Thursday, September 27, 2012

ഗോവയുടെ ഹൃദയതാളം കേരളം കേള്‍ക്കുന്നുണ്ടോ ?

ബി .സി. മൂന്നാം നൂറ്റാണ്ടില്‍ മൌര്യ സാമ്രാജ്യം രൂപപ്പെട്ടതോടെ മൌര്യ സംസ്കാരത്തിന്റെയും പോര്‍ച്ചുഗീസ് സംസ്കാരത്തിന്റെയും സങ്കലിത സ്ഫടികമണി പോലെ ജന്മം കൊണ്ടതാണത്രെ ഗോവ. പിന്നീട് ചാലൂക്യ-വിജയനഗര രാജ്യവംശം ഭരണം പങ്കുവച്ച ഗോവയില്‍ ചെറിയ തോതില്‍ മുസ്ലീം അധിനിവേശവും ഉണ്ടായതായി ചരിത്രം പറയുന്നു .

1961 ഡിസംബര്‍ 19 ന് ഇന്ത്യന്‍ പട്ടാളം മാര്‍ച്ച് ചെയ്ത ഗോവന്‍ തീരങ്ങള്‍ ഏതാണ്ട് 26 വര്‍ഷം കേന്ദ്ര ഭരണ പ്രദേശമായി നിലകൊണ്ടു . പിന്നീട് 1987 മെയ്‌ 30 ന്  ഗോവ സംസ്ഥാനമായി പ്രഖ്യാപിയ്ക്കപ്പെട്ടു . പത്തു വര്‍ഷത്തിനുശേഷം ഗോവയുടെ തനതു ഭാഷയായ കൊങ്കണി ഇന്ത്യന്‍ ഭരണ ഘടന അന്ഗീകരിച്ചതോടെ ഗോവ ഇന്ത്യയുടെ ഹൃദയ താളമായി .

ഭൌതീകമായി ഹൃദയത്തെ പകുത്താല്‍ കിട്ടുന്ന ആദ്യ പകുതി ഗോവയും മറുപകുതി ഗോവന്‍ ജനതയുമാണെന്നാണ് ഇനിയും പേരിടാത്ത ഒരു കവി പണ്ട് പാടിയതത്രേ . കിഴക്ക് സഹ്യാദ്രിയുടെ സുരക്ഷാകവചത്തില്‍, പടിഞ്ഞാറന്‍ തീരങ്ങളില്‍ അറബിക്കടലിന്റെ പരിലാളനമേറ്റ് ഗോവ ലാസ്യവതിയായി കിടക്കുന്നു . അവിടവിടെയായി ഗോവയുടെ പൂമേനിയില്‍ ആറോളം പുഴകളും അവയുടെ കൈവഴികളും , അരഞ്ഞാണങ്ങളും , കൈവളകളും , കാല്തളകളുമായി കിലുങ്ങിചിരിക്കുന്നു .

ഏകദേശം 15 ലക്ഷത്തോളം ജനങ്ങളെ നെഞ്ചേറ്റി കടല്‍ നിരപ്പില്‍നിന്നു 1022 മീറ്റര്‍ ഉയരത്തില്‍ 3702 ചതുരശ്ര കിലോ മീറ്റര്‍ വിസ്തൃതമായ ഭുപ്രദേശത്തില്‍ ഗോവ സ്പന്ദിയ്ക്കുന്നു. പാതി ഹൃദയത്തില്‍ തുടിയ്ക്കുന്ന പതിനാറോളം ബീച്ചുകളില്‍ ആനന്ദ ത്തിന്റെ ശോണപ്രവാഹമായി ലോകത്തെമ്പാടുമുള്ള ലക്ഷ ക്കണക്കിന്  വിനോദ യാത്രികരുടെ ഹൃദയത്തിന്റെ മറുപകുതിയില്‍ ഗോവ ജീവന്റെ നിലയ്ക്കാത്ത സ്പന്ദനമാവുന്നു. ഹൃദയം പോലെ തന്നെ ഗോവയും ഉറങ്ങുന്നില്ല. ഗോവയിലെ ജനങ്ങളും. ഗോവയി ലെത്തുന്ന സഞ്ചാരികളും. ഹ്രദയപൂര്‍ണിമയുടെ ജീവരസതന്ത്രത്തിന്റെ രസക്കൂട്ടുകളായി ഗോവ സ്പന്ദിയ്ക്കുന്നു.  സ്പന്ദിച്ചുകൊണ്ടെയിരിക്കുന്നു.

(രണ്ടാം ഭാഗം അടുത്ത ബ്ലോഗ്ഗില്‍ ) 
ഡോ. സി .ടി . വില്യം   

No comments:

Post a Comment