രാഷ്ട്രീയം .
സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് ഭരണം നടത്താന്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടി ആസ്ഥാന ആചാര്യന്മാരുടെ സമ്മതം വേണോ ?
ജനം പാര്‍ലിമെന്റിലേക്ക് പറഞ്ഞയക്കുന്ന ജന പ്രതിനിധികള്‍ പാര്‍ലിമെന്റ് ബഹിഷ്കരിക്കുംപോഴും ജനങ്ങളുടെ അനുവാദം വേണ്ടേ ?
അഴിമതി , കുംഭകോണം തുടങ്ങിയവ ജനകീയമായ നിലക്ക് അതിനെ നിയമപരമായി അന്ഗീകരിക്കുന്നതിന് നിയമപരമായ തടസ്സങ്ങള്‍ ഉണ്ടോ ?
സംസ്കാരം .
സിനിമാനടന്മാര്‍ക്കെല്ലാം ഡോക്ടരേറ്റ് കൊടുത്തുതുടങ്ങിയാല്‍ പിന്നെ നമ്മുടെ കൊള്ളരുതാത്ത ബുദ്ധിജീവികളുടെ ഡോക്ടരേറ്റ് എന്തിനു കൊള്ളാം .
അവതാരികമാരെയും , വിധികര്‍ത്താക്കളെയും , സെലിബ്രിട്ടികളെയും മാറ്റിനിര്‍ത്തിയാല്‍ ഐഡിയ സ്റ്റാര്‍ സിങ്ങറും , സംഗീത മഹായുദ്ധവും നല്ല പരിപാടികള്‍ .
ഐഡിയ സ്റ്റാര്‍ സിങ്ങറിലെ വിധികര്‍ത്താക്കള്‍ തെറ്റ് പാടുമ്പോള്‍ ആര് വിധി പറയും . ചിത്ര ഒഴിച്ചുള്ളവര്‍ കൂടുതലും തെറ്റാണ് പാടുന്നത് .
മാധ്യമം
വാര്‍ത്താ മാധ്യമം വായനക്കാരനെ നിരാശപ്പെടുത്തുന്നു . മുടക്കുമുതല്‍ നഷ്ടമാവുന്നു . ഇതിനെതിരെ ഏതു കോടതിയിലാണ് കേസ്സ് ഫയില്‍ ചെയ്യേണ്ടത് .
രാത്രി പത്തു മണിക്ക് ശേഷം ടി വി കാണുന്ന ആരും തന്നെ പത്രം വാര്‍ത്തകള്‍ക്ക് വേണ്ടി വായിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല .
നാല് വാര്‍ത്താ ചാനലും നാല് പത്രങ്ങളും കാണുന്ന ഒരാള്‍ ഭ്രാന്തനാവാന്‍ അധികം നാള്‍ വേണ്ടി വരില്ല .
സാഹിത്യം
നല്ല സാഹിത്യകാരനും സാഹിത്യവും ഇന്നില്ല . പണ്ടുണ്ടായിരുന്ന നല്ല സാഹിത്യകാരന്മാരെയും നല്ല സാഹിത്യത്തെയും വീണ്ടെടുക്കാന്‍ നാം എന്ത് പ്രായശ്ചിത്തം ചെയ്യണം .
സി .ടി . വില്യം
No comments:
Post a Comment