Wednesday, December 8, 2010

സര്‍ക്കാര്‍ നിയമനങ്ങളുടെ രാഷ്ട്രീയം ?

ലക്ഷക്കണക്കിന്‌ വരുന്ന പാവപ്പെട്ട ഉദ്യോഗാര്‍ഥികളെ അക്ഷരാര്‍ഥത്തില്‍ വഞ്ചിക്കുകയായിരുന്നു കേരളത്തിലെ പ്രബുദ്ധരെന്നു വിശേഷിപ്പിക്കപ്പെട്ട  രാഷ്ട്രീയ പാര്‍ട്ടിയും പ്രസ്ഥാനവുമെന്നു ഇപ്പോളെങ്കിലും ജനങ്ങള്‍ മനസ്സിലാക്കിയല്ലോ ? ഏകദേശം ഇരുപതിനായിരത്തോളം ഉദ്യോഗാര്‍ഥികള്‍ ജോലിക്ക് വേണ്ടി കണ്ണും നട്ടിരിക്കുമ്പോള്‍ രാഷ്ട്രീയ സ്വധീനത്തിന്മേല്‍ സമൂഹത്തില്‍ സമ്പത്തുള്ളവര്‍ ജോലി നേടുന്നത് അത്യന്തം ഖേദകരമാണ് . ഇതൊന്നും തന്നെ ഒരു ക്ലാര്‍ക്ക് മാത്രം വിചാരിച്ചാല്‍ നടക്കുന്നതോ നടക്കെണ്ടാതോ  ആയ കാര്യങ്ങള്‍ അല്ലെന്നു നമുക്കൊക്കെ അറിയാം .  പല അന്വേഷണങ്ങള്‍ പോലെത്തന്നെ ഈ അന്വേഷണവും ശൂന്യതയില്‍ വഴി മുട്ടുവാനാണ് സാധ്യത .


ആയതുകൊണ്ട് നമ്മുടെ സര്‍ക്കാര്‍ സര്‍ക്കാരേതര സ്ഥാപനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ട് . നമ്മുടെ സര്‍വ്വകലാശാലകളും ഇതില്‍നിന്നൊന്നും ഒട്ടും പിന്നിലല്ല . സര്വ്വകലാശാലകളിലെ വി സി മാര്‍ മുതല്‍ പ്യൂണ്‍ വരെയുള്ള തസ്തികകളിലെല്ലാം  നിയമന തട്ടിപ്പുകള്‍ നാം കണ്ടതാണ് . അതുകൊണ്ട് കാര്‍ഷിക സര്‍വ്വകലാശാല അടക്കം മറ്റു സര്‍വ്വകലാശാലകള്‍ ഒക്കെത്തന്നെ അന്വേഷണങ്ങള്‍ക്ക് വിധേയമാവേണ്ടതുണ്ട് . ബഹുമാനപ്പെട്ട വിദ്യഭ്യാസ വകുപ്പ് മന്ത്രിയും കൃഷി മന്ത്രിയും ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കണം .


സി. ടി. വില്യം 

No comments:

Post a Comment