Sunday, May 1, 2016

തെരഞ്ഞെടുപ്പ് ജോലിയുടെ ദേശീയ സുഖാനുഭൂതിഎല്ലാ തെരെഞ്ഞെടുപ്പുകാലത്തും തെരെഞ്ഞുടുപ്പുവാര്‍ത്തകളോ ടൊപ്പം പ്രത്യക്ഷപ്പെടുന്ന ഒന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ധര്‍മ്മ സങ്കടങ്ങ ളുടെ പെരുക്കപ്പട്ടികകളും അനുബന്ധ ഹരജികളും. അവയെല്ലാം തന്നെ ഒറ്റ വാക്കില്‍ കുറുക്കിയെടുത്താല്‍ മനസ്സിലാവുന്നത് തെരഞ്ഞെടുപ്പ് ജോലികളോടുള്ള അവര്‍ക്കുള്ള നിരാസവും അവജ്ഞയും തന്നെ.

തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് പ്രധാനമായും നിയോഗിക്കപ്പെടാറു ള്ളത്  സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ്. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ജോലിഭാരം വര്‍ദ്ധിക്കുന്നത് അനുസരിച്ച് മറ്റ് അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപന ങ്ങളിലേയും ദേശസാല്‍കൃത ബാങ്കുകളിലേയും ഉദ്യോഗസ്ഥരേയും തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിക്കേണ്ടിവന്നു എന്നതാണ് വസ്തുത. അവരു ടെയും ധര്‍മ്മസങ്കടങ്ങളും തഥൈവ.

എന്നാല്‍ എന്താണ് ഈ ധര്‍മ്മസങ്കടങ്ങള്‍ക്ക് കാരണം. ഈ ധര്‍മ്മസങ്കട ങ്ങളൊക്കെ യഥാര്‍ഥത്തിലും അങ്ങനെയൊക്കെ തന്നെയാണോ. അല്ലെ ന്നാണ് എന്‍റെ എളിയ അഭിപ്രായം. ഏകദേശം പത്തോളം തെരഞ്ഞെടുപ്പ് വേളകളില്‍ ഉദ്യോഗസ്ഥനായിരുന്നു ഞാന്‍. എന്‍റെ അനുഭവത്തില്‍ തെര ഞ്ഞെടുപ്പ് ജോലികള്‍ നിര്‍വ്വഹിക്കപ്പെടുമ്പോഴാണ് യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ ജോലി ഉത്തരവാദിത്തത്തോടെ ചെയ്തതിന്‍റെ ഒരു സുഖം ഉണ്ടാവുന്നത്.

സാധാരണ ഗതിയില്‍ ഏതൊരു സര്‍ക്കാര്‍ ജോലി ചെയ്യുമ്പോഴും  കൃത്യതയുടെയോ സമയനിഷ്ഠയുടെയോ പൂര്‍ത്തീകരണത്തിന്റെയോ ഒരു വാള്‍മുന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭയപ്പെടുത്താറില്ല. അതൊക്കെ അവര വരുടെ സ്വാതന്ത്ര്യവും സുഖവും അനുഭവിച്ചുമാത്രം നിര്‍വ്വഹിക്കുകയാണ് പതിവ്. ആരുടേയും കാര്‍ക്കശ്യത്തോടെയുള്ള ഒരു മേല്‍നോട്ടം അവിടെ യൊന്നും പതിവില്ല. വര്‍ഷങ്ങളായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അനുഭവിച്ചു പോരുന്ന ഈ സ്വാതന്ത്ര്യവും സുഖവും തെരഞ്ഞെടുപ്പ് ജോലിക്ക് കിട്ടുന്നില്ല എന്നതുതന്നെയാണ് നേരത്തെ സൂചിപ്പിച്ച നിരാസത്തിനും അവജ്ഞക്കും അനുബന്ധ ധര്‍മ്മസങ്കടങ്ങള്‍ക്കും കാരണം.

പണ്ടൊരിക്കല്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായുള്ള ക്ലാസ് എടു ക്കവേ ശ്രീ. വിനോദ് റായ് ഐ.എ.എസ്‌. പറഞ്ഞതോര്‍മ്മയില്‍ വരുന്നു. “നിങ്ങളുടെ സര്‍വ്വീസ് കാലഘട്ടമത്രയും സര്‍ക്കാര്‍ ഒരിക്കലും നേരിട്ട് നിങ്ങ ളുടെ ജോലിയില്‍ ഇടപെടുന്നില്ല. നിങ്ങളുടെതല്ലാത്ത, നിങ്ങള്‍ അനുഭവിച്ചു പോരുന്ന സ്വാതന്ത്ര്യങ്ങളിലോ സുഖങ്ങളിലോ സര്‍ക്കാര്‍ ഒരിക്കലും ഇട പെടുന്നില്ല. അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഒരിക്കല്‍ മാത്രമാണ് സര്‍ക്കാര്‍ നേരിട്ട് നിങ്ങളുടെ ജോലിയില്‍ ഇടപെടുന്നുള്ളൂ. അതും തെരഞ്ഞെടുപ്പ് ജോലിയില്‍ മാത്രം. അതുകൊണ്ട് തെരഞ്ഞെടുപ്പ് ജോലി തികഞ്ഞ ഉത്തര വാദിത്തത്തോടുകൂടി നിങ്ങള്‍ നിറവേറ്റുക എന്ന്‍ മാത്രമേ എനിക്ക് നിങ്ങ ളോട് പറയാനുള്ളൂ.” ഇതുതന്നെയാണ് സത്യം.


എന്‍റെ അഭിപ്രായത്തില്‍ തെരഞ്ഞെടുപ്പ് ജോലികളുടെ നിര്‍വ്വഹണം ഏറ്റവുമധികം തൊഴില്‍സംതൃപ്തി തരുന്ന ഒന്നാണ്. പരസ്പരം പരിചയ മില്ലാത്ത തികച്ചും വ്യത്യസ്തമായ ജീവിത-തൊഴില്‍ സംസ്കാരത്തില്‍ നിന്ന് വരുന്ന ഒരു സംഘത്തെയാണ്‌ പലപ്പോഴും ഒരു ബൂത്തില്‍ ജോലിക്ക് നിയോ ഗിക്കപ്പെടുക. അവര്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഒന്നായി തീരു കയും ഒരു ക്രിയാത്മക സംയോജിത ശക്തിയായി മാറുകയും ചെയ്യുന്ന ഒരു അത്ഭുത പ്രതിഭാസമാണ് ഓരോ തെരഞ്ഞെടുപ്പ് വേളകളിലും നാം കാണു ന്നത്. ഇങ്ങനെ രൂപപ്പെടുന്ന ഈ ബന്ധം എത്രയോ വര്‍ഷമായി തുടര്‍ന്നുപോ രുന്നതും സ്വാഭാവികമാണ്.

തെരഞ്ഞെടുപ്പിന്‍റെ രണ്ടു ദിനരാത്രങ്ങള്‍ അവര്‍ ഒരേ കയ്യും മെയ്യു മായി പണിയെടുക്കുമ്പോള്‍, ഒരേസമയം ജനാധിപത്യത്തിന്റെയും രാഷ്ട്ര നിര്‍മ്മാണത്തിന്റെയും ഉത്തരവാദിത്തമുള്ള പൌരന്മാരായി അവര്‍ അവര റിയാതെ രൂപാന്തരം പ്രാപിക്കുന്നു. രണ്ടോമൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ ഒരു കുടുംബമായി സ്നേഹിച്ചും ജീവിച്ചും മഹത്തായ ഒരു ജോലിനിര്‍വ്വഹണ ത്തില്‍ ഭാഗഭാക്കാവുകയും ചെയ്യുന്ന, തങ്ങളുടെ രാഷ്ട്രീയപക്ഷം മറന്നു കൊണ്ടുള്ള ഒരു ദേശീയ സുഖാനുഭൂതിയും അവര്‍ അനുഭവിക്കുന്നു.

തെരഞ്ഞെടുപ്പ് സാമഗ്രികള്‍ ശേഖരിക്കുന്നത് മുതല്‍ അവ വോട്ടാക്കി തിരിച്ചുകൊടുക്കും വരെയുള്ള നടപടി ക്രമങ്ങള്‍ ‘അങ്ങനെ ചെയ്തുകൂടെ’ ‘ഇങ്ങനെ ചെയ്തുകൂടെ’, എന്നൊക്കെ നമുക്ക് തോന്നാമെങ്കിലും തെരഞ്ഞെ ടുപ്പ് പ്രക്രിയ ഒരു രാജ്യത്തിന്‍റെ മുഴുവന്‍ ജനാധിപത്യ സംവിധാനമാണെന്ന പരിധികള്‍ക്ക് വിധേയമായ സത്യം മനസ്സിലാക്കുമ്പോള്‍ നമ്മുടെ തോന്നലു കള്‍ വെറും അപ്രായോഗിക തോന്നലുകള്‍ മാത്രമാണെന്നും നമുക്ക് ബോധ്യ മാവും.

ഓരോ ബൂത്തിലേയും ആയിരത്തിലധികം വരുന്ന ഒരു ജനതയുടെ സമ്മതിദാനാവകാശം കൃത്യമായി പെട്ടിയിലാക്കി പ്രമാണങ്ങളൊക്കെ ശരിയാം വിധം ചിട്ടപ്പെടുത്തി അധികാരികളെ ഏല്‍പ്പിച്ച് കൈപറ്റ് രശീതി യുമായി വിയര്‍ത്തൊഴുകി പോളിംഗ് സ്റേഷനില്‍ നിന്ന് പുറത്തുവരുമ്പോള്‍ അനുഭവിക്കുന്ന സുഖവും തൊഴില്‍ സംതൃപ്തിയും ആര്‍ക്കും പറഞ്ഞറിയി ക്കാവുന്നതല്ല. അവസാനം തെരഞ്ഞെടുപ്പ് കുടുംബം ടാറ്റ പറഞ്ഞ് പിരിയു മ്പോള്‍ ഒരു നേര്‍ത്ത വേദനയില്‍ ചാലിച്ചെടുത്ത സുഖം ഒരു പുകമഞ്ഞു പോലെ അവരെ പൊതിഞ്ഞ് അപ്രത്യക്ഷമാവുന്നതും അവരില്‍ ഒരു കാല്‍പ്പനിക സുഖം പകരുന്നു. 
        

ഡോ. സി.ടി.വില്യം


ctwilliamkerala@gmail.com

No comments:

Post a Comment