ഈ ഓണത്തിന് മക്കളെല്ലാം ഉച്ചയൂണിന്
വരുമെന്ന് ഉറപ്പുതന്നിരുന്നതാണ് .
മൂന്ന് പെണ്മക്കളും ഒരാണും. അച്ഛന്‍
നേരത്തെ മരിച്ചുപോയിരുന്നു.
അതുകൊണ്ടാണ് ഈ അമ്മ എല്ലാവര്‍ക്കും ഊണ്
ഒരുക്കി കാത്തിരുന്നത്.
പക്ഷേ പെണ്‍മക്കളാരും എത്തിയില്ല. ഓരോരുത്തക്കര്‍ക്ക്
ഓരോരോ തിരക്കായിരുന്നു. ഒരാള്‍ക്ക് വൃദ്ധസദനത്തില്‍ ഓണ സദ്യ ഉല്‍ഘാടനം ചെയ്യാനുണ്ടായിരുന്നു.
മറ്റൊരാള്‍ക്ക് ഗള്‍ഫില്‍നിന്നും മരുമകന്‍ വരാനുണ്ടായിരുന്നു. വേറെ ഒരാള്‍ക്ക്
ഭര്‍ത്താവിന്റെ കൂട്ടത്തില്‍ ഒരു ജഡ്ജ് ഊണിന് എത്തുമെന്ന് പറഞ്ഞിരുന്നു.
കല്യാണം കഴിക്കാത്തതുകൊണ്ട് മകന്‍
നേരത്തെതന്നെ വന്നു.
‘ഇനിയിപ്പ ആരും വരാനില്ല. നമുക്ക് ഉണ്ടാലോ
മോനെ’ അമ്മ പറഞ്ഞു.
‘എല്ലാവര്‍ക്കും ഇലയിടാം അമ്മേ...
ഇനിയെങ്ങാനും അവര്‍ വന്നാലോ’ മകന്‍ പറഞ്ഞു.
അമ്മ ഇലയിട്ടു. അമ്മയും മകനും ഉണ്ടു.
‘ഈ വിളമ്പിയ ഇലയൊക്കെ ഇനി എന്താ ചെയ്യാ മോനേ’ അമ്മ ചോദിച്ചു.
‘ഇനിയിപ്പ എന്താ ചെയ്യാ അമ്മേ...’ മകന്‍
സംശയിച്ചു പറഞ്ഞു.
അമ്മ ആ ഇലയെല്ലാം മുറ്റത്ത് കൊണ്ടുവച്ചു. അധികം
വൈകാതെ ഒരു ബലിക്കാക്ക പറന്നെത്തി.
ഡോ.സി.ടി. വില്യം
No comments:
Post a Comment