Saturday, April 21, 2012

ഇനിയൊരു ജന്മമുണ്ടെങ്കില്‍ അഴീക്കോട്‌ മാഷ്‌ കുടുംബസ്ഥനാവും. മാഷ്‌ ഈ പ്രസ്ഥാനം ഉപേക്ഷിക്കും . മാഷിന് ഡ്രൈവര്‍ അല്ലാത്ത മകനുണ്ടാവും .

ഗുരുപ്രണാമം അവസാനഭാഗം
ഞാന്‍ സാഹിത്യം പഠിക്കുന്ന കാലഘട്ടത്തില്‍ അഴീക്കോട്‌ മാഷിന്റെ പേരിന്റെ കൂടെ എഴുതപ്പെട്ടിരുന്ന പേരുകള്‍ മഹാകവികളുടെയും, പൊയ്പോയ സാഹിത്യ ശിരോമണികളുടെയും; അന്നത്തെ സമകാലിക നിരൂപകരായ മുണ്ടശ്ശേരി , എം.പി. പോള്‍ , എം .ലീലാവതി , കെ .പി . അപ്പന്‍ , എം .അച്യുതന്‍ കെ .എം .തരകന്‍ തുടങ്ങിയവരുടെതായിരുന്നു .

ഇന്ന് ഓര്‍ക്കുമ്പോള്‍ ദുഖം തോന്നുന്നു . സാഹിത്യവുമായി പുലബന്ധം പോലുമില്ലാത്ത കൊച്ചു പിള്ളേരും , രാഷ്ട്രീയക്കാരും,  ബിസ്സിനസ്സുകാരും , പൊങ്ങച്ചക്കാരും ,കൊപ്രായക്കാരും സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും  തോല്‍കുപ്പായമണിഞ്ഞ് മാഷിന്റെ പേരിന്റെ കൂടെ എഴുതിപോരുന്നു. മാഷ്‌ ഇവരുടെയൊക്കെ ഉപയോഗവസ്തുവോ ഉപഭോഗവസ്തുവോ ആവുകയായിരുന്നു. മാഷ്‌ പോലുമറിയാതെ .

മാഷ്‌ വിവാഹിതനായിരുന്നെങ്കില്‍ , തന്റേടിയായ ഒരു സഹധര്‍മിണി ഉണ്ടായിരുന്നെങ്കില്‍ , ഒരു ചുണക്കുട്ടനായ ആണ്‍കുട്ടിയുണ്ടായിരുന്നെങ്കില്‍ ഇത്തരക്കാരില്‍ ഒരാള്‍ പോലും മാഷിന്റെ കൂടെ ഉണ്ടാകുമായിരുന്നില്ല. എന്തുചെയ്യാം അവിവാഹിതന്‍ ഏറ്റുവാങ്ങേണ്ടി വരുന്ന പ്രാരാബ്ധങ്ങളില്‍ ഇതുകൂടി ഉണ്ടാവുമായിരിക്കും .

മറ്റൊരര്‍ത്ഥത്തില്‍, വ്യക്തികള്‍ ഗാര്‍ഹസ്ത്യം വിട്ട് പ്രസ്ഥാനങ്ങളാവുമ്പോള്‍ ഒഴിവാക്കാനാവാത്ത ദുരന്തമോ അപചയമോ ആവാം ഇതൊക്കെ എന്ന് സമാധാനിക്കുക .

ഇനിയൊരു ജന്മമുണ്ടെങ്കില്‍ അഴീക്കോട്‌ മാഷ്‌ കുടുംബസ്ഥനാവും. മാഷ്‌ ഈ പ്രസ്ഥാനം ഉപേക്ഷിക്കും . മാഷിന് ഡ്രൈവര്‍ അല്ലാത്ത മകനുണ്ടാവും . അഴീക്കോട്‌ എന്ന  മഹാനായ വ്യക്തി സ്വതന്ത്രനാവും . കണ്ട്രോള്‍ റൂമിന്റെ സ്ക്രീനിംഗ് ഇല്ലാതെ അന്ന് നമുക്കൊക്കെ അഴീക്കോട് മാഷേ  വിളിക്കാം . നമ്മുടെ വിളി കേള്‍ക്കാന്‍ അന്ന് മാഷ്‌ ഉണ്ടാവും .അന്ന് മാഷിന്റെ കൃതികള്‍ക്ക് പുനര്‍ രചനകളുണ്ടാവും . അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍ പ്രവചനങ്ങളാവും. പ്രവാചകനൊപ്പം  മറ്റ് പ്രവാചകരുണ്ടാവും. 
  
 
ആനയും അമ്പാരിയുമില്ലാതെ അന്ന് അഴീക്കോട് മാഷ്‌ സാഹിത്യ അക്കാദമിയുടെ വൈലോപ്പിള്ളി ഹാളില്‍ ശിഷ്യന്‍ അയക്കുന്ന വണ്ടിയില്‍ വരും . ശിഷ്യന്റെ പുസ്തകം ഏറ്റുവാങ്ങും . ഈ ശിഷ്യനെ അനുഗ്രഹിക്കും. 

ഡോ. സി. ടി. വില്യം
ഗുരുപ്രണാമം ഇവിടെ അവസാനിക്കുന്നു .

Tuesday, April 17, 2012

"കഴുകന് ആരുടെ ഇറച്ചിയും തിന്നാം എന്നാല്‍ കഴുകന്റെ ഇറച്ചി ആര്‍ക്കും തിന്നാന്‍ പാടില്ല" അഴീക്കോടിനെ കുറിച്ച് പ്രൊഫ. പി .എ. വാസുദേവന്‍


 (അഴീക്കോടിനെ കുറിച്ചുള്ള   എന്റെ ഓര്‍മ.. ഗുരുപ്രണാമം തുടരുന്നു)
ഒരു മാമാങ്കവുമില്ലാതെ " ശബ്ദം അയോധ്യ വരെ എത്തുമ്പോള്‍ "എന്ന ഏറെ പുസ്തകം പ്രകാശിതമായി . എന്‍ . എം. പിയെഴ്സനും , പി.എ. വാസുദേവനും , സഖാവ് ബേബി ജോണും , ബാലചന്ദ്രന്‍ വടക്കെടത്തും, ജോയ് മണ്ണൂരും എന്റെ കുറെ വിദ്യാര്‍ഥികളും സുഹൃത്തുക്കളും കൂടി പുസ്തകം വെളിച്ചം കാണിച്ചു.

വിനീതനായ ശിഷ്യന്റെ ഉപഹാരം ഗുരു നിരസിച്ചത്‌ സ്വാഭാവികമായും വാര്‍ത്തയായി ." കഴുകന് ആരുടേയും ഇറച്ചി തിന്നാം . എന്നാല്‍ കഴുകന്റെ ഇറച്ചി ആരും തിന്നാന്‍ പാടില്ല " എന്ന (അഴീക്കോടിന്റെ ) നിലപാട് ശരിയല്ലെന്ന് പ്രൊഫ .പി.എ .വാസുദേവന്‍ പറഞ്ഞത് പത്രങ്ങളിലെ ലീഡ് വാര്‍ത്തയായി . " മറ്റുള്ളവരെ വിമര്‍ശിക്കാന്‍ അവകാശമുള്ളവര്‍ സ്വയം വിമര്ശിക്കപ്പെടാനുള്ള സന്നദ്ധത (അഴീക്കോട്‌) കാണിക്കുകയും വേണം "  എന്ന എന്‍ . എം. പിയെഴ്സന്റെ വാര്‍ത്തയും പത്രങ്ങള്‍ പ്രാധാന്യത്തോടെ തന്നെ കൊടുത്തു.

മാഷ്‌ അപമാനിതനായി. മാഷിനെ ആരൊക്കെയോ കൂടി തെറ്റിദ്ധരിപ്പിച്ചിരിക്കണം. മാഷെന്ന പ്രസ്ഥാനത്തിനകത്ത് കള്ളാ നാണയങ്ങള്‍ പെരുകുകയായിരുന്നു . മാഷ്‌ ആരുടെയൊക്കെയോ കൈകളില്‍ ഭദ്രമാവുകയായിരുന്നു. അതോ തടങ്കലിലോ ?

മാഷിന്റെ കൂടെയുള്ള കള്ളനാണയങ്ങളുടെ പ്രേരണയാലാവാം, എനിക്കെതിരെ മാഷ്‌ കള്ള പ്രസ്താവനകള്‍ ഇറക്കി. മാഷേ ഞാന്‍ ക്ഷണിച്ചിട്ടില്ലെന്ന്  മാഷ്‌ നുണ പറഞ്ഞു . എന്റെ പുസ്തകം കണ്ടിട്ടില്ലെന്നും മാഷ്‌ നുണ പറഞ്ഞു.  അഴീക്കോട് മാഷ്‌ നുണ പറയാന്‍ പാടില്ലായിരുന്നു.

പിന്നീട് മാഷ്‌ പറഞ്ഞ നുണയെ ഒന്നുകൂടി ബലപ്പെടുത്തി പ്രസ്താവന ഇറക്കി. " ഷഷ്ടിപൂര്‍ത്തിയോടടുത്തിട്ടും തൃശൂരില്‍ മാത്രം പേര് കേള്‍പ്പിച്ച് കഴിയുന്ന ഒരു നിരൂപണ ലേഖകന്റെതാണ് (എന്റെ പുസ്തകത്തിന്റെ) അവതാരിക. ഇതിന്റെ പ്രകാശനം എത്രയോ ചിരിയ സംഭവമാണ് " (ജനയുഗം) " ആ ചടങ്ങില്‍ പങ്കെടുക്കാന്‍ മാത്രം ഗൗരവമുള്ള ഒരു പുസ്തകമായിരുന്നില്ല ( നേരത്തെ പുസ്തകം കണ്ടില്ലെന്നു പറഞ്ഞതാണ് ) അത് " (മാധ്യമം)
ഗുരുപൂജ്യര്‍ നുണ പറയുന്നത് അസഹനീയമാണ് . അഴീക്കോട് മാഷ്‌ നുണ പറയാന്‍ പാടില്ലായിരുന്നു.

ഞാന്‍ പിന്നീട് മാഷേ അഭിമുഖീകരിച്ചിട്ടില്ല . ഗുരുവിനോട് തിരിച്ചു കാര്യം പറഞ്ഞതിന്റെ ശിക്ഷ പേടിച്ച് ഗുരുവിന്റെ കണ്‍വെട്ടത്ത് വരാതെ ഭയപ്പാടോടെ പതുങ്ങി നടക്കുന്ന ശിഷ്യനെപോലെ ഞാനും എന്റെ ഗുരുവിന്റെ കണ്‍ വെട്ടത്തുനിന്ന് മാറി നില്‍ക്കുകയായിരുന്നു. ഭയം കൊണ്ടായിരുന്നു....ഭക്തി കൊണ്ടായിരുന്നു....ഭാഹുമാനം കൊണ്ടായിരുന്നു....ആദരവ് കൊണ്ടായിരുന്നു...ഈ ഒളിച്ചോട്ടം . എനിക്ക് ഗുരുവിന്റെ പഴയ മുഖമാണിഷ്ടം. മാഷിന്റെ പുതിയ മുഖം എന്തോ എനിക്ക് ചേരുന്നില്ല. ഗുരു പൊറുക്കുക.

എന്നിട്ടും മാഷ്‌ എന്നെയും ബാലച്ചന്ദ്രനെയും ശിക്ഷിച്ചു. മാഷിന്റെ ശിക്ഷ ഏറ്റുവാങ്ങാന്‍ അര്‍ഹതയുള്ള ശിക്ഷ്യര്‍ തന്നെയാണ് ഞങ്ങള്‍ രണ്ടുപേരും . അതുകൊണ്ട് അതെറ്റുവാങ്ങി.
എങ്കിലും ഒരു പ്രസംഗം കൊണ്ട് , ഒരു അവതാരിക കൊണ്ട് , അവസാനം അസുഖകരമായ ഒരു പ്രസ്താവന കൊണ്ട് എന്നെ വളരെ വലുതാക്കിയ അഴീക്കോട് മാഷിന്റെ മുന്നില്‍ പ്രണമിക്കുന്നു . ഭക്ത്യാദരപൂര്‍വ്വം .

ഡോ. സി. ടി. വില്യം

ഗുരുപ്രണാമം പന്ത്രണ്ടാം ഭാഗം അടുത്ത ബ്ലോഗ്ഗില്‍ തുടരും
 

Thursday, April 12, 2012

വ്യക്തികള്‍ പ്രസ്ഥാനങ്ങളാവുമ്പോള്‍......അഴീക്കോട് നിരപരാധിയാണ് .....

 (അഴീക്കോട് മാഷിനെ കുറിച്ചുള്ള എന്റെ " ഗുരുപ്രണാമം" പത്താം ഭാഗം) 

Rn-t\-èw H-ç I-ª hn-io-Xy eo-Zyn±-Yo-bn-Wm. F-\o-Æm I-ª hn-io-Xy-ta A-lo-bn->. hn-io-Xy-¿o-t cn-{p-b-=w hw-L-Ð-jo-Æw F-\o-Æm A-lo-bo-È. A-H-tIn-1-X-tÁ hn-io-Xy-¿o-t ®-Jy-[n-c-bo² A-Y-e A-Ðn-Z-ao-[n-c-bom² Rn° H-co-Ð-êw F-tÁ h|-bw AeXcoÃoÆn-lo-È. A-H-tIn-¾m F-\o-Æm G-tl I-w-\-w-º-;-¾n-bo-å-t¾-Ám F-t æ-,-K-г ]-l-bn-c-¾m. 
 
--A-kp-uÐn-Sm an-go² A-uÃn-?-¾n-b tte-In-co-I uçn-S-\-¿o² cn-{p-b-¿o-uÂ-Æw hw-L-Ð-jo-Æ-uS-Æw uçn-S-I-e-Ó-Ð-;-¾n-bo-ç-tÁ-Ám Rn° B-Zy-an-bo a-\-ôo-dn-%-I-bn-bo-ç-è

--Po.-f-¹-c-%-c-Ãm eo-a±-fo-Æ-tÃ-â-è F-Á æ-!-an± A-kp-uÐn-So-t en-Z-K-Xo-I-;w  Po.-f-¹-c-%-c-Ãm eo-a±-fo-Æ-tÃ-â-Áo-È F-Á Fw.-dp-dn-e-Xo-Æ-tS en-Z-®-J-º-;w I-1-e-j±-Á H-ç I-ª-hn-io-Xy eo-Zyn±-Yo-bn-Wm Rn°. \o-è-]-W-¿o-td B-ucn-Ky-]-c-an-b en-Z-5-Xo-en-Z-º-jn-bo-çè AtÁn-tÐ. \o-è-]-W-¿o-t e-h-Ð-In-d-an-bo-ç-è A-Xm.-

--C-uÃn³ an-go-ê-¾n-b tte-In-co-I-an-b uçn-S-\w A-º-t\-tbn-è-a-È-tÈn F-Á-Xo² Rn° A-Xp-e Èx-Jo-X-\n-bo. uçn-S-\-¿o-t ®-kÐw \-Án-bo u\±-K-e-Á-uÃn³ Rn° an-go-u\n-Sm ]-l-à. “an-go-t \o-d-]n-â-I³ ue-Zo-bo² ey-2-an-Ðn-a-tÈn”. an-gm ]o-uÁ-Æw t]n-½o-t¿-lo-® A-+w ¹-So uan-f-an-bo-ç-è B t]n-½o-t¿-lo.-

--]o-tÁ !-l-®-u\-cw R-º³ ]-c-à-cw ao-¾o-bo-È. F-t I-C-I³ \-\-¼o-çè. an-gm A-Xm I-1-ten F-Á-lo-bo-È. ]-oÁpSm an-gm ]-l-à, “!-Ò-Iw æ-uc-go-t\ G-+o-uÑn-<. uU-Êm æ-uc-gm ]-l-Æw”. B f-pw ]-Xo-¼o-ç-è. F-Ènw t]n-c-¿-H-u]n-td F-\o-Æm A-Ì-õ-e-tÃ-å.-

--]o-Áp-Sm ]-d-!-lo æ-uc-go-t\ eo-jo-®. an-go-t H-ç uU-Êo-Ì-ue-¾o. ]-t¸ æ-uc-gm uU-Êm X-Áo-È. A-kp-uÐn-Sm an-gm F-\o-Æm uU-Êm X-ç-ta-Ám F-\o-Æm D-l-Ó-¾m. A-èw C-èw. ]-t¸ F-t f-pw A-kp-uÐn-Sm an-go² F-K-Áo-È-tÈn. A-Xm æ-uc-gm F-Á I®-uçd-ao-ë-tS Æp° tN-Ó-ue-Ww F-¿n°. ey-2o-I³ 5-Ùn-\-º-jn-=-uÄn³ C-º-t\-tbn-tÐ hw-õ-eo-Í-an-bo-co-Íw. !-Êw ey-2o-Æ-uS-X-È. 5-Ùn-\-¿o-uÂ-H-an-^-an-Wm. A-kp-uÐn-Sm an-gm \o-c-]-cn-[o-bn-Wm. 

--F-t B-Zy-!-Ò-I-¿o-t 5-In-f-\-¿o-\m an-gm e-Á-Hw u]n-b-Hw, ]o-Áp-Sm F-t c-¾n-a-t¿ !-Ò-I-¿o-\m A-e-Xn-co-I F-?-XobHw, ,-Z-bn±-¼-X-Æ-É A-kp-uÐn-Sm an-tg-Á ey-2o-bn-bo-ç-è. C-uÃn³ B ey-2o-tb H-ç 5-Ùn-\w r-ho-®-I-j-¼o-co-Í-è. 5-Ùn-\-e-XmI-c-W-¿o-t e-ko A-Xn-W-tÈn.-

ഡോ. സി. ടി. വില്യം 

ഗുരുപ്രണാമം പതിനൊന്നാം ഭാഗം അടുത്ത ബ്ലോഗ്ഗില്‍ തുടരും