കേരള സാഹിത്യ അക്കാദമിയുടെ നിര്‍വാഹക സമിതി ആവശ്യപ്പെട്ടതനുസരിച്ച് സി .ടി . വില്യം എഴുതിയ പ്രൊഫ .എന്‍ .കെ . ശേഷന്റെ ജീവചരിത്രത്തിലെ മൂന്നാം അദ്ധ്യായം വെട്ടിമാറ്റപ്പെട്ടത് എന്തുകൊണ്ട് ? സോഷ്യലിസ്റ്റായ ശേഷനെ സംബന്ധിച്ച് എം.പി. വീരേന്ദ്രകുമാറിന്റെ അവതാരിക ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ട് ?പ്രൊഫ .എന്‍ .കെ . ശേഷന്റെ ജീവചരിത്രത്തിനുണ്ടായ അവഗണനകള്‍ ഗ്രന്ഥകര്‍ത്താവായ ശ്രി.സി. ടി. വില്യം 2011 ജൂലൈ 20 ന് മാതൃഭുമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനത്തിന്റെ പുനപ്രകാശനം.
പുസ്തകത്തിന്റെ മുറിച്ചുമാറ്റിയ മൂന്നാം അധ്യായത്തില്‍ നിന്ന് ചോദ്യങ്ങളൊന്നുമില്ലാതെ ചോദ്യ പേപ്പര്‍ പുനക്രമീകരിച്ച വത്സല ടീച്ചറെ പ്രകോപിപ്പിച്ചതെന്ത് ? 1965 -1967 കാലഘട്ടത്തെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെയും കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തെയും വ്യാഖ്യാനിച്ച എം .പി . വീരേന്ദ്രകുമാറോ ? സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ ഇ. എം. എസ് എന്നറിയപ്പെട്ടിരുന്ന പ്രൊഫ . എന്‍ . കെ . ശേഷനെയും കമ്മ്യുണിസ്റ്റ് പാര്‍ട്ടിയിലെ സാക്ഷാല്‍ ഇ . എം .എസ്സിനെയും ഒരു പത്രപ്രവര്‍ത്തകന്റെ കണ്ണാടിയിലൂടെ നോക്കിക്കണ്ട് സത്യസന്ധമായ് വ്യാഖ്യാനിച്ച പി . ശ്രീധരനോ ? ഒരായുസ്സുമുഴുവാന്‍ കമ്മ്യുണിസ്റ്റ് പാര്‍ടിയ്ക്കകത്തുനിന്നും പുറത്തുനിന്നും വിമര്‍ശം കൊണ്ടും കൊടുത്തും കേരളത്തിന്റെ രാഷ്ട്രീയ മനസ്സില്‍ സ്വന്തമായൊരു ഇടം നേടിയ ഇ . എം . എസ്സിനെ ഒരു എഴുത്തുകാരന്‍ സത്യസന്ധമായി വിലയിരുത്തിയതിനോ ? എന്നാല്‍ ഇത്തരം ചോദ്യങ്ങളൊന്നും തന്നെ ഉന്നയിയ്ക്കാനുള്ള ധൈര്യം കാണിയ്ക്കാതെ എന്തെ വത്സല ടീച്ചര്‍ പുസ്തകം മടക്കിയത് ? ഇതിന്റെയൊക്കെ ധ്വനി, മുറിച്ചുമാറ്റിയ മൂന്നാം അധ്യായത്തില്‍ ചോദ്യങ്ങളില്ല; ഉത്തരങ്ങളെ ഉള്ളൂ എന്നാണോ ? അതോ അപ്രിയ ചോദ്യങ്ങളില്‍നിന്നും സത്യങ്ങളില്‍നിന്നുമുള്ള ഒരു അധ്യാപികയുടെ ഒളിച്ചോട്ടമോ?
കേരള സാഹിത്യ അക്കാദമിയുടെ അഭിനവ പ്രസിദ്ധീകരണ പദ്ധതിയായ ജീവചരിത്ര ഗ്രന്ഥ വലിയിലെയ്ക്ക് പ്രൊഫ . എന്‍ .കെ. ശേഷന്റെ 200 പേജുള്ള ജീവചരിത്രം എഴുതണമെന്ന് അക്കാദമിയുടെ നിര്‍വാഹക സമിതി ആവശ്യപ്പെട്ടതനുസരിച്ചാണ് ഞാന്‍ ഗ്രന്ഥ രചന ആരംഭിച്ചത് . 2008 ഏപ്രില്‍ മുതല്‍ 2009 മാര്‍ച് വരെ ആയിരുന്നു ഗ്രന്ഥ രചനയ്ക്ക് അനുവദിച്ചുതന്ന സമയം. ഇത് സംബന്ധിച്ച് അക്കാദമിയും ഞാനും ഒരു പ്രസിദ്ധീകരണ കരാറും ഒപ്പുവച്ചിട്ടുണ്ട് .
പ്രൊഫ .എന്‍ . കെ. ശേഷന്റെ ജീവചരിത്രത്തിന്റെ ജൈവാംശ ത്തെക്കാള്‍ ഗരിമ അതുമായ് ബന്ധപ്പെട്ടുകിടക്കുന്ന അമ്പതുകളിലെയും അറുപതുകളിലെയും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിനും കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന്റെ ചരിത്രത്തിനുമാണെന്നതുകൊണ്ടും സ്വാഭാവികമായും എന്റെ അന്വേഷണ - ഗവേഷണങ്ങള്‍ ആ വഴിയെ സഞ്ചരിച്ചു . മാത്രമല്ല , പ്രൊഫ .എന്‍ . കെ . ശേഷന്റെ ജൈവപരവും ധിഷണാപരവുമായ ഭൌതിക രേഖകള്‍ ഏറെ ലഭ്യവുമായിരുന്നില്ല . ഈയൊരു സാഹചര്യത്തില്‍ വരമോഴികളെ ക്കാള്‍ വാമൊഴികളെ ആശ്രയിക്കെണ്ടാതായും വന്നു. അങ്ങനെ ആദ്യ കാല സോഷ്യലിസ്റ്റുകളും, കമ്മ്യുണിസ്ടുകളും, പത്രപ്രവര്‍ത്തകരും, എഴുത്തുകാരും ഈ ഗ്രന്ഥരചനയ്ക്ക് വാമൊഴികളുടെ ബലമായി .
ഡോ .സി . ടി. വില്യം
No comments:
Post a Comment