Thursday, May 12, 2016

ചെമ്മണ്ണൂരിന്റേയും കൈതാരത്തിന്റേയും വഴികളിലെ കത്താത്ത വഴിവിളക്കുള്‍ഇന്ത്യാരാജ്യത്തിന്‍റെ സാമ്പത്തിക നയങ്ങളുടേയും വ്യവസ്ഥകളുടേയും സിരാകേന്ദ്രമായ റിസര്‍വ്വ് ബാങ്കിന്റെയും (RBI) നിക്ഷേപകരുടെ താല്‍പര്യവും സ്റ്റോക്ക് മാര്‍ക്കറ്റിന്റെ സുരക്ഷയും വികസനവും ലക്‌ഷ്യം വക്കുന്ന സെബി യുടെയും (SEBI) അധികാര കേന്ദ്രങ്ങളെ മുഴുവന്‍ അക്ഷരാര്‍ഥത്തില്‍ വെല്ലുവിളിച്ചുകൊണ്ട് തൃശൂരിലെ ഒരു സാധാരണ പയ്യനായ ബോബി ചെമ്മണ്ണൂര്‍ കോടികളുടെ തട്ടിപ്പും തിരിമറിയും കാണിച്ച് മറ്റൊരു വിജയ്‌ മാല്യയെപ്പോലെ രാജ്യം വിടാന്‍ തക്കം നോക്കുമ്പോള്‍ (രാജ്യം വിട്ടുവോ?) ദേശീയബോധമുള്ള നമുക്ക് അത് നോക്കിയിരിക്കാനാവുമോ? വാര്‍ത്തകള്‍ സത്യമാണെങ്കില്‍.

കേരളത്തിന്നകത്തും പുറത്തുമായി അനേകം മലയാളികളുടെ തുച്ഛ മായ സമ്പാദ്യം ഊറ്റിക്കുടിച്ചു കൊണ്ട് ഏകദേശം മുവ്വായിരം കോടിയോളം രൂപയാണ് പല പല അനധികൃത സമ്പാദ്യപദ്ധതികളിലൂടെ ഈ പയ്യന്‍സ് അടിച്ചുമാറ്റിയത്. ആസൂത്രിത കൊലപാതകങ്ങളും സ്ത്രീപീഡനങ്ങളുമാണ് ഈ പയ്യന്‍സിന്റെ ഭരണ നൈപുണ്യത്തിന്‍റെ മാറ്റ് കൂട്ടിയതെന്ന വാര്‍ത്തകള്‍ പെരുകുന്നു. സര്‍ക്കാരിന്റെ കുറ്റാന്വേഷണ-നീതിപാലക സംവിധാനങ്ങളും, ആദായനികുതി വകുപ്പും ഇത് ശരിവക്കുന്നതായും പറയപ്പെടുന്നു. ഈ രേഖകളൊക്കെതന്നെ ശ്രീ. ജോയ് കൈതാരം കേരളത്തിലെ മാധ്യമ സൈന്യത്തിന്ന്‍ കൈമാറിയതാണെന്നും പറയപ്പെടുന്നു. എന്നിട്ടും ഒന്നും സംഭവിച്ചില്ല. പത്രങ്ങളുടെ അണിയും അമരവും, ചട്ടയും   ഒറ്റമുണ്ടുമണിഞ്ഞ ഈ പയ്യന്‍സ് കീഴടക്കി. ചാനല്‍ അവതാരകരുടെ മുന്നിലും പിന്നിലുമായി ഈ പയ്യന്‍സ് “പരസ്യ”നൃത്തം ചെയ്തു.

ഈ വിഷയം കേരളത്തിന്‍റെ കാവല്‍ ഭടനായ സഖാവ് വി.എസ്. അച്ചുതാനന്ദനും, സര്‍ക്കാരിന്റെ കുറ്റാന്വേഷണ-നീതിപാലക സംവിധാന ങ്ങളും, ആദായനികുതി വകുപ്പും വേണ്ടത്ര ഗൌരവത്തിലെന്നപോലെ ഏറ്റെടുത്തിട്ടും ഭരണകൂടവും ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമ സൈന്യവും ഏറ്റെടുക്കാതിരിക്കുന്നത് നമ്മളെ വ്യാകുലപ്പെടുത്തുന്നു. അക്കമിട്ടു പറഞ്ഞ സത്യപ്രസ്താവനകളും നിസ്സംശയം മുദ്രിതമായ രേഖകളും അടിവരയിട്ടുകൊടുത്തിട്ടും ഭരണകൂടവും മാധ്യമ സൈന്യവും ബോബി ചെമ്മണ്ണൂര്‍ എന്ന സാധാരണ പയ്യന്‍റെ മടിശീലയില്‍ നോക്കി കൊതി വെള്ളമൊഴുക്കുന്നത് കാണുമ്പോള്‍ ജനാധിപത്യത്തിന്‍റെ അള്‍ത്താരയില്‍ നമുക്ക് മുട്ടുകുത്തി ലജ്ജിച്ചു തല താഴ്ത്തി നില്‍ക്കേണ്ടിവരുന്നു.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെക്കാലമായി കേരളത്തില്‍ പ്രവര്‍ത്തി ച്ചു വരുന്ന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം മേധാവി ശ്രീ. ജോയ് കൈ താരത്ത് ഇപ്പോള്‍ യെസ് ന്യൂസ്‌ ലൈവ്.കോം www.yesnewslive.com എന്ന വെബ്സൈറ്റ് വഴി ഇതുമായി ബന്ധപ്പെട്ട ചില രേഖകളും ദൃശ്യങ്ങളും പുറത്തുവിട്ടതായി കാണാന്‍ കഴിഞ്ഞു.  ശ്രീ. കൈതാരത്തിന്റെയും യെസ് ന്യൂസ്‌ ലൈവ്.കോം പ്രവര്‍ത്തകരുടേയും ജീവന്‍ പണയപ്പെടുത്തിക്കൊ ണ്ടുള്ള നട്ടെല്ലുറപ്പിനേയും ചങ്കൂറ്റത്തെയും നമുക്ക് വണങ്ങുക. അതോടൊപ്പം തന്നെ ഇതൊക്കെ ചെയ്യേണ്ടവര്‍, വാല്‍ ആസനത്തില്‍ തിരുകി നക്കരു താത്തത് നക്കിനുണയുമ്പോള്‍ നമുക്ക് അവരെ അവജ്ഞയോടെ വണങ്ങാതിരിക്കാം.

യെസ് ന്യൂസ്‌ ലൈവ്.കോം www.yesnewslive.com പുറത്തുവിട്ട രേഖകളിലെ വ്യക്തിപരതയുടെ സ്വകാര്യത നമുക്ക് തള്ളിക്കളയാം. പക്ഷെ അതുമായി ബന്ധപ്പെട്ട സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവും സാമ്പത്തികവുമായ കുറ്റകൃത്യങ്ങളോട് നമുക്ക് പ്രതികരിച്ചേ മതിയാവൂ. സത്യത്തിന്റേയും ധര്‍മ്മത്തിന്റെയും സല്കര്‍മ്മത്തിന്റെയും ഭാഗത്ത് നിന്ന് പോരാട്ടം നടത്തേണ്ടത് പൌര ധര്‍മ്മമാണ്. രാഷ്ട്രീയ ധര്‍മ്മമാണ്. മാധ്യമ ധര്‍മ്മമാണ്.

കേന്ദ്ര വിവരാവകാശ നിയമം പ്രാബല്യത്തില്‍ വരുന്നതിനുമുമ്പും ശേഷവും ഒരുപാട് മനുഷ്യാവകാശ പ്രശ്നങ്ങളില്‍ ഇടപെട്ട് ഇന്നാട്ടിലെ ജന ങ്ങള്‍ക്ക്‌ നീതി വിഹിതം വാങ്ങിക്കൊടുത്ത ചരിത്രമുണ്ട് ശ്രീ. കൈതാരാ ത്തിന്റെ മനുഷ്യാവകാശ സംരക്ഷണ കേന്ദ്രത്തിന്ന്. പൊതുജനങ്ങളുടെ നികുതിപ്പണവും  വോട്ടും തട്ടിപ്പറിച്ചു കൊണ്ട്‌  അഴിമതി നടത്തുന്ന മന്ത്രി മാരേയും ഭരണകര്‍ത്താക്കളേയും തൊലിയുരിച്ചു കാണിക്കുന്നതില്‍ ഈ കേന്ദ്രം  ഏറെ വിജയിച്ചിട്ടുണ്ടെന്ന് ദൃഷ്ടാന്തങ്ങള്‍ സാക്ഷ്യം പറയുന്നു.

പാറ്റൂര്‍, മലബാര്‍ സിമെന്റ്സ് , സരിത ഇപ്പോളിതാ ബോബി ചെമ്മണ്ണൂര്‍ തട്ടിപ്പ് തുടങ്ങിയ വിഷയങ്ങളില്‍ ഈ കേന്ദ്രം ഏറ്റെടുത്ത സമര പോരാട്ട ങ്ങളില്‍ പോര്‍ചട്ടയണിഞ്ഞുകൊണ്ട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച കേരള ത്തിലെ മാധ്യമങ്ങളെ ഈ അവസരത്തില്‍ നമുക്ക് ഹൃദയപൂര്‍വ്വം അഭിനന്ദി ക്കാമെങ്കിലും ബോബി ചെമ്മണ്ണൂര്‍ തട്ടിപ്പ് വിഷയത്തിലെ നിസ്സംഗതയും നിസ്സഹകരണം കണക്കിലെടുക്കുമ്പോള്‍ അവരെയോര്‍ത്ത് നമുക്ക്  അല്‍പ്പം സഹതപിക്കുകയും വേദനിക്കുകയും ആവാം.

ഇതിനിടെ, നാമൊക്കെ പ്രതീക്ഷിച്ചതാണെങ്കിലും വളരെ പൊടുന്ന നെയാണ് ഭരണകൂട ഭീകരത ഫണമുയര്‍ത്തിയതും ഫാഷിസ്റ്റ്‌ ശക്തികള്‍ കച്ച മുറുക്കിയതും. സാധാരണ പൌരന്‍റെ കാര്യങ്ങള്‍ അവതാളത്തിലാവാന്‍ പിന്നെ അധികം സമയം വേണ്ടിവന്നില്ല. ഭരണകൂടരാജാക്കന്മാര്‍ മാധ്യമ ങ്ങളെ ഓരോരോന്നായി വിലക്കെടുത്തു. ഫാഷിസ്റ്റ്‌ ശക്തികള്‍ ജനങ്ങളുടെ തലക്ക് വില കെട്ടി. വിവരാവകാശ നിയമം കാറ്റില്‍ പറന്നു. നീതിയും ന്യായവും മറന്ന നീതി-ന്യായ പീഠങ്ങള്‍, നിര്‍ബന്ധിതമായ ഈ കാലാവസ്ഥ യുടെ രൂപഭേദങ്ങളായി. നമ്മുടെ പരമോന്നത നീതിപീഠങ്ങളിലെ തലനരച്ച  ന്യായാധിപന്മാര്‍ പോലും ഭരണാധിപന്മാരുടെ മുന്നില്‍ വിങ്ങിപ്പൊട്ടി. പൊതുജനത്തിന്ന്‍ അവകാശപ്പെട്ട നൈതികതയും ധാര്‍മ്മികതയും അസ്തമിച്ചുപോയതിന്‍റെ അടയാളങ്ങളാണ് ഇതൊക്കെ.

മനുഷ്യാവകാശ സംരക്ഷണ പൌരസമൂഹത്തിന് പക്ഷെ ഈ നിര്‍ബ ന്ധിതമായ ഭരണകൂട കാലാവസ്ഥയോട് പൊരുത്തപ്പെടാനാവില്ല. അവരോ ടൊപ്പം സാധാരണക്കാരായ നമുക്കും സമര പോരാട്ടങ്ങള്‍ തുടരേണ്ടതുണ്ട്, മാധ്യമ രാജാക്കന്മാര്‍ കോലംകെട്ടി എഴുന്നെള്ളിക്കുന്ന ആനകളും ചമയ ങ്ങളും  അമ്പാരിയുമില്ലാതെ.

ഉള്ളത് പറയണമല്ലോ സോഷ്യല്‍ മീഡിയയിലെ ചില ചുണക്കുട്ടികള്‍ മാത്രം ചിലതെങ്കിലും ഉറക്കെ വിളിച്ചുപറഞ്ഞു. അവര്‍ക്ക് മാധ്യമ രാജാക്കന്മാരോടും ദല്ലാളുമാരോടും കണക്ക് പറയേണ്ടതില്ലല്ലോ. അത്രയെങ്കിലും ചെയ്തു വച്ച ആ ചുണക്കുട്ടികളുടെ മുമ്പില്‍ നമുക്ക് വിനയപുരസ്സരം അഭിമാനപൂര്‍വ്വം പ്രണമിക്കാം. ശ്രീ. ജോയ് കൈതാരം കൊടുത്ത പല വിലപ്പെട്ട രേഖകളും വിറ്റ്കാശക്കിയവരുടെ കൂട്ടത്തില്‍ ഈ ചുണക്കുട്ടികള്‍ ഇല്ലായിരുന്നു എന്നത് മാധ്യമധര്‍മ്മത്തിന്റെ ഇനിയും കെടാത്ത അവസാന തിരിയാണ്.

ഈ സന്ദര്‍ഭത്തില്‍ പ്രത്യാശയുടെ ഒരു സങ്കടഹരജിയും ദൃഡനിശ്ചയ ത്തിന്റെ വിരിമാറും നമ്മളില്‍ തന്നെ സമര്‍പ്പിച്ചുകൊണ്ട് നമുക്ക് ആവശ്യ പ്പെടാം; നമുക്ക് ജനാധിപത്യത്തെ തിരിച്ചുപിടിക്കുക, നമുക്ക് ഭരണകൂട ഭീകരതയോട്‌ യുദ്ധം പ്രഖ്യാപിക്കുക, ഫാഷിസ്റ്റ്‌ ശക്തികളെ ചെറുത്തു തോല്‍പ്പിക്കുക, ജനാധിപത്യത്തിന്റെ സര്‍വ്വശക്തിയായ മാധ്യമ ധര്‍മ്മത്തെ തിരിച്ചു പിടിക്കുക, ജനങ്ങളുടെ, ജനങ്ങളാല്‍, ജനങ്ങള്‍ക്കുവേണ്ടി നില കൊള്ളേണ്ട ഒരു അസ്സല്‍ ജനാധിപത്യ രാജ്യത്തെ യാഥാര്‍ത്ഥ്യമാക്കുക.

ബോബി ചെമ്മണ്ണൂരും ജോയ് കൈതാരത്തും സഞ്ചരിക്കുന്ന വഴി കളിലെ കത്താത്ത വഴിവിളക്കുകളെ നമുക്ക് പ്രകാശിപ്പിക്കാം.  2 comments:

  1. ഒരു പത്രത്തിൽ പോലും വാർത്ത കണ്ടില്ല.സരിതയുടെ കുളിസീൻ കാണിയ്ക്കുന്ന അത്ര ഗൗരവം പോലും ഈ ഹിജഡയ്ക്ക്‌ കേരളമാധ്യമങ്ങൾ നൽകിയിട്ടില്ലാന്ന് ആലോചിയ്ക്കുമ്പോൾ ലജ്ജ തോന്നുന്നു.

    ReplyDelete
    Replies
    1. ഈ വാര്‍ത്ത പുറത്തുവരുന്ന തെരഞ്ഞെടുപ്പുസമയത്ത് കോടിക്കണക്കിന് രൂപയുടെ പരസ്യമാണ് ഈ രാഷ്ട്രീയ-മാധ്യമ ദല്ലാള്‍ മാധ്യമങ്ങള്‍ക്കും ചാനലുകള്‍ക്കും കൊടുത്തത്. കാശ് തരുന്നവന്റെ ആസനം നക്കുക എന്നതാണ് നമ്മുടെ മാധ്യമ ധര്‍മ്മം.

      Delete