ദൈവത്തിന്റെ സ്വന്തം നാട് ആള്‍
ദൈവങ്ങളുടെ താന്തോന്നിത്തരങ്ങളുടെ നാടായി മാറുകയാണോ ?വാളെടുക്കുന്നവര്‍
മുഴുവനും വെളിച്ചപ്പാടുകള്‍ ആവുകയല്ല, ഇവിടെ . അവരെല്ലാം തന്നെ കൊലയാളികള്‍
ആവുകയാണ് ഇവിടെ. വ്യക്തിയും , സമൂഹവും , സമുദായവും , മാധ്യമവും ,
രാഷ്ട്രീയക്കാരുമെല്ലാം ഇവിടെ വാളെടുക്കുന്നു . "വാളെടുക്കുന്നവന്‍ വാളാലേ "
എന്ന സുവിശേഷ വചനം ഡമോക്ലസ്സിന്റെ വാള്‍മുന പോലെ നിലകൊള്ളുകയാണ് ഇവിടെ .
ആദ്യമൊക്കെ രാഷ്ട്രീയക്കാരുടെ കായികാഭ്യാസത്തിന്റെ ഭാഗമായി നീതി നടപ്പിലാക്കിയിരുന്നു . ന്യായപീറങ്ങളും, നീതിപീറങ്ങളും, വഴിമാറിപോയത് അങ്ങനെയായിരുന്നു. പിന്നീട് വ്യക്തിയും , സമൂഹവും , സമുദായവും , മാധ്യമവും ആള്‍ദൈവരൂപത്തില്‍ നീതി നടപ്പാക്കികൊണ്ടിരിക്കുന്നു .നാട്ടിലെ ക്രമസമാധാന പരിപാലനം ഇപ്പോള്‍ പോലീസിന്റെ പണിയല്ല . കോടതിയുടെയും പണിയല്ല .
അറിയാനുള്ള അവകാശം അഭിനവ ജനാധിപത്യം ജനങ്ങള്‍ക്ക് അറിഞ്ഞുകൊടുത്ത സ്വാതന്ത്ര്യമാണ് . എന്നാല്‍ ഈ സ്വാതന്ത്ര്യം ഇന്ന് ധാര്‍ഷ്ട്യത്തിന്റെയും അഹങ്കാരത്തിന്റെയും അരാജക രൂപമായിരിക്കുന്നു. അണ്ണാ ഹസാരെയായിരുന്നു ഈ അരാജക രൂപത്തിന്റെ അവസാനത്തെ വികസിത കാഴ്ചാനുഭവം .
മാധ്യമങ്ങള്‍ക്ക് ദൃശ്യമാനം കൈവന്നതോടെ നിഴലും വെളിച്ചവും ആയുധമാക്കി അവരും നീതി നടപ്പിലാക്കികൊണ്ടിരിക്കുന്നു . മാധ്യമങ്ങളുടെ ഈ ദൃശ്യമാനവല്കരണം വ്യക്തിയെയും, സമൂഹത്തെയും നീതി നടപ്പാക്കുന്നതിന് പ്രേരകമായി . അങ്ങനെയാണ് സദാചാര പോലീസിംഗ് അഥവാ മോറല്‍ പോലീസിംഗ് നിലവില്‍ വന്നത് . അണ്ണാ ഹസാരെ ഇന്ത്യന്‍ പാര്‍ലെമെന്റിനെ വെല്ലുവിളിച്ചതും ജയരാജന്മാരും മറ്റും കോടതിയെ വെല്ലുവിളിച്ചതും ഈ മോറല്‍ പോലീസിങ്ങിന്റെ ഭാഗമാണ് .ഏറ്റവുമൊടുവില്‍ ഗോപി കോട്ടമുറിക്കലിനെ പാര്ട്ടിയില്‍നിന്നും പുറത്താക്കിയതും ഇതേ മോറല്‍ പോലീസിങ്ങിന്റെ ഭാഗം തന്നെ .
യഥാര്‍ഥത്തില്‍ ടി പി വധം ആസൂത്രണം ചെയ്ത അതെ രീതി തന്നെയാണ് ഗോപി കോട്ടമുറിക്കലിന്റെ സ്വഭാവ ഹത്യയ്ക്കുമായി പാര്‍ട്ടി സ്വീകരിച്ചത് . രണ്ടിലും കെട്ടുറപ്പുള്ള ഒരു തിരക്കഥ ഉണ്ടായിരുന്നു . സംവിധാനവും മികവുറ്റതായിരുന്നു. രണ്ടിന്റെയും നിര്‍മാണവും വിതരണവും നടത്തിയതും കുത്തക മാധ്യമങ്ങള്‍ തന്നെ. പ്രേക്ഷകരും കാലക്കേടുകൊണ്ട് സ്ഥിരം പ്രേക്ഷകര്‍ തന്നെ .
ഡോ.സി .ടി . വില്യം
No comments:
Post a Comment