ഇന്ന് പറയുന്നത് .
അന്നവള്‍ പറഞ്ഞത്
ഞാന്‍ പ്രണയത്തിന്റെ നയാഗ്രയാണെന്നാണ്.
പ്രണയനുണ.
ഇന്നവള്‍ പറയുന്നത്
ഞാന്‍ നീരുറവ വറ്റിയ നിളയാണെന്നാണ് .
പ്രണയനുണ.
അന്നവള്‍ പറഞ്ഞത്
അവളുടെ ഹൃദയത്തിന്റെ നാലറകളിലും
നിറഞ്ഞുതുളുമ്പിയത് ഞാന്‍ ആണെന്നായിരുന്നു .
പ്രണയനുണ.
ഇന്നവള്‍ പറയുന്നത്
ആ നാലറകളിലും
ഒഴിഞ്ഞു തരാന്‍ മടിക്കുന്ന
സ്വന്തം രക്ത്തപ്രവാഹമെന്നാണ് .
പ്രണയനുണ.
അന്നവള്‍ എനിക്കുവേണ്ടി
ജീവിച്ചിരുന്നവരെ സ്നേഹിച്ചിരുന്നില്ല .
ഇന്നവള്‍ എനിക്കുവേണ്ടാത്ത
ജീവിച്ചിരിക്കാത്തവരെ സ്നേഹിക്കുന്നു .
പ്രണയനുണ.
ഇങ്ങനെയൊക്കെയാണെങ്കിലും
ഇവള്‍ എന്നെ വെറുക്കുന്നില്ല .
എന്നാല്‍ ഉപ്പു പോലെ വെറുപ്പും
എരിവു പോലെ നിരാസവും
ഇവളുടെ സ്നേഹത്തിലുണ്ട് .
പ്രണയസത്യം.
ഈയ്യിടെയായി ഇവള്‍ മരണത്തെയും
മരിച്ചവരെയും സ്നേഹിക്കുന്നു .
പ്രണയസത്യം.
ഞാന്‍ ഇവള്‍ക്ക് സ്നേഹിക്കാന്‍
പാകമാവുകയാണ് .
പ്രണയസത്യം.
സി. ടി. വില്യം
No comments:
Post a Comment