കേരളത്തില്‍ നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിന് സി.പി.ഐ. എം. നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷത്തിന് വോട്ടു നല്‍കി വിജയിപ്പിക്കുന്നതിന് ഡോക്ടര്‍ സുകുമാര്‍ അഴീക്കോട് ആഹ്വാനം ചെയ്തിരിക്കുന്നു.
തൃശ്ശൂര്‍ സോഷ്യല്‍ ഫോറം എന്നൊരു സംഘടന അച്ചടിച്ചിറക്കിയ തെരഞ്ഞെടുപ്പു ലഘുലേഖ മുഖേനയാണ് ഡോക്ടര്‍ സുകുമാര്‍ അഴീക്കോട് ആഹ്വാനം ചെയ്തിരിക്കുന്നത്. നാളിതുവരെ വോട്ടു ചെയ്യാത്ത ഡോക്ടര്‍ സുകുമാര്‍ അഴീക്കോട് കേരളത്തിലെ ജനങ്ങള്‍ക്ക് വോട്ടു ചെയ്യാന്‍ പ്രേരക ശക്തിയാവുന്നത് ഈ ആഹ്വാനത്തിന്റെ മഹത്വവും പ്രസക്തിയും കൂട്ടുന്നു.
രാജ്യത്തെ സ്ഥിതിസമത്വമില്ലായ്മ പരിഹരിക്കുന്നതിനും , സാമൂഹിക സദാചാരം പരിരക്ഷിക്കുന്നതിനും , സാംസ്കാരിക നേട്ടങ്ങള്‍ ഉറപ്പിച്ചെടുക്കുന്നതിനും വേണ്ടിയാണ് സി.പി.ഐ. എം. നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷത്തിന് വോട്ടു നല്‍കി വിജയിപ്പിക്കണമെന്ന് അര്‍ത്ഥ ശങ്കയ്ക്കിടയില്ലാത്ത വിധത്തില്‍ ഡോക്ടര്‍ സുകുമാര്‍ അഴീക്കോട് ആഹ്വാനം ചെയ്തിരിക്കുന്നത്.
എന്നാല്‍ " സി.പി.ഐ. എം. നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷം " എന്നതിന്റെ ധ്വനിരൂപമായ " അരുണ ശോഭ " എന്നും " വോട്ടു ചെയ്യുക " എന്നതിന്റെ ധ്വനിരൂപമായ " അണി ചേരുക " എന്നുമുള്ള അഴീക്കോടിയന്‍ പദ പ്രയോഗത്തിലൂടെയാണ് ആഹ്വാനലേഖ അലങ്കരിച്ചിട്ടുള്ളത് .
ആശയപരമായ യാതൊരു വളച്ചുകെട്ടുമില്ലാതെ സിംഹഗര്‍ജനം നടത്തുന്ന അഴീക്കോടിന്റെ ഈ മൃദു പ്രയോഗം ആഹ്വാനത്തിന്റെ ഗൌരവം തെല്ലൊന്നു കുറച്ചില്ലേ എന്ന് ചില ഇടതുപക്ഷ ബുദ്ധിജീവികള്‍ സംശയിക്കുന്നു. എങ്കിലും അഴീക്കോടിന്റെ പ്രഭാഷണ സങ്കേതങ്ങള്‍ ശരിക്കും അറിയാവുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് തെല്ലും സംശയമില്ല ; അവര്‍ അഴീക്കോടിനെ അനുസരിയ്ക്കും.
സി.ടി. വില്യം
No comments:
Post a Comment