Thursday, August 9, 2012

സാമുദായികീകരണം ജനാധിപത്യത്തില്‍


ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഞാന്‍ എന്നെ വിറ്റിട്ടില്ല. അത്തരത്തില്‍ ഒരു വില്പന ചരക്കാവുന്നതില്‍ എനിക്ക് താല്‍പ്പര്യ വുമില്ല. അതുകൊണ്ടൊക്കെ താഴെ പറയും വിധത്തിലൊക്കെ  എഴുതാനാവുമോ എന്നെനിക്കറിയില്ല. എന്നിരുന്നാലും എഴുതാ തിരിക്കാനാവില്ല. അല്ലെങ്കില്‍ ഞാന്‍ ഞാനാവില്ലല്ലോ .

കേരളത്തിലെ രാഷ്ട്രീയം, ഗുണനിലവാരമില്ലാത്ത തായികൊണ്ടിരിക്കുന്നു. പി.സി. ജോര്‍ജ്ജും ടി.എന്‍. പ്രതാപനും തമ്മിലുള്ള രാഷ്ട്രീയ പക്വതാശൂന്യമായ അടിപിടിയുടെ പൊരുള്‍ അതാണ് .  രാഷ്ട്രീയം രാഷ്ട്രീയമല്ലാതാവുന്നതിന്റെ ലക്ഷണങ്ങളാണിതൊക്കെ. രാഷ്ട്രീയത്തില്‍ ജനങ്ങളെ ഉള്ളൂ . ജാതിയും , വര്‍ഗ്ഗവും , മതവും , സമുദായവും ഇല്ലതന്നെ . അതുകൊണ്ടാണ് ജനങ്ങളുടെ വോട്ടുവാങ്ങി നിയമസഭയിലും ലോകസഭയിലും പോകുന്നവരെ ജനപ്രതിനിധി എന്ന് വിളിക്കുന്നത്‌ . കാരണം അവര്‍ വാങ്ങുന്നത് ജനങ്ങളുടെ വോട്ടാണ് . മറിച്ച് ഒരു പ്രത്യേക ജാതിയുടെയോ , വര്‍ഗ്ഗത്തിന്റെയോ , മതത്തിന്റെയോ , സമുദായത്തിന്റെയോ വോട്ടല്ല .

ഇവിടെ പി .സി . ജോര്‍ജ്ജും ടി .എന്‍ . പ്രതാപനും പറയുന്നത് അവര്‍ ജനേതരമായ ഏതോ ഒരു വിഭാഗത്തെ പ്രതിനിധീകരിക്കുന്നു എന്നാണ്. എന്നാല്‍ ഇവരൊക്കെ വോട്ടു ചോദിക്കുന്ന സമയത്ത് പറയുന്നതൊന്നും കസേരയില്‍ ഇരിക്കുന്ന സമയത്ത് പറയുന്നത് മറ്റൊന്നുമാണ്. ഇവര്‍ വഞ്ചിക്കുന്നത് ജനങ്ങളെ മാത്രമല്ല, ജനാധിപത്യത്തെകൂടിയാണ്. അപ്പോള്‍പിന്നെ എങ്ങനെ ഇവരൊക്കെ ജനപ്രതിനിധികളാവും.

ഇത്തരത്തിലൊക്കെയുള്ള  വികലമായ വിഭാഗീയമായ ജനപ്രതിനിധീകരണം ഭരണത്തിന്റെ സമസ്ത മേഖലകളെയും മലിനപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഈ മലനീകരണം നമ്മുടെ എല്ലാ വികസന പുരോഗതികളെയും തടയുന്നതാണ് . 

നമ്മുടെ  വിദ്യാഭ്യാസ മേഖലകളെകൂടി ഈ വിഭാഗീയ കാഴ്ചപ്പാടുകള്‍ കളങ്കപ്പെടുത്തിക്കൊണ്ടി രിക്കുന്നു. കോഴിക്കോട് സര്‍വ്വകലാശാലയിലും ഇപ്പോളിതാ കാര്‍ഷിക സര്‍വ്വകലാശാലയിലും ഇത്തരത്തിലുള്ള സാമുദായിക വിഷ സര്‍പങ്ങള്‍ പത്തി വിടര്‍ത്തിയാടുന്നു. ഇതൊക്കെ വിദ്യാഭ്യാസ മേഖലകളെ കീഴ്‌പ്പെടുത്തുന്നത്  അത്യന്തം ഖേദകരമാണ് . അവിടെ നശിക്കുന്നത്  കേവലം ഒരു സമൂഹമല്ല , ഭാവിയെ വാര്‍ത്തെടുക്കേണ്ട ഒരു പരീക്ഷണശാലയാണ് . 

വേദനയോടെയാണ് ഇതൊക്കെ എഴുതുന്നത്‌ . എഴുത്ത് വാങ്ങിത്തരുന്ന ദുരന്തങ്ങളെ ഏറ്റു വാങ്ങാനും .

ഡോ. സി .ടി . വില്യം

1 comment:

  1. only there must be 2 parties at the central no small parties must be allowed in india.

    ReplyDelete