വചനം
മാംസമായ നേരം
വസിപ്പൂ
ഞാനീ മാംസപിണ്ഡത്തില്‍
അന്നാളിലെന്‍
വിശപ്പിന്‍
അന്നനാളം
കത്തിയെരിഞ്ഞ നേരം.
മാംസപിണ്ഡങ്ങള്‍
പിന്നെ
മാംസഭാണ്ഡങ്ങളായി
മാറി
നരമാംസ
ഭുക്കുകള്‍ ഞങ്ങള്‍ പിന്നെ
നരഭോജികളാം
പുഴുക്കളായി.
നിന്‍റെ
മാംസ ഭാണ്ഡത്തിലിരുന്ന്‍
നിന്‍റെ
മാംസം കാര്‍ന്നുകാര്‍ന്ന്‍
മാംസ
രുചിയിന്ന്‍ മാഞ്ഞുപോയി
മാംസ
രതിയും മരിച്ചുപോയി.
മാംസം
വചനമാകും നേരം
മാംസമായി
വരില്ലിനി ഞാന്‍
കാരണമന്നെന്‍റെ
മാംസം
കാരാനൊരു
നരഭോജിയുണ്ടാകും.
No comments:
Post a Comment