കവിത
ആദ്യം ശ്രദ്ധിച്ചത്
പഞ്ചായത്തിലെ കാരണവരായിരുന്നു .
ചോരപ്പറമ്പ് പഞ്ചായത്തിലായിരുന്നു സംഭവം .
പഞ്ചായത്ത് കിണറില്‍ നിന്നൊരാര്‍ത്ത നാദം
പിന്നെ, കണ്ടു തിരയിളക്കം .
ചോരപ്പറമ്പ് പഞ്ചായത്തുകാര്‍ ഓടിക്കൂടി
കിണറ്റിന്‍കര പഞ്ചായത്തായി .
എന്തോ പന്തികേടുണ്ടെന്ന് കാരണവര്‍ .
കാരണവര്‍ പഞ്ചായത്തിന്റെ പെരുന്തച്ചനാണ് .
ചോരപ്പറമ്പിലെ അമ്മമാര്‍
തിരയിളക്കിയ കിണറ്റിലെ വെള്ളം കോരിയെടുത്തു
വെള്ളത്തിന് ചുവപ്പ് നിറമായിരുന്നു .
ബക്കറ്റിലും ചുവപ്പ് തിരയിളക്കിയിരുന്നു .
പത്രങ്ങളില്‍ വാര്‍ത്ത വന്നു
ചാനലുകള്‍ വാര്‍ത്ത തിന്നു .
പഞ്ചായത്ത് സെക്രട്ടറി പുറത്തുവന്നു .
"കിണറ്റിലെ തിരയും ബക്കറ്റിലെ തിരയും തിരയല്ല .
തിരയിളക്കുന്നത് വൈരുദ്ധ്യാത്മക മാധ്യമ സിന്റികേറ്റാണ് .
കിണറ്റിന്‍ കരയില്‍ ആരും നില്‍ക്കരുത് .
കിണറ്റിന്‍ കരയില്‍ ആരും വിസര്‍ജിക്കരുത് ".
പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവായി .
ജീവനില്‍ കൊതിയുള്ള പഞ്ചായത്തുകാര്‍ പിരിഞ്ഞു പോയി .
ജീവനില്‍ കൊതിയില്ലാത്ത കാരണവരും ,
ഒരമ്മയും , മകനും മാത്രം പിരിഞ്ഞുപോയില്ല .
അവര്‍ എട്ടാം ബ്ലോക്കുവഴി വരുന്ന
കാക്കികുപ്പായക്കാരെയും പട്ടികളെയും കാത്തുനിന്നു .
അന്നേരം കിണറ്റിനകത്ത് നിന്ന് മണികിലുക്കമുണ്ടായി .
ചോരപ്പറമ്പ് പഞ്ചായത്തുകാര്‍ വീണ്ടും ഓടിക്കൂടി .
കാക്കിക്കുപ്പായക്കാരും പട്ടികളും എത്തി.
"കിണറ്റിലെ ചുവന്ന തിരയും മണികിലുക്കവും
പ്രകൃതിയുടെ ഭൂഗര്‍ഭ പ്രതിഭാസമാണ് .
എല്ലാവരും പിരിഞ്ഞു പോകണം".
വീണ്ടും പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവായി .
ജീവനില്‍ കൊതിയില്ലാത്ത കാരണവരും ,അമ്മയും , മകനും,
കാക്കിക്കുപ്പായക്കാരും പട്ടികളും മാത്രം പിരിഞ്ഞുപോയില്ല .
അവര്‍ തിരയിളക്കവും മണികിലുക്കവുമുള്ള
ആ കിണറ്റിലെ വെള്ളം കോരിയെടുത്തു.
അവര്‍ക്ക് ഒരു ബക്കറ്റ് നിറയെ ആയുധങ്ങള്‍ കിട്ടി .
അതോടെ കിണറ്റിലെ മണി കിലുക്കം നിലച്ചു .
കിണര്‍ അപ്രത്യക്ഷമായി .
"ഇതിനെയാണ് ,
വൈരുദ്ധ്യാത്മക ഭൌതികവാദം എന്ന് പറയുന്നത്".
പഞ്ചായത്ത് സെക്രട്ടറി പഠിപ്പിച്ചു .
ഇതുകേട്ട കാരണവര്‍ക്ക്
ജീവനില്‍ കൊതിയുണ്ടായി .
കാരണവര്‍ ഒന്നും മിണ്ടിയില്ല .
ജീവനില്‍ കൊതിയില്ലാത്ത അമ്മയും മകനും പറഞ്ഞു ,
"ഇതിനെയാണ് ,
വൈധവ്യാത്മക പ്രതിഭാഗ വാദം എന്ന് പറയുന്നത് ".
അതുകേള്‍ക്കാന്‍ അപ്പോളവിടെ
കാരണവരും , പത്രക്കാരും ,
കാക്കിക്കുപ്പായക്കാരും, പട്ടികളും
ഉണ്ടായിരുന്നില്ല .
ഡോ.സി.ടി.വില്യം
No comments:
Post a Comment