Monday, November 15, 2010

ആനക്കാര്യത്തില്‍ നമുക്ക് ചെയ്യാവുന്നത് .

ആനകളെ ഇനിയും വേദനിപ്പിക്കണോ ? പ്രദര്‍ശന ചരക്കാക്കണോ ? നമ്മുടെ നാട്ടില്‍ ഏകദേശം മുവ്വായിരത്തി അഞ്ഞൂറ് തടവിലാക്കപ്പെട്ട ആനകള്‍ ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത് . ഏകദേശം അഞ്ഞൂറ് ആനകളെങ്കിലും ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ടാകണം . ഏകദേശം നൂറു മനുഷ്യരെങ്കിലും ആനകളുമായി ബന്ധപ്പെട്ടു നമ്മുടെ നാട്ടില്‍ കൊല്ലപ്പെട്ടിട്ടുണ്ടാവണം. ആനകളെ നാട്ടാനകള്‍ , കാട്ടാനകള്‍ എന്ന് തരം തിരിക്കേണ്ടതുണ്ടോ ? നമ്മുടെ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും നിഷ്കളങ്ക ചിന്ന്ഹമായ ഈ കൊച്ചു വലിയ ജീവിയെ അതിന്റെ ജന്മ ഗൃഹമായ കാട്ടിലേക്ക് തന്നെ പറഞ്ഞുവിടുന്നതല്ലേ സംസ്കാര സമ്പന്നനായ മനുഷ്യന്‍ ചെയ്യേണ്ടത് ? ഇതേ കുറിച്ച് പഠനം നടത്തിയ മഹേഷ്‌ രംഗരാജന്‍ അഭിപ്രായപെട്ടതും ഇതുതന്നെയാണ് . എന്നിരുന്നാലും ആനകള്‍ നമ്മുടെ സംസ്കാരത്തിന്റെ ഒഴിവാക്കാനാവാത്ത ഒരു അടയാളം ആയിത്തീര്‍ന്ന നിലക്ക് നമുക്ക് ആനകളെ നമ്മുടെ ജീവിതത്തില്‍നിന്നു മാറ്റിനിര്‍ത്താനാവില്ല. ആയതുകൊണ്ട് ഇക്കാര്യത്തില്‍ നമുക്ക് ചെയ്യാവുന്നത് എന്താണെന്ന് ആലോചിക്കാം .


1 . നിലവിലുള്ള ആനകളെ അങ്ങനെ തന്നെ നിലനിര്‍ത്തുക .
2 . ഇനി അങ്ങോട്ട്‌ നാട്ടാനകളുടെ ജനസംഖ്യ കൂടാതെ നോക്കുക .
3 . വ്യക്തികള്‍ക്ക് ആനകളെ അനുവദിക്കാതിരിക്കുക .
4 . ആനകളുടെ ഉടമസ്ഥാവകാശം അമ്പലങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും മാത്രമായി നിജപ്പെടുത്തുക .
5 . ഒരു  മൃഗ ഡോക്ടറെ നിയോഗിക്കാന്‍ പ്രാപ്ത്തിയുള്ളവര്‍ക്ക് മാത്രം ആനയുടെ ഉടമസ്ഥാവകാശം അനുവദിക്കുക .
6 . ആനയുടെ ക്രയവിക്രയം സര്‍ക്കാര്‍ മുഖേനെ മാത്രം അനുവദിക്കുക .
7 . ആനകളുടെ സഞ്ചാരം സര്‍ക്കാര്‍ അറിവോടുകൂടി മാത്രം അനുവദിക്കുക . 

സി .ടി . വില്ല്യം 

 

No comments:

Post a Comment