എഴുത്തിന് ഒരു പുതുവഴി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്
ഞാന്‍,
കുറെ കാലമായി. സാഹിത്യവും സാമൂഹ്യപാഠവും രാഷ്ട്രീയവും ഒന്നുപോലെ മലിനമാക്കപ്പെട്ടിരിക്കുന്നു.
രാഷ്ട്രീയത്തിന്‍റെ അധാര്‍മ്മിക സങ്കലന തത്ത്വം മനുഷ്യ ചിന്തയുടെ എല്ലാ മേഖലകളേയും മലിനമാക്കിയിരിക്കുന്നു. ജനങ്ങള്‍ ശരിക്കും അസ്വസ്ഥരാണ്. അവര്‍ അസംതൃപ്തരുമാണ്. അധാര്‍മ്മിക രാഷ്ട്രീയ ദുഷ്ട ശക്തികള്‍ അവരുടെ ചിന്തയേയും പ്രവര്‍ത്തിയേയും ഭരണകൂടങ്ങളുടെ സഹായത്തോടെ സായുധമായി നിയന്ത്രിക്കുന്നു.
എഴുത്തുകാരും മാധ്യമ പ്രവര്‍ത്തകരും അധാര്‍മ്മിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ ഉപജീവനത്തിനും അതിജീവനത്തിനുമായി അവരുടെ നട്ടെല്ല് നഷ്ടപ്പെടുത്തിയിരിക്കുന്നു.
അതുകൊണ്ട് മനുഷ്യമനസ്സിലേക്ക്, ഹൃദയത്തിലേക്ക് ഒരു രക്ഷാമാര്‍ഗ്ഗമായി ഞാന്‍ എത്തുന്നു. ഞാന്‍ എന്‍റെ തൂലികയെ ജീവന്‍ രക്ഷാകവചമാക്കാന്‍ ആഗ്രഹിക്കുന്നു.
നിങ്ങളുടെ അനുഗ്രഹാശിസ്സുകളോടെ ഞാന്‍ എന്‍റെ തൂലികയും മനസ്സും നിങ്ങള്‍ക്കായ് സമര്‍പ്പിക്കുന്നു.

സ്നേഹപൂര്‍വ്വം
സി.ടി. വില്യം
No comments:
Post a Comment