എന്റെ "ശബ്ദം അയോധ്യ വരെ എത്തുമ്പോള്‍ " എന്ന കൃതിയുടെ പ്രകാശനത്തിന് എത്തിച്ചേര്‍ന്ന എല്ലാ സഹൃദയരോടും നന്ദി പറയുന്നു. തനിക്കു താത്പര്യമില്ലാത്ത ഒരാള്‍ എന്റെ പുസ്തകത്തിന് അവതാരിക എഴുതി എന്ന ഒറ്റ കാരണത്തിന്മേല്‍ പുസ്തകം ഏറ്റുവാങ്ങാതിരുന്ന ഡോ. അഴീക്കോടിന്റെ നിലപാടിനോട് എനിക്ക് വിയോജിപ്പുണ്ട് .വേദനയുണ്ട്. എങ്കിലും ഒരു പുസ്തകം ഹൃടയാര്‍പ്പണം നടത്താന്‍ ഡോ. അഴീക്കോടിന്റെ സമ്മതം വേണ്ടല്ലോ . അഴീക്കോട് എനിക്ക് ഗുരു മാത്രമല്ല ; ഗുരുദേവന്‍ കൂടിയാണ് . ഗുരുവിനു ശിഷ്യന്‍ സമ്മാനിക്കുന്നത് ഗുരു തിരസ്കരിക്കുമ്പോള്‍ അവിടെ ഗുരുവിന്റെ ഗുരുത്വവും ഗുരുവിലെ ദേവഗുണവും നഷ്ടമാവുന്നു. എന്റെ എല്ലാ നല്ല സുഹൃത്തുക്കളെയും സാക്ഷി നിര്‍ത്തി ഞാന്‍ ഈ പുസ്തകം അഴീക്കോടിന് സമര്‍പ്പിക്കുന്നു. വന്ദ്യ ഗുരുദേവന്റെ എന്പത്തഞ്ചാം ജന്മദിന സമ്മാനമായി. അവതാരികാകാരന്റെ പോലെ തന്നെ അഴീക്കോടിനും രാഷ്ട്രീയമുണ്ട് എന്ന വസ്തുത ഡോ. അഴീക്കോട് മറക്കരുത്. എഴുത്തുകാരന് രാഷ്ട്രീയമില്ലെന്നതും ഡോ. അഴീക്കോട് മറക്കരുത്.എന്നാല്‍ തന്നെ ക്ഷണിക്കാത്തതുകൊണ്ടാണ് താന്‍ പ്രകാശന ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്ന് അഴീക്കോട് പത്രങ്ങളോട് പറയുന്നു. ഇത് പച്ച ക്കള്ളമാണ്. ഡോ. അഴീക്കോട് നുണ പറയരുത് . സത്യമാണ് തന്റെ ഏക ബലമെന്ന് എന്റെ ഈ പുസ്തകത്തില്‍ തന്നെ അഴീക്കോട് പറയുന്നുണ്ട് . പറയുന്നത് പ്രവര്‍ത്തിക്കാനുള്ള തന്റേടവും ആര്‍ജവവും അഴീക്കോട് കാണിക്കണം . ഒരു പുസ്തകം കൊണ്ട് എന്റെ എഴുത്തും ഒരു പ്രഭാഷണം കൊണ്ട് അഴീക്കോടിന്റെ ആശയവും തീരുന്നില്ല . ഇതുകൂടി അഴീക്കോട് മനസ്സിലാക്കണം.
സി. ടി. വില്യം
No comments:
Post a Comment