മകള്‍:
എന്തിനാണമ്മേ
ഇവര്‍ മുഖം പൊത്തുന്നതും
മൂക്കത്തു വിരലൊപ്പുന്നതും
നെഞ്ചില്‍ കൈവച്ചാരെയോ
ശപിക്കുന്നതും
കണ്ണീര്‍ തുടക്കുന്നതും
എന്റെ കവിളില്‍ തലോടുന്നതും
എന്നെ ചേര്‍ത്തുപിടിക്കുന്നതും
എന്തിനാണമ്മേ.
അമ്മ:
സ്നേഹപ്പകര്‍ച്ച തന്‍
ഭാവങ്ങളാണിതെല്ലാം.
സന്തോഷാശ്രു തന്‍
സന്താപമാണിതെല്ലാം മോളേ.
നീ മറക്കുക
ഇതെല്ലാം മറന്നേക്കുക
നാളത്തെ പാഠങ്ങള്‍ പഠിക്കുക
പഠിച്ചു മിടുക്കിയാവുക
നിനക്കൊന്നും സംഭവിച്ചില്ലെന്നും
നീ നിന്നെ പഠിപ്പിക്കുക.
മകള്‍:
നാളത്തെ പാഠങ്ങള്‍
അച്ഛനിന്നലെ പഠിപ്പിച്ചമ്മേ
അതിനല്ലേ, അമ്മേ
ഇന്ന് പോലീസ് വന്നതും
അച്ഛനെ കൊണ്ടുപോയതും
പോലീസാന്റി വന്നതും
എന്നെയുമ്മ വച്ചതും
അച്ഛന്റെ തമാശകള്‍
ചോദിച്ചറിഞ്ഞതും
എന്നെ വാരിപ്പുണര്‍ന്നതും.
അമ്മ:
നീ പോയി പഠിക്കുക
പാഠങ്ങള്‍ പഠിക്കുക
ദാ വന്നു പോലീസ് വണ്ടി പിന്നേയും
അച്ഛനും പോലീസും പോലീസാന്റിയും.
നീ പോയി പഠിക്കുക
പാഠങ്ങള്‍ പഠിക്കുക മോളേ.
മകള്‍:
ഞാന്‍ പോകുന്നമ്മേ
അച്ഛനോട് പറയണം
നാളത്തെ പാഠങ്ങള്‍
എനിക്കൊന്നുകൂടി പഠിക്കണം
കാണണം, അച്ഛന്റെ തമാശകള്‍
കുസൃതികള്‍ ഒന്നുകൂടി.
അമ്മ:
എമ്മാന്നെ
കൊണ്ടുപോക
നിങ്ങളെന്നെ ദൂരെ
തുറുങ്കിലടക്കുക, പിന്നെ
തൂക്കി കൊല്ലുക ചാവുവോളം
എന്നേയും എന്‍റെ പോന്നുമോളേയും.
സി.ടി. വില്യം
No comments:
Post a Comment