ആര്‍ട്ട്
ഓഫ് ലിവിംഗ് (Art of Living) ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കരുടെ ആരാധ്യനായ ഒരു ഭക്തന്‍ കേരള കാര്‍ഷിക
സര്‍വ്വകലാശാല ആസ്ഥാനത്ത് ആര്‍ട്ട് ഓഫ് ലീവിംഗ് (Art of leaving) എന്നൊരു പുതിയ അവധി കല കണ്ടെത്തിയിരിക്കുന്നു
.
ഭക്തന്റെ മിത്രവും ആചാര്യന്‍ ശ്രീ ശ്രീ
രവിശങ്കരുടെ
ശത്രുവുമല്ലാത്ത ഈ ലേഖകന്റെ ഇരുപത്തൊന്നു കൊല്ലത്തെ
സര്‍വ്വീസില്‍
അത്യപൂര്‍വ്വമായി എടുത്ത പത്തു ദിവസത്തെ ലീവ്
അനുവദിയ്ക്കുന്നതിന്റെ
ഉത്തരവിന്മേലാണ് ആര്‍ട്ട് ഓഫ് ലീവിംഗ് (Art of leaving) വിദഗ്ധന്‍ തന്റെ പുതിയ അവധി കല
പ്രയോഗിച്ചിരിയ്ക്കുന്നത്.
കഥയിങ്ങനെ; ലേഖകന്‍ പത്തു ദിവസത്തെ അവധി അപേക്ഷ ഓഫീസ് മേധാവിയുടെ ഉത്തരവോടുകൂടി സര്‍വ്വകലാശാലയ്ക്ക് മേല്‍പ്പടി ഉത്തരവിന്നായി കാത്തിരിക്കവേയാണ് ആര്‍ട്ട് ഓഫ് ലീവിംഗ് (Art of leaving) വിദഗ്ധന്‍ സത് സംഗത്തില്‍ കാച്ചിയെടുത്ത വാക്കത്തിയുമായി രംഗപ്രവേശം നടത്തിയത് . എന്നിട്ട് ആക്രോശം ഇങ്ങനെ; മേല്‍പ്പടി ഉത്തരവ് പൂര്‍ണമായി പുഷ്പിയ്ക്കണമെങ്കില്‍ താഴെ ഉദ്ധരിച്ച പതിവ് ചര്‍ദില്‍ കൂടി വേണമത്രേ :-
"Certified that he would have continued to officiate the same
post but for proceeding on leave."
ആര്‍ട്ട് ഓഫ്
ലീവിംഗ് (Art
of leaving) വിദഗ്ധനെ
പഠിപ്പിയ്ക്കുക എളുപ്പമല്ല എന്നതുകൊണ്ടും ശമ്പളം കിട്ടുക എന്ന
പരാധീനത ഉള്ളതുകൊണ്ടും വിദഗ്ധന്‍ ആവശ്യപ്പെട്ട പ്രകാരം പതിവ്
ചര്‍ദില്‍ ഫ്രെഷായി അയച്ചുകൊടുത്തു . എന്നിട്ടും ഫലമുണ്ടായില്ല .
മാസം ഏതാണ്ട് ഒന്നായിട്ടും ശമ്പളം കിട്ടുന്ന
ലക്ഷണമില്ല.
അതുകൊണ്ട് ആര്‍ട്ട് ഓഫ് ലീവിംഗ് (Art of Leaving ) വിദഗ്ദനെ
ഒന്ന്
പഠിപ്പിയ്ക്കാമെന്ന് വിചാരിയ്ക്കുകയാണ് . അല്ലയോ ആര്‍ട്ട് ഓഫ് ലീവിംഗ്
(Art
of Leaving) വിദഗ്ദ്ധാ.....അങ്ങ്
ചെയ്തത് തെറ്റാണെന്ന് മാത്രമല്ല ; വിഡ്ഢിത്തവുമാണ്.
താങ്കള്‍ ഫ്രെഷായിട്ട് വേണമെന്ന് ശഠിച്ച ആ ചര്‍ദില്‍ (Certified that he would have continued to officiate the same
post but for proceeding on leave.) ഉണ്ടല്ലോ , അതിന്
KSR ല്‍ ഒരു ചട്ടം നമ്പര്‍ കൊടുത്തിട്ടുണ്ട്
. ചട്ടം നമ്പര്‍ 33(b)(2). ഈ
ചട്ടത്തിന്റെ യഥാര്‍ത്ഥ നാമം (Certificate of Officiation) എന്നാണ്. ഈ
ചര്‍ദില്‍ തൊട്ടു
പുരട്ടേണ്ട സ്ഥലങ്ങളുണ്ട് . അതിനെ കുറിച്ചൊക്കെ KSR ല്‍ വ്യക്തമായി പറയുന്നുണ്ട് . അത്
അങ്ങും അങ്ങയുടെ സഹായിയും നന്നായി വായിച്ചു പഠിയ്ക്കണം
.
എന്റെ അവധി ഉത്തരവ് ഇറക്കുന്നിടത്ത് എന്തായാലും ഈ ചര്‍ദില്‍ ഫ്രെഷായി അലങ്കരിയ്ക്കേണ്ടതില്ല . ഇരുപത്തൊന്നു വര്‍ഷത്തെ സബ്സ്ടാന്‍ഷിവ് (Substantive) സര്‍വ്വീസുള്ള ഒരു ഉദ്യോഗസ്ഥനാണ് ഞാന്‍ . ഈ ചര്‍ദില്‍ ഫ്രെഷായി അലങ്കരിയ്ക്കേണ്ടത് ഒരു ഓഫീഷിയറ്റിംഗ് (Officiating) ഓഫീസര്‍ ലീവെടുക്കുന്നിടത്താണ്. അല്ലാതെ ഇരുപത്തൊന്നു വര്‍ഷത്തെ സബ്സ്ടാന്‍ഷിവ് (Substantive) സര്‍വ്വീസുള്ള തസ്തിക നിയമപരമായി സ്ഥിരപ്പെടുത്തിയിട്ടുള്ള ഒരു ഉദ്യോഗസ്ഥനിലല്ല. ഇതൊക്കെ വളരെ വ്യക്ത്തമായും വിശദമായും KSR ല്‍ പറയുന്നുണ്ട് . സംഘടനാ പ്രവര്‍ത്തനവും സത് സംഗ പ്രവര്‍ത്തനങ്ങളുമൊക്കെ നടത്തുന്നതിനിടയില്‍ ഇതൊക്കെ വായിച്ചു പഠിയ്ക്കുന്നത് ഞങ്ങളെപോലെയുള്ള പാവം ജീവനക്കാര്‍ക്ക് ഉപകാരപ്രദമായിരിക്കും . സംഘടനകളും സത് സംഗങ്ങളും പറയുന്നത് ജനങ്ങള്‍ക്ക് ഉപകാരം ചെയ്യണമെന്നാണ് . ഒരു പാവം ജീവനക്കാരന്റെ ശമ്പളം ഒരു മാസം അനാവശ്യമായി തടഞ്ഞുവയ്ക്കുന്നത് ഉപദ്രവമാണെന്ന് സാമാന്യ ബുദ്ധികൊണ്ട് അറിയാവുന്നതാണല്ലോ .

ഉയര്‍ന്ന ശമ്പളാനുകൂല്യങ്ങളൊക്കെ
അനുഭവിക്കുമ്പോള്‍
ഒരു ചെറിയ തുക KSR എന്ന
പുസ്തകം വാങ്ങാനും ഉപയോഗിക്കാവുന്നതാണ്
.
വാല്‍ കഷണം : വിദ്യാര്‍ഥികളുടെ പത്ത് ഉത്തരക്കടലാസ്സും അല്ലറ ചില്ലറ പ്രവേശന പരീക്ഷ സാമഗ്രികളുമായി കുടുംബ സമേതം സര്‍വ്വകലാശാല ചെലവില്‍ ഇന്ദ്രപ്രസ്ഥം മുഴുക്കെ വിനോദ സഞ്ചാരം നടത്തിയതിന്റെ ബഹു വര്‍ണ്ണ ചിത്രങ്ങള്‍ ഞങ്ങള്‍ ഫേസ് ബുക്കില്‍ കണ്ടതാണ് . അവിടെയും ഈ ഉദ്ധ്യോഗസ്ഥര്‍ ചില ചര്‍ദില്‍ ഫ്രെഷായി അലങ്കരിച്ചുവച്ചിട്ടുണ്ടാവണം . ഇതിന്റെ കൂട്ടത്തില്‍ അതൊക്കെ ഒന്ന് പരിശോധിയ്ക്കുന്നത് നന്നായിരിക്കും.

സി. ടി. വില്യം
wonderful, clue is not enough to me
ReplyDeletemadhu