എട്ട്
സഹദേവനെയും വഹിച്ചുകൊണ്ടുള്ള വെളുത്ത മാരുതി വാന്‍ ഒരിടത്ത് വന്നുനിന്നു .
"ഇവിടെ നിന്ന് നടക്കാവുന്ന ദൂരമേ ഉള്ളൂ നിങ്ങളുടെ സ്ഥാനത്തേയ്ക്ക് . പറഞ്ഞതുപോലെ നിങ്ങളുടെ റിമോട്ട് ശബ്ടിച്ചില്ലെങ്കില്‍ വേഗം തന്നെ ഇവിടെ വരണം ." ഡ്രൈവര്‍ പറഞ്ഞു .
അപ്പോള്‍ റിമോട്ട് ശബ്ദിച്ചാല്‍ മടക്കയാത്ര ഇല്ലെന്നാണോ ? അതിനെക്കുറിച്ച് മാത്രം ഡ്രൈവര്‍ ഒന്നും പറഞ്ഞില്ലല്ലോ . സഹദേവന്‍ ഒന്ന് സംശയിച്ചു .
റിമോട്ട് ശബ്ടിച്ചാലത്തെ മടക്കയാത്രയെ കുറിച്ച് ഡ്രൈവറോട് ചോദിയ്ക്കാമെന്നു വിചാരിച്ച് തിരിഞ്ഞുനോക്കിയപ്പോഴെയ്ക്കും വാന്‍ ഓടിയകന്നിരുന്നു .
സഹദേവന്‍ നടന്നു .
തന്നെ നിയോഗിച്ചിട്ടുള്ള സ്ഥലത്തുനിന്നായിരിയിരിയ്ക്കണം "പോണാല്‍ പോകുട്ടും പോടാ " എന്ന തമിഴ് പാട്ട് കേള്‍ക്കുന്നുണ്ടായിരുന്നു .
സഹദേവന്‍ ആരോടെന്നില്ലാതെ ചിരിച്ചു . ഓരോതരം ജോലികള്‍ ! നേതാവ് പറയുന്നത് കേള്‍ക്കുക . കേട്ടോ എന്നുറപ്പ് വരുത്താന്‍ കീശയിലെ യന്ത്രം ശബ്ടിയ്ക്കുക . കേട്ടു എന്ന്‍ ബോധ്യപ്പെടുത്താനായി 10 അടി മുന്നോട്ട് നടക്കുക . ചുവന്ന ബട്ടണ്‍ അമര്‍ത്തുക .ഇത്തരം നിസ്സാര ജോലിയ്ക്ക് ലക്ഷങ്ങള്‍ ശമ്പളമായി തരിക .നല്ല തമാശ തന്നെ .സഹദേവന്‍ ഓര്‍ത്തോര്‍ത്ത് ചിരിച്ചു .
പണ്ട് ഗാന്ധിയും നെഹ്രുവും ഒക്കെ പ്രസംഗിക്കുന്ന കാലത്ത് ഇത്തരം ജോലിയൊന്നും ഉണ്ടായിരുന്നില്ല . തീര്‍ച്ച . ഉണ്ടായിരുന്നെങ്കില്‍ സഹദേവന്റെ അച്ഛനും ഒരുപാട് ലക്ഷങ്ങള്‍ സമ്പാദിച്ചേനെ .
സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന സഹദേവന്റെ അച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട് . ഇതുപോലെ ഗാന്ധിജിയുടെയും നെഹ്രുവിന്റെയും പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ പോയ കഥകള്‍ .
അപ്പോഴൊക്കെ പ്രസംഗം കേട്ടതിന് പോലീസിന്റെ തല്ലുകൊണ്ടതും ചിലപ്പോഴൊക്കെ ജയിലില്‍ പോയതുമായ കഥകള്‍ . പാവം അച്ഛന്‍ ! ഇന്നായിരുന്നെങ്കില്‍ അച്ഛന് ഒരുപാട് പണം കിട്ടുമായിരുന്നു .
പാവം ചത്തുപോയി . ഇത്തരക്കാര്‍ക്ക് നീക്കിവച്ച പെന്‍ഷന്‍ പോലും കിട്ടാതെ .
കഥ തുടരും ....
ഡോ .സി.ടി.വില്യം
No comments:
Post a Comment