ശബരി മല ! അയ്യപ്പ സന്നിധാനം !
വ്രത ശുദ്ധിയുടെ പുണ്യം തേടി ഇവിടെയെത്തുന്ന ഭക്തരുടെ ആത്മാവില്‍ അയ്യപ്പ ശരണാഗ്നിയുടെ ദിവ്യ ജ്യോതി കൊളുത്തുന്ന ശ്രീകോവില്‍ !
വര്‍ഷത്തില്‍ നാല് മാസം മാത്രം ; കൃത്യമായി പറഞ്ഞാല്‍ നൂറ്റിഇരുപത്തേഴു ദിവസത്തെ ശരണം വിളി കേള്‍ക്കുമ്പോള്‍ ക്ഷേത്ര ഭണ്ടാരത്തില്‍ ആറായിരം കോടിയുടെ മണിക്കിലുക്കം !
ഇതാണ് ശബരി മലയുടെ ഭക്തി ശാസ്ത്രവും അര്‍ത്ഥശാസ്ത്രവും .
ഭക്തര്‍ വ്രതം തെറ്റി മല ചവിട്ടിയാല്‍ പുലി പിടിക്കുമെന്ന് പഴയ വിശ്വാസം .
ഭക്തര്‍ വ്രതം നോറ്റ് മല ചവിട്ടിയാല്‍ സര്‍ക്കാര്‍ പിടിക്കുമെന്ന് പുതിയ വിശ്വാസം . ഇതാണ് ശബരി മലയില്‍ ഓരോ ശരണ വര്‍ഷവും സംഭവിക്കുന്നത് .
ക്ഷേത്ര ഭണ്ടാരം കേള്‍ക്കാത്ത മരണത്തിന്റെ മണിക്കിലുക്കം അനവരതം തുടരുകയാണ് . ഈ ശരണ വര്‍ഷം മരണത്തിന്റെ നൂറ്റി രണ്ട് മണിക്കിലുക്കമുണ്ടായെന്നു ഔദ്യോഗിക പ്രഖ്യാപനം .
ഇവിടെ വ്രതം നോറ്റ അയ്യപ്പ ഭക്ത്തന്മാരെ കൊന്നത് പുലികളല്ല ; സര്‍ക്കാരാണ് . ശരണ വഴികളില്‍ പതിയിരുന്നു സര്‍ക്കാര്‍ കൊന്നതാണിവരെ .
ഓരോ വര്‍ഷവും ശബരി മല ഉള്‍കൊള്ളാവുന്നതിനേക്കാള്‍ ഭക്ത്തരെ ഉള്‍കൊള്ളുന്നു . ഇവര്‍ക്ക് മരണ ഭയമില്ലാതെ ശരണം വിളിക്കാനുള്ള സൗകര്യം കൊടുക്കേണ്ട സര്‍ക്കാര്‍ അത് ചെയ്യുന്നില്ല . ഓരോ ശരണ വര്‍ഷവും സര്‍ക്കാര്‍ ഇതില്‍ പരാജയപ്പെടുന്നു . മറ്റു പദ്ധതികളെപോലെ ശബരി മല വികസനത്തിന് പണക്കുറവല്ല പ്രശ്നം; പണക്കൂടുതലാണ് പ്രശ്നം .
മകര ജ്യോതി താനേ പ്രഭവും നിഷ്പ്രഭവും ആകേണ്ടത് വിശ്വാസത്തിന്റെയോ അന്ധവിസ്വാസത്തിന്റെയോ ആവശ്യമാണ് . അതങ്ങനെ തന്നെ നിലനില്‍ക്കട്ടെ . എന്നാല്‍ നൂറ്റിഇരുപത്തേഴു ദിവസം കൊണ്ട് ആറായിരം കോടി നിക്ഷേപിക്കാനെത്തുന്ന ഈ ഭക്ത നിക്ഷേപകരോട് നീതി പുലര്‍ത്തേണ്ടത് മൌലികാവകാശത്തിന്റെയും മനുഷ്യാവകാശത്തിന്റെയും പരിധിയില്‍ വരുന്ന പ്രശ്നമാണ് .
മരണമടഞ്ഞ ഈ ഭക്ത നിക്ഷേപകര്‍ക്ക് അഞ്ചു ലക്ഷം കൊടുത്താലും പത്തു ലക്ഷം കൊടുത്താലും ശബരി മലയുടെ ആറായിരം കോടി തീരില്ല . ശബരി മല അപ്പോഴും ലാഭത്തില്‍ തന്നെ നില്‍ക്കും . അതുകൊണ്ട് ഭക്ത നിക്ഷേപകരുടെ ജീവന്റെ സംരക്ഷണം ഏറ്റെടുക്കുന്നതിലായിരിക്കണം ശബരി മലയുടെ നിക്ഷേപ സൌഹൃദ കാഴ്ച്ചപ്പാട് .
സി. ടി. വില്യം .
No comments:
Post a Comment