ആസ്ത്രേലിയായിലെ
ക്യൂന്‍സ് ലാന്ഡ് സര്‍വ്വകലാശാലയിലെ ക്യൂന്‍സ്
ലാന്ഡ് ബ്രെയിന്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് 2017-ല്‍ പുറത്തുവിട്ട തലച്ചോറിന്‍റെ
വശ്യമനോഹരമായ ചിത്രങ്ങള്‍ ലോകശ്രദ്ധ പിടിച്ചുപറ്റുന്നു.
അത്യന്താധുനികമായ
മൈക്രോസ്കോപ്പിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്യൂന്‍സ് ലാന്ഡ് ബ്രെയിന്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ടിലെ
മസ്തിഷ്ക ശാസ്ത്രജ്ഞന്മാര്‍ MRI ചെയ്തെടുത്ത ചിത്രങ്ങളാണ് 2017-ലെ മികച്ച ന്യുറോ
സയന്‍സ് ചിത്രങ്ങളായി വരവേല്‍ക്കപ്പെടുന്നത്. മുഴുവന്‍ തലച്ചോര്‍ മുതല്‍
തലച്ചോറിന്‍റെ അതിസൂക്ഷ്മമായ കോശമായ ന്യുറോണ്‍ വരെയുള്ള ചിത്രങ്ങളാണ് ഇവ.
മനുഷ്യന്റെയും
എലിയുടെയും പുഴുക്കളുടെയും മത്സ്യങ്ങളുടെയും തലച്ചോറിന്‍റെ അതിസൂക്ഷ്മ ഭാവങ്ങളെ
നമുക്ക് ഈ മാസ്മരിക ചിത്രങ്ങളില്‍ അനുഭവിക്കാം, ആസ്വദിക്കാം. ജീവികള്‍
അനുഭവിക്കുന്ന വേദനയും സന്തോഷവും ആനന്ദവും ആശങ്കകളുമൊക്കെ ഈ ചിത്രങ്ങള്‍ നമുക്ക്
കാണിച്ചുതരുന്നുണ്ട്. തലച്ചോറിലെ ന്യുറോണുകളുടെ
ബഹുവര്‍ണ്ണ പ്രകാശരശ്മികളുടെ അത്ഭുതപ്പെടുത്തുന്ന സഞ്ചാരങ്ങളെ ചിത്രീകരിക്കുന്ന
ചിത്രങ്ങളുമുണ്ട് ഇവയില്‍.
No comments:
Post a Comment