അബുദാബിയും വേഗത
നഷ്ടപ്പെട്ട മാനുകളും .
ബര്‍ ദുബായിയില്‍ നിന്ന്‍ നടക്കാവുന്ന ദൂരമേ അല്‍ ഗുബൈബ ബസ്സ്
സ്റ്റാന്റിലേക്ക് .അല്‍ ഖലീജ് സെന്ററില്‍ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് പത്തോ
പതിനഞ്ചോ മിനിറ്റ് നടന്നാല്‍ മതി ബസ്റ്റാന്റിലേക്ക് .നഗരമധ്യങ്ങളിലെ പ്രധാന വഴികള്‍
കഴിഞ്ഞ് ഉള്ളിലേക്ക് നടക്കുമ്പോള്‍ നമുക്ക് മനസ്സി ലാവും എല്ലാ നഗരങ്ങളും
ഒരുപോലെയാണെന്ന് .നഗരമുഖം സമ്മാനി ക്കുന്നതൊന്നും തന്നെ ഉള്‍പ്രദേശങ്ങളില്‍
കാണാറില്ല .എല്ലാ രാജ്യങ്ങളി ലേയും സ്ഥിതി ഏതാണ്ട് ഇങ്ങനെതന്നയാണ് .നഗരങ്ങളെയാണ്
ഭരണ കൂടങ്ങള്‍ മോടിപിടിപ്പിക്കുക .വികസന പദ്ധതികളെല്ലാം നഗരമുഖ ങ്ങളിലാണ്
നടപ്പിലാവുക .ഉള്‍പ്രദേശങ്ങള്‍ക്കും ഗ്രാമങ്ങള്‍ക്കും പ്രാരാബ്ധ ങ്ങളും
ദുരിതങ്ങളും മാത്രം .
എന്‍റെ ഗള്‍ഫ് യാത്രയിലെവിടെയും ഞാന്‍ ഗ്രാമങ്ങള്‍ കണ്ടില്ല .പണ്ടു ണ്ടായിരുന്നെന്ന്‍
ദുബായിയിലെ ചരിത്ര മ്യുസിയങ്ങള്‍ സാക്ഷ്യം പറയു ന്നുണ്ട് .ചിലേടങ്ങളില്‍ അറബിഗ്രാമങ്ങള്‍
അതേപടി ചരിത്ര സ്മാരക ങ്ങളായി സംരക്ഷിച്ചുപോരുന്നുണ്ട് .എണ്ണപ്പണം
ഒഴുകിയെത്തിയപ്പോള്‍ അറബ് ഭരണകൂടം അവിടങ്ങളിലെ സാധാരണക്കാരെ മുഴുവന്‍ മാറ്റി പാര്‍പ്പിച്ചു
അന്തസ്സോടെ .ഒരേ മാതൃകയിലുള്ള കുറെ വീടുകള്‍ പണി കഴിപ്പിച്ച് കൊച്ചുകൊച്ചു
കോളനികളുണ്ടാക്കി അവരെ അവിടെ താമസി പ്പിച്ചു .ഒരു അത്യാധുനിക ഹൌസിംഗ് കോളനി എന്ന്‍
പറയാം .ഗ്രാമ ങ്ങളെന്നൊന്നും ഈ മനുഷ്യാധിവാസഭൂമിയെ വിളിക്കാനാവില്ല .
ഞാനിപ്പോള്‍ നടന്നു പോയ്കൊണ്ടിരിക്കുന്നത് അല്‍ ഗുബൈബ ബസ്റ്റാന്റി ലെക്കുള്ള
വഴിയിലൂടെയാണ് .ഒരു അങ്ങാടിതെരുവുവഴി പോലെയോ മീന്‍ചന്തവഴിപോലെയോ തോന്നിപ്പിക്കുന്ന
വഴിയാണിത് .ദുബായിയിലെ പ്രധാന വഴികളിലെ വൃത്തിയും വെടിപ്പുമില്ല ഈ വഴികള്‍ക്ക്
.സാമാന്യം കുടുസ്സായ വഴികള്‍ തന്നെ .വഴിയോരങ്ങളില്‍ എല്ലാ നഗരങ്ങളിലെയും പോലെ കട
കമ്പോളങ്ങളും വെച്ചുവാണിഭങ്ങളും കാണാം .ബസ്റ്റാന്റിന്റെ പരിസരത്ത് കുറെ പ്രാവിന്‍കൂട്ടങ്ങള്‍
ധാന്യമണികള്‍ കൊത്തിത്തിന്നു ന്നതു കണ്ടു .കാക്കകളെയോ മറ്റു പക്ഷികളെയോ ഇവിടെ
കാണാനായില്ല .
അല്‍ ഗുബൈബ ബസ്റ്റാന്റ് നമ്മുടെ ബസ്റ്റാന്റ് പോലെ ബസ്സുകളാലും യാത്രക്കാരാലും തിരക്കുള്ള ഒരിടമായിരുന്നില്ല
.അവിടവിടെ ചില ബസ്സുകള്‍ .അവിടവിടെ ചില യാത്രക്കാര്‍ .കൂടുതലും പ്രവാസികള്‍
.മലയാളികളാണ് കൂടുതലും .ബസ്സിലെ ഡ്രൈവറും കണ്ടക്ടറും മിക്ക വാറും മലയാളികള്‍ തന്നെ
.അവിടെ അപ്പോള്‍ കിടന്നിരുന്ന ബസ്സു കളെല്ലാം ഷാര്‍ജയിലെക്കോ അബുദാബിയിലെക്കോ ഉള്ള
ബസ്സുകളാ യിരുന്നു .ദുബായ് മെട്രോയിലും ബസ്സുകളിലും ഉപയോഗിക്കുന്ന സ്മാര്‍ട്ട്
കാര്‍ഡുകള്‍ ഈ ബസ്സുകളില്‍ സ്വീകാര്യമല്ല .ഇവിടെ കൌണ്ടറില്‍ നിന്ന് ടിക്കറ്റുകള്‍
വാങ്ങുക തന്നെ വേണം .
ഞങ്ങള്‍ അബുദാബിയിലേക്കുള്ള ബസ്സില്‍ കയറി .ശീതീകരിച്ച ബസ്സായി രുന്നു അത് .ഏതാണ്ട്
രണ്ടുമണിക്കൂര്‍ എടുക്കും അബുദാബിയിലെ ത്താന്‍ .ബസ്സ് പൊയ്കൊണ്ടിരുന്നത്
മിക്കവാറും മരുഭൂമിയിലൂടെ തന്നെ .ഇടയ്ക്കിടെ ചില കെട്ടിടങ്ങളും ഷോപ്പിംഗ്
മാളുകളും കണ്ടു .മരങ്ങളില്ല .മനുഷ്യരില്ല .മണല്‍ കടല്‍പോലെ പരന്നുകിടന്നു .മരുഭൂമിയെ
കണ്ടു പേടിച്ച പ്രേതങ്ങളെപോലെ അവിടവിടെ മരുഭൂവൃക്ഷങ്ങള്‍ മിഴിച്ചു നിന്നു
.ബസ്സിനകത്ത് വര്‍ത്തമാ നങ്ങളില്ല .ഉണങ്ങിയ മരച്ചില്ലകള്‍ പോലെ പ്രവാസികള്‍
ബസ്സിന്റെ സീറ്റു കളില്‍ ചാരിക്കിടന്നു .ഒന്നോ രണ്ടോ കുട്ടികള്‍ അവരുടെ മൊബൈല്‍
ഫോണു കളില്‍ വെടി പൊട്ടിച്ചു കളിച്ചുകൊണ്ടിരുന്നു .
അബുദാബി അടുക്കുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി .കടലും എണ്ണപ്പാടങ്ങളും
ദൃശ്യമായി .എണ്ണ ഖനന ശാലകളും കണ്ടുതുടങ്ങി .അവിടവിടെ മരങ്ങളും മനുഷ്യരും
പ്രത്യക്ഷമായി .പിന്നെപ്പിന്നെ കെട്ടിടങ്ങള്‍ .കെട്ടിടക്കൂട്ടങ്ങള്‍ .പുല്ലും
പൂവ്വും പാകിയ മരുഭൂയിടങ്ങള്‍ .ആകാശത്തോട് പകരം ചോദിക്കാന്‍ പറന്നുപോകുന്നതുപോലെ
തോന്നും ചില കെട്ടിടങ്ങള്‍ കണ്ടാല്‍ .ബസ്സ് നിന്നു .അബുദാബിയെത്തി .
ഗള്‍ഫിന്റെ മദ്ധ്യ പടിഞ്ഞാറുഭാഗത്ത് “T” എന്ന ആംഗലേയ അക്ഷര രൂപത്തില്‍
എണ്ണപ്പാടങ്ങളുടെ സമൃദ്ധിയില്‍ സ്ഥിതിചെയ്യുന്ന അബുദാബി യു എ ഇ യുടെ തലസ്ഥാന പദവി
അലങ്കരിക്കുന്ന ഒരു എമിരേറ്റ്സ് ആണ് .ജനസംഖ്യ ഏക ദേശം ആറര ലക്ഷത്തോളം വരുന്ന ഈ മരുഭൂ പ്രദേശം യു .എ .ഇ യുടെ മൊത്തം
വരുമാനത്തിന്‍റെ പകുതിയിലധികവും സ്വരൂപിക്കുന്നു .
ഉയര്‍ന്ന ജീവിതച്ചെലവുള്ള അബുദാബി ലോകത്തിന്റെ തന്നെ ഭൂപടത്തില്‍ ശ്രദ്ധേയമായ
സ്ഥാനം പിടിച്ചിരിക്കുന്നു .അതുകൊണ്ടുതന്നെ ലോകരാ ഷ്ട്രങ്ങളിലെ ഒട്ടുമിക്കവാറും
കുത്തക കമ്പനികളുടെ വാണിജ്യ കേന്ദ്രങ്ങളാലും കോര്‍പ്പറേറ്റ് കെട്ടിടങ്ങളാലും സമ്പന്നമാണ് അബുദാബി .വാസ്തുശി ല്പകലയാലും
ഉയരത്താലും ലോകോത്തര ശ്രദ്ധ പിടിച്ചുപറ്റിയ കൂറ്റന്‍ കെട്ടിട ങ്ങളുണ്ടിവിടെ .എണ്ണയുടെയും
പ്രക്രുതി വാതകത്തിന്റെയും വറ്റാത്ത ഉറവയുണ്ടെങ്കിലും ദീര്‍ഘദൃഷ്ടിയോടെ ലോക
സമ്പദ് വ്യാപാര മേഖലയിലും വിനോദസഞ്ചാര മേഖലയിലും വന്‍ നിക്ഷേപമാണ് അബുദാബി
ഭരണകൂടം നടത്തുന്നത് .
അബുദാബി എന്നാല്‍ മാനുകളുടെ പിതാവ് എന്നത്രേ അര്‍ത്ഥം. പിതാവിന് അബു എന്നും
മാനുകള്‍ക്ക് ദാബി എന്നും അറബ് മൊഴിമാറ്റം .അതിന്‍റെ കഥയിങ്ങനെ .പണ്ടിവിടെ ഒരുപാട്
മാനുകളുണ്ടായിരുന്നത്രേ .അവയെ പിടിക്കാന്‍ ഒരാള്‍ പിറകെ പോയിരുന്നത്രേ .അയാള്‍
പിന്നീട് മാനുകളുടെ പിതാവ് എന്ന്‍ അറിയപ്പെട്ടുവെന്നും അങ്ങനെ അബുദാബി
ഉണ്ടായെന്നും ഐതീഹ്യം .
ചിലേടങ്ങളില്‍ അബുദാബി ഉം ദാബി എന്നും അറിയപ്പെടുന്നുണ്ടത്രേ .മാനുകളുടെ
മാതാവ് എന്ന ഐതീഹ്യ രൂപത്തില്‍ നിന്നാണത്രേ ഈ പേര് വന്നത് .ഉം എന്നാല്‍ മാതാവ്
എന്നൊരു അറബ് മൊഴിമാറ്റവുമുണ്ട് .ഇതുകൂടാതെ മില്‍ഹ് എന്നൊരു പേരുകൂടി ഉണ്ടത്രേ
അബുദാബിക്ക്. മില്‍ഹ് എന്നാല്‍ ഉപ്പ് എന്നത്രേ അര്‍ത്ഥം .അബുദാബിയിലെ ചില
പ്രദേശങ്ങളില്‍ “അ” ഉച്ചരിക്കാതെ ബുദാബി എന്നും അബുദാബിക്ക് ഒരു പേരുണ്ട് .
ക്രിസ്തുവിനുമുമ്പ് ഏകദേശം മുവ്വായിരം വര്‍ഷത്തെ പാരമ്പര്യം അവ കാശപ്പെടുന്ന
അബുദാബി അല്‍ നാഹ്യന്‍ ഗോത്രവംശ കുടുംബമാണ് ഭരിച്ചുപോരുന്നത് .ഏതാണ്ട് 1930 കള്‍
വരെ കടലില്‍നിന്ന് മുത്തുവാരി വിറ്റും ജീവിച്ചും വരികയായിരുന്നു അബുദാബിക്കാര്‍
.കടല്‍ കൊള്ളക്കാരുടെ വലയില്‍ പെടാതെ ബ്രിട്ടീഷുകാര്‍ ഇന്ത്യയിലേക്ക് വന്നിരുന്നത്
അബുദാബി വഴിയായിരുന്നു .1930 കളുടെ അവസാനത്തോടെയാണ് ഇവിടങ്ങളില്‍ എണ്ണ കണ്ടെത്തുന്നത്
.പിന്നീടങ്ങോട്ട് വികസനത്തിന്റെ നാളുകളായിരുന്നു . അക്ഷരാര്‍ത്ഥത്തില്‍ മാനിന്റെ
വേഗതയില്‍ തന്നെ .
യു .എ .ഇ യുടെ മൊത്തം കരഭൂമിയുടെ ഏകദേശം 90 ശതമാനം കരഭൂമിയും അബുദാബിയുടെതാണ്
.സാരമായ ഹരിതഭൂമിയും കൃഷി ഭൂമിയുമുണ്ട് അബുദാബിയില്‍ .യു .എ .ഇ യുടെ പ്രസിഡന്റ്
പദവിയും പട്ടാള മേധാവിയുടെ പദവിയും അബുദാബി രാജാവിന് അവകാശപ്പെട്ടതാണ് .20
മന്ത്രിമാരടങ്ങുന്ന സുപ്രീം കൌണ്‍സിലും 40 പേരടങ്ങുന്ന ഫെഡറല്‍ കൌണ്‍സിലും ചേര്‍ന്നാണ്
യു .എ .ഇ യുടെ ഭരണം നിയന്ത്രിച്ചുപോരുന്നത് .ഈ കൌണ്‍സിലുകള്‍ തെരഞ്ഞെടുക്കുന്ന
ഒരാളായിരിക്കും യു .എ .ഇ യുടെ പ്രധാനമന്ത്രി .
തലസ്ഥാന നഗരിയുടെ തലയെടുപ്പുകൊണ്ടാവാം ,എണ്ണയൊഴുക്കിന്റെ പ്രതാപം കൊണ്ടാവാം
അബുദാബിക്ക് മറ്റു എമിരേറ്റ്സുകളില്‍ നിന്ന്‍ വ്യതസ്തമായ ഒരു ഗര്‍വ്വും
ഗാംഭീര്യവും പ്രകടമായിരുന്നു .അബുദാബി യിലെ പകലുകള്‍ക്കും രാത്രികള്‍ക്കും മറ്റു
എമിരേറ്റ്സുകളെ അപേക്ഷിച്ച് ചിട്ടയും അച്ചടക്കവും കൂടുതലായിരുന്നു .പൊതു സ്ഥലങ്ങളിലും
തെരുവു കളിലും ഹോട്ടലുകളിലും കട-കമ്പോളങ്ങളിലും അദൃശ്യമായ ഒരു നിയന്ത്രണ ത്തിന്റെ
മേല്‍കോയ്മ അനുഭവപ്പെട്ടിരുന്നു .കയറൂരിവിട്ട ദുബായിയിലെ സുഖഭോഗങ്ങള്‍ എന്തായാലും
കടിഞ്ഞാണിട്ട അബു ദാബിയില്‍ കിട്ടില്ല എന്ന്‍ ചുരുക്കി പറയാം .
തുടരും
ഡോ.സി.ടി.വില്യം
തുടരും
എന്‍റെ ഏറ്റവും പുതിയ പുസ്തകം. ഇപ്പോള്‍
പുസ്തകശാലകളില്‍.
No comments:
Post a Comment