Monday, January 2, 2012

നുണ പറയാന്‍ വാ തുറക്കുന്നത് അഭിലഷണീയമല്ല

  
നുണ പറയാന്‍ വാ തുറക്കുന്നത് അഭിലഷണീയമല്ല. 

രാജ്യത്ത് അരിയുല്പാദനത്തില്‍  വലിയ കുതിച്ചുചാട്ടമെന്ന് അരിമന്ത്രി കെ.വി. തോമസ്‌. മാത്രമല്ല, 2012 ഇല്‍  20 ടണ്ണും  2040 ഇല്‍ 253 .24   ടണ്ണും അരി കയറ്റുമതി ചെയ്യുമെന്നും മന്ത്രി കല്പന. അരിമന്ത്രി പറഞ്ഞത് സത്യമോ അസത്യമോ ?

രാജ്യത്ത് അരി ഉള്‍പ്പടെ മറ്റു ഭക്ഷ്യ ധാന്യങ്ങള്‍ എല്ലാം തന്നെ ഉത്പാദനത്തില്‍ ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സാമ്പത്തിക വകുപ്പ് പുറത്തുവിട്ട സ്ഥിതി വിവര കണക്കുകള്‍ ഇങ്ങനെ. 2009 -10 കാലഘട്ടത്തില്‍ ഏതാണ്ട് 252  ഹെക്ടര്‍ സ്ഥലത്തുനിന്ന് നെല്‍കൃഷി അകന്നു പോയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഭക്ഷ്യസുരക്ഷക്ക്  വേണ്ടി  സര്‍ക്കാര്‍ സംഘടിപ്പിച്ച പല പദ്ധതികളും പാളിപ്പോയി.

ഭക്ഷ്യ വിള മേഖലയിലെ 8.22 ശതമാനം മാത്രമേ നെല്ലുല്‍പാദിപ്പിക്കുന്നതിന്  നമുക്ക് കഴിഞ്ഞുള്ളു എന്നും കണക്കുകള്‍ പറയുന്നു. മാത്രമല്ല , നെല്ല് ഉത്പാദന മേഖലയിലെ പ്രധാന ഇടങ്ങളായ പാലക്കാട്, ആലപ്പുഴ, തൃശൂര്‍ എന്നിവടങ്ങളില്‍നിന്നു നെല്‍കൃഷി മാഞ്ഞുപോയതായാണ് സ്ഥിതി വിവരക്കണക്കുകള്‍ പറയുന്നത്.

അരിയുല്പാദനത്തില്‍ നേരിയ വര്‍ധന ഉണ്ടായെന്നത് ശരി തന്നെ . എന്നാല്‍ ഈ വര്‍ധന അരി ഉപഭോഗത്തിലുണ്ടായ കുറവ് കൊണ്ടും വിള വര്‍ധന കൊണ്ടുമാണ്  ഉണ്ടായതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു . എന്നിട്ടും അരിമന്ത്രി ഉരുവിടുന്ന ഈ കുതിച്ചു ചാട്ടം എന്താണെന്ന് അരിമന്ത്രി മനസ്സിലാക്കാഞ്ഞിട്ടോ ? മനപ്പൂര്‍വം നുണ പറയുന്നതോ ? 

നെല്‍കൃഷിക്ക് പുതിയ കുറച്ചു സ്ഥലമൊക്കെ കണ്ടെത്തിയെന്നത് ഒരു വസ്തുതയാണ് . എന്നാല്‍ വളം, കീടനാശിനികള്‍ തുടങ്ങിയവയുടെ വിലവര്‍ധനയും കര്‍ഷകര്‍ക്ക് വേണ്ടവിധമുള്ള പ്രോത്സാഹനക്കുറവും നെല്‍കൃഷി മങ്ങുന്നതിനു കാരണമാണ് . നെല്‍കൃഷി തീരെ ലാഭാകരമല്ലെന്നതുകൊണ്ടാണ് കര്‍ഷകര്‍ ജീവനൊടുക്കുന്നതും കൃഷി ഒടുക്കുന്നതും എന്ന് അരിമന്ത്രി മനസ്സിലാക്കണം .

അരിമന്ത്രി വാ തുറക്കുന്നത് ഭക്ഷണം കഴിക്കുന്നതിനും ഭക്ഷ്യസുരക്ഷക്ക് വേണ്ടി നല്ലത് പറയുന്നതിനും വേണ്ടിയാവണം . നുണ പറയാന്‍ വാ തുറക്കുന്നത് അഭിലഷണീയമല്ല.

Threat to State's food security


: The food security of the State is seriously threatened with the decline in cultivation of food crops, especially paddy.

According to statistics released by the Department of Economics and Statistics of the State government, the area of paddy cultivation during 2009-10 decreased by 252 hectares compared to the previous year despite various Central and State government programmes to increase paddy production under Food Security schemes.

Paddy accounts for just 8.77 per cent of the total cropped area of the State during 2009-10 though it is the staple food of the people of the State. Paddy cultivation has vanished from the State except in the districts of Palakkad, Alappuzha, and Thrissur.

Palakkad is the largest producer of paddy in the State with its share of 43 per cent with an area of 1,00,522 hectares.

But the total area of paddy cultivation in Palakkad during 1970-71 was 1,82,621 hectares as against the total area of the State (8,74,830 hectares) which declined to 1,11,029 hectare during 2004-05 in Palakkad and as 2,60,118 hectares in the State.

Alappuzha produced 14 per cent of the total paddy in the State with an area of 33,440 hectares followed by Thrissur.

Kozhikkode has the lowest area of paddy cultivation – 0.72 per cent of the State's total production followed by Idukki with 2,328 hectares under paddy cultivation having a share of just 1 per cent.

Though the paddy cultivating area is shrinking alarmingly, there is a slight increase in the total production of paddy. This is because of the increased productivity, agriculture experts here said.

While paddy and other food crop cultivation had been shrinking, there was an increase in the extent of cultivable waste land. The total area under cultivable waste land in the State is 98,014 hectares in 2009-10 as against the 96,193 hectares during 2009-09.

This slight decline in the waste land is due to the efforts of the government agencies and farmers to take up cultivation of paddy and other food crops in the districts, experts said.

However, paddy farmers in the district said that with the high cost of production, paddy cultivation was not remunerative.

The cost of fertilizers and pesticides has gone up. The labour charge is high and there is acute shortage of labour also. Unless government provides remunerative price for farmers, they will not be able to continue paddy production in the district, which is known as the ‘rice bowl' of the State, they said.
ഡോ. സി.ടി.വില്യം

No comments:

Post a Comment