ആദ്യകാല സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്‍ നിരക്കാരനായ എം. പി.
വീരേന്ദ്രകുമാര്‍ , സോഷ്യലിസ്റ്റും എഴുത്തുകാരനുമായ പുതൂര്‍ ഉണ്ണികൃഷ്ണന്‍ ,
കെ.കെ,രാഹുലന്‍, സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ പി.എ.
വാസുദേവന്‍, ടി.എന്‍. ജയചന്ദ്രന്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ
പി.ശ്രീധരന്‍ , ജോയ് ശാസ്താംപടിക്കല്‍ ,കെ. ബാലകൃഷ്ണന്‍
,വടക്കാഞ്ചേരിയിലെ മുതിര്‍ന്ന കംമ്യുനിസ്ടുകാരായ കെ. പി. നമ്പീശന്‍ ,എ .
പദ്മനാഭന്‍ ,മോയ്ടു കൂടാതെ ഒട്ടേറെ സാമൂഹിക- രാഷ്ട്രീയ- സാംസ്കാരിക
പ്രവര്‍ത്തകരും അധ്യാപകരും പകര്‍ന്നുതന്ന വാമൊഴികളും വരമൊഴികളും ഈ
ജീവചരിത്രത്തെ കൂടുതല്‍ ബലപ്പെടുത്തി .
പുസ്തക പ്രസിദ്ധീകരണ കരാറിന് വിധേയമായി 2009 മാര്‍ച്ചില്‍ തന്നെ ഈ
പുസ്തകത്തിന്റെ കയ്യെഴുത്തുപ്രതി അക്കാദമി സെക്രട്ടറിയ്ക്ക് കൈ
മാറിയിരുന്നു . തുടര്‍ന്ന് പുസ്തകത്തിന്റെ പ്രാഥമിക പരിശോധനയും
വിലയിരുത്തലും നടത്തിയ അക്കാദമി പുസ്തകം പ്രസിദ്ധീകരിയ്ക്കാന്‍
തീരുമാനിച്ചു . പ്രസിദ്ധീകരണം ത്വരിതപ്പെടുത്തുന്നതിനായി അക്കാദമിയുടെ
പ്രസിദ്ധീകരണ മാതൃകയില്‍ ലിപി സംവിധാനവും പേജ് സംവിധാനവും
നിര്‍വ്വഹിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് , പ്രസിദ്ധീകരണത്തിന്
ഉതകും വിധത്തില്‍ പുസ്തക രൂപത്തിലുള്ള അസ്സല്‍ പകര്‍പ്പ്
ഉണ്ടാക്കിയിരുന്നു . എന്റെ മറ്റൊരു പുസ്തകപ്രകാശന വേളയില്‍ അന്നത്തെ
സാംസ്കാരിക വകുപ്പ് മന്ത്രി എം . എ. ബേബി ഈ പകര്‍പ്പ് പൊതുജന സമക്ഷം
അക്കാദമി സെക്രട്ടറി പുരുഷന്‍ കടലുണ്ടിയ്ക്ക് കൈമാറുകയും ചെയ്തു . ഈ
പുസ്തകം കഴിവതും വേഗം പ്രസിദ്ധീകരിയ്ക്കുമെന്ന് ശ്രീ പുരുഷന്‍ കടലുണ്ടി
സദസ്സിനും മന്ത്രിയ്ക്കും ഉറപ്പു നല്ക്കുകയുമുണ്ടായി .
പിന്നീട് വളരെ പെട്ടെന്നാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. 'കേശവന്റെ
വിലാപ'ങ്ങളുമായി അക്കാദമിയുടെ പടി ചവിട്ടിയ മുകുന്ദന്‍ എഴുതിയതുപോലെയായി
കാര്യങ്ങള്‍ . 'എല്ലാം കണ്ടുനില്‍ക്കുന്ന കേശവന്റെ മനസ്സില്‍ അപ്പോഴും ഒരു
സംശയം ബാക്കിനിന്ന് -യഥാര്‍ത്ഥ ഇ.എം. എസ്സ് തന്നെയാണോ അത് ?
അല്ലെങ്കില്‍ വെള്ള കടലാസ്സില്‍ ചുവന്ന മഷിയില്‍ താന്‍ കോറിയിട്ട ഇ. എം.
എസ്സോ ?' ഏതാണ്ട് ഈ സംശയം ബാക്കി നിര്‍ത്തി മുകുന്ദന്‍ അക്കാദമിയുടെ കസേര
ഒഴിവാക്കുന്നു .
ഈ പുസ്തകത്തിന്റെ രചനയ്ക്ക് ആശയ ഗാംഭീര്യവും വീര്യവും പകര്‍ന്നുതന്ന എം.
പി. വീരേന്ദ്രകുമാര്‍ പിന്നീട് ഈ പുസ്തകത്തിന് അവതാരിക എഴുതുമ്പോള്‍
രാഷ്ട്രീയ കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് വീരേന്ദ്രകുമാര്‍ ഇടതുപക്ഷം
ഒഴിവാക്കുന്നു . അക്കാദമി നിര്‍വ്വാഹക സമിതി പുതുക്കി പണിയുന്നു . ഏറ്റവും
അവസാനം വത്സല ടീച്ചര്‍ മലയാള സാഹിത്യത്തിന്റെ പുതിയ ചോദ്യ പേപ്പറുമായി
അക്കാദമി പ്രസിഡണ്ട് കസേരയില്‍ വരുന്നു . ഈ സാഹചര്യത്തിലാണ് എനിയ്ക്ക്
അക്കാദമിയുടെ പബ്ലിക്കേഷന്‍ വിഭാഗത്തില്‍ നിന്ന് ഒരു മൊബൈല്‍ സന്ദേശം
ലഭിയ്ക്കുന്നത്.സന്ദേശം ഇങ്ങനെ , 'താങ്കളുടെ പുസ്തകം വളരെ നന്നായിട്ടുണ്ട് .
പക്ഷെ ഈ ഭരണ സമിതിയ്ക്ക് പ്രസിദ്ധീകരിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ട് . അടുത്ത
ഭരണ സമിതി വരുന്ന മുറയ്ക്ക് നമുക്ക് പ്രസിദ്ധീകരിയ്ക്കാം .' ഈ ഭരണ
സമിതിയ്ക്ക് പ്രസിദ്ധീകരിയ്ക്കാനാവാത്തതും അടുത്ത ഭരണ സമിതിയ്ക്ക്
പ്രസിദ്ധീകരിയ്ക്കാവുന്നതുമായ എന്തുണ്ട് എന്റെ പുസ്തകത്തില്‍
എന്നചോദ്യത്തിന് അക്കാദമി പബ്ലിക്കേഷന്‍ ഓഫീസര്‍ എനിയ്ക്ക് ഒരു
കോണ്‍ഗ്രസ്സ് ചിരി തന്നു . പിന്നീട് വെട്ടി തിരുത്തിയ സ്ക്രിപ്റ്റും
അലങ്കാരത്തിനു അക്കാദമി സെക്രട്ടറി കയ്യൊപ്പ് വീഴ്ത്തിയ ഒരു കത്തും
എനിയ്ക്ക് തന്നു .
ഡോ.സി.ടി.വില്യം
തുടരും
No comments:
Post a Comment