Sunday, August 23, 2020

ഗിന്നസ്സ് റെക്കോഡിട്ട ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഫ്രെഡി ബ്ലോം (116) മരിച്ചുു.

 

ഗിന്നസ്സ് റെക്കോഡിട്ട ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ദക്ഷിണ ആഫ്രിക്കയിലെ ഫ്രെഡി ബ്ലോം (116) നൂറ്റിപ്പതിനാറാം വയസ്സിൽ മരിച്ചുു. സ്വാഭാവിക മരണമായിരുന്നു.


ഫ്രെഡി ബ്ലോമിന് മരിക്കുമ്പോൾ ഒരേയൊരു ദു:ഖം മാത്രമെ ബാക്കിയുണ്ടായിരുന്നുള്ളൂ. തന്റെ നൂറ്റിപ്പതിനാറാം ജന്മദിനത്തിന് സ്വയം തെറുത്തു വലിക്കുന്ന സിഗററ്റിൽ ചുരുട്ടാനുള്ള പുകയില കിട്ടിയില്ല, ലോക് ഡൌൺ മൂലം.

ഗിന്നസ് റെക്കോഡ് സ്ഥിരീകരിച്ച പ്രകാരം ഫ്രെഡി ബ്ലോം ജനിച്ചത് 1904 മെയ് 8 നായിരുന്നു. 1918 ലെ സ്പാനിഷ് ഫ്ളു അതിജീവിച്ച ഫ്രെഡി രണ്ട് ലോക യുദ്ധങ്ങൾക്കും സാക്ഷ്യം വഹിച്ചിരുന്നു. 

മരിക്കുന്നതിനു ദിവസങ്ങൾക്ക് മുമ്പും ഫ്രെഡി വിറക് വെട്ടിയതായി ബന്ധുക്കൾ പറയുന്നു. 80 വയസ്സിൽ വിശ്രമജീവിതം ആരംഭിച്ച ഫ്രെഡി സ്വന്തം കൃഷിയിടത്തും പുറത്ത് നിർമ്മാണ ജോലിയിലും  വ്യാപൃതനായിരുന്നു.

ദൈവ വിശ്വാസിയായ ഫ്രെഡി തന്റെ ആയിസ്സിന്റെ രഹസ്യത്തെ കുറിച്ച് പറഞ്ഞതിങ്ങനെ, ഈ ലോകത്ത് ഒന്നേയുള്ളൂ, മുകളിലിരിക്കുന്ന ദൈവം. ദൈവം സർവ്വശക്തനാണ്. എനിക്ക് മാത്രമായി ഒന്നുമില്ല. ഞാൻ ഏതുസമയത്തും വീഴാം, പക്ഷേ, സർവ്വശക്തനായ ദൈവം എന്നെ വീഴ്താതെ മുറുകെ പിടിക്കുന്നു.

നേരത്തെ മദ്യപിച്ചിരുന്ന ഫ്രെഡി കുറച്ചുുവർഷങ്ങൾക്ക് മുമ്പാണ് മദ്യപാനം ഉപേക്ഷിച്ചത്. മരിക്കുന്നതിനു മുമ്പുവരെ പുകവലിച്ചിരുന്ന ഫ്രെഡിയുടെ ഒരേയൊരു ദുഖം തനിക്ക് ജന്മദിനത്തിന് വലിക്കാനുള്ള പുകയില കിട്ടിയില്ലെന്നത് മാത്രം.

പൂർണ്ണ ആരോഗ്യവാനായ ഫ്രെഡി മരിക്കുന്നതിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഒന്നു ചുരുങ്ങിയതുപോലെ തോന്നിയെന്ന് ബന്ധുക്കൾ പറയുന്നു.

 

No comments:

Post a Comment