Friday, December 31, 2010

Let there be no witness boxes or confession boxes in the year to come

One more year to say good bye. Another year to be welcomed. Nothing exceptional in it. People say of new year resolutions. But no use. When years pass by and years come, what left for thinking is all about witness box and confession box. It is time for self-examination and self-assessment. The important question to be asked is whether we have ever been to the witness box or confession box during last year. If the answer positive, there need some corrections. Otherwise there need some more self-empowerment. My sincere wishes for my friends-Let there be no witness boxes or confession boxes in the year to come.   

C.T. William

Wednesday, December 29, 2010

വിശ്വസിച്ചാലും - നേരെ ചൊവ്വേ ഭരിച്ചാല്‍ വടി കരുതേണ്ട ആവശ്യമില്ല .



23 -12 -2010 ലെ മാതൃഭൂമിയില്‍ ഡോ. ബി . അശോക്‌ എഴുതിയ " വിശ്വസിച്ചാലും - ഒരു വടി കരുതിയിരിക്കുക " എന്ന സ്വാനുഭവകഥയാണ് ഈ കുറിപ്പിന്നാധാരം .


ഡോ. ബി . അശോക്‌  ഒരു ഐ .എ .എസ് . ഉദ്യോഗസ്ഥനാണ്  . അനുഭവകഥയില്‍ പരാമര്‍ശിച്ചിട്ടുള്ള പദ്ധതി വിജയകരമായി നടപ്പാക്കിയ ഉദ്യോഗസ്ഥനാണ്  . അദ്ദേഹത്തെ ചിലര്‍ "പാര " വച്ചു . അദ്ദേഹം ദുഖിച്ചു . പിന്നീട് അദ്ദേഹം പ്രതികരിച്ചു . അദ്ദേഹവും " കൊച്ചുസൂത്രങ്ങള്‍ ഒപ്പിക്കുന്ന " മറ്റൊരു ബുറോക്രാട്ടായി . ഇതാണ് അനുഭവകഥ നമ്മോടു പറയുന്നത് .


ഇനി കാര്യത്തിലേക്ക് കടക്കാം . ഡോ. ബി . അശോക്‌ ഐ .എ .എസ് . " താത്പര്യമെടുത്ത് താഴ്ന്നനിലയില്‍നിന്നു പൊക്കിയെടുത്തു രണ്ടു സ്ഥാനക്കയറ്റം നല്‍കിയ " , " പണ ചെലവുള്ള പല പരിശീലനങ്ങള്‍ക്കും മുറതെറ്റിച്ചയച്ച ", " അര്‍ഹതയില്ലാത്ത സ്ഥാനവും മാനവും നല്‍കിയ " ഒരു ഉദ്യോഗസ്ഥനാണ് ഡോ. ബി . അശോക്‌ ഐ .എ .എസ് .ന്‌ "പാര " പണിതത് .


ഉത്തരവാദിത്വമുള്ള ഒരു ഐ. എ . എസ് . ഉദ്യോഗസ്ഥന്‍   " താത്പര്യമെടുത്ത് താഴ്ന്നനിലയില്‍നിന്നു പൊക്കിയെടുത്തു രണ്ടു സ്ഥാനക്കയറ്റം നല്‍കിയ " , " പണ ചെലവുള്ള പല പരിശീലനങ്ങള്‍ക്കും മുറതെറ്റിച്ചയച്ച ", " അര്‍ഹതയില്ലാത്ത സ്ഥാനവും മാനവും നല്‍കിയ " എന്നൊക്കെ പറയുമ്പോള്‍ അവിടെ വഴിവിട്ട ക്രമക്കേടുകള്‍ ചെയ്തതിന്റെ കുമ്പസാരധ്വനി കാണുന്നു . അങ്ങനെ വഴി വിട്ട് വലുതാക്കിയെടുത്ത ഒരാള്‍ " സൂത്രങ്ങള്‍ ഒപ്പിക്കുന്ന " ഒരു ബ്യുറോക്രാട്ടായതില്‍ തെറ്റ് പറയാനാവുമോ ? കാരണം , അയാള്‍  ഡോ. ബി . അശോക്‌ ഐ .എ .എസ് . എന്ന ഉദ്യോഗസ്ഥന്‍ അത്തരത്തില്‍ ഉണ്ടാക്കിയെടുത്ത ഒരു ബ്യുറോക്രാട്ടാണ് . 


ഇനി ഡോ. ബി . അശോക്‌ ഐ .എ .എസ് . ഈ സ്വാനുഭവത്തിനോട് പ്രതികരിച്ച രീതി പരിശോധിക്കാം . നേരത്തെ ഡോ. ബി . അശോക്‌ ഐ .എ .എസ് .   " താത്പര്യമെടുത്ത് താഴ്ന്നനിലയില്‍നിന്നു പൊക്കിയെടുത്തു രണ്ടു സ്ഥാനക്കയറ്റം നല്‍കിയ " , " പണ ചെലവുള്ള പല പരിശീലനങ്ങള്‍ക്കും മുറതെറ്റിച്ചയച്ച ", " അര്‍ഹതയില്ലാത്ത സ്ഥാനവും മാനവും നല്‍കിയ " അതെ ബ്യുറോക്രാട്ട് " ഒപ്പിച്ച സൂത്രം " തന്നെയാണ്  " ഡോ. ബി . അശോക്‌ ഐ .എ .എസ് . എന്ന ഉദ്യോഗസ്ഥന്‍ ഒപ്പിച്ചതും എന്നതും വളരെ വ്യക്തമാണ് .


ഈ സാഹചര്യത്തില്‍ ഞാന്‍ ഈ അനുഭവകഥയുടെ തലക്കെട്ട്‌ ഒന്ന് തിരുത്തുന്നു -" വിശ്വസിച്ചാലും - നേരെ ചൊവ്വേ ഭരിച്ചാല്‍ വടി കരുതേണ്ട ആവശ്യമില്ല ."

സി. ടി . വില്യം    

Monday, December 27, 2010

Does this tri-color, tri-letter magic ever save India?


An exceptional three dimensional factor is very much traceable in the Indian geography and in all its multifaceted components. India is a peninsular country which is classically tuned by three oceans and its mystic depth is experienced in its own spiritual/cultural mantra Pranava and Gayathri. In this mystical flavor, India is displaying its ever-revolving Dharma chakra amidst the tri-color which has happened to be our national flag. The tri-letter Bharat thus emerged. Then emerged the first political or national party with the very phenomenal tri-letter dimension and we called it as Indian National Congress (INC). Then the color scheme and letter scheme have changed. Then there railed an unending train of tri-colors and tri-letters. We are reading them such as CPI, CPM, BJP….CBI, CAG, PAC, JPC and so on…..and this non-particular three-dimensional charisma are spreading the whole peninsula. Now the political parties have crammed the whole peninsula making use of all the available letters from the English alphabets like an expertise sudoku player. Experience teaches us that India has trapped in the mysterious sudoku box of letters and colors and now under a confusion of its tough survival. Does this tri-color, tri-letter magic ever save India?
   
C.T. William 

Monday, December 20, 2010

സഭയില്‍ മദ്യപിച്ചെത്തുന്ന നിയമ സഭാ സാമാജികര്‍ മാപ്പ് പറയണം .

നിയമ സഭാ സാമാജികര്‍ മദ്യപിച്ചു സഭയിലെത്തുന്നുവെന്നു പ്രസ്താവിച്ചത് ഒരു സ്ത്രീയാണ് . കേവലം ഒരു സ്ത്രീയല്ല ; മറിച്ച്‌ നിയമ സഭാ സാമാജികയും ബഹു : സാക്ഷാല്‍ ആരോഗ്യ വകുപ്പ് മന്ത്രിയുമായ ശ്രീമതി . ശ്രീമതി ടീച്ചര്‍ തന്നെയാണ് . സഭയുടെ സാമ്സ്കാരികതയുടെയും സഭ്യതയുടെയും ആരോഗ്യകരമായ നിലനില്‍പ്പിനെ അപകടപ്പെടുത്തുന്ന തരത്തില്‍ നിയമ സഭാ സാമാജികര്‍ സഭയില്‍ മദ്യപിച്ചെത്തുന്നുവെന്ന അനുഭവസാക്ഷ്യം ശ്രീമതി ടീച്ചര്‍ക്കുണ്ടായിരിക്കണം . അല്ലാതെ ഉത്തരവാദിത്വമുള്ള ഒരു ആരോഗ്യ മന്ത്രി അതും സ്ത്രീ പക്ഷത്തുനിന്ന് ഇങ്ങനെയൊക്കെ പറയുമോ ? എന്തായാലും കേരള നിയമ സഭയുടെ സാമ്സ്കാരികതയെയും സഭ്യതയും കളങ്കപ്പെടുത്തുന്ന തരത്തില്‍ നിയമ സഭ സാമാജികര്‍ സഭയില്‍ മദ്യപിച്ചെത്തുന്നത്  തികച്ചും അപമാനകരം തന്നെ . ഇത് സംബന്ധിച്ചു സമഗ്രമായ അന്വേഷണം നടത്തണം . കേരള നിയമ സഭയ്ക് കളങ്കം ചാര്‍ത്തിയ നിയമ സഭ സാമാജികരെ കണ്ടെത്തി അവരെ മാതൃകാപരമായി ശിക്ഷിക്കണം . മാത്രമല്ല അവരെ നിയമ സഭയിലേക്ക് പറഞ്ഞുവിട്ട ബഹു : ജനസമൂഹത്തിനോട് അവര്‍ മാപ്പ് പറയണം .

സി . ടി . വില്യം   

Friday, December 17, 2010

അമ്മത്തൊട്ടില്‍

കവിത 

അമ്മത്തൊട്ടില്‍

പാപഭയാശങ്കയാലാകുഞ്ഞുഭാരത്തെ 
പാല്‍പത വറ്റാത്ത മാറിലൊളി പ്പിച്ചവള്‍ 
അനങ്ങാതെ, അനങ്ങിയടുത്താ -
അമ്മയില്ലായമ്മത്തൊട്ടിലിന്‍  ചാരെ.


പാല്‍ ചുണ്ടുണങ്ങാത്തിവള്‍ ഉണരുമോ ?
പാല്‍ ചൂടുചാര്‍ത്തിയാപൂമേനിയാറിത്തണ്‌ക്കുമോ ?
കാത്തിരിപ്പിന്റെ മാറാല പാറുമീ -
മാര്‍വ്വിടമിവള്‍ക്കിണങ്ങുമോ  ? ഇവള്‍ പിണങ്ങുമോ ? 


ഉണ്ണി നിറഞ്ഞവയറനങ്ങും പോലെയവളുടെ
കണ്ണിലെ ഉണ്ണികളനങ്ങിയവിരാമം . 
മാറിലെ പാല്‍കുഞ്ഞു തുളുമ്പാതെ
മാറനങ്ങാതെ , മണ്ണ് നോവാതെ, അവള്‍  നടന്നു . 


കണ്ണുകളൊരായിരം അവള്‍ക്കുചുറ്റും ജ്വലിച്ചു
ചുണ്ടുകളൊരായിരം അവള്‍ക്കുചുറ്റും ചുഴലി വീശി . 
അവളൊരു നിമിഷം ഗാന്ധാരിയായി 
അവളൊരു നിമിഷം ഗാന്ധാരീവിലാപമായി .


അകലെ നിന്നൊരു പാദസരം കിലുങ്ങി 
വെള്ളരി പ്രാക്കളും കുറുകുറെ കുറുകിയെത്തി
അതുകേട്ടവളുടെ മാര്‍വ്വിടപക്ഷികള്‍ പറന്നു പോയി 
അതുകണ്ടവളൊരു ഉണ്ണി കൊഴിഞ്ഞ മാമ്പൂവ്വായി .


സി . ടി . വില്യം 
        

Wednesday, December 15, 2010

THREAT TO MY BLOG ?

THREAT TO MY BLOG ?


On 14th December 2010 at 18:29 PM, I received a threatening message from Mobile No. +919447020478 which reads as follows: - 


"Pls dont stoop down t such bottoms..people expect a minimum std frm a profsnal like u.. cant u concentrate on smthng bettr qthr than speaking ill abt others? "


I immediately responded to the caller through my mobile but the coward never took his mobile phone. I have attempted several times but the coward at last switched off his mobile phone. Then I sent him a message and provoked him to appear in front of me either in the physical world or in the cyber world. But the coward never answered me. 


Hence I request my followers to contact this coward caller and register the protest for the sake of cyber freedom of expression.


C.T. William


ബ്ലോഗിന് അജ്ഞാതന്റെ ഭീഷണി ?


ഇക്കഴിഞ്ഞ ഡിസംബര്‍ പതിനാലാം തിയ്യതി വൈകീട്ട് 6 . 29  ന്‌ മൊബൈല്‍  + 919447020478 എന്ന നമ്പരില്‍ നിന്ന്  ഒരു ഭീഷണി സന്ദേശം എനിക്ക് ലഭിക്കുകയുണ്ടായി . അതിങ്ങനെ : - 


" താങ്കളെ പോലെ പ്രതീക്ഷയുള്ള ഒരു പ്രൊഫെഷണല്‍ ഇങ്ങനെ അധപതിക്കരുത് . താങ്കളില്‍ നിന്ന് ജനം കുറേകൂടി നിലവാരമുള്ള കാര്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട് . താങ്കള്‍ക്ക് വേറെ വല്ല പണിയും നോക്കിക്കൂടെ , മറ്റുള്ളവര്‍ക്ക് വിഷമമുണ്ടാക്കാതെ "


ഈ സന്ദേശം കിട്ടിയ ഉടനെ തന്നെ ഞാന്‍ ഈ വ്യക്ത്തിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അയാള്‍ ഫോണ്‍ എടുത്തില്ല . മാത്രമല്ല ആ ഭീരുവായ വ്യക്ത്തി ഫോണ്‍ കട്ട് ചെയ്യുകയും ഉണ്ടായി . 


പിന്നീട് അദ്ദേഹത്തിനു ഒരു സന്ദേശം അയച്ചെങ്കിലും ഫലമുണ്ടായില്ല. അദ്ദേഹം അദ്ദേഹത്തിന്റെ ഭീരുത്വം വെടിഞ്ഞു എന്നെ വിളിക്കുന്നതിനോ  ഒരു സന്ദേശം അയക്കുന്നതിനോ ഉള്ള ധൈര്യം കാണിക്കുമെന്നു ഞാന്‍ വിശ്വസിക്കട്ടെ .


വാല്‍ കഷണം : ഒരു മൊബൈല്‍ കാളുകൊണ്ടോ സന്ദേശം കൊണ്ടോ ബ്ലോഗെഴുത്ത് നിരുത്തുന്നവനല്ല ഈ സി . ടി . വില്യം .


സി .ടി . വില്യം 
ബ്ലോഗിന് ശേഷം 
അജ്ഞാതനെ പിടികൂടി 

ഈ ബ്ലോഗ്‌ പ്രസിദ്ധീകരിച്ചതിനുശേഷം ഏകദേശം മൂന്നു ആഴ്ച കഴിഞ്ഞപ്പോള്‍ എന്റെ വിദ്യാര്‍ഥിയും സുഹൃത്തുമായ ശ്രി . സി .പി. സുരേഷ് എന്റെ ബ്ലോഗിനെ ഭീഷണിപ്പെടുത്തിയ ആ ഭീരുവിനെ കണ്ടുപിടിച്ചു . ഈയാള്‍ തൃശ്ശൂരില്‍ ഒരു മാനജ്മെന്റ്റ് വിദ്യാഭ്യാസ സ്ഥാപനം നടത്തിവരികയാണ് . ഈ സ്ഥാപനത്തില്‍ മാനജ്മെന്റ്റ് ക്ലാസ്സെടുത്ത എനിക്ക് തരാനുള്ള പതിനായിരം രൂപയെ കുറിച്ച് ഞാന്‍ ഓര്‍കൂട്ടില്‍ എഴുതിയതില്‍ പ്രതിഷേധിച്ചാണത്രെ ഈയാള്‍ എന്റെ ബ്ലോഗിനെ തെറി വിളിച്ചതെന്ന് കരുതുന്നു . ഒരാള്‍ക്ക്‌ കൊടുക്കാനുള്ള പണം കൊടുക്കാതെ അയാളെ തെറി വിളിക്കുന്നത്‌ ഏത് മാനജ്മെന്റ്റ് ശാസ്ത്ര പ്രകാരാമാണാവോ ? എന്തായാലും ഈ സ്ഥാപനത്തില്‍ മാനജ്മെന്റ്റ് വിദ്യാഭ്യാസം നടത്തുന്നവര്‍ കരുതിയിരിക്കുക .

സി. ടി. വില്യം       


Friday, December 10, 2010

സ്വത്വവിചാരങ്ങളും ദൈവങ്ങളും

കവിത 


സ്വത്വവിചാരങ്ങളും ദൈവങ്ങളും


മൈനസ് ഗുണം മൈനസ് സമം പ്ലസ് .
ആള്‍ദൈവം ഗുണം ആള്‍ദൈവം സമം ആള്‍ദൈവം .
ദേവഗുണമില്ലാത്ത ദൈവങ്ങളുടെ 
അതിവേഗ ഗുണിതങ്ങളുണ്ടായി.
ഗുണിത ദൈവങ്ങളെല്ലാം തന്നെ 
സാക്ഷാല്‍ ദൈവങ്ങളെ പാര്‍ശ്വവല്കരിച്ചു .
സാക്ഷാല്‍ ദൈവത്തിന്റെ കണ്ണ് ബള്‍ബായി .
ആള്‍ദൈവങ്ങളുടെ മേല്‍മീശ ചുണ്ടുകളെ തിന്നു .
താടി രോമങ്ങളില്‍ ഒന്നുരണ്ടെണ്ണം മണ്ണ് തിന്നു .
ആള്‍ദൈവങ്ങള്‍ക്ക് വര്‍ഗവിസ്മൃതിയുണ്ടായി .
വര്‍ഗവിസ്മൃതിയില്‍നിന്നു സ്വത്വവിചാരമുണ്ടായി .
സാക്ഷാല്‍ ദൈവങ്ങളില്‍ വര്‍ഗവിലോപമുണ്ടായി .
വര്‍ഗവിലോപം കൊണ്ട് സ്വത്വഭയമുണ്ടായി .
സാക്ഷാല്‍ ദൈവങ്ങള്‍ ചുമരൊഴിഞ്ഞു .
ആള്‍ദൈവങ്ങള്‍ ചുമരില്‍ അലങ്കാരമായി .
പാര്‍ടി ആപ്പീസിന്റെ ചുമരിലിരുന്നു
കാറല്‍ മാര്‍ക്സ് ലെനിനോട് ചോദിച്ചു ,
"തനിക്കു എന്തെങ്കിലും മനസിലായെടോ ? "
ലെനിന്‍ ചുമരില്‍ ഒട്ടിച്ചേര്‍ന്ന മൌനമായി .
അതെ ചോദ്യം എന്കല്‍സിനോടും ചോദിയ്ക്കാന്‍
മാര്‍ക്സിനു ധൈര്യം പോരാതെ വന്നു .
അപ്പോള്‍ അപ്പുറത്തുനിന്നു ഒരു ചിരി കേട്ടു,
അത് മാവോയുടെതായിരുന്നു . 

സി .ടി . വില്യം 

 

 

Thursday, December 9, 2010

മാധ്യമ വിചാരണ ?

ചോദ്യകര്‍ത്താവ്   : ശ്രി. അഭിലാഷ് പിള്ള , താങ്കളെ പോലെ ഒരു ക്ലാര്‍ക്ക് വിചാരിച്ചാല്‍ മാത്രം നടക്കുന്നതാണോ പി .എസ്. സി . നിയമനങ്ങള്‍ ?


പ്രതികരണം : അത് തന്നെയാണ് ഞാനും ചോദിക്കുന്നത് .


ചോദ്യകര്‍ത്താവ്  : ശ്രി .കെ . പി . രാജേന്ദ്രന്‍ , ശ്രി . അഭിലാഷ് പിള്ള പറഞ്ഞത് താങ്കള്‍ കേട്ടിരിക്കുമല്ലോ ? എങ്ങനെ പ്രതികരിക്കുന്നു ?


പ്രതികരണം : ക്ലിക്ക് .....ക്ലിക്ക് .....ക്ലിക്ക് ......


ചോദ്യകര്‍ത്താവ്  : ക്ഷമിക്കണം . ശ്രി . കെ . പി . രാജേന്ദ്രനുമായുള്ള ടെലിഫോണ്‍ ബന്ധം തകരാറിലായിരിക്കുകയാണ് .


ചോദ്യകര്‍ത്താവ്  : ശ്രി . രമേശ്‌ ചെന്നിത്തല , യു . ഡി . എഫ് . ഭരിക്കുന്ന കാലത്തും ഇത്തരം അഭിലാഷ് പിള്ളമാര്‍ ഉണ്ടായിരുന്നെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത് . എങ്ങനെ പ്രതികരിക്കുന്നു  ?


പ്രതികരണം : ക്ലിക്ക് .....ക്ലിക്ക് .....ക്ലിക്ക് ......


ചോദ്യകര്‍ത്താവ്  : ക്ഷമിക്കണം .  ശ്രി . രമേശ്‌ ചെന്നിത്തലയുമായുള്ള ടെലിഫോണ്‍ ബന്ധം തകരാറിലായിരിക്കുകയാണ്  .


ചോദ്യകര്‍ത്താവ് : ശ്രി . അഭിലാഷ് പിള്ള , താങ്കള്‍ക്കു കേള്‍ക്കാമോ ? ..........ശ്രി . അഭിലാഷ് പിള്ള , താങ്കള്‍ക്കു കേള്‍ക്കാമോ ?..........


പ്രതികരണം  : ക്ലിക്ക് .....ക്ലിക്ക് .....ക്ലിക്ക് ......


ചോദ്യകര്‍ത്താവ് : ക്ഷമിക്കണം .  ശ്രി . അഭിലാഷ് പിള്ളയുമായുള്ള ടെലിഫോണ്‍ ബന്ധം തകരാറിലായിരിക്കുകയാണ്  . പ്രേക്ഷകരുമായുള്ള ബന്ധം നേരത്തെ തന്നെ തകരാരിലായതുകൊണ്ട് ഈ പരിപാടി എത്രയും പെട്ടെന്ന് അവസാനിപ്പിക്കേണ്ടതുണ്ട് . ഈ പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും വളരെ നന്ദി .

സി . ടി . വില്യം 

Wednesday, December 8, 2010

സര്‍ക്കാര്‍ നിയമനങ്ങളുടെ രാഷ്ട്രീയം ?

ലക്ഷക്കണക്കിന്‌ വരുന്ന പാവപ്പെട്ട ഉദ്യോഗാര്‍ഥികളെ അക്ഷരാര്‍ഥത്തില്‍ വഞ്ചിക്കുകയായിരുന്നു കേരളത്തിലെ പ്രബുദ്ധരെന്നു വിശേഷിപ്പിക്കപ്പെട്ട  രാഷ്ട്രീയ പാര്‍ട്ടിയും പ്രസ്ഥാനവുമെന്നു ഇപ്പോളെങ്കിലും ജനങ്ങള്‍ മനസ്സിലാക്കിയല്ലോ ? ഏകദേശം ഇരുപതിനായിരത്തോളം ഉദ്യോഗാര്‍ഥികള്‍ ജോലിക്ക് വേണ്ടി കണ്ണും നട്ടിരിക്കുമ്പോള്‍ രാഷ്ട്രീയ സ്വധീനത്തിന്മേല്‍ സമൂഹത്തില്‍ സമ്പത്തുള്ളവര്‍ ജോലി നേടുന്നത് അത്യന്തം ഖേദകരമാണ് . ഇതൊന്നും തന്നെ ഒരു ക്ലാര്‍ക്ക് മാത്രം വിചാരിച്ചാല്‍ നടക്കുന്നതോ നടക്കെണ്ടാതോ  ആയ കാര്യങ്ങള്‍ അല്ലെന്നു നമുക്കൊക്കെ അറിയാം .  പല അന്വേഷണങ്ങള്‍ പോലെത്തന്നെ ഈ അന്വേഷണവും ശൂന്യതയില്‍ വഴി മുട്ടുവാനാണ് സാധ്യത .


ആയതുകൊണ്ട് നമ്മുടെ സര്‍ക്കാര്‍ സര്‍ക്കാരേതര സ്ഥാപനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ട് . നമ്മുടെ സര്‍വ്വകലാശാലകളും ഇതില്‍നിന്നൊന്നും ഒട്ടും പിന്നിലല്ല . സര്വ്വകലാശാലകളിലെ വി സി മാര്‍ മുതല്‍ പ്യൂണ്‍ വരെയുള്ള തസ്തികകളിലെല്ലാം  നിയമന തട്ടിപ്പുകള്‍ നാം കണ്ടതാണ് . അതുകൊണ്ട് കാര്‍ഷിക സര്‍വ്വകലാശാല അടക്കം മറ്റു സര്‍വ്വകലാശാലകള്‍ ഒക്കെത്തന്നെ അന്വേഷണങ്ങള്‍ക്ക് വിധേയമാവേണ്ടതുണ്ട് . ബഹുമാനപ്പെട്ട വിദ്യഭ്യാസ വകുപ്പ് മന്ത്രിയും കൃഷി മന്ത്രിയും ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കണം .


സി. ടി. വില്യം 

Saturday, December 4, 2010

ഒരു സാധാരണക്കാരന്റെ സംശയങ്ങള്‍ .

ഒരു സാധാരണക്കാരന്റെ സംശയങ്ങള്‍ .

രാഷ്ട്രീയം .

സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് ഭരണം നടത്താന്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടി ആസ്ഥാന ആചാര്യന്മാരുടെ സമ്മതം വേണോ ?

ജനം പാര്‍ലിമെന്റിലേക്ക് പറഞ്ഞയക്കുന്ന ജന പ്രതിനിധികള്‍ പാര്‍ലിമെന്റ് ബഹിഷ്കരിക്കുംപോഴും ജനങ്ങളുടെ അനുവാദം വേണ്ടേ ?

അഴിമതി , കുംഭകോണം തുടങ്ങിയവ ജനകീയമായ നിലക്ക് അതിനെ നിയമപരമായി അന്ഗീകരിക്കുന്നതിന് നിയമപരമായ തടസ്സങ്ങള്‍ ഉണ്ടോ ?

സംസ്കാരം .

സിനിമാനടന്മാര്‍ക്കെല്ലാം ഡോക്ടരേറ്റ് കൊടുത്തുതുടങ്ങിയാല്‍ പിന്നെ നമ്മുടെ കൊള്ളരുതാത്ത  ബുദ്ധിജീവികളുടെ ഡോക്ടരേറ്റ് എന്തിനു കൊള്ളാം .

അവതാരികമാരെയും , വിധികര്‍ത്താക്കളെയും , സെലിബ്രിട്ടികളെയും മാറ്റിനിര്‍ത്തിയാല്‍  ഐഡിയ സ്റ്റാര്‍ സിങ്ങറും , സംഗീത മഹായുദ്ധവും നല്ല പരിപാടികള്‍ .

ഐഡിയ സ്റ്റാര്‍ സിങ്ങറിലെ വിധികര്‍ത്താക്കള്‍ തെറ്റ് പാടുമ്പോള്‍ ആര് വിധി പറയും . ചിത്ര ഒഴിച്ചുള്ളവര്‍ കൂടുതലും തെറ്റാണ് പാടുന്നത് . 

മാധ്യമം 

വാര്‍ത്താ മാധ്യമം വായനക്കാരനെ നിരാശപ്പെടുത്തുന്നു . മുടക്കുമുതല്‍ നഷ്ടമാവുന്നു . ഇതിനെതിരെ ഏതു കോടതിയിലാണ് കേസ്സ് ഫയില്‍ ചെയ്യേണ്ടത് .

രാത്രി പത്തു മണിക്ക് ശേഷം ടി വി കാണുന്ന ആരും തന്നെ പത്രം വാര്‍ത്തകള്‍ക്ക് വേണ്ടി വായിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല .

നാല് വാര്‍ത്താ ചാനലും നാല് പത്രങ്ങളും കാണുന്ന  ഒരാള്‍ ഭ്രാന്തനാവാന്‍ അധികം നാള്‍ വേണ്ടി വരില്ല .

സാഹിത്യം 

നല്ല സാഹിത്യകാരനും സാഹിത്യവും ഇന്നില്ല . പണ്ടുണ്ടായിരുന്ന നല്ല സാഹിത്യകാരന്മാരെയും നല്ല സാഹിത്യത്തെയും വീണ്ടെടുക്കാന്‍ നാം എന്ത് പ്രായശ്ചിത്തം ചെയ്യണം .

സി .ടി . വില്യം