Friday, December 10, 2010

സ്വത്വവിചാരങ്ങളും ദൈവങ്ങളും

കവിത 


സ്വത്വവിചാരങ്ങളും ദൈവങ്ങളും


മൈനസ് ഗുണം മൈനസ് സമം പ്ലസ് .
ആള്‍ദൈവം ഗുണം ആള്‍ദൈവം സമം ആള്‍ദൈവം .
ദേവഗുണമില്ലാത്ത ദൈവങ്ങളുടെ 
അതിവേഗ ഗുണിതങ്ങളുണ്ടായി.
ഗുണിത ദൈവങ്ങളെല്ലാം തന്നെ 
സാക്ഷാല്‍ ദൈവങ്ങളെ പാര്‍ശ്വവല്കരിച്ചു .
സാക്ഷാല്‍ ദൈവത്തിന്റെ കണ്ണ് ബള്‍ബായി .
ആള്‍ദൈവങ്ങളുടെ മേല്‍മീശ ചുണ്ടുകളെ തിന്നു .
താടി രോമങ്ങളില്‍ ഒന്നുരണ്ടെണ്ണം മണ്ണ് തിന്നു .
ആള്‍ദൈവങ്ങള്‍ക്ക് വര്‍ഗവിസ്മൃതിയുണ്ടായി .
വര്‍ഗവിസ്മൃതിയില്‍നിന്നു സ്വത്വവിചാരമുണ്ടായി .
സാക്ഷാല്‍ ദൈവങ്ങളില്‍ വര്‍ഗവിലോപമുണ്ടായി .
വര്‍ഗവിലോപം കൊണ്ട് സ്വത്വഭയമുണ്ടായി .
സാക്ഷാല്‍ ദൈവങ്ങള്‍ ചുമരൊഴിഞ്ഞു .
ആള്‍ദൈവങ്ങള്‍ ചുമരില്‍ അലങ്കാരമായി .
പാര്‍ടി ആപ്പീസിന്റെ ചുമരിലിരുന്നു
കാറല്‍ മാര്‍ക്സ് ലെനിനോട് ചോദിച്ചു ,
"തനിക്കു എന്തെങ്കിലും മനസിലായെടോ ? "
ലെനിന്‍ ചുമരില്‍ ഒട്ടിച്ചേര്‍ന്ന മൌനമായി .
അതെ ചോദ്യം എന്കല്‍സിനോടും ചോദിയ്ക്കാന്‍
മാര്‍ക്സിനു ധൈര്യം പോരാതെ വന്നു .
അപ്പോള്‍ അപ്പുറത്തുനിന്നു ഒരു ചിരി കേട്ടു,
അത് മാവോയുടെതായിരുന്നു . 

സി .ടി . വില്യം 

 

 

No comments:

Post a Comment