![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi3U8xVm5Ht6DujfqgykWdDJ0PRQaA0ZsNAk8reeZcknArE48OUI-rPlWOYsgNnqXDg9yiNYclY-vYEtvgXaa9-pumToHTDmUbU81YR0_hLyANEir1KTrLTNFgOzL5z5v9jDZLxwJqK1vKS/s320/lovers+copy.jpg)
വാല്മീകി ഗര്‍ജിച്ചു : മാനിഷാദ - അരുത് കാട്ടാളാ ....
പറുദീസയില്‍ വിഷാദ ചിത്തനായ ആദം
തടാകത്തിലെ സ്വരൂപത്തെ കാമിക്കുന്നത് കണ്ടു
ദൈവം ആദത്തിന്റെ വാരിയെല്ല്ടുത്തു ഹവ്വയെ സൃഷ്ട്ടിച്ചു .....
പിന്നീട് ദൈവ വചനമുണ്ടായി .....
ദൈവം ബന്ധിപ്പിച്ചത് മനുഷ്യന്‍ വേര്‍പ്പെടുത്തരുത് .....
എന്നാല്‍ പുതിയ വേടര്‍
ക്രൌഞ്ച മിഥുനങ്ങളെ അമ്പെയ്തു വീഴ്ത്തി കൊണ്ടിരിക്കുന്നു .....
പുതിയ പറുദീസയിലെ ദൈവം ആദത്തെ ഒറ്റപ്പെടുത്തുന്നു .....
ദൈവം ബന്ധിപ്പിച്ചതെല്ലാം മനുഷ്യന്‍ വേര്‍പ്പെടുത്തുന്നു....
സഹാവാസത്തിന്റെ വിശുദ്ധമായ നീതിബോധം
കോടതികള്‍ അശുദ്ധമാക്കി കൊണ്ടിരിക്കുന്നു ....
കോടതികളോട് വീണ്ടും വാല്മീകി ഗര്‍ജിക്കുന്നു...
മാനിഷാദ - അരുത് കാട്ടാളാ ....
സി.ടി .വില്യം
No comments:
Post a Comment