Monday, November 29, 2010

ജനങ്ങളുടെ വികാരത്തിനും, വിചാരത്തിനും പരിധി ഉണ്ട്. ജന പ്രതിനിധികള്‍ മനസ്സിലാക്കണം .


ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ ഭരിക്കുന്ന ഒരു ജനാതിപത്യ ഭരണമാണ്  ഭാരതത്തിന്റെത് . അതുകൊണ്ടുതന്നെ ജനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന നികുതിപ്പണം കൊണ്ടാണ് ഭരണത്തിന്റെ സിരാകേന്ദ്രമായ പാര്‍ലിമെന്റ്  നിലനിന്നു പോകുന്നതും ജനപ്രതിനിധികള്‍ ഉയര്‍ന്ന ശമ്പളം പറ്റുന്നതും . എന്നാല്‍ പാര്‍ലിമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങി നാളിതുവരെ ഒരു ദിവസം പോലും സഭ കൂടുന്നതിന് ഒരു കൂട്ടം ജന പ്രതിനിധികള്‍ സമ്മതിച്ചിട്ടില്ല . അഴിമതി ,കുംഭകോണം തുടങ്ങിയവ അന്വേഷിച്ചു കൊണ്ട് വേണ്ട നടപടികള്‍ എടുക്കുന്നതിനു ഇവിടെ കോടതി സംവിധാനങ്ങള്‍ ഉള്ള വിവരം ജനങ്ങളേക്കാള്‍ കൂടുതല്‍ ഇന്നാട്ടിലെ ജനപ്രതിനിധികള്‍ക്കറിയാം. എന്നിട്ടും ജെ .പി .സി . തന്നെ അന്വേഷണത്തിന് വേണമെന്ന് നിര്‍ബന്ധിക്കുന്നത്‌ അതില്‍ ബി .ജെ .പി . യിലെ ജെ .പി . ഉണ്ടെന്നതുകൊണ്ടാണോ ? ഇന്നത്തെ രാഷ്ട്രീയ നിലവാരം വച്ച് നോക്കുമ്പോള്‍ അങ്ങനെയൊക്കെ ചിന്തിക്കേണ്ടി വരുന്നതില്‍ തെറ്റില്ല . എന്നിരുന്നാലും ഒരു കാര്യം തീര്‍ച്ച, ഇത്രയും  കാലം പാര്‍ലിമെന്റ് സ്തംഭിപ്പിച്ചതിനു ഉത്തരവാദികള്‍ ആരാണെന്ന് കണ്ടുപിടിച്ചു അവരില്‍നിന്നു ഇത്രയും കാലത്തെ പാര്‍ലിമെന്റ് ചെലവുകള്‍ വസൂല്‍ ചെയ്യണമെന്നു ഭാരതത്തിലെ ജനങ്ങള്‍ ആവശ്യപ്പെടുന്നു . എതാവശ്യപ്പെടാനുള്ള ധാര്‍മികമായ അധികാരം ഇന്നാട്ടിലുള്ള ജനങ്ങള്‍ക്ക്‌ ഉണ്ടെന്ന സത്യം പാര്‍ലിമെന്റില്‍ കയറിക്കൂടിയവര്‍ മനസ്സിലാക്കണം . ജനങ്ങളുടെ വികാരത്തിനും, വിചാരത്തിനും പരിധി ഉണ്ടെന്നതും മനസ്സിലാക്കിയാല്‍ അവര്‍ക്ക് നന്ന് .

.
സി . ടി . വില്യം    

No comments:

Post a Comment