Monday, November 29, 2010

ജനങ്ങളുടെ വികാരത്തിനും, വിചാരത്തിനും പരിധി ഉണ്ട്. ജന പ്രതിനിധികള്‍ മനസ്സിലാക്കണം .


ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ ഭരിക്കുന്ന ഒരു ജനാതിപത്യ ഭരണമാണ്  ഭാരതത്തിന്റെത് . അതുകൊണ്ടുതന്നെ ജനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന നികുതിപ്പണം കൊണ്ടാണ് ഭരണത്തിന്റെ സിരാകേന്ദ്രമായ പാര്‍ലിമെന്റ്  നിലനിന്നു പോകുന്നതും ജനപ്രതിനിധികള്‍ ഉയര്‍ന്ന ശമ്പളം പറ്റുന്നതും . എന്നാല്‍ പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങി നാളിതുവരെ ഒരു ദിവസം പോലും സഭ കൂടുന്നതിന് ഒരു കൂട്ടം ജന പ്രതിനിധികള്‍ സമ്മതിച്ചിട്ടില്ല . അഴിമതി ,കുംഭകോണം തുടങ്ങിയവ അന്വേഷിച്ചു കൊണ്ട് വേണ്ട നടപടികള്‍ എടുക്കുന്നതിനു ഇവിടെ കോടതി സംവിധാനങ്ങള്‍ ഉള്ള വിവരം ജനങ്ങളേക്കാള്‍ കൂടുതല്‍ ഇന്നാട്ടിലെ ജനപ്രതിനിധികള്‍ക്കറിയാം. എന്നിട്ടും ജെ .പി .സി . തന്നെ അന്വേഷണത്തിന് വേണമെന്ന് നിര്‍ബന്ധിക്കുന്നത്‌ അതില്‍ ബി .ജെ .പി . യിലെ ജെ .പി . ഉണ്ടെന്നതുകൊണ്ടാണോ ? ഇന്നത്തെ രാഷ്ട്രീയ നിലവാരം വച്ച് നോക്കുമ്പോള്‍ അങ്ങനെയൊക്കെ ചിന്തിക്കേണ്ടി വരുന്നതില്‍ തെറ്റില്ല . എന്നിരുന്നാലും ഒരു കാര്യം തീര്‍ച്ച, ഇത്രയും  കാലം പാര്‍ലിമെന്റ് സ്തംഭിപ്പിച്ചതിനു ഉത്തരവാദികള്‍ ആരാണെന്ന് കണ്ടുപിടിച്ചു അവരില്‍നിന്നു ഇത്രയും കാലത്തെ പാര്‍ലിമെന്റ് ചെലവുകള്‍ വസൂല്‍ ചെയ്യണമെന്നു ഭാരതത്തിലെ ജനങ്ങള്‍ ആവശ്യപ്പെടുന്നു . എതാവശ്യപ്പെടാനുള്ള ധാര്‍മികമായ അധികാരം ഇന്നാട്ടിലുള്ള ജനങ്ങള്‍ക്ക്‌ ഉണ്ടെന്ന സത്യം പാര്‍ലിമെന്റില്‍ കയറിക്കൂടിയവര്‍ മനസ്സിലാക്കണം . ജനങ്ങളുടെ വികാരത്തിനും, വിചാരത്തിനും പരിധി ഉണ്ടെന്നതും മനസ്സിലാക്കിയാല്‍ അവര്‍ക്ക് നന്ന് .

.
സി . ടി . വില്യം    

Friday, November 26, 2010

ഐഡിയ സ്റ്റാര്‍ സിങ്ങര്‍ പ്രവര്‍ത്തകര്‍ ഈ തോന്ന്യാസം നിര്‍ത്തണം .

ഹേ സംഗീത വിധികര്‍ത്താക്കളെ ,
വിധി പറയുമ്പോള്‍ അല്പം സഭ്യത കൂടിയാവാം .
ഇക്കഴിഞ്ഞ എപ്പിസോഡില്‍ കേട്ടത് ഇങ്ങനെ .....
" സിജു ....നഷ്ട സിംഹാസനം ...അതൊന്നു പാടിക്കേന്‍.....
സിജുവിന്റെ ആസനം തെറ്റിക്കിടക്കയാണ്‌....അതൊന്നു ശരിയാക്കണം ..."സിജുവിന്റെ മുഖത്തെ ജാള്യത ഞങ്ങള്‍ പ്രേക്ഷകര്‍ അറിഞ്ഞു. വിധികര്‍ത്താക്കള്‍ ഇതൊക്കെ അറിഞ്ഞിട്ടോ അറിയാതെയോ ...കഷ്ടം ! 
സിജുവിന്റെ ആസനം ശരിയാക്കി കൊടുക്കുന്നവര്‍ക്ക് ട്രാവങ്കോര്‍ ബില്‍ടെഴ്സുകാര്‍ ഒരു കോടിയുടെ വില്ല കൊടുക്കുമോ ആവോ ? 


ആശയത്തിന് നിങ്ങളുടെ ജീവിതം മാറ്റാനാവും 
പക്ഷെ ആസനത്തിനു അതിനാവുമോ ?


ഐഡിയ സ്റ്റാര്‍ സിങ്ങര്‍ പ്രവര്‍ത്തകര്‍ ഈ തോന്ന്യാസം നിര്‍ത്തണം .

സി .ടി . വില്യം   

Wednesday, November 24, 2010

കോടതികളോട് വീണ്ടും വാല്മീകി ഗര്‍ജിക്കുന്നു... മാനിഷാദ - അരുത് കാട്ടാളാ ....

ക്രൌഞ്ച മിഥുനങ്ങളെ അമ്പെയ്തു വീഴ്ത്തിയ വേടനോട്
വാല്മീകി ഗര്‍ജിച്ചു : മാനിഷാദ - അരുത് കാട്ടാളാ ....
പറുദീസയില്‍ വിഷാദ ചിത്തനായ ആദം 
തടാകത്തിലെ സ്വരൂപത്തെ കാമിക്കുന്നത് കണ്ടു 
ദൈവം ആദത്തിന്റെ വാരിയെല്ല്ടുത്തു ഹവ്വയെ സൃഷ്ട്ടിച്ചു .....
പിന്നീട് ദൈവ വചനമുണ്ടായി .....
ദൈവം ബന്ധിപ്പിച്ചത് മനുഷ്യന്‍ വേര്‍പ്പെടുത്തരുത് .....
എന്നാല്‍ പുതിയ വേടര്‍ 
ക്രൌഞ്ച മിഥുനങ്ങളെ അമ്പെയ്തു വീഴ്ത്തി കൊണ്ടിരിക്കുന്നു .....
പുതിയ പറുദീസയിലെ ദൈവം ആദത്തെ ഒറ്റപ്പെടുത്തുന്നു .....
ദൈവം ബന്ധിപ്പിച്ചതെല്ലാം മനുഷ്യന്‍ വേര്‍പ്പെടുത്തുന്നു....
സഹാവാസത്തിന്റെ വിശുദ്ധമായ നീതിബോധം 
കോടതികള്‍ അശുദ്ധമാക്കി കൊണ്ടിരിക്കുന്നു ....
കോടതികളോട് വീണ്ടും വാല്മീകി ഗര്‍ജിക്കുന്നു...
മാനിഷാദ - അരുത് കാട്ടാളാ ....

സി.ടി .വില്യം 

Friday, November 19, 2010

All about Cohabitation


Cohabitation is an arrangement whereby two people decide to live together on a long-term or permanent basis in an emotionally and/or sexually intimate relationship. The term is most frequently applied to couples who are not married. Today, cohabitation is a common pattern among people in the Western world. People may live together for a number of reasons. These may include wanting to test compatibility or to establish financial security before marrying. It may also be because they are unable to legally marry, due to reasons such as same-sex, some inter-racial or inter-religious marriages are not legal or permitted. Other reasons include living as a way for polygamists or poly-amorists to avoid breaking the law, or as a way to avoid the higher income taxes paid by some two-income married couples (in the United States), negative effects on pension payments (among older people), or philosophical opposition to the institution of marriage (that is, seeing little difference between the commitment to live together and the commitment to marriage). Some individuals also may choose cohabitation because they see their relationships as being private and personal matters, and not to be controlled by political, religious or patriarchal institutions.

Some couples prefer cohabitation because it does not legally commit them for an extended period, and because it is easier to establish and dissolve without the legal costs often associated with a divorce. In some jurisdictions cohabitation can be viewed legally as common-law marriages, either after the duration of a specified period, or the birth of the couple's child, or if the couple consider and behave accordingly as husband and wife. (This helps provide the surviving partner a legal basis for inheriting the deceased's belongings in the event of the death of their cohabiting partner.) In Saskatchewan, Canada, a married person may cohabit with other married or single persons and become the spouses of all of them under the Saskatchewan Family Property Act. Consent of the "subsequent spouse" is not required. Although Canada has a federal criminal code law prohibiting polygamy, which includes anyone who authorizes more than one conjugal union at a time, Saskatchewan judicial authorities that unilaterally authorize multiple conjugal unions have not yet been charged under this federal law.

In the Western world, a man and a woman who lived together without being married were once socially shunned and persecuted and, in some cases, prosecuted by law. In some jurisdictions, cohabitation was illegal until relatively recently. Other jurisdictions have created a Common-law marriage status when two people of the opposite sex live together for a prescribed period of time. Most jurisdictions no longer prosecute this choice. In the province of Saskatchewan, Canada, judicial authorities have used binding authority to sanction married women being the same time "spouse" of other men due to cohabitation. Consent to be spouses of all persons involved are not required. Therefore, it is likely that future court challenges in Canada will use this Canadian case law to claim married persons may also civilly marry other persons without divorcing first.

A scientific survey of over 1,000 married men and women in the United States of America found those who moved in with a lover before engagement or marriage reported significantly lower quality marriages and a greater possibility for splitting up than other couples. About 20 percent of those who cohabited before getting engaged had since suggested divorce - compared with only 12 percent of those who only moved in together after getting engaged and 10 percent who did not cohabit prior to marriage.

Psychologist Dr Galena Rhoades said: "There might be a subset of people who live together before they got engaged who might have decided to get married really based on other things in their relationship - because they were already living together and less because they really wanted and had decided they wanted a future together. We think some couples who move in together without a clear commitment to marriage may wind up sliding into marriage partly because they are already cohabiting."

Cohabitation or live-in relationships in India is though not illegal, is considered to be socially and morally improper. Cohabitation is prevalent mostly among the rich youths living in metro cities in India

Statistics
The people having a live-in relationship are generally young professionals and students who are living alone, away from their family members for the purpose of job or education. The partners take a flat for rent and live their secretly, without notifying their family members. Live-in relationships and sex before marriage is found to be pre-dominant mostly only among rich and upper class people.

Legal decisions
Female live-in partners have economic rights under Protection of Women from Domestic Violence Act 2005.

In S. Khushboo Vs. Kanniammal & Anr., the Supreme Court of India, placing reliance upon its earlier decision in Lata Singh Vs. State of U.P. & Anr., held that live-in-relationship is permissible only in unmarried major persons of heterogeneous sex. The Supreme Court on 13 August 2010 in the case of Madan Mohan Singh & Ors v. Rajni Kant & Anr.  has once again entered the debate on legality of the Live-in Relationship as well as legitimacy of Child born out of such relationship. The Court while dismissing the appeal in the property dispute held that there is a presumption of marriage between those who are in live-in relationship for a long time and this cannot be termed as 'walking-in and walking-out' relationship. In the case of Bharata Matha & Ors v. R. Vijaya Renganathan & Ors. dealing with the legitimacy of child born out of a live-in relationship and his succession of property rights, the Supreme Court held that child born out of a live-in relationship may be allowed to succeed inheritance in the property of the parents, if any, but doesn't have any claim as against Hindu ancestral co-parcenary property.

The Delhi High Court in its decision on 10 August 2010, in Alok Kumar v. State & Anr while dealing with the validity of lives in relationship held that "‘Live-in relationship’ is a walk-in and walk-out relationship. There are no strings attached to this relationship, neither this relationship creates any legal bond between the parties. It is a contract of living together which is renewed every day by the parties and can be terminated by either of the parties without consent of the other party and one party can walk out at will at any time."(Para 6)

The Supreme Court in the case of D. Velusamy v.D. Patchaiammal  held that, a ‘relationship in the nature of marriage’ under the 2005 Act must also fulfill the following criteria’s (a) The couple must hold themselves out to society as being akin to spouses. (b) They must be of legal age to marry. (c) They must be otherwise qualified to enter into a legal marriage, including being unmarried. (d) They must have voluntarily cohabited and held themselves out to the world as being akin to spouses for a significant period of time, and in addition the parties must have lived together in a ‘shared household’ as defined in Section 2(s) of the Act. Merely spending weekends together or a one night stand would not make it a ‘domestic relationship’. It also held that if a man has a ‘keep’ whom he maintains financially and uses mainly for sexual purpose and/or as a servant it would not, in our opinion, be a relationship in the nature of marriage’.

*Curtsey: Wikipedia

Monday, November 15, 2010

ആനക്കാര്യത്തില്‍ നമുക്ക് ചെയ്യാവുന്നത് .

ആനകളെ ഇനിയും വേദനിപ്പിക്കണോ ? പ്രദര്‍ശന ചരക്കാക്കണോ ? നമ്മുടെ നാട്ടില്‍ ഏകദേശം മുവ്വായിരത്തി അഞ്ഞൂറ് തടവിലാക്കപ്പെട്ട ആനകള്‍ ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത് . ഏകദേശം അഞ്ഞൂറ് ആനകളെങ്കിലും ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ടാകണം . ഏകദേശം നൂറു മനുഷ്യരെങ്കിലും ആനകളുമായി ബന്ധപ്പെട്ടു നമ്മുടെ നാട്ടില്‍ കൊല്ലപ്പെട്ടിട്ടുണ്ടാവണം. ആനകളെ നാട്ടാനകള്‍ , കാട്ടാനകള്‍ എന്ന് തരം തിരിക്കേണ്ടതുണ്ടോ ? നമ്മുടെ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും നിഷ്കളങ്ക ചിന്ന്ഹമായ ഈ കൊച്ചു വലിയ ജീവിയെ അതിന്റെ ജന്മ ഗൃഹമായ കാട്ടിലേക്ക് തന്നെ പറഞ്ഞുവിടുന്നതല്ലേ സംസ്കാര സമ്പന്നനായ മനുഷ്യന്‍ ചെയ്യേണ്ടത് ? ഇതേ കുറിച്ച് പഠനം നടത്തിയ മഹേഷ്‌ രംഗരാജന്‍ അഭിപ്രായപെട്ടതും ഇതുതന്നെയാണ് . എന്നിരുന്നാലും ആനകള്‍ നമ്മുടെ സംസ്കാരത്തിന്റെ ഒഴിവാക്കാനാവാത്ത ഒരു അടയാളം ആയിത്തീര്‍ന്ന നിലക്ക് നമുക്ക് ആനകളെ നമ്മുടെ ജീവിതത്തില്‍നിന്നു മാറ്റിനിര്‍ത്താനാവില്ല. ആയതുകൊണ്ട് ഇക്കാര്യത്തില്‍ നമുക്ക് ചെയ്യാവുന്നത് എന്താണെന്ന് ആലോചിക്കാം .


1 . നിലവിലുള്ള ആനകളെ അങ്ങനെ തന്നെ നിലനിര്‍ത്തുക .
2 . ഇനി അങ്ങോട്ട്‌ നാട്ടാനകളുടെ ജനസംഖ്യ കൂടാതെ നോക്കുക .
3 . വ്യക്തികള്‍ക്ക് ആനകളെ അനുവദിക്കാതിരിക്കുക .
4 . ആനകളുടെ ഉടമസ്ഥാവകാശം അമ്പലങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും മാത്രമായി നിജപ്പെടുത്തുക .
5 . ഒരു  മൃഗ ഡോക്ടറെ നിയോഗിക്കാന്‍ പ്രാപ്ത്തിയുള്ളവര്‍ക്ക് മാത്രം ആനയുടെ ഉടമസ്ഥാവകാശം അനുവദിക്കുക .
6 . ആനയുടെ ക്രയവിക്രയം സര്‍ക്കാര്‍ മുഖേനെ മാത്രം അനുവദിക്കുക .
7 . ആനകളുടെ സഞ്ചാരം സര്‍ക്കാര്‍ അറിവോടുകൂടി മാത്രം അനുവദിക്കുക . 

സി .ടി . വില്ല്യം 

 

Saturday, November 6, 2010

പ്രിയപ്പെട്ട വള്ളത്തോള്‍.. അങ്ങ് പൊറുക്കുക

ഗാന്ധിജിയുടെ ജയന്തിയും സമാധിയും 
ചരമക്കോളത്തില്‍ ചുരുങ്ങി ഒതുങ്ങുന്ന പടം 
അതാണ്‌ നമുക്ക് ദേശീയത.
ഒബാമയുടെ ആഗമന - നിര്‍ഗമന ദൃശ്യങ്ങള്‍ക്ക് 
ലീഡ് കോളങ്ങളിലും ഒതുങ്ങാത്ത പടം.
ഇതാണ് നമ്മുടെ ദേശീയ അന്തര്‍ ദേശീയത.
ഇതാണ് നമ്മുടെ 
ഇനിയും ഒടുങ്ങാത്ത അടിമത്തം.
കാതങ്ങള്‍ക്കപ്പുറത്ത
ഇറോം ഷര്‍മിളയ്ക്
കേരളക്കരയുടെ ഐക്യദാര്‍ഡ്യം.
ആലപ്പുഴയിലെ കേരളപ്പെണ്ണിന്റെ
കരണത്ത് അടിച്ചവര്‍ക്ക് 
വാമപക്ഷത്ത് ഇരിക്കുന്നവരുടെ ഐക്യദാര്‍ഡ്യം.
നമുക്ക് വള്ളത്തോള്‍ കവിത തിരിച്ചെഴുതാം.
പ്രിയപ്പെട്ട വള്ളത്തോള്‍ 
അങ്ങ് പൊറുക്കുക .



വിദേശമെന്നു  കേട്ടാല്‍ 
അഭിമാനപൂരിതമാകണം അന്തരംഗം
വിദേശിയരെ കണ്ടാല്‍ 
തിളക്കണം ചോര ഞരമ്പുകളില്‍.

ദാ...നോക്കു....
നമ്മുടെ ആസനങ്ങളില്‍ 
ഒരാല്‍മരം വളര്‍ന്നു പന്തലിച്ചുനിള്‍ക്കുന്നു.
നമുക്ക് ആ ആല്‍മരത്തിന്റെ 
തണലില്‍ കഴിയാം.
നമ്മുടെ ക്യാമറ വാഹനങ്ങള്‍ക്കും 
മാധ്യമ ഫോട്ടോ - വീഡിയോഗ്രാഫര്‍മാര്‍ക്കും
ഈ തണലില്‍ കഴിയാം.
ഈ തണുപ്പില്‍ 
ഈ ഹരിത സുന്ദരഭൂമിയില്‍ .

സി.ടി. വില്ല്യം       


 

               

Thursday, November 4, 2010

മലയാള ഭാഷാചരണം-ദിവസവും അഞ്ചു വാക്കുകള്‍




ഒരു മലയാള ഭാഷാചരണം കൂടി കടന്നുപോയി 
നമുക്ക് "അ" യില്‍ നിന്ന് തുടങ്ങാം 
അമ്മമാര്‍ വൃദ്ധസദനങ്ങളില്‍
ആയതുകൊണ്ട് നമുക്ക് 
മറ്റു വാക്കുകളില്‍ നിന്ന് ആരംഭിക്കാം
 .
1 . അച്യുതാനന്ദന്‍ 
2 . അബ്ദുള്ളക്കുട്ടി
3 . അലി 
4 . അഴിമതി 
5 . അക്രമം 


അടുത്ത അഞ്ചു വാക്കുകള്‍ക്ക് 
നാളെ ഇതേ സ്ഥലം ഇതേ സമയം .

സി .ടി . വില്ല്യം  

Tuesday, November 2, 2010

നമുക്ക് ലജ്ജിക്കാന്‍ ഒരു പെണ്ണ് പോലുമില്ലതായി


ഇതൊരു പെണ്ണിന്റെ കവിള്‍തടമാണ് .
കേരളത്തിന്റെ പെണ്ണിന്റെ കവിള്‍ തടം .
കേരളത്തിലെ പ്രബുദ്ധരായ 
രാഷ്ട്രീയക്കാരുടെ കൈപ്പത്തിയാണ് 
ഈ പാവം പെണ്ണിന്റെ 
കവിള്‍ തടത്തില്‍ അമര്‍ന്നത് .
അതും ജനാധിപത്യത്തിന്റെ 
കാവലാള്‍ ചമഞ്ഞ നേരത്ത്.
ഇതിലൊക്കെ ലജ്ജിക്കാനും വേദനിക്കാനും 
നമുക്ക് ഒരു പെണ്ണ് പോലുമില്ലതായി .
ഹാ .....കഷ്ടം ! 

സി .ടി . വില്ല്യം   

Monday, November 1, 2010

യു.ഡി.എഫ്.ജയിച്ചത്‌ ഇതുകൊണ്ടൊക്കെ ....




സഞ്ചാര യോഗ്യമല്ലാത്ത റോഡുകള്‍ ......
ജീവിത യോഗ്യമല്ലാത്ത ജീവിത സാഹചര്യങ്ങള്‍ ......
മത നിരപേക്ഷമല്ലാത്ത രാഷ്ട്രീയ നിലപാടുകള്‍ ........
ധാര്‍ഷ്ട്യത്തിന്റെ അവസരവാദം.......
സഹജീവികളോടുള്ള പുച്ഛം.......
രാഷ്ട്രീയ അന്ധതയുടെ അഹങ്കാര പ്രകടനങ്ങള്‍.........
സഹപ്രവര്‍ത്തകരോടുള്ള അസഹനീയത.........
അഴിമതിയോടുള്ള ആശയപരമായ താത്പര്യങ്ങള്‍......
ജനങ്ങളെ തിരിച്ചറിയുന്നതിനുള്ള കഴിവില്ലായ്മകള്‍......


ഇതെല്ലാം തന്നെ പകര്‍ച്ചവ്യാധിയാണ്,
യു.ഡി. എഫ്.നെയും പിടികൂടാവുന്ന  പകര്‍ച്ചവ്യാധി.
അതുകൊണ്ട് ഓര്‍മകള്‍ ഉണ്ടായിരിക്കണം.
 
സി .ടി. വില്ല്യം